Latest Updates
-
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ
വര്‍ഷത്തിലെ അവസാന വിനായക ചതുര്‍ത്ഥി; ഗണേശനെ പ്രീതിപ്പെടുത്തി ഐശ്വര്യവും സമ്പത്തും നേടാന്‍ വഴിയിത്
ഹിന്ദുമതത്തില്‍ ചതുര്‍ത്ഥി തിഥിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ചതുര്‍ഥി നാളില്‍ ദുഃഖങ്ങളുടെ പരമകാരുണികനായ ശ്രീ ഗണപതിയെ ആരാധിക്കണമെന്ന് പറയുന്നു. പഞ്ചാംഗമനുസരിച്ച് എല്ലാ മാസവും ശുക്ല പക്ഷത്തിലും കൃഷ്ണ പക്ഷത്തിലും വരുന്ന ചതുര്‍ത്ഥി തിഥികള്‍ ഗണപതി ആരാധനയ്ക്കായി സമര്‍പ്പിക്കുന്നു. മാസത്തിലെ ശുക്ല പക്ഷത്തില്‍ വരുന്ന ചതുര്‍ത്ഥി തിഥിയെ വിനായക ചതുര്‍ത്ഥി എന്ന് വിളിക്കുന്നു.
ഇത്തവണ ഡിസംബര്‍ 26നാണ് വിനായക ചതുര്‍ത്ഥി വ്രതം ആചരിക്കുന്നത്. 2022ലെ അവസാനത്തെ വിനായക ചതുര്‍ത്ഥിയാണിത്. ഈ ദിവസം ഗണപതിയെ ആരാധിക്കുന്നത് ഐശ്വര്യവും ഫലദായകവുമാണ്. വിശ്വാസമനുസരിച്ച്, ഗണപതിയെ പൂജാവിധികളോടെ ആരാധിക്കുന്നതും ചതുര്‍ത്ഥി തിഥിയില്‍ വ്രതമനുഷ്ഠിക്കുന്നതും വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. വിനായക ചതുര്‍ത്ഥി നാളില്‍ ഗണേശനെ എളുപ്പം പ്രസാദിപ്പിക്കാനായി നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഇതാ.

വിനായക ചതുര്‍ത്ഥി 2022 ഡിസംബര്‍
ഹിന്ദു കലണ്ടര്‍ അനുസരിച്ച് പൗഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥി തിഥി ഡിസംബര്‍ 26 തിങ്കളാഴ്ച പുലര്‍ച്ചെ 04:51 ന് ആരംഭിച്ച് അടുത്ത ദിവസം, അതായത് ഡിസംബര്‍ 27 ന് പുലര്‍ച്ചെ 01:37 ന് അവസാനിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഉദയ തിഥി പ്രകാരം ഡിസംബര്‍ 26 ന് വിനായക ചതുര്‍ത്ഥി വ്രതം ആചരിക്കും.

ദര്‍ഭപുല്ല് സമര്‍പിക്കുക
ഗണേശനെ പ്രീതിപ്പെടുത്താനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗം രാവിലെ കുളികഴിഞ്ഞശേഷം അഞ്ച് ദര്‍ഭപുല്ല് അതായത് പച്ച പുല്ല് എടുത്ത് ഗണേശന് സമര്‍പിക്കുക എന്നതാണ്.

തൊട്ടാവാടി ചെടിയെ ആരാധിക്കുക
തൊട്ടാവാടി ചെടിയെ ആരാധിക്കുന്നതിലൂടെ ഗണപതി പ്രസാദിക്കുന്നു എന്ന് ഗ്രന്ഥങ്ങള്‍ പറയുന്നു. രാവണനെ ജയിക്കാനായി ശ്രീരാമനും തൊട്ടാവാടിയെ ആരാധിച്ചിരുന്നുവെന്നാണ് വിശ്വാസം. തൊട്ടാവാടിയുടെ ഏതാനും ഇലകള്‍ പതിവായി ഗണപതിക്ക് സമര്‍പ്പിച്ചാല്‍ വീട്ടില്‍ ഐശ്വര്യവും സന്തോഷവും വര്‍ദ്ധിക്കും.

അരി സമര്‍പിക്കുക
ഗണപതി ഭഗവാനെ പ്രീതിപ്പെടുത്താന്‍ അരി സമര്‍പ്പിക്കുക. എന്നാല്‍, അനധികൃതമായി സമ്പാദിച്ച പണം കൊണ്ട് വാങ്ങിയ അരി ഒരിക്കലും പൂജയില്‍ ഉപയോഗിക്കരുത്.

കുങ്കുമ തിലകം ചാര്‍ത്തുക
ഗണേശന് സിന്ദൂരം വളരെ ഇഷ്ടമാണ്. ഗണേശനെ സന്തോഷിപ്പിക്കാനായി ചുവന്ന സിന്ദൂര തിലകം പുരട്ടുക. ഗണപതിക്ക് തിലകം ചാര്‍ത്തിയ ശേഷം നെറ്റിയില്‍ ഭസ്മ തിലകവും ചാര്‍ത്തുക. ഇത് സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങളില്‍ നിന്നും അസ്വസ്ഥതകളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.

മോദകം സമര്‍പ്പിക്കുക
ഗണേശന് വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് മോദകം. വിനായക ചതുര്‍ത്ഥിയില്‍ ഗണപതിക്ക് മോദകം സമര്‍പ്പിച്ചാല്‍ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഗണപതിയുടെ അനുഗ്രഹം ലഭിക്കും.

ജമന്തി പൂക്കള്‍ സമര്‍പിക്കുക
വിനായക ചതുര്‍ത്ഥി ദിനത്തില്‍ ഗണപതിക്ക് ജമന്തി പൂക്കള്‍ അര്‍പ്പിക്കണം. പ്രാര്‍ത്ഥനയ്ക്ക് ശേഷം നിങ്ങളുടെ വീടിന്റെ പ്രവേശന കവാടത്തില്‍ ഈ മാല ഇടുക. ഇത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുകയും നിങ്ങളുടെ വീട്ടില്‍ സന്തോഷം കൊണ്ടുവരുകയും ചെയ്യും.

പച്ച വസ്ത്രങ്ങള്‍
നിങ്ങളുടെ ജീവിതത്തിലെ ദാമ്പത്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ ഗണപതിക്ക് പച്ച വസ്ത്രങ്ങള്‍ സമര്‍പ്പിക്കണം. ഗണേശന്് അഞ്ച് ഗ്രാമ്പൂ, ഏലക്ക എന്നിവയും നല്‍കാം. ഇതിലൂടെ നിങ്ങളുടെ സ്നേഹം ദൃഢമാകും.

വിനായക ചതുര്‍ത്ഥി പൂജാരീതി
വിനായക ചതുര്‍ത്ഥി നാളില്‍ അതിരാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് പൂജാമുറി വൃത്തിയാക്കി ഗംഗാജലം തളിക്കുക. ഗണപതിയെ ഹാരങ്ങള്‍ അണിയിച്ച് വിളക്ക് തെളിയിക്കുക. ഗണേശന് പുഷ്പങ്ങള്‍ അര്‍പ്പിക്കുക. ഇതിനുശേഷം ഗണേശന് 21 ദര്‍ഭ പുല്ലുകള്‍ സമര്‍പ്പിക്കുക. ഗണപതിക്ക് നെയ്യ് കൊണ്ടുണ്ടാക്കിയ മോത്തിച്ചൂര്‍ ലഡ്ഡു അല്ലെങ്കില്‍ മോദകം സമര്‍പ്പിക്കുക. ആരാധന കഴിഞ്ഞ ശേഷം ആരതി നടത്തി പൂജ അവസാനിപ്പിക്കുക.

വിനായക ചതുര്‍ത്ഥിയുടെ പ്രാധാന്യം
വിനായക ചതുര്‍ത്ഥിയുടെ പ്രത്യേക പ്രാധാന്യം വേദഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. ഈ ദിവസം ഗണപതിയെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് സന്തോഷം, ഐശ്വര്യം, സമ്പത്ത്, ലാഭം, മഹത്വം, ഐശ്വര്യം എന്നിവ ലഭിക്കും. ഇതോടൊപ്പം, വിഘ്നേശ്വരന് നിങ്ങളെ എല്ലാ ദുഃഖങ്ങളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യും.



Click it and Unblock the Notifications
