Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
കുംഭം രാശിയില്‍ വിഷയോഗം: 24 മണിക്കൂറിനുള്ളില്‍ സൗഭാഗ്യം തേടിയെത്തും 3 രാശി
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇതില്‍ തന്നെ ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും പല വിധത്തിലാണ് നിങ്ങളെ സ്വാധീനിക്കുന്നതും. വേദ ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള യോഗങ്ങളും ഗ്രഹമാറ്റങ്ങളുടെ ഫലമായി സംഭവിക്കുന്നു. ഇതില്‍ രൂപം കൊള്ളുന്ന ഒരു യോഗമാണ് വിഷയോഗം. ഇത് പല രാശിക്കാരിലും ദോഷകരമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. ചന്ദ്രനും ശനിയും ചേര്‍ന്നാണ് വിഷയോഗം രൂപപ്പെടുന്നത്. അതിന്റെ ഫലമായി നിങ്ങള്‍ക്ക് കൂടുതല്‍ മാറ്റങ്ങള്‍ അത് അനുകൂലമായ മാറ്റങ്ങളായി മാറുന്നു വിഷയോഗഫലമായി. കുംഭം രാശിയിലാണ് വിഷയോഗം രൂപപ്പെടുന്നത്.
വിഷയോഗം പ്രകാരം പല വിധത്തിലുള്ള ദോഷഫലങ്ങളും അല്പം ഗുണഫലങ്ങളും ഉണ്ടാവുന്നു. ഗ്രഹങ്ങളുടെ ചലനവും നിങ്ങളുടെ രാശിയില്‍ ഗുണദോഷഫലങ്ങള്‍ നല്കുന്നു. ഒരേ രാശിയില്‍ തന്നെയാണ് ചന്ദ്രനും ശനിയും സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ഫലമായി വിഷയോഗം രൂപപ്പെടുന്നു. വിഷയോഗം ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.


രാശിപ്രകാരം മാറ്റങ്ങള്‍
പന്ത്രണ്ട് രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ വിഷയോഗത്തിന്റെ ഫലമായി ഉണ്ടാവുന്നു. ജ്യോതിഷത്തില്‍ ഈ യോഗത്തെ അശുഭകരമായാണ് കാണിക്കുന്നത്. എന്നാല്‍ 12 രാശിക്കാരേയും വിഷയോഗം ബാധിക്കുമെങ്കിലും അതില്‍ ഗുണഫലങ്ങള്‍ ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. ഈ സമയം വിഷയോഗം രൂപപ്പെടുന്നത് 2023 ജൂലൈ 6-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1:38 മുതല്‍ കുംഭ രാശിയില്‍ ആണ്. ഇത് ജൂലൈ 9- ഞായറാഴ്ച വരെ നിലനില്ക്കുന്നു. എന്നാല്‍ വിഷ യോഗം മിക്ക കേസുകളിലും അശുഭകരമായ ഫലങ്ങള്‍ നല്കുന്നു. എന്നാല്‍ ഗുണഫലങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വിഷയോഗം ഗുണഫലങ്ങള്‍ നല്കുന്നു. പലപ്പോഴും എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ഈ സമയത്തെ വിഷയോഗം. ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കുന്നു. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ സമയം പുതിയ മാറ്റങ്ങള്‍ അനുകൂലമായി മാറുന്നു. ബിസിനസിലും സമ്പത്തിലും നേട്ടങ്ങള്‍ ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങളും ഉണ്ടാവുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശനിയുടേയും ചന്ദ്രന്റേയും ഫലമായി രൂപം കൊള്ളുന്ന വിഷയോഗം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും നിങ്ങള്‍ക്ക് മികച്ച സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. തുലാം രാശിക്കാരില്‍ ശനിയും ചന്ദ്രനും അനുകൂലമായി ബാധിക്കുന്ന സമയമാണ് എന്നതത് തന്നെയാണ് വിഷയോഗത്തിന്റെ പ്രാധാന്യം. വിദേശയാത്രക്ക് യോഗം കാണന്നു. ഏറെ നാളായി നിങ്ങള്‍ ശ്രമിക്കുന്ന കാര്യങ്ങളെല്ലാം തന്നെ നടക്കുന്നു. സ്വപ്നങ്ങള്‍ പലതും സാക്ഷാത്കരിക്കപ്പെടുന്നു. ഏത് അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. രണ്ട് ദിവസം രാജയോഗ സമാനമായ ഫലങ്ങളാണ് ഉണ്ടാവുന്നത്.

കുംഭം രാശി
കുംഭം രാശിയിലാണ് വിഷയോഗം രൂപപ്പെടുന്നത് എന്നുണ്ടെങ്കിലും അത് പലപ്പോഴും ശനിയുടേയും ചന്ദ്രന്റേയും കൂടിച്ചേരലില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. മറ്റുള്ളവരുടെ ആപത്ത് പോലും നിങ്ങള്‍ മൂലം ഇല്ലാതതാവുന്നു. കുടുംബത്തോടൊപ്പം വളരെ നല്ല സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. കുടുംബത്തോടൊപ്പം മികച്ച സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. കുംഭ രാശിക്കാര്‍ ഈ സമയത്ത് അവരുടെ ആരോഗ്യം ശ്രദ്ധിക്കണം എന്നത് മാത്രമാണ് പ്രധാനപ്പെട്ട കാര്യം. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്.



Click it and Unblock the Notifications

