Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
മരണാനന്തര മോക്ഷം നേടിത്തരുന്ന വിജയ ഏകാദശി; ആരാധനാരീതിയും ശുഭമുഹൂര്‍ത്തവും
ഹിന്ദുമതത്തില്‍ ഏകാദശിക്ക് വളരെയധികം പ്രാധാന്യമുണ്ട്. എല്ലാ മാസത്തിലും രണ്ട് തവണയാണ് ഏകാദശി ആഘോഷിക്കുന്നത്. ഒന്ന് കൃഷ്ണപക്ഷത്തിലും ഒന്ന് ശുക്ലപക്ഷത്തിലും. ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തില്‍ വരുന്ന ഏകാദശിയെ വിജയ ഏകാദശി എന്നാണ് വിളിക്കുന്നത്. ഫാല്‍ഗുന മാസത്തിലെ വിജയ ഏകാദശി വ്രതം ഫെബ്രുവരി 16ന് വ്യാഴാഴ്ച ആഘോഷിക്കും.
ഈ ദിവസം വിഷ്ണുഭഗവാനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നത് ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കുകയും എല്ലാ ദുഃഖങ്ങളും അകറ്റുകയും ചെയ്യുന്നു. ശ്രീ ഹരിയെ ആരാധിക്കുന്നത് എല്ലാത്തരം പാപങ്ങളില്‍ നിന്നും മുക്തി നേടുകയും മരണാനന്തര മോക്ഷം നേടുകയും ചെയ്യുന്നു. വിജയ ഏകാദശിയുടെ ശുഭമുഹൂര്‍ത്തം, പൂജാരീതി, വ്രതാനുഷ്ഠാനരീതി എന്നിവ അറിയാന്‍ ലേഖനം വായിക്കൂ.

വിജയ ഏകാദശി ശുഭമുഹൂര്‍ത്തം
ഏകാദശി തിഥി ആരംഭം - ഫെബ്രുവരി 16, 05:32 AM
ഏകാദശി തീയതി അവസാനിക്കുന്നത് - ഫെബ്രുവരി 17, പുലര്‍ച്ചെ 02:49ന്
വ്രതം മുറിക്കുന്ന സമയം - ഫെബ്രുവരി 17, 08:01 AM മുതല്‍ 09:13 AM വരെ

വിജയ ഏകാദശി ആരാധനാ രീതി
അതിരാവിലെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞ് വീടിന്റെ പൂജാമുറിയില്‍ വിളക്ക് കൊളുത്തുക. ഗംഗാജലത്തോടുകൂടി മഹാവിഷ്ണുവിനെ അഭിഷേകം ചെയ്യുക. വിഷ്ണുവിന് പൂക്കളും തുളസിയിലകളും സമര്‍പ്പിക്കുക. കഴിയുമെങ്കില്‍ ഈ ദിവസവും വ്രതം അനുഷ്ഠിക്കുക. വിഷ്ണുവിന് ഭക്ഷണം സമര്‍പ്പിക്കുക. തുളസിയിലല്ലാതെ വിഷ്ണുഭക്ഷണം കഴിക്കില്ലെന്നാണ് വിശ്വാസം. അതിനാല്‍ തുളസി അര്‍പ്പിക്കുക. ഈ ശുഭദിനത്തില്‍ മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെയും ആരാധിക്കുക.

