Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ശുഭയോഗങ്ങളോടെ വിനായക ചതുര്‍ത്ഥി; ഗണേശപ്രീതിക്ക് അത്യുത്തമം, ഐശ്വര്യവും സമ്പത്തും ഫലം
ഹിന്ദുമതത്തില്‍ ചതുര്‍ത്ഥി തിഥി ഗണപതിക്ക് വളരെ സമര്‍പ്പിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ചതുര്‍ത്ഥി നാളില്‍ ഗണപതിയെ ആരാധിക്കുന്നത് വലിയ നേട്ടങ്ങള്‍ നല്കുന്നു. ഗണേശന് ഇതിലൂടെ സന്തുഷ്ടനാകുന്നു. ഇത്തവണ ശ്രാവണ മാസത്തിലെ വിനായക ചതുര്‍ത്ഥി ഓഗസ്റ്റ് 20 ന് ആഘോഷിക്കും. 5 മംഗളകരമായ യോഗങ്ങളിലാണ് ഇത്തവണ വിനായക ചതുര്‍ത്ഥി ആഘോഷിക്കാന്‍ പോകുന്നത്.
ഈ ശുഭവേളയില്‍ പൂജിക്കുന്നതും ശുഭകാര്യങ്ങള്‍ ചെയ്യുന്നതും വ്രതമെടുക്കുന്നതും വളരെ ഫലദായകമാണ്. ഗണേശഭഗവാന് നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കും. ഇതോടൊപ്പം സന്തോഷവും ഐശ്വര്യവും വീട്ടില്‍ പ്രവേശിക്കും. വിനായക ചതുര്‍ത്ഥിയുടെ പ്രധാന്യവും ശുഭമുഹൂര്‍ത്തവും പൂജാവിധിയും അറിയാന്‍ ലേഖനം വായിക്കൂ.

വിനായക ചതുര്‍ത്ഥി അനുകൂല സമയം
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, സാവന്‍ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥി തിഥി 2023 ഓഗസ്റ്റ് 19 രാത്രി 10.19 മിനിറ്റില്‍ ആരംഭിക്കുന്നു, ഇത് ഓഗസ്റ്റ് 21 അര്‍ദ്ധരാത്രി 12.21 ന് അവസാനിക്കും. വിനായക ചതുര്‍ത്ഥി നാളില്‍ ആഗസ്ത് 20 ന് രാവിലെ 11.26 മുതല്‍ ഉച്ചയ്ക്ക് 01.58 വരെയാണ് ആരാധനയ്ക്ക് അനുകൂല സമയം.
വിനായക ചതുര്‍ത്ഥി ശുഭയോഗങ്ങള്‍
ഈ വര്‍ഷം, ശ്രാവണ മാസത്തില്‍ ദിനങ്ങള്‍ കൂടുതലായതിനാല്‍ അതിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിച്ചു. ഇക്കാരണത്താല്‍ ശ്രാവണത്തില്‍ രണ്ട് വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നു. ഓഗസ്റ്റ് 20നാണ് ശ്രാവണത്തിലെ രണ്ടാമത്തെ വിനായക ചതുര്‍ത്ഥി. ഈ ദിവസം 5 ശുഭകരമായ യോഗങ്ങള്‍ രൂപം കൊള്ളുന്നുണ്ട്. ഈ മംഗളകരമായ യോഗങ്ങളില്‍ ഉപവസിക്കുകയും പൂജിക്കുകയും ചെയ്യുന്നവര്‍ക്ക് പലവിധ ഫലങ്ങള്‍ ലഭിക്കും. ഈ ദിവസം ചെയ്യുന്ന ശുഭകാര്യങ്ങളില്‍ വിജയവും ലഭിക്കുന്നു. വിനായക ചതുര്‍ത്ഥി നാളില്‍ സര്‍വാര്‍ത്ത സിദ്ധി, അമൃതസിദ്ധി, രവിയോഗം, ശുഭയോഗം, സദ്യയോഗം എന്നിവ രൂപപ്പെടുന്നു.

വിനായക ചതുര്‍ത്ഥി പൂജയുടെ ഗുണങ്ങള്‍
വിഘ്നേശ്വരനാണ് ഗണപതി. തന്റെ ഭക്തരുടെ ബുദ്ധിമുട്ടുകള്‍ അദ്ദേഹം ഇല്ലാതാക്കുന്നു. വിശ്വാസമനുസരിച്ച്, എല്ലാ മാസത്തെയും ചതുര്‍ത്ഥി തിഥി ഗജാനന്‍ സമര്‍പ്പിക്കുന്നു. ഇതിനെ സങ്കഷ്ടി അല്ലെങ്കില്‍ വിനായക ചതുര്‍ത്ഥി എന്നും വിളിക്കുന്നു. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭഗവാന് ലംബോദരന് ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു.
വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഗണപതി സമ്പത്തും ശക്തിയും ജ്ഞാനവും അറിവും നല്കി അനുഗ്രഹിക്കുന്നു. വിനായക ചതുര്‍ത്ഥി വ്രതം ആചരിക്കുന്നതിലൂടെ പല തരത്തിലുള്ള ഗ്രഹദോഷങ്ങളും മാറുകയും ജീവിത പ്രതിസന്ധികള്‍ അവസാനിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഗണപതിയുടെ കൃപ എന്നെന്നേക്കുമായി നിങ്ങളില്‍ നിലനില്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു.
വിനായക ചതുര്‍ത്ഥി വ്രതത്തിന്റെ പ്രാധാന്യം
ശ്രാവണ മാസം ശിവന് പ്രിയപ്പെട്ടതാണ്. ശിവന്റെ പുത്രനാണ് ഗണേശന്. ശ്രാവണ വിനായക ചതുര്‍ത്ഥി നാളില്‍ ഗണേശനെ ആരാധിക്കുന്നതിലൂടെ ശിവനും പാര്‍വതി ദേവിയും പ്രസാദിക്കുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഗണപതിയുടെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇതോടൊപ്പം എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതാകുന്നു. നിങ്ങള്‍ക്ക് സമ്പത്തും ശക്തിയും ബുദ്ധിയും കൈവരുന്നു.
വിനായക ചതുര്‍ത്ഥി പൂജാവിധി
ഈ ദിവസം രാവിലെ എഴുന്നേറ്റ് കുളിക്കുക. എന്നിട്ട് പൂജാമുറിയിലോ ക്ഷേത്രത്തിലോ പോയി ഗണപതിയെ നിയമപ്രകാരം പൂജിക്കുക.
ഗണേശ മന്ത്രം ജപിക്കുക. ഗണപതിക്ക് പൂക്കള്‍, ചന്ദനം, മധുരപലഹാരങ്ങള്‍, പഴങ്ങള്‍, വെറ്റില എന്നിവ സമര്‍പ്പിക്കുക. വിനായക ചതുര്‍ത്ഥിയുടെ കഥ വായിക്കൂ. അവസാനം, ഗണേശ ആരതി നടത്തുക. വൈകുന്നേരം വീണ്ടും ഗണപതിയെ പൂജിക്കുക. ഈ വ്രതസമയത്ത് നിങ്ങള്‍ക്ക് പഴങ്ങള്‍ കഴിക്കാം.

ഗണേശപ്രീതിക്ക്
ഗണപതിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കാന്‍, ഈ ദിവസം ഗണപതിക്ക് കറുകപ്പുല്ല് മാല സമര്‍പ്പിക്കുക. നെയ്യ്, ശര്‍ക്കര എന്നിവയും സമര്‍പ്പിക്കുക. പൂജയ്ക്കു ശേഷം ഈ നെയ്യും ശര്‍ക്കരയും പശുവിന് കൊടുക്കുകയോ അല്ലെങ്കില്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയോ ചെയ്യുക. ജീവിതത്തിലെ വിഷമതകള്‍ അകറ്റാന്‍ ഗണപതിയുടെ മുന്നില്‍ നാല് മുഖമുള്ള വിളക്ക് തെളിയിക്കുക. ഈ ദിവസം സൂര്യാഷ്ടകം 3 തവണ ചൊല്ലുക. അഞ്ച് മോദകങ്ങളും അഞ്ച് ചുവന്ന റോസാപ്പൂക്കളും ഗണപതിക്ക് സമര്‍പ്പിക്കുക.
ഗാര്‍ഹിക പ്രശാനങ്ങള്‍ നീക്കാന്‍
ഗാര്‍ഹിക പ്രശ്നങ്ങള്‍, കുട്ടികള്‍, രോഗം, ജോലി, വ്യാപാരം, ഗ്രഹദോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഗണേശജയന്തി ദിനത്തില്‍ വെളുത്ത എള്ള് ഉപയോഗിച്ച് ഗണപതിയെ ആരാധിക്കുക. ഈ ശുഭദിനത്തില്‍ ഗണപതിയെ എള്ള് കൊണ്ട് അഭിഷേകം ചെയ്ത് എള്ള് കൊണ്ട് നിര്‍മ്മിച്ച ലഡ്ഡുകള്‍ നിവേദിച്ച് ഒരു വെറ്റിലയില്‍ എള്ള് വെച്ച് നിങ്ങളുടെ ഇഷ്ടം പറഞ്ഞ് ഗണപതിയുടെ പാദങ്ങളില്‍ സമര്‍പ്പിക്കുക.
ഇതിനുശേഷം പശുവിന് എള്ള് കൊണ്ടുണ്ടാക്കിയ ഭക്ഷണം നല്‍കുകയും എള്ള് ദാനം ചെയ്യുകയും ചെയ്യുക. ഈ പ്രത്യേക രീതി ഉപയോഗിച്ച് ആരാധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വ്രതത്തിന്റെ ദ്രുത ഫലങ്ങള്‍ ലഭിക്കുന്നു.
ജോലിതടസ്സങ്ങള് നീങ്ങാന്‍
വിനായക ചതുര്‍ത്ഥി നാളില്‍ അഞ്ച് മഞ്ഞള്‍ കഷ്ണം എടുത്ത് ശ്രീ ഗണാധിപതയേ നമഃ മന്ത്രം ചൊല്ലി ഓരോന്നായി സമര്‍പ്പിക്കുക. ഗണേശ ജയന്തി മുതല്‍ 10 ദിവസം തുടര്‍ച്ചയായി ഇത് ചെയ്യുക. ഇത് നിങ്ങളുടെ ജോലിയിലെ എല്ലാത്തരം തടസ്സങ്ങളും നീക്കും. പ്രമോഷന് സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും.
സാമ്പത്തിക പ്രതിസന്ധി നീങ്ങാന്‍
ധനപ്രതിസന്ധിയും കടബാധ്യതയും അകറ്റാന്‍ വിനായക ചതുര്‍ത്ഥി നാളില്‍ 108 കറുക പുല്ലില്‍ മഞ്ഞള്‍ നനച്ച് പുരട്ടി ശ്രീ ഗജവകത്രം നമോ നമഃ എന്ന് ജപിക്കുക. ഇതിലൂടെ നിങ്ങളുടെ പണ ക്ഷാമം നീങ്ങുന്നതായിരിക്കും.



Click it and Unblock the Notifications

