ബുധന്റെ രാശിമാറ്റം സൃഷ്ടിക്കും രാജയോഗം: ധനധാന്യയോഗം 4 രാശിക്ക് നിശ്ചയം

ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള രാശിമാറ്റങ്ങളും ഓരോ സമയത്തും സംഭവിക്കുന്നുണ്ട്. ഇതില്‍ തന്നെ നിരവധി മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഗ്രഹമാറ്റങ്ങള്‍ നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു എന്നതിന്റെ ഉദാരഹണമാണ് രാശി ചിഹ്നപ്രകാരം ഉണ്ടാവുന്ന മാറ്റങ്ങള്‍. അത് മനുഷ്യ ജീവിതത്തേയും ഭൂമിയേയും ബാധിക്കുന്നു. ബുധന്‍ കുംഭം രാശിയില്‍ ആണെന്ന് നമുക്കറിയാം. ഈ രാശിമാറ്റത്തില്‍ വിപരീത രാജയോഗം മാര്‍ച്ചില്‍ രൂപപ്പെട്ടിരിക്കുന്നു. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ അനുകൂല ഫലങ്ങള്‍ മാത്രം ലഭിക്കുന്ന മൂന്ന് രാശി ചിഹ്നങ്ങളുണ്ട്. ഇവര്‍ ആരൊക്കെയെന്നത് നമുക്ക് നോക്കാവുന്നതാണ്.

