Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
ശനി സൃഷ്ടിക്കും രാജയോഗം: ലോട്ടറി ഭാഗ്യവും സര്‍വ്വൈശ്വര്യവും 4 രാശിക്കാര്‍ക്ക്
രാജയോഗം എന്നത് നമുക്കെല്ലാം അറിയാം, കളിയാക്കിയും അല്ലാതേയും എല്ലാം നാം ഉപയോഗിക്കുന്ന ഒരു വാക്കാണ് രാജയോഗം എന്നത്. ഒരു കുട്ടി ജനിക്കുമ്പോള്‍ ജാതകത്തിലെ നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും രാശിയുടെയും അടിസ്ഥാനത്തിലാണ് രാജയോഗം തീരുമാനിക്കപ്പെടുന്നത്. രാജയോഗഫലമുള്ള ഒരാള്‍ക്ക് സമ്പത്ത്, മഹത്വം, വിജയം എന്നിവ കൈവരുന്നു. ഏറ്റവും ഭാഗ്യമുള്ള ഒന്നായാണ് രാജയോഗത്തെ കണക്കാക്കുന്നത്. വേദജ്യോതിഷ പ്രകാരം ഏകദേശം 30-ല്‍ അധികം രാജയോഗങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് വിപരീത രാജയോഗം എന്നത്.

2023- ജനുവരി മാസത്തില്‍ ചില രാശിക്കാര്‍ക്ക് വിപരീത രാജയോഗം രൂപം കൊള്ളുന്നുണ്ട്. എന്നാല്‍ രാജയോഗത്തിന് വിപരീതം എന്ന് ഈ യോഗത്തെ കണക്കാക്കേണ്ടതില്ല. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളും വിജയവും വിപരിത രാജയോഗം നിങ്ങള്‍ക്ക് നല്കുന്നു. എന്നാല്‍ പല വെല്ലുവിളികളേയും അതിജീവിച്ചതിന് ശേഷം മാത്രമേ ഇത്തരത്തില്‍ ഒരു യോഗം അനുഭവിക്കാന്‍ സാധിക്കുകയുള്ളൂ. നിങ്ങളുടെ ജാതകത്തില്‍ വിപരീത രാജയോഗമുണ്ടായാല് അത് അര്‍ത്ഥമാക്കുന്നത് ഭാഗ്യം, ഐശ്വര്യം, വിജയം എന്നിവ നിങ്ങളോടൊപ്പം ഉണ്ടാവും എന്നാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് 2023-ല്‍ വിപരീത രാജയോഗം ഫലം നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

ശനിയുടെ മാറ്റം
ശനിയുടെ സാന്നിധ്യമാണ് പലപ്പോഴും ഈ വര്‍ഷത്തെ വിപരീത രാജയോഗത്തിന്റെ അടിസ്ഥാനം. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പല ഗ്രഹങ്ങളും രാശിമാറുന്നു. ഇതില്‍ 2023-ന്റെ തുടക്കത്തില്‍ ശനി തന്റെ സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കുന്നു. ഇത് ചില രാശിക്കാരില്‍ വിപരീത രാജയോഗത്തിന് ഫലം നല്കുന്നു. വിപരീത രാജയോഗമാവട്ടെ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ സൃഷ്ടിക്കുന്നു. പുതുവര്‍ഷത്തില്‍ ഇനി പറയുന്ന രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നത് വിപരീത രാജയോഗം വഴിയാണ്. 12 രാശിക്കാരില്‍ ഭാഗ്യമുള്ള ആ നാല് രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ വര്‍ഷം വിപരീത രാജയോഗം സൃഷ്ടിക്കപ്പെടുന്നു. ഇവര്‍ക്ക് വേദജ്യോതിഷം അനുസരിച്ച് ശനിയുടെ കുംഭം രാശി സംക്രമണം പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ നല്കുന്നു. കര്‍ക്കിടകം രാശിയില്‍ എട്ടാം ഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. അത് കര്‍ക്കിടകം രാശിക്കാര്‍ക്ക് വിപരീത രാജയോഗം ഫലം സൃഷ്ടിക്കുന്നു. ഈ ഫലം നിങ്ങളില്‍ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ അത്ഭുതാവഹമാണ്. രാഷ്ട്രീയപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്നവര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ഇത് കൂടാതെ സമൂഹത്തതില്‍ ഇവര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനവും ലഭിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടം കൊയ്യുന്നതിന് ഏറ്റവും അനുകൂല സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടക്കിയതിന്റെ ഇരട്ടി തിരിച്ച് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് പുറമേ ബന്ധങ്ങളും ശക്തിപ്പെടുന്നു. തിരികെ ലഭിക്കിലെന്ന് കരുതിയ പണം തിരിച്ച് ലഭിക്കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ആറാം ഭാവത്തിലാണ് ശനി രാശിമാറ്റം നടക്കുന്നത്. ഇത് നിങ്ങളില്‍ വിപരീത രാജയോഗം ഫലം സൃഷ്ടിക്കുന്നു. കാലങ്ങളായി നടക്കുന്ന കേസിന് പരിസമാപ്തിയാവുന്നു. അതിലും നിങ്ങള്‍ക്ക് അനുകൂല ഫലം ലഭിക്കുന്നു. വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍ക്ക് അതില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. കൂടാതെ നിങ്ങള്‍ക്ക് കടമുണ്ടെങ്കില്‍ അത് വീട്ടുന്നതിനും സാമ്പത്തികാടിത്തറ ശക്തമാക്കുന്നതിനും സാധിക്കുന്നു. കാലങ്ങളായി ലഭിക്കില്ലെന്ന് വിചാരിച്ച് തള്ളിക്കളഞ്ഞ പണം നിങ്ങള്‍ക്ക് ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്റെ കാര്യത്തില്‍ അനുകൂല ഫലം ഉണ്ടാവുന്നു. മത്സരപ്പരീക്ഷകളില്‍ എല്ലാം വിജയിക്കുന്നതിനും ജോലി മാറ്റത്തിനും ഉള്ള സാധ്യതയുണ്ട്. ബിസിനസില്‍ വന്‍ പുരോഗതി നിങ്ങളെ തേടി എത്തുന്നു. ജോലിയിലുണ്ടാവുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. ബിസിനസിലെ മാറ്റത്തില്‍ നിങ്ങള്‍ അതിശയിച്ച് പോവുന്ന ഒരു സമയമാണ്.

ധനു രാശി
ധനു രാശിക്കാരിലാണ് വിപരീത രാജയോഗം അടുത്തതായി ഉണ്ടാവുന്നത്. ഇവരുടെ മൂന്നാം ഭാവത്തില്‍ ശനിയാണ് അധിപന്. അതുകൊണ്ട് തന്നെ പുതുവര്‍ഷത്തില്‍ അതുവരെയുണ്ടായിരുന്ന ഏഴരശനിയില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കുന്നു. മൂന്നാം ഭാവത്തില്‍ നടക്കുന്ന ശനിയുടെ രാശിമാറ്റം പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഇത്തരം നേട്ടങ്ങള്‍ നിങ്ങളുടെ ജീവിത സാഹചര്യത്തില്‍ വരെ മാറ്റങ്ങള്‍ വരുത്തുന്നു. ഇവര്‍ക്ക് വിപരീത രാജയോഗം ഉണ്ടാവുന്നതിന്റെ ഫലമായി വര്‍ഷം മുഴുവന്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ജോലിയില്‍ നിങ്ങളാഗ്രഹിക്കുന്നത് പോലെയുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇത് കൂടാതെ വരുമാനം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ചെയ്യുന്നു. സാഹസം കാണിക്കുന്നതിന് താല്‍പ്പര്യമുള്ളവരായിരിക്കും ഈ രാശിക്കാര്‍. ഇത് തന്നെയാണ് ഇവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതും. വിപരീത രാജയോഗത്തിന്റെ ഫലമായി നേട്ടങ്ങള്‍ ഉണ്ടാവുന്ന രാിക്കാരില് മുന്നിലാണ് ധനു രാശി.

മീനം രാശി
മീനം രാശിക്കാരില്‍ അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. ഇത് മീനം രാശിക്കാര്‍ക്ക് വിപരീത രാജയോഗം ഉണ്ടാക്കുന്നു. ഇവര്‍ക്ക് വിദേശത്തേക്ക് യാത്ര നടത്തുന്നതിനും ജോലിക്കും ഉള്ള അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിരിക്കും. രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അതില്‍ നിന്നുള്ള മോചനമാണ് പലപ്പോഴും ഈ വിപരീത രാജയോഗം സൃഷ്ടിക്കുന്നത്. വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്കും അനുകൂല സമയവും സാമ്പത്തിക ഫലവും സൃഷ്ടിക്കപ്പെടുന്നു. ദോഷം സമയത്തിന് പരിഹാരം കാണുന്നതിനും ജീവിതത്തില്‍ പുരോഗതിയിലേക്ക് എത്തുന്നതിനും ഉള്ള മികച്ച സമയമാണ് ജനുവരി മുതല്‍ അങ്ങോട്ടുള്ളത്. സാമ്പത്തികമായി ഒരു തരത്തിലും ഇവര്‍ കഷ്ടപ്പെടേണ്ടതായി വരുന്നില്ല. പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications