Latest Updates
-
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ
ജൂണ്‍ 9 മുതല്‍ കുംഭംരാശിയിലെ ശനി-ചന്ദ്രസംയോഗം: വിഷയോഗത്തില് അടിപതറും 3 രാശിക്കാര്‍
അശുഭകരമായ ഫലങ്ങള്‍ നല്കുന്ന യോഗമാണ് വിഷയോഗം. ഈ യോഗഫലമായി നമ്മുടെ ജീവിതത്തില്‍ അനേകം പ്രതിസന്ധികളും പ്രശ്നങ്ങളും നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. വിഷയോഗം എന്നത് ഏത് അവസ്ഥയിലും ഭയപ്പെടുത്തുന്ന ഒരു യോഗം തന്നെയാണ്. ഇതുണ്ടാക്കുന്ന പ്രതികൂലഫലങ്ങള്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചന്ദ്രന്റേയും ശനിയുടേയും സംയോജനത്തിന്റെ ഫലമായാണ് വിഷയോഗം രൂപപ്പെടുന്നത്. ഇതിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് അല്പം കൂടുതല്‍ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നു.
ജൂണ്‍ 9 വെള്ളിയാഴ്ച അതായത് ഇന്നാണ് വിഷയോഗം രൂപപ്പെടുന്നത്. മകരത്തില്‍ നിന്ന് രാശി മാറി കുംഭത്തിലേക്ക് ചന്ദ്രന് മാറുന്നതിന്റെ ഫലമായാണ് ഇത്തരം യോഗം രൂപപ്പെടുന്നത്. ശനി ജനുവരി 17 മുതല്‍ കുംഭം രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ രണ്ട് രാശിക്കാരും സംയോജിക്കുന്നതിന്റെ ഫലമായി ദോഷകരമായ സ്വാധീനം അവിടെ സൃഷ്ടിക്കപ്പെടുന്നു. എന്നാല്‍ ഏതൊക്കെ രാശിക്കാരിലാണ് വിഷയോഗത്തിന്റെ സ്വാധീനം വളരെ ദോഷകരമായി ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാം.

കന്നി രാശി
കന്നി രാശിക്കാരില്‍ വിഷയോഗത്തിന്റെ സ്വാധീനം അങ്ങേയറ്റം ദുരിതങ്ങള്‍ നിറക്കുന്നു. കന്നി രാശിയില്‍ അഞ്ചാമത്തേയും ആറാമത്തേയും ഭാവങ്ങളുടെ അധിപനാണ് ശനി. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആറാം ഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഫലമായി കുംഭത്തില്‍ ചന്ദ്രന് കൂടി സംഗമിക്കുമ്പോള്‍ ഇവിടെ വിഷയോഗം രൂപപ്പെടുന്നു. ഇത് നിരവധി പ്രതിസന്ധികളും പ്രശ്നങ്ങളും നിങ്ങളില്‍ ഉണ്ടാക്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ദു:ഖ ദുരിതങ്ങള്‍ നേരിടേണ്ടി വരുകയും ചെയ്യുന്നു.
സന്താന സൗഭാഗ്യത്തില്‍ ദു:ഖങ്ങളും ശത്രുതാ മനോഭാവം പലരിലും വര്‍ദ്ധിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. അമിത ദേഷ്യം ഒഴിവാക്കുകയും കാര്യങ്ങള്‍ സമാധാനത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കുകയും വേണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന മാറ്റങ്ങളിലേക്ക് നിങ്ങള്‍ കടക്കുന്നതിന് മുന്‍പ് വിഷയോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. കലഹങ്ങളില്‍ നിന്ന് പരമാവധി വിട്ടു നില്ക്കുന്നതിനും ശ്രദ്ധിക്കണം.

വൃശ്ചികം രാശി
വൃശ്ചികരാശിയില്‍ വരുന്നവര്‍ക്ക് ചന്ദ്രനും ശനിയും കൂടിച്ചേരുന്നതിന്റെ ഭാഗമായി വളരെയധികം ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ഇവര്‍ക്ക് തൊഴില്‍ മേഖലയില്‍ പ്രതീക്ഷിക്കാത്ത ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരും. കൂടാതെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി മാറുകയും ജീവിതം തന്നെ കൈവിട്ട് പോവുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. കുടുംബത്തില്‍ തര്‍ക്കങ്ങളും പ്രശ്നങ്ങളും പതിവാകുകയും അതിനെ പരിഹരിക്കാന്‍ മൂന്നാമതൊരാളുടെ സഹായം തേടേണ്ട അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. കോടതി സംബന്ധമായ കാര്യങ്ങളില്‍ പരാജയം അനുഭവിക്കേണ്ടി വരും. സാമ്പത്തിക നഷ്ടം ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിയെ തന്നെയാണ് ഈ രാശിയില്‍ രൂപം കൊള്ളുന്ന വിഷയോഗം ബാധിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അതികഠിനമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലെ ചെറിയ അശ്രദ്ധ പോലും പ്രതിസന്ധികള്‍ രൂക്ഷമാക്കുന്നു. ചെയ്യുന്ന ഓരോ കാര്യത്തിലും ശ്രദ്ധയില്ലെങ്കില്‍ അത് നിങ്ങളില്‍ കൂടുതല്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കും. നിങ്ങളുടെ മോശം സ്വഭാവങ്ങളെ നിയന്ത്രിച്ച് നിര്‍ത്തിയില്ലെങ്കില്‍ അത് നിങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ബിസിനസിന്റെ കാര്യത്തില്‍ പ്രതിസന്ധികളും വലിയ നഷ്ടവും സംഭവിക്കാം. കുടുംബത്തിലെ പ്രതിസന്ധികള്‍ നാള്‍ക്ക് നാള് വര്‍ദ്ധിക്കും.

പരിഹാരം ഇപ്രകാരം
വിഷയോഗത്തില് നിന്ന് രക്ഷ നേടുന്നതിന് വേണ്ടി ചില പരിഹാരങ്ങള്‍ നമുക്ക് ആരംഭിക്കാവുന്നതാണ്. അതിന് വേണ്ടി എപ്പോഴും ചന്ദ്രന്റേയും ശനിയുടേയും സ്ഥാനം ശക്തമാക്കുന്നതിന് ശ്രദ്ധിക്കുക. ദോഷഫലങ്ങളെ മറികടക്കുന്നതിന് വേണ്ടി ഈ രണ്ട് ഗ്രഹങ്ങളേയും വളരെയധികം ആരാധിക്കുക. ചന്ദ്രന് പാല് അഭിഷേകം നടത്തുകയും ശനിക്ക് കടുകെണ്ണ വിളക്ക് കത്തിക്കുകയും ചെയ്യുക. കൂടാതെ പാല്, തൈര്, നെയ്യ്, പഞ്ചസാര തുടങ്ങിയ വെളുത്ത വസ്തുക്കള്‍ ചന്ദ്രപ്രീതിക്കായി ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ശനി പ്രീതിക്കായി കറുത്ത വസ്ത്രങ്ങള്‍, എള്ള്, ഉഴുന്ന് എന്നിവ ദാനം ചെയ്യുക.
ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications