ശനി-ശുക്ര സംയോഗത്തില്‍ രാജയോഗം: ജോലി, വിവാഹം, കരിയര്‍ വെച്ചടി വെച്ചടി കയറ്റം 4 രാശിക്ക്

രാജയോഗങ്ങള്‍ പല വിധത്തിലാണ് ഉള്ളത്. ഇതില്‍ തന്നെ വിപരീത രാജയോഗത്തെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടവും ഐശ്വര്യവും വിപരീത രാജയോഗം നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു എന്നതാണ് സത്യം. നിലവില്‍ രണ്ട് ഗ്രഹങ്ങള്‍ കുംഭം രാശിയില്‍ പ്രവേശിച്ചിട്ടുണ്ട്. ശനി ജനുവരി 17-ന് കുംഭം രാശിയില്‍ പ്രവേശിച്ചു. സ്വന്തം രാശി ആയത് കൊണ്ട് തന്നെ ശനിയുടെ ഈ കുംഭം രാശി സംക്രമണം പല രാശിക്കാര്‍ക്കും നേട്ടങ്ങള്‍ കൊണ്ട് വരുന്നതാണ്. എന്നാല്‍ ജനുവരി 22-നാണ് ശുക്രന്‍ കുംഭം രാശിയില്‍ പ്രവേശിച്ചത്. പലപ്പോഴും ജ്യോതിഷ പരമായ കണക്ക് കൂട്ടലുകള്‍ അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്.

Vipreet Rajayoga 2023

ഈ രണ്ട് ഗ്രഹങ്ങള്‍ കൂടി ചേരുന്നതിലൂടെയാണ് വിപരീത രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. പേരില്‍ വിപരീത രാജയോഗം എന്നാണെങ്കിലും ഇതിന്റെ ഫലങ്ങള്‍ നിങ്ങള്‍ക്ക് രാജയോഗത്തേക്കാള്‍ മികച്ച ഫലങ്ങളാണ് നല്‍കുന്നത്. ഈ രാജയോഗം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ അല്‍പം കൂടുതല്‍ ബാധിക്കുന്നു. ഇത് ഇനി പറയുന്ന നാല് രാശിക്കാരില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിങ്ങളുടെ സൂര്യ രാശി ഇനി പറയുന്ന നാല് രാശിയില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിപരീത രാജയോഗത്തിന്റെ ഫലം ലഭിക്കുന്നു. 12 രാശിയില്‍ ഏതൊക്കെ രാശിക്കാരിലാണ് ഫലം ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് വിപരീത രാജയോഗം ശുക്രദശ നല്‍കുന്നു. വിപരീത രാജയോഗം സൃഷ്ടിക്കുന്നതിനാല്‍ ഈ രാശിക്കാര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച ഫലമായിരിക്കും കര്‍ക്കിടകം രാശിക്കാര്‍ക്ക് ഉണ്ടാവുന്നത്. എട്ടാം ഭാവത്തിലാണ് ഈ യോഗം സൃഷ്ടിക്കപ്പെടുന്നത്. നിങ്ങള്‍ക്ക് പണത്തിന്റെ കാര്യത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ പണം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. പുതിയ ജോലി സാധ്യത നിങ്ങളെ തേടി എത്തുന്നു. കരിയറില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. വ്യാപാരികള്‍ക്ക് അവര്‍ വിചാരിക്കുന്നതിനേക്കാള്‍ സാമ്പത്തിക ലാഭം ലഭിക്കുന്നു. സമ്പത്ത് വര്‍ദ്ധിക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങളെ പാടേ ഇല്ലാതാക്കുന്നതിനും എല്ലാം പലപ്പോഴും വിപരീത രാജയോഗം ഫലം നല്‍കുന്നു. ഇത് വര്‍ഷം മുഴുവന്‍ നിലനില്‍ക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് വിപരീത രാജയോഗം സാമ്പത്തികമായി വളരെയധികം ഗുണം ചെയ്യുന്നു. രാശിചക്രത്തില്‍ ആറാം ഭാവത്തിലാണ് കന്നി രാശിക്കാര്‍ക്ക് ഈ സംക്രമണം നടക്കുന്നത്. രാജയോഗത്തിന്റെ കാര്യത്തില്‍ വിപരീത രാജയോഗം കന്നി രാശിക്കാരെ വളരെയധികം ഉന്നതിയില്‍ എത്തിക്കുന്നു. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. പല കോണില്‍ നിന്നും വെല്ലുവിളികള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പൂര്‍ണമായും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. നിയമസംബന്ധമായി നിങ്ങള്‍ക്ക് എന്തെങ്കിലും കേസുണ്ടെങ്കില്‍ അതില്‍ നിന്നെല്ലാം മോചനം നേടുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും അനുകൂല വിധി ലഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. ബിസിനസുകാര്‍ക്കും ബിസിനസില്‍ വളരെയധികം ലാഭം ലഭിക്കുന്നു. ജീവിതത്തില്‍ അനുകൂലമായ നിരവധി കാര്യങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. കന്നി രാശിക്കാരുടെ 2023-ലെ ഏറ്റവും നല്ല സമയമായിരിക്കും ഇതെന്നതാണ് സത്യം.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് വിപരീത രാജയോഗം വളരെയധികം അനുകൂല ഫലങ്ങള്‍ നല്‍കുന്നു. ശനിയും ശുക്രനും ചേരുന്നത് ധനുരാശിയുടെ മൂന്നാം ഭാവത്തില്‍ ആയിരിക്കും. അത് കേതുവിന്റെ ഭാവമായതിനാല്‍ ഇവര്‍ക്ക് ഈ സമയം പണം നല്ലതുപോലെ സമ്പാദിക്കാന്‍ സാധിക്കുന്നു. ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് രണ്ടാമത് ചിന്തിക്കേണ്ടതായി വകുന്നില്ല. കടം വാങ്ങിയ പണം തിരിച്ച് കൊടുക്കുന്നതിനും നിങ്ങള്‍ക്ക് കടം കൊടുക്കുന്നതിനും ഉള്ള യോഗം കാണുന്നു. വായ്പ എടുക്കുന്നവര്‍ക്ക് അതിനുള്ള ഫലങ്ങളും ലഭിക്കുന്നു. ലോട്ടറി അടിക്കുന്നതിനുള്ള ഭാഗ്യം വരെ ഈ രാശിക്കാര്‍ക്കുണ്ട്. ഇവര്‍ക്ക് ഏഴര ശനിയില്‍ നിന്ന് മോക്ഷം ലഭിക്കുന്ന ഒരു സമയം കൂടിയാണ് ഇത്. ഏഴര ശനിയുടെ എല്ലാ ദോഷങ്ങളും തീര്‍ന്ന് ജീവിതത്തില്‍ രാജയോഗത്തിലേക്ക് ധനു രാശിക്കാര്‍ ഈ സംയോഗത്തിലൂടെ കടക്കുന്നു.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്കും വിപരീത രാജയോഗം വളരെയധികം ഗുണം ചെയ്യുന്നു. ഇതിലൂടെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ നിരവധി ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ വിപരീത രാജയോഗത്തില്‍ ഇവരെ കാത്തിരിക്കുന്ന സൗഭാഗ്യങ്ങള്‍ നിരവധിയാണ്. പന്ത്രണ്ടാം ഭാവത്തിലാണ് ശനി-ശുക്രസംയോഗം നടക്കുന്നത്. ഈ രാശിക്കാര്‍ക്ക് ചെയ്യുന്ന ജോലികളെല്ലാം തന്നെ ഗുണത്തില്‍ അവസാനിക്കുന്നു. വിജയത്തോടെ മാത്രമേ മീനം രാശിക്കാരെ കാണാന്‍ സാധിക്കുകയുള്ളൂ. ബിസിനസ് ചെയ്യുന്നവര്‍ക്ക് നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിക്ഷേപങ്ങളില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടം ലഭിക്കുന്നു. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു. പഴയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ലഭിക്കുന്നു. മീനം രാശിക്കാര്‍ക്ക് വാഹനങ്ങള്‍, വീട്, വസ്തു എന്നിവ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഉള്ള യോഗം കാണുന്നു.

ശനിയെ തൃപ്തിപ്പെടുത്തുന്നതിന്

ശനിയെ തൃപ്തിപ്പെടുത്തുന്നതിന്

ശനി-ശുക്ര സംയോഗം നടക്കുന്നതിനാല്‍ ശനിയുടെ ദോഷഫലങ്ങളെ ഒരാളില്‍ നിന്ന് ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ശനി ബലവാനായി നില്‍ക്കുന്നത് നിങ്ങളില്‍ അനുഗ്രഹം ചൊരിയുന്നതാണ്. ഈ രണ്ട് ഗ്രഹങ്ങളും വിപരീത രാജയോഗം സൃഷ്ടിക്കുന്നതിനാല്‍ ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാവുന്നു. ശനിദോഷ നിവാരണത്തിന് വേണ്ടി ശനി ക്ഷേത്രത്തിലോ നവഗ്രഹ ക്ഷേത്രത്തിലോ കടുകെണ്ണ ദാനം ചെയ്യാവുന്നതാണ്. ഹനുമാന്‍ സ്വാമിയെ ആരാധിക്കുന്നതും ഭഗവാന് അവില്‍ നിവേദിക്കുന്നതും ശനിദോഷത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ശുക്രനെ പ്രീതിപ്പെടുത്താന്‍ പാല്‍, തൈര്, പഞ്ചസാര തുടങ്ങിയ വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യുക. ഇത് കൂടാതെ വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുന്നതും നല്ലതാണ്.

Story first published: Wednesday, February 1, 2023, 12:19 [IST]
X
Desktop Bottom Promotion