Vipareeta Raja Yoga

ബുധന്റെ രാശിമാറ്റ പ്രകാരം രൂപം കൊള്ളുന്ന വിപരീത രാജയോഗമാണ് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുന്നത്. വിപരീത രാജയോഗം എന്നത് വളരെ ശക്തവും വാഗ്ദാനപ്രദവുമായ ഒരു യോഗമാണ്. തുടക്കത്തില്‍ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വരുമെങ്കിലും പിന്നീട് നിങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത വിധത്തില്‍ നേട്ടങ്ങള്‍ വിപരീത രാജയോഗം സൃഷ്ടിക്കുന്നു. രാജയോഗത്തിന്റെ മറ്റൊരു ഫലമാണ് വിപരീത രാജയോഗ പ്രകാരം ലഭിക്കുന്നത്. പ്രതികൂല ഫലങ്ങള്‍ സൃഷ്ടിക്കുമെങ്കിലും അതിന് ശേഷം കടന്നു പോവുന്ന രാജയോഗസമാനമായ ഫലം നിങ്ങളെ പോലും അത്ഭുതപ്പെടുത്തും എന്നതാണ് സത്യം. ഇത്തരത്തില്‍ മാര്‍ച്ചിലെ വിപരീത രാജയോഗത്തിന്റെ ശുഭഫലം അനുഭവിക്കാന്‍ വിധിയുള്ള രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഈ സമയം ജീവിതത്തില്‍ വളരെ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിപരീത രാജയോഗം ഇവരുടെ ജീവിതത്തില്‍ രാജയോഗ സമാനമായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതിന് കാരണം ബുധന്‍ നിങ്ങളുടെ 3-ഉം 6-ഉം ഭാവങ്ങളുടെ അധിപനായതിനാല്‍ ഗുണകരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു എന്നത് തന്നെയാണ്. അത് മാത്രമല്ല ഇവരില്‍ സൂര്യനും ശനിയും ഒരുമിച്ചാണ് സ്ഥിതി ചെയ്യുന്നത്. ഇത് നിങ്ങളുടെ സാമ്പത്തിക മേഖലയില്‍ കുതിച്ച് ചാട്ടത്തിന് കാരണമാകുന്നു. വരുമാനം വര്‍ദ്ധിക്കുകയും ഓഹരി വിപണിയില്‍ അനുകൂലമായ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നു. ലോട്ടറി എടുക്കുന്നവര്‍ക്ക് അത് അടിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പ്രത്യേക ആനുകൂല്യം നിങ്ങളെ തേടി എത്തുന്നു. നിങ്ങളുടെ ജോലി സര്‍ക്കാരുമായി ബന്ധപ്പെട്ടതാണെങ്കില്‍ അവിടേയും നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പല കോണില്‍ നിന്നും ധനസമ്പാദനത്തിനുള്ള യോഗം കാണുന്നു. ജീവിതത്തില്‍ ഒരു കാര്യത്തെക്കുറിച്ചും മേടം രാശിക്കാര്‍ക്ക് ആശങ്കപ്പെടേണ്ടി വരുന്നില്ല. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്ന ഒരു സമയത്തിലൂടെയാണ് ഇവര്‍ കടന്നു പോവുന്നത്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് വിപരീത രാജയോഗം നല്‍കുന്ന ഫലങ്ങള്‍ നിങ്ങളെ അതിശയിപ്പിക്കും എന്നതില്‍ സംശയം വേണ്ട. കാരണം ഇവരുടെ ബുധന്‍ ഇവരുടെ 12-ാം ഭാവത്തിന്റെയും മൂന്നാം ഭാവത്തിന്റെയും അധിപനാണ്. അതുകൊണ്ട് തന്നെ ഇവരില്‍ മികച്ച സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് മുടക്കിയതിനേക്കാള്‍ ഇരട്ടി ലാഭം ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്നു. സാമ്പത്തിക ബാധ്യതകള്‍ എല്ലാം തന്നെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള സന്തോഷത്തിനും സാധ്യത കാണുന്നു. ബിസിനസിനെ ലാഭം നിങ്ങളെ കൂടുതല്‍ നിക്ഷേപിക്കുന്നതിന് പ്രാപ്തനാക്കുന്നു. വരുമാനം വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്രോതസ്സുകള്‍ നിരവധിയായി മാറുന്നു. ധൈര്യത്തോടെ ഏത് കാര്യവും ഏറ്റെടുത്ത് ചെയ്യുന്നതിന് സാധിക്കുന്നു. പൂര്‍ത്തീകരിക്കാതെ വന്ന പല കാര്യങ്ങളും ജോലികളും പൂര്‍ത്തീകരിക്കുന്നു. അതോടൊപ്പം നിങ്ങളുടെ ധൈര്യവും വര്‍ദ്ധിക്കും. പാഴ് ചെലവുകള്‍ നിങ്ങളായി തന്നെ നിയന്ത്രിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുകയും ചെയ്യുന്നു.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് വിപരീത രാജയോഗം വളരെയധികം ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. ഇവര്‍ക്ക് അതിനുള്ള സാധ്യത ഉണ്ടാക്കുന്നത് ബുധന്റെ രാശിമാറ്റം തന്നെയാണ്. ബുധന്‍ ആറാം ഭാവത്തില്‍ ശനിയും സൂര്യനും ചേര്‍ന്ന് കേതുവിന്റെ ഭാവത്തില്‍ ഇരിക്കുന്നതിന്റെ ഫലമായാണ് ഇവരില്‍ വിപരീത രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ ജീവിതത്തില്‍ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കേണ്ട ആവശ്യം വരുന്നില്ല. പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്കുണ്ടാവുന്നു. കോടതി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടം ഉണ്ടാക്കുന്നതിനും അനുകൂല വിധി സമ്പാദിക്കുന്നതിനും സാധിക്കുന്നു. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. അപകട സാധ്യത കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇവര്‍ അനുഭവിക്കേണ്ടി വരുന്നില്ല. പല രോഗങ്ങളും നിങ്ങളെ തേടി വരുന്നു എന്നതാണ്. ഇക്കാര്യം മാത്രം അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് വിപരീത രാജയോഗം രൂപപ്പെടുന്നതിനാല്‍ അവരുടെ നല്ല ദിവസങ്ങള്‍ ആരംഭിച്ചു എന്ന് തന്നെ പറയാന്‍ സാധിക്കുന്നു. കാരണം ബുധന്‍ അവരുടെ മൂന്നാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് നിങ്ങളുടെ തൊഴിലിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സസാധിക്കുന്നു. ജോലിയുള്ളവര്‍ക്ക് ശമ്പള വര്‍ദ്ധനവും പ്രമോഷനും ലഭിക്കുന്നു. പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് വിവിധ രീതിയില്‍ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമായിരിക്കാം. പല കാര്യങ്ങളിലും പലരീതിയില്‍ മാറ്റം കൊണ്ട് വരുന്നതിന് സാധിക്കുന്നു. ഭാവിയില്‍ നിങ്ങള്‍ക്ക് സാമ്പത്തികമായുണ്ടാവുന്ന അടിത്തറ ശക്തമായിരിക്കും. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കി മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Wednesday, March 1, 2023, 11:11 [IST]
X
Desktop Bottom Promotion