Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
മരണാനന്തര മോക്ഷം നേടാന്‍ വിജയ ഏകാദശി വ്രതം
ഏകാദശിക്ക് ഹിന്ദുമതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഏകാദശി ദിവസം മഹാവിഷ്ണുവിനുള്ള സമര്‍പ്പണമായി കണക്കാക്കപ്പെടുന്നു. ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയെ ജയ ഏകാദശി എന്നാണ് അറിയപ്പെടുന്നത്. ഇത്തവണത്തെ വിജയ ഏകാദശി ഫെബ്രുവരി 26, 27 തീയതികളില്‍ രണ്ട് