Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ജീവിതത്തിലെ പ്രതിസന്ധികളും തടസ്സങ്ങളും അകലും; വിനായക ചതുര്‍ത്ഥി വ്രതം എടുക്കേണ്ടത് ഇങ്ങനെ
വിഘ്ന വിനാശകനായ ഗണപതി ഭഗവാന്റെ ജന്മദിനമാണ് വിനായക ചതുര്‍ത്ഥിയായി കൊണ്ടാടുന്നത്. ഭഗവാന് പൂര്‍ണ്ണചൈതന്യത്തോടെ ഇരിക്കുന്ന ഈ ദിവസം യഥാവിധി പൂജ ചെയ്ത് ആരാധിക്കുന്നവരില്‍ ഗണപതി പ്രസാദിക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുമെന്നാണ് വിശ്വാസം. ജീവിതത്തില്‍ കഷ്ടപ്പാടുകളും തടസ്സങ്ങളും പലവിധ പ്രതിബദ്ധങ്ങളും നേരിടുന്ന ആളുകള്‍ വിനായക ചതുര്‍ത്ഥി ദിനത്തില്‍ വ്രതമെടുത്ത് വിനായകനെ ഭജിച്ചാല്‍ ആ തടസ്സങ്ങളെല്ലാം നീങ്ങുമെന്നാണ് വിശ്വാസം.

വിനായക ചതുര്‍ത്ഥി വ്രതം
ചിങ്ങമാസത്തില്‍ അമാവാസി കഴിഞ്ഞ് നാലാമത്തെ ദിവസം അഥവാ ചതുര്‍ത്ഥി നാളാണ് ഗണപതിയുടെ ജന്മദിനമായി കണക്കാക്കുന്നത്. ചതുര്‍ത്ഥി നാളിന് തലേദിവസത്തോടെ വ്രതാചരണം തുടങ്ങാം. തലേദിവസം സന്ധ്യയ്ക്ക് കുളിച്ച്, നിലവിളക്ക് തെളിയിച്ച് ഗണപതി ഭഗവാനെ പ്രാര്‍ത്ഥിച്ചുകൊണ്ട് വ്രതം തുടങ്ങാം. ഓം ഗം ഗണപതയേ സര്‍വ്വ വിഘ്നോപശാന്തയേ, ഓം മഹാഗണപതയേ നമഃ എന്ന മന്ത്രങ്ങളോ ഗണേശ അഷ്ടോത്തരമോ ഉരുവിടുന്നത് നല്ലതാണ്. ഗണപതിക്ക് ഇഷ്ടമുള്ള വസ്തുക്കള്‍ നിവേദ്യമായി സമര്‍പ്പിക്കുകയും ചെയ്യാം.
ചതുര്‍ത്ഥി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് സ്നാനം ചെയ്ത്, ശുദ്ധ വസ്ത്രങ്ങള്‍ ധരിക്കുക. ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും ഗണപതിക്ക് പ്രിയപ്പെട്ട മുട്ടറക്കല് നടത്തുന്നതും നല്ലതാണ്. അന്നേദിവസം ഒരുനേരം മാത്രം അരിയാഹാരം കഴിക്കുക. ഇന്നേ ദിവസം ദാനദര്‍മ്മങ്ങള്‍ നടത്തുന്നതും ശുഭകരമാണ്. വൈകുന്നേരവും ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. അന്നേരം ഭഗവാനെ ഏത്തമിട്ട് പ്രാര്‍ത്ഥിക്കണമെന്നാണ് പറയുന്നത്. പിറ്റേദിവസം രാവിലെ കുളിച്ച് തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം.
ചതുര്‍ത്ഥി നാളില്‍ ചന്ദ്രനെ കാണരുത്
വിനായക ചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണരുതെന്നാണ് പറയപ്പെടുന്നത്. അത് ദോഷമാണെന്നാണ് വിശ്വാസം. അത്തം നാളില്‍ ചന്ദ്രനെ കാണരുതെന്ന് പൊതുവിലൊരു വിശ്വാസം ഉണ്ട്.
വഴിപാടുകള്‍
വിനായക ചതുര്‍ത്ഥി ദിവസം ഗണപതിക്ക് വിശേഷപ്പെട്ട വഴിപാടുകളായ ഗണപതി ഹോമം, അപ്പം, മോദകം തുടങ്ങി നടത്തുക. വിനായക ചതുര്‍ത്ഥി ദിവസം ഗണപതി ഹോമം കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കുന്നത് അതീവ ശ്രേഷ്ഠമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