വിജയ ഏകാദശി പ്രാധാന്യം
വിജയ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ശത്രുക്കളുടെ മേല്‍ വിജയം ലഭിക്കാനാകുമെന്നാണ് വിശ്വാസം. ശ്രീരാമന് ലങ്കയിലേക്ക് പോകുന്നതിന് മുമ്പ് വിജയ ഏകാദശി വ്രതം അനുഷ്ഠിച്ചിരുന്നു. ശത്രുക്കളെ ജയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിജയ ഏകാദശി വ്രതം അനുഷ്ഠിക്കണം. മഹാവിഷ്ണുവിനെ ആരാധിക്കുകയും വിജയ ഏകാദശി വ്രതത്തിന്റെ കഥ വായിക്കുകയും വേണം. ഈ വര്‍ഷം, വിജയ ഏകാദശി വരുന്നത് വ്യാഴാഴ്ചയാണ്. വ്യാഴാഴ്ചയും ഏകാദശിയും ശ്രീ ഹരിക്ക് സമര്‍പ്പിച്ചിരിക്കുന്ന ദിവസങ്ങളാണ്. അത്തരമൊരു സാഹചര്യത്തില്‍ ഈ വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു. ഈ ദിവസം മഹാവിഷ്ണുവിന് വാഴപ്പഴം, മഞ്ഞ വസ്ത്രങ്ങള്‍, മഞ്ഞ മധുരപലഹാരങ്ങള്‍ എന്നിവ സമര്‍പ്പിക്കുക.

സാമ്പത്തിക പുരോഗതിക്ക്
സാമ്പത്തിക പ്രശ്നങ്ങള്‍ മറികടക്കാന്‍ വിജയ ഏകാദശി നാളില്‍ കുങ്കുമം കൊണ്ട് വെറ്റിലയില്‍ 'ശ്രീ' എന്നെഴുതി മഹാവിഷ്ണുവിന് സമര്‍പ്പിക്കണമെന്ന് ജ്യോതിഷത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതിനുശേഷം ശ്രീ ഹരിയേയും ലക്ഷ്മി ദേവിയേയും പൂജിക്കുക. എന്നിട്ട് ഈ ഇലകള്‍ ഒരു ചുവന്ന തുണിയില്‍ പൊതിഞ്ഞ് നിലവറയില്‍ സൂക്ഷിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് വ്യക്തിക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കുന്നു.

കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍
കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങളും പിരിമുറുക്കവും അകറ്റാന്‍ വിജയ ഏകാദശി നാളില്‍ പിച്ചള പാത്രത്തില്‍ ഗംഗാജലം ഒഴിച്ച് അതില്‍ മഞ്ഞളും ചന്ദനവും തുളസിയും ചേര്‍ത്ത് ഈ വെള്ളം വീട്ടില്‍ മുഴുവന്‍ തളിക്കുക. ഇത് ചെയ്യുന്നതിലൂടെ, കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ അവസാനിക്കുകയും സന്തോഷത്തിന്റെ അന്തരീക്ഷം കുടുംബത്തില്‍ നിലനില്ക്കുകയും ചെയ്യുന്നു.

ദോഷങ്ങള്‍ ഇല്ലാതാക്കാന്‍
മഹാവിഷ്ണുവിന് ശുഭമുഹൂര്‍ത്തത്തില്‍ ചന്ദനം, പനിനീര്, കുങ്കുമം എന്നിവ അടങ്ങിയ തിലകം പുരട്ടണമെന്ന് ജ്യോതിഷത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതിനു ശേഷം ആ തിലകം നിങ്ങള്‍ സ്വയം പുരട്ടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ പല വിധത്തിലുള്ള ദോഷങ്ങളും ഇല്ലാതാകുമെന്നും വീട്ടില്‍ സന്തോഷവും ഐശ്വര്യവും വസിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

ശത്രുവിനെ കീഴടക്കാന്‍
നിങ്ങളുടെ ശത്രുക്കളില്‍ നിന്ന് എപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുവെങ്കില്‍ ഈ പ്രശ്നത്തില്‍ നിന്ന് മുക്തി നേടുന്നതിന് വിജയ ഏകാദശി നാളില്‍ ശ്രീഹരിയെ പൂജിച്ച് നാളികേരത്തില്‍ നെയ് കലര്‍ത്തി ഉറുമ്പിന്റെ മാളത്തിന് സമീപം മണ്ണില്‍ കുഴിച്ചിടുക. ഇങ്ങനെ ചെയ്താല്‍ ശത്രുക്കളുടെ തടസ്സം നീങ്ങിക്കിട്ടും.



Click it and Unblock the Notifications