Just In
- 8 hrs ago മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- 9 hrs ago ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- 10 hrs ago കൃത്യമായ കണക്കനുസരിച്ച് മേയ് 8-ന് ശേഷം ഭാഗ്യമുദിക്കുന്ന നക്ഷത്രക്കാര്‍
- 11 hrs ago നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
Don't Miss
- News ഈ രാശിക്കാർക്ക് ലോട്ടറി എടുക്കാൻ പറ്റിയ സമയം; കാത്തിരിക്കുന്നത് മഹാഭാഗ്യം, ഏപ്രിൽ അവസാനത്തോടെ തലവരതെളിയും
- Sports T20 World Cup 2024: മൂന്നാമനായി കോലി വേണ്ട! പകരം റിഷഭ് കളിക്കട്ടെ. കാരണം പറഞ്ഞ് മുന്‍ പേസര്‍
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കന്നി രാശി: തൊഴിലില്‍ അസംതൃപ്തിയുടെ കാലം
കന്നി രാശിക്കാര്‍ക്ക് വര്‍ഷം മുഴുവന്‍ നിങ്ങളുടെ രാശിചിഹ്നത്തിന്റെ അഞ്ചാമത്തെ ഭവനത്തില്‍ ശനി തുടരും. വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങളുടെ എട്ടാമത്തെ ഭവനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ചൊവ്വ നിങ്ങളുടെ ഒമ്പതാമത്തെയും പത്താമത്തെയും വീടിനെ സ്വാധീനിക്കും. കൂടാതെ, ഒന്‍പതാം ഭവനത്തിലും മൂന്നാമത്തെ ഭവനത്തിലും യഥാക്രമം രാഹു, കേതു എന്നിവര്‍ തുടരും.
Most read: വ്യാഴമാറ്റം; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍
വ്യാഴം നിങ്ങളുടെ അഞ്ചാമത്തെ ഭവനത്തിലൂടെ കടന്ന് ആറാമത്തെ ഗൃഹത്തില്‍ സഞ്ചരിക്കും. കന്നി രാശിക്കാര്‍ക്ക് സാമ്പത്തികം, കുടുംബം, ദാമ്പത്യബന്ധം, വിദ്യാഭ്യാസം, കുട്ടികള്‍, വിവാഹം, കരിയര്‍ എന്നിവയുമായി ബന്ധപ്പെട്ട് 2021 വര്‍ഷത്തില്‍ നേരിടേണ്ടി വരുന്ന കാര്യങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.
സാമ്പത്തികം
ഈ വര്‍ഷം നിങ്ങള്‍ക്ക് സാമ്പത്തിക അവസ്ഥ സമ്മിശ്രമായിരിക്കും. നിങ്ങളുടെ എട്ടാമത്തെ ഗൃഹത്തില്‍ ചൊവ്വ സ്ഥാനംപിടിക്കുമ്പോള്‍ കാര്യങ്ങള്‍ ക്രമേണ മാറുകയും മറഞ്ഞിരിക്കുന്ന ഉറവിടങ്ങളില്‍ നിന്ന് പണം സമ്പാദിക്കുകയും ചെയ്യും.
വിദ്യാഭ്യാസം
കന്നി രാശി ചിഹ്നത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം അല്പം കഠിനാധ്വാനം ചെയ്യേണ്ടതായുണ്ട്. വിജയസാധ്യതകള്‍ കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവിശ്വസനീയമാംവിധം പ്രയത്നിക്കണം. ഈ വര്‍ഷം, നിങ്ങളുടെ അഞ്ചാമത്തെ ഗൃഹത്തില്‍ തുടരുന്ന ശനി നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
Most read:ദോഷങ്ങള്‍ നീങ്ങും; ഐശ്വര്യം വരും; ഈ മരങ്ങളെ
ആരോഗ്യം
ഈ വര്‍ഷം കന്നി രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം സമ്മിശ്രമാണ്. എങ്കിലും വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടിവരില്ല. വര്‍ഷത്തിലെ ചില സമയങ്ങള്‍ അല്‍പ്പം വിരസവും മടുപ്പിക്കുന്നതുമാണ്. അല്‍പ്പം വിശ്രമിക്കാനായി സമയം മാറ്റിവയ്ക്കുക. ഈ സ്ഥലത്ത് ഗ്രഹങ്ങളുടെ സ്വാധീനത്താല്‍ കന്നി രാശിക്കാര്‍ക്ക് വലിയ ആരോഗ്യപ്രശ്നങ്ങളോ തിരിച്ചടികളോ ഉണ്ടാകില്ല.
വിവാഹം
വിവാഹത്തിന്റെ കാര്യത്തില്‍ കന്നി രാശിക്കാര്‍ അല്പം കാത്തിരിക്കേണ്ടിവരും. കൂടാതെ, ഇതിനകം വിവാഹിതരായവര്‍ക്ക് ഈ വര്‍ഷം ഒരു ശരാശരി സമയമായിരിക്കും. വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍, ജീവിത പങ്കാളി മികച്ച പ്രൊഫഷണല്‍ വിജയം കൈവരിക്കും. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും അങ്ങനെതന്നെയായിരിക്കും.
Most read:കാണാന്‍ കഴിയില്ല വീട്ടിലെ ദുഷ്ടശക്തി; ഫലമോ ദോഷവും
കുടുംബം
കുടുംബത്തിന്റെ കാര്യത്തില്‍ കന്നി രാശിക്കാര്‍ക്ക് ഈ വര്‍ഷം ശനി അല്പം പ്രശ്നം സൃഷ്ടിക്കും. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളും സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയും അല്പം ആശ്വാസം ലഭിക്കും. ആ സമയങ്ങളില്‍ നിങ്ങള്‍ ഗാര്‍ഹിക സന്തോഷം ലഭിക്കും. ഒപ്പം കുടുംബത്തിന്റെ അന്തരീക്ഷം ശാന്തമായി തുടരും.
ഭാഗ്യസംഖ്യ
ഈ വര്‍ഷം കന്നി രാശിക്കാര്‍ക്ക് ഭാഗ്യ സംഖ്യ 5 ആണ്. ഈ വര്‍ഷം വിജയം നേടുന്നതിന് നിങ്ങള്‍ക്ക് ഈ സംഖ്യ ഉപയോഗിക്കാം.
Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍
കരിയര്‍
കരിയറിന്റെ കാര്യത്തില്‍ 2021 വര്‍ഷം കന്നി രാശിക്കാര്‍ക്ക് സമ്മിശ്രമായ ഫലങ്ങളുടെ ഒരു വര്‍ഷമാണ്. തൊഴിലില്‍ അസംതൃപ്തിയുടെ ഒരു കാലം നിങ്ങള്‍ക്ക് അനുഭവപ്പെടും. ജോലി മാറ്റാനുള്ള പ്രവണത പലതവണ നിങ്ങള്‍ക്ക് അനുഭവപ്പെടും. എന്നാല്‍ ശരിയായ സമയം വരുമ്പോള്‍ മാത്രം മുന്നോട്ട് പോകുക. സെപ്റ്റംബര്‍ പകുതി മുതല്‍ സെപ്റ്റംബര്‍ പകുതി വരെ നിങ്ങളുടെ ജോലി മാറ്റാന്‍ നിങ്ങള്‍ക്ക് ഒരു പ്രത്യേക അവസരം ലഭിച്ചേക്കും. ആ മാറ്റങ്ങള്‍ അനുകൂലമായിരിക്കും. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള സമയം നിങ്ങള്‍ക്ക് ഒരു പ്രത്യേക നേട്ടം പ്രതീക്ഷിക്കാം.
ബിസിനസ്
വര്‍ഷത്തിലെ ആദ്യ മാസങ്ങളില്‍ ബിസിനസ്സിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് വളരെ അനുകൂലമായിരിക്കും, മാത്രമല്ല നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങളും ലഭിക്കും. ഏപ്രില്‍ മുതല്‍ സ്ഥിതി മാറാന്‍ തുടങ്ങും. ജോലിഭാരം വര്‍ദ്ധിച്ചേക്കാം. ഇത് സെപ്റ്റംബര്‍ വരെ തുടരാം. അതിനാല്‍, നിങ്ങളുടെ ചുമതലകള്‍ അതീവ ശ്രദ്ധയോടെ ചെയ്യുക. പുതിയ ആളുകളുമായി ബിസിനസ്സ് പങ്കാളിത്തം രൂപീകരിക്കാന്‍ കഴിയും. സെപ്റ്റംബര്‍ 15 ന് ശേഷം കാര്യങ്ങള്‍ മെച്ചപ്പെടും. ചില വലിയ തീരുമാനങ്ങള്‍ എടുക്കും, അത് നിങ്ങളുടെ ബിസിനസ്സിന് ഗുണം ചെയ്യും.
Most read:നിഗൂഢത നിറഞ്ഞ കേതു മഹാദശ; ഗുണദോഷങ്ങള്‍
വാഹനയോഗം
വര്‍ഷത്തിന്റെ ആരംഭം അനുകൂലമായിരിക്കും. ഏതെങ്കിലും സ്വത്ത് വാങ്ങുന്നതിന് ജനുവരി മുതല്‍ ഏപ്രില്‍ ആരംഭം വരെയുള്ള കാലയളവ് നിങ്ങള്‍ക്ക് നല്ലതാണ്. ഈ സമയത്ത് നിലവിലുള്ള സ്വത്തില്‍ കൂട്ടിച്ചേര്‍ക്കലുകളും നടത്തും. നിങ്ങള്‍ക്ക് വേണമെങ്കില്‍, ഈ സമയത്ത് നിങ്ങളുടെ സ്വന്തം വീട് സ്വന്തമാക്കാനും ശ്രമിക്കാം. എന്നിരുന്നാലും, ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയം അനുകൂലമാകില്ല, മാത്രമല്ല നിങ്ങള്‍ ഒരു സ്വത്ത് തര്‍ക്കത്തില്‍ കുടുങ്ങുകയും ചെയ്യാം. അതിനാല്‍ വളരെ ശ്രദ്ധാലുവായിരിക്കുക. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള സമയം നിങ്ങളുടെ സ്തംഭിച്ച ജോലി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് വീണ്ടും വിജയം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു വാഹനം വാങ്ങാനും കഴിയും.
കുട്ടികള്‍
2021 ല്‍ നിങ്ങളുടെ കുട്ടികളുമായി നിങ്ങള്‍ സംതൃപ്തരായി തുടരും. നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാകും. ഈ വര്‍ഷം, നിങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് എന്തെങ്കിലും നല്ലത് ചെയ്യാനു കഴിഞ്ഞേക്കും. പഠനവുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകണമെങ്കില്‍ അവര്‍ക്ക് അതില്‍ വിജയം നേടാനും കഴിയും. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. മക്കളുടെ വിവാഹ കാര്യങ്ങളുമായും നിങ്ങള്‍ക്ക് നീങ്ങാം. പൊതുവായി പറഞ്ഞാല്‍, 2021 വര്‍ഷം നിങ്ങളുടെ കുട്ടികളുടെ പുരോഗതിക്ക് നല്ല വര്‍ഷമായിരിക്കും.
Most read:ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഈ മന്ത്രം 108 തവണ ചൊല്ലാം
ജ്യോതിഷ പരിഹാരങ്ങള്‍
ചൊവ്വ, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ ദോഷം അകറ്റാന്‍ ചൊവ്വാഴ്ച ദിവസം ചെറുപയര്‍ വെള്ളത്തില്‍ മുക്കിവച്ച് ബുധനാഴ്ച ദിവസം ഗോക്കള്‍ക്ക് നല്‍കുക. സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാന്‍ എല്ലാ ദിവസവും അല്ലെങ്കില്‍ വെള്ളിയാഴ്ച ദുര്‍ഗ ചാലിസ പാരായണം ചെയ്യുക. വെള്ളിയാഴ്ച, മാതാ ക്ഷേത്രം സന്ദര്‍ശിച്ച് ദേവിക്ക് ചുവന്ന പൂക്കളും ചുവന്ന പഴങ്ങളും സമര്‍പ്പിക്കുക. നിങ്ങളുടെ പേഴ്സിലോ പോക്കറ്റിലോ എല്ലായ്പ്പോഴും കട്ടിയുള്ള വെള്ളി ചതുര കഷണം സൂക്ഷിക്കുക. ഇതിലൂടെ നിങ്ങളുടെ തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. കറുത്ത വസ്തുക്കള്‍ ദാനം ചെയ്യുക.