Virgo Horoscope 2023: 2023 നല്‍കുന്ന മഹാഭാഗ്യം: അനുകൂലഭാവത്തില്‍ അപൂര്‍വ്വമായി ശനി

പുതുവര്‍ഷത്തിന് ഇനി അധികം ദിവസങ്ങളില്ല. 2022 അവസാനിക്കുന്നിടത്ത് പുതിയ പ്രതീക്ഷകളുമായി പുതിയ വര്‍ഷം ആരംഭിക്കുകയാണ്. ഈ സമയം അടുത്ത വര്‍ഷത്തെ ജ്യോതിഷ പ്രവചനങ്ങള്‍ തിരയുന്നവര്‍ നിരവധിയാണ്. 2023-ലെ ജ്യോതിഷസംബന്ധമായി ഓരോ രാശിക്കാരുടേയും സമ്പൂര്‍ണ ഫലം ഈ ലേഖനത്തില്‍ പറയുന്നു. ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തുന്ന ഗ്രഹസംക്രമണം ഉള്‍പ്പടെയുള്ളവയെക്കുറിച്ച് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.

Virgo Horoscope 2023

കന്നി രാശിക്കാര്‍ക്ക് 2023 എങ്ങനെയായിരിക്കും എന്ന് നമുക്ക് നോക്കാം. കന്നി രാശിക്കാര്‍ക്ക് തുടക്കത്തില്‍ വരുന്ന ചില മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ പിന്നീട് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. തുടക്കത്തില്‍ അഞ്ചാം ഭാവത്തിലാണ് ശനിയുടെ സംക്രമണം നടക്കുന്നത് എന്നാല്‍ പിന്നീട് ശനി ആറാം ഭാവത്തിലേക്ക് പ്രവേശിക്കുന്നു. ഇത് നിങ്ങള്‍ക്ക് അനുകൂലമായ നിരവധി ഫലങ്ങള്‍ നല്‍കുന്നു. മാനസിക പിരിമുറുക്കം കുറയുകയും, ജോലിയില്‍ വിഷമതകള്‍ ഇല്ലാതെ പോവുകയും ചെയ്യുന്ന സമയമാണ് കന്നി രാശിക്കാര്‍ക്ക്. വിശദമായി വായിക്കാം

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

വര്‍ഷത്തിന്റെ തുടക്കത്തില്‍ വ്യാഴം നിങ്ങളുടെ ഏഴാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് സഹായിക്കുന്നു. ജീവിത പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ഇതോടൊപ്പം ബിസിനസിലും സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. 2023 ഏപ്രില്‍ 22-ന് വ്യാഴം മേടം രാശിയില്‍ എട്ടാം ഭാവത്തില്‍ സംക്രമിക്കുകയും വര്‍ഷം മുഴുവനും നിങ്ങളുടെ എട്ടാം ഭാവത്തില്‍ നിലനില്‍ക്കുകയും ചെയ്യും. ഈ സമയം നിങ്ങള്‍ക്ക് അനുകൂല സമയമായിരിക്കില്ല. അത് മാത്രമല്ല ശാരീരികവും മാനസികവുമായ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിലേക്കും അത് കൂടുതല്‍ അപകടത്തിലേക്കും നിങ്ങളെ എത്തിക്കുന്നു.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

2023 ഒക്ടോബര്‍ 30-ന് നിങ്ങളുടെ ഏഴാം ഭാവത്തില്‍ രാഹു സംക്രമണം നടക്കുകയും കേതു രാശിയില്‍ പ്രവേശിക്കുകയും ചെയ്യും. ഈ സമയം നിങ്ങള്‍ക്ക് ഒട്ടും അനുകൂല ഫലങ്ങള്‍ ലഭിക്കുന്നില്ല. എന്ന് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ജീവിതത്തിലും ദാമ്പത്യത്തിലും പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന സമയമാണ് ഇത് നല്‍കുന്നത്. നിങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിച്ച് എടുക്കേണ്ടതുണ്ട്. ഇത് കൂടാതെ ജീവിത പങ്കാളി നിങ്ങളെ സംശയിക്കുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. അത് പിന്നീട് നിങ്ങള്‍ ഇരുവരും തമ്മിലുള്ള പിരിമുറുക്കത്തിന് കാരണമാകും.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

2023-ല്‍ ശനി, വ്യാഴം, രാഹു-കേതു തുടങ്ങിയ ഗ്രഹങ്ങളുടെ സംക്രമണത്തോടൊപ്പം തന്നെ മറ്റ് ഗ്രഹങ്ങളായ സൂര്യന്‍, ചൊവ്വ, ബുധന്‍, ശുക്രന്‍ തുടങ്ങിയ ഗ്രഹങ്ങളുടെ മാറ്റങ്ങളും ശ്രദ്ധിക്കണം. ഇവയേയും ഈ സംക്രമണം സ്വാധീനിക്കുന്നുണ്ട്. ഈ സംക്രമണങ്ങളെല്ലാം നിങ്ങളുടെ ജീവിതത്തില്‍ ഗുണപരവും പ്രതികൂലവുമായ പ്രത്യാഘാതങ്ങള്‍ കൊണ്ടുവരുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രതികൂലഫലങ്ങള്‍ ധാരാളം ഉണ്ടാക്കുന്നതിന് കാരണമാകുന്നു. നിങ്ങളുടെ എല്ലാ വെല്ലുവിളികളേയും ശനി തടയുകയും പ്രതികൂലഫലങ്ങള്‍ നല്‍കാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. എന്നാല്‍ മറുവശത്ത് വ്യാഴത്തിന്റെ മാറ്റങ്ങള്‍ നിങ്ങളില്‍ പ്രതികൂലഫലം സൃഷ്ടിക്കുന്നു.

മാസഫലം

മാസഫലം

കന്നി രാശിക്കാര്‍ക്ക് ഓരോ മാസവും എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട് എന്നത് നമുക്ക് നോക്കാം. പൊതുവേ ജനുവരി മാസം ഇവര്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കുന്നു. ഇത് കൂടാതെ നിങ്ങളില്‍ ഉണ്ടാവുന്ന മാനസിക പിരിമുറുക്കത്തെ കുറക്കുന്നതിനും സാധിക്കുന്നു. സാമ്പത്തികമാ.ി ഈ വര്‍ഷം നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങളുണ്ടാവുന്നു. ജോലിയില്‍ വിജയം നേടുന്നതിനുള്ള അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ആഢംബരത്തോട് ഭ്രമം കൂടുന്ന ഒരു സമയം കൂടിയാണ് ഇത്. ദുശീലങ്ങള്‍ ഉപേക്ഷിക്കുന്നതിന് ഏറ്റവും നല്ല സമയമാണ് ഇത്.

മാസഫലം

മാസഫലം

ഫെബ്രുവരി മാസത്തില്‍ മികച്ച മാറ്റങ്ങള്‍ കന്നി രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ഏകാഗ്രതയോടെ ഓരോ കാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രണയത്തിന്റെ കാര്യത്തിലും എല്ലാം നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കുന്ന മാസമാണ് ഫെബ്രുവരി. ഈ കാലയളവില്‍ തന്നെ നിങ്ങള്‍ക്ക് മറ്റൊരു ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാര്‍ച്ചിന്റെ തുടക്കത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും അവസാനത്തോടെ ആ മാസം മികച്ച ഫലങ്ങള്‍ നല്‍കുന്ന ഒരു മാസമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സമ്മര്‍ദ്ദം കുറയുകയും ബിസിനസില്‍ മാറ്റങ്ങള്‍ വരുകയും ചെയ്യുന്നു.

മാസഫലം

മാസഫലം

2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ സാധാരണമായിരിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുമെങ്കിലും അതിനെയെല്ലാം കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനും സഹോദരന്‍മാരുമായി നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ തീരുമാനങ്ങളില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് കാരണമാകുന്നു. പലപ്പോഴും തെറ്റായ ചില തീരുമാനങ്ങള്‍ നിങ്ങള്‍ എടുക്കേണ്ടതായി വരുന്നു.

മാസഫലം

മാസഫലം

കന്നി രാശിഫലം 2023 സൂചിപ്പിക്കുന്നത് ജൂലൈ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ നിങ്ങള്‍ക്ക് നല്ല സമയമായിരിക്കും എന്നാണ് പറയുന്നത്. ഈ സമയത്ത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നതിനും അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിനും നിങ്ങള്‍ ശ്രമിക്കും. വരുമാനത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന നിരവധി സാഹചര്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ഇത് കൂടാതെ നിങ്ങള്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരങ്ങളും ഉണ്ടാകാം.

മാസഫലം

മാസഫലം

കന്നി രാശിഫലം 2023 ഒക്ടോബര്‍ നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കുമെന്നാണ് രാശിഫലം പറയുന്നത്. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരുന്നു. ബിസിനസിന്റെ കാര്യത്തില്‍ മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നു. ഇത് പലപ്പോഴും ചെറിയ തോതില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ദിനചര്യയില്‍ മാറ്റങ്ങള്‍ വരുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. കാരണം അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

മാസഫലം

മാസഫലം

നവംബറില്‍ കന്നി രാശിക്കാര്‍ക്ക് നല്ലതുപോലെ യാത്ര ചെയ്യാന്‍ അവസരം ലഭിക്കുന്നു. നിങ്ങള്‍ക്ക് സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നതിനും അതിന് വേണ്ടി ശ്രമിക്കുന്നതിനും സാധ്യതയുണ്ട്. നിങ്ങള്‍ക്ക് മികച്ച രീതിയില്‍ ആശയവിനിമയം ചെയ്യുന്നതിന് സാധിക്കുന്നു. മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം മികച്ച രീതിയില്‍ ആയിരിക്കും. സഹോദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് അനുകൂലഫലം ഉണ്ടാവുന്നു. ഡിസംബര്‍ മാസം കുടുംബത്തിന് വേണ്ടി മാത്രം മാറ്റി വെച്ചതായിരിക്കും. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മുന്‍ഗണന നല്‍കുന്നു. മാനസികമായി നിങ്ങള്‍ക്ക് മികച്ച സമയമായിരിക്കും എന്നതാണ് സത്യം. മറ്റുള്ളവരോടുള്ള ബഹുമാനം നിങ്ങള്‍ക്ക് വര്‍ദ്ധിക്കുന്നു.

പ്രണയ ഫലം

പ്രണയ ഫലം

കന്നി രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ പരീക്ഷണം പോലെ തോന്നുന്ന അനുഭവങ്ങള്‍ ഉണ്ടായേക്കാം. വര്‍ഷത്തിന്റെ തുടക്കത്തില്‍ പലപ്പോഴും ശനിയും ശുക്രനും നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്നത് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയമാണ് എന്നതാണ് സത്യം. നിങ്ങളുടെ സ്‌നേഹം അംഗീകരിക്കപ്പെടുന്ന ഒരു സമയമായിരിക്കും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിനും അതിന് വേണ്ടി സമയം കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ജനുവരി, ഏപ്രില്‍ ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍, ഡിസംബര്‍ വരെയുള്ള സമയങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിവാഹത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനുള്ള സമയം ഉണ്ട്.

കരിയര്‍ഫലം

കരിയര്‍ഫലം

കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയമാണ് 2023. കന്നി രാശിക്കാര്‍ അവരുടെ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കരിയറിനെക്കുറിച്ച് കൃത്യമായ തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് ജനുവരിയില്‍ തന്നെ ഒരു ട്രാന്‍സ്ഫറിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നായിരിക്കും. ഏപ്രില്‍ 22 ന് നടക്കുന്ന എട്ടാം ഭാവത്തിലെ വ്യാഴം-രാഹു എന്നീ ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് സാധ്യതയുണ്ട്. ഏപ്രില്‍ ശേഷം ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് ഉപേക്ഷിക്കുന്നതിനുള്ള തോന്നല്‍ ഉണ്ടാവും. എന്നാല്‍ ഒക്ടോബറിന് ശേഷം കരിയര്‍ സ്‌റ്റേബിള്‍ ആവുകയും അതിന് വേണ്ടി പ്രയത്‌നിക്കുകയും ചെയ്യും നിങ്ങള്‍.

സാമ്പത്തികഫലം

സാമ്പത്തികഫലം

ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു സമയമാണ് സാമ്പത്തിക ഫലത്തില്‍. എന്നാല്‍ ആദ്യത്തെ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള സമയങ്ങളില്‍ നിങ്ങള്‍ക്ക് സാമ്പത്തികമായി അനുകൂല ഫലങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങള്‍ക്ക് നിക്ഷേപം നടത്താന്‍ പറ്റിയ സമയമാണ് ഇത്. ഇത് മാത്രമല്ല നിങ്ങള്‍ക്ക് ഈ സമയം എല്ലാ വിധത്തിലുള്ള നിക്ഷേപങ്ങള്‍ക്കും പറ്റിയ സമയമാണ് എന്നതാണ് സത്യം. വ്യാഴം രാഹുവിനൊപ്പം എട്ടാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ ഒക്ടോബര്‍ അവസാനം വരെയുള്ള സമയം സാമ്പത്തികമായി അല്‍പം വെല്ലുവിളി നിറഞ്ഞതായിരിക്കും. ഇവര്‍ക്ക് പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഈ സമയം ശ്രദ്ധിച്ച് നിക്ഷേപം നടത്തണം.

വിവാഹഫലം

വിവാഹഫലം

കന്നി രാശിക്കാര്‍ക്ക് 2023 വിവാഹ ഫലം എപ്രകാരം എന്ന് നമുക്ക്‌നോക്കാം. ഇവര്‍ക്ക് പലപ്പോഴും ജീവിതത്തെക്കുറിച്ച് ആലോചിച്ച് ടെന്‍ഷന്‍ വര്‍ദ്ധിക്കുന്നു. ഇത് ഉത്കണ്ഠയിലേക്ക് നിങ്ങളെ എ്ത്തിക്കുന്നു. ശനി അതിന്റെ അഞ്ചാം ഭാവത്തില്‍ നില്‍ക്കുകയും ഏഴാം ഭാവത്തില്‍ ദര്‍ശിക്കുകയും വ്യാഴം നില്‍ക്കുകയും വ്യാഴം അതിന്റെ രാശിയില്‍ തന്നെ ഏപ്രില്‍ 22 വരെ തുടരുകയും ചെയ്യും. ഇത് നിങ്ങളുടെ വിവാഹത്തിന് അയനുയോജ്യമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നു. ഇവരില്‍ പ്രണയ വിവാഹത്തിനുള്ള സാധ്യത ശക്തമായി കാണുന്നു. ജീവിത പങ്കാളിയോടൊപ്പം നിങ്ങള്‍ക്ക് ഉത്തരവാദിത്വങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. എട്ടാം ഭാവത്തില്‍ വ്യാഴത്തിന്റെ സ്വാധീനം പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ദാമ്പത്യി ജീവിതം പൊതുവേ സന്തോഷകരമായിരിക്കും.

ആരോഗ്യഫലം

ആരോഗ്യഫലം

ഏറ്റവും കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടത് ആരോഗ്യത്തിന്റെ കാര്യത്തിലാണ്. ആരോഗ്യജാതകത്തിന്റെ അടിസ്ഥാനത്തില്‍ പലപ്പോഴും നിങ്ങള്‍ക്ക് വര്‍ഷത്തിന്റെ ആരംഭം മികച്ചതായിരിക്കും. എന്നാല്‍ എട്ടാം ഭാവത്തില്‍ രാഹുവിന്റെ സാന്നിധ്യം നിങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ പിന്നീടുണ്ടാവുന്ന രാഹുവിന്റെ മാറ്റം നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഏപ്രില്‍ 22 ന് വ്യാഴം രാഹുവിനൊപ്പം എട്ടാം ഭാവത്തിലേക്ക് നീങ്ങും, ആ സമയത്ത് സൂര്യനും അവിടെ ഉണ്ടാകും. അതിനാല്‍, ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള സമയം ആരോഗ്യ സംബന്ധമായി അല്‍പം പ്രയാസമേറിയ സമയമാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ജ്യോതിഷ പരിഹാരങ്ങള്‍

ജ്യോതിഷ പരിഹാരങ്ങള്‍

കന്നി രാശിക്കാര്‍ക്ക് 2023-ല്‍ ജ്യോതിഷ പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇവര്‍ക്ക് ദോഷഫലത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ബുധനാഴ്ച വ്രതം അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കുക. അത് കൂടാതെ ബുധനാഴ്ച മുതല്‍ ദിവസവും ശ്രീ വിഷ്ണു സഹസ്രനാമ സ്‌തോത്രം പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ബുധദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ബുധദേവന്റെ ബീജ മന്ത്രം ദിവസവും ജപിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. കറുത്ത എള്ള് ദാനം ചെയ്യുന്നതും നിങ്ങളുടെ ശനിദോഷ ഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ശ്രീരാമ രക്ഷാ സ്‌തോത്രം പാരായണം ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Wednesday, November 16, 2022, 14:44 [IST]
X
Desktop Bottom Promotion