Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
2022ലെ അവസാന വിനായക ചതുര്‍ത്ഥി; ഗണേശ ആരാധനാ ശുഭമുഹൂര്‍ത്തവും പൂജാരീതിയും
ഹിന്ദു കലണ്ടര്‍ പ്രകാരം ഓരോ മാസത്തിലും രണ്ട് ചതുര്ഥികള് ഉണ്ട്. അമാവാസിക്ക് ശേഷം വരുന്ന ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥി തിഥിയെ വിനായക ചതുര്‍ത്ഥി എന്ന് വിളിക്കുന്നു. ഇതോടൊപ്പം പൗര്‍ണ്ണമി തിഥിക്ക് ശേഷം കൃഷ്ണ പക്ഷത്തില്‍ വരുന്ന ചതുര് ത്ഥിയെ സങ്കഷ്ടി ചതുര്‍ത്ഥി എന്നും വിളിക്കുന്നു. ഈ വര്‍ഷത്തെ അവസാന ഗണേശ ചതുര്‍ത്ഥി ഡിസംബര്‍ 26ന് ആഘോഷിക്കും. ശുക്ല പക്ഷത്തില്‍ വരുന്നതിനാല്‍ ഇതിനെ വിനായക ചതുര്‍ത്ഥി എന്ന് പറയുന്നു.
ഈ ദിവസം ഭക്തര്‍ ഗണപതിയെ ആരാധിക്കുകയും വ്രതമനുഷ്ഠിക്കുകയും ചെയ്യുന്നു. ഈ ദിവസം വ്രതം ആചരിക്കുകയും ഗണപതിയെ ആരാധിക്കുകയും ചെയ്യുന്നതിലൂടെ, ഭക്തരുടെ എല്ലാ പ്രശ്നങ്ങളും നീങ്ങുകയും സന്തോഷവും ഐശ്വര്യവും കൈവരിക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. 2022 വര്‍ഷത്തിലെ അവസാന വിനായക ചതുര്‍ത്ഥിയുടെ ശുഭസമയവും പൂജാരീതിയും ആരാധനാരീതിയും അറിയാന്‍ ലേഖനം വായിക്കൂ.

വിനായക ചതുര്‍ത്ഥി ശുഭമുഹൂര്‍ത്തം
പഞ്ചാംഗമനുസരിച്ച്, പൗഷമാസത്തിലെ ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥി തിഥി ഡിസംബര്‍ 26 തിങ്കളാഴ്ച പുലര്‍ച്ചെ 04:51 ന് ആരംഭിക്കും, ഈ തീയതി അടുത്ത ദിവസം, ഡിസംബര്‍ 27 ന് പുലര്‍ച്ചെ 01:37 ന് അവസാനിക്കും. ഉദയതിഥി പ്രകാരം ഡിസംബര്‍ 26ന് വിനായക ചതുര്‍ത്ഥി വ്രതം ആചരിക്കും. വിനായക ചതുര്‍ത്ഥി നാളില്‍ ഗണപതിയെ ആരാധിക്കുന്നതിനുള്ള അനുകൂല സമയം രാവിലെ 11.20 മുതല്‍ ഉച്ചയ്ക്ക് 1.24 വരെയാണ്. ഈ കാലയളവില്‍ ഗണപതിയെ യഥാവിധി പൂജിക്കുകയും ചതുര്‍ഥി വ്രത കഥ കേള്‍ക്കുകയും വേണം.

ശുഭ യോഗങ്ങള്‍
ജ്യോതിഷപ്രകാരം വിനായക ചതുര്‍ത്ഥി ദിനത്തില്‍ സര്‍വാര്‍ത്ത സിദ്ധിയോഗവും രവിയോഗവും രൂപപ്പെടുന്നുണ്ട്. രാവിലെ 7.11 മുതല്‍ വൈകിട്ട് 4.42 വരെ സര്‍വാര്‍ത്ത സിദ്ധി യോഗമുണ്ടാകും. രവിയോഗം രാവിലെ 7:12 മുതല്‍ ആരംഭിക്കുകയും വൈകുന്നേരം 4:42 വരെ തുടരുകയും ചെയ്യും. സര്‍വാര്‍ത്ത സിദ്ധി യോഗത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ എളുപ്പത്തില്‍ വിജയം നല്‍കും. രവിയോഗം ദോഷം നീക്കുന്ന യോഗമാണ്.

വിനായക ചതുര്‍ത്ഥി പൂജാവിധി
രാവിലെ സൂര്യോദയത്തിന് മുമ്പ് എഴുന്നേല്ക്കുക. കുളി കഴിഞ്ഞ് വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഒരു മരത്തടിയില്‍ ഗംഗാജലം തളിച്ച് വൃത്തിയാക്കി ഗണേശ വിഗ്രഹം സ്ഥാപിക്കുക. ഗണപതി വിഗ്രഹം ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്യുക. മഞ്ഞള്‍, അരി, ധൂപം, വിളക്ക്, പൂക്കള്‍ എന്നിവ ഉപയോഗിച്ച് ഗണപതിയെ ആരാധിക്കുക. മോദകം സമര്‍പിക്കുക. ഗണേശ വന്ദനവും ഗണേശ ചാലിസയും ചൊല്ലുക. പൂജയ്ക്കുശേഷം പ്രസാദം വിതരണം ചെയ്യുക.

വിനായക ചതുര്‍ത്ഥിയുടെ പ്രാധാന്യം
വിനായക ചതുര്‍ത്ഥിയുടെ പ്രത്യേക പ്രാധാന്യം വേദഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. ഈ ദിവസം ഗണപതിയെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് സന്തോഷം, ഐശ്വര്യം, സമ്പത്ത്, ലാഭം, മഹത്വം, ഐശ്വര്യം എന്നിവ ലഭിക്കും. ഇതോടൊപ്പം, വിഘ്നേശ്വരന് നിങ്ങളെ എല്ലാ ദുഃഖങ്ങളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യും.

ഈ 3 രാശിക്കാര്‍ക്ക് വിഘ്നേശ്വരന്റെ കൃപ
ജ്യോതിഷം അനുസരിച്ച് മൂന്ന് രാശികള്‍ ഗണപതിക്ക് സമര്‍പ്പിച്ചിരിക്കുന്നു. ഈ മൂന്ന് രാശികളില് പെട്ടവര്‍ ഗണപതിയെ യഥാവിധി പൂജിച്ചാല്‍ പല ഗുണങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. ജ്യോതിഷ പ്രകാരം മേടം രാശിക്കാര്‍ ഗണപതിയുടെ അനുഗ്രഹം ഉള്ളവരാണ്. ഇക്കാരണത്താല്‍, ഈ രാശിക്കാര്‍ കൂടുതല്‍ നൈപുണ്യവും ബുദ്ധിശക്തിയുമുള്ളവരാണ്. ഏറ്റവും പ്രയാസമേറിയ ജോലികള്‍ പോലും അവര്‍ എളുപ്പത്തില്‍ ചെയ്യുന്നു. ഈ രാശിക്കാര്‍ക്ക് എല്ലാ മേഖലയിലും വിജയം ലഭിക്കും. അതുപോലെ മിഥുനം രാശിക്കാരോടും ഗണപതി ഭഗവാന് ദയ കാണിക്കുന്നു. ഈ ആളുകള്‍ പഠനത്തിലും എഴുത്തിലും വളരെ പ്രാഗത്ഭ്യമുള്ളവരാണ്. എല്ലാ മേഖലയിലും അവര്‍ക്ക് വിജയം വരും. മകരം രാശിക്കാര്‍ക്കും ദൈവാനുഗ്രഹമുണ്ട്. ഈ രാശിക്കാരുടെ മനസ്സ് വളരെ ഷാര്‍പ്പാണ്. കഠിനാധ്വാനത്തിന്റെ ശക്തിയില്‍ അവര്‍ എല്ലാ മേഖലയിലും വിജയം കൈവരിക്കുന്നു.

ഗണേശപൂജാ നിയമം
ഗണപതിയോട് ബഹുമാനത്തോടെ പെരുമാറണം. ഭക്ഷണമായാലും വെള്ളമായാലും പ്രസാദമായാലും എല്ലാം ആദ്യം ഗണപതിക്ക് സമര്‍പ്പിക്കണം. സാത്വിക ഭക്ഷണം തയ്യാറാക്കി ആദ്യം ഗണപതി വിഗ്രഹത്തില്‍ സമര്‍പ്പിക്കണം. പ്രസാദത്തിനായാലും വീട്ടാവശ്യത്തിനായാലും ഗണേശ ചതുര്‍ത്ഥിയില്‍ ഉള്ളിയും വെളുത്തുള്ളിയും കഴിക്കുന്നത് ഒഴിവാക്കുക. മാംസവും മദ്യവും കഴിക്കുന്നത് ഒഴിവാക്കുക. സദുദ്ദേശ്യത്തോടെ പൂര്‍ണ്ണമനസ്സോടെ വേണം ആരാധന നടത്താന്‍. വീട്ടില്‍ വഴക്കുകളും ഒഴിവാക്കുക.



Click it and Unblock the Notifications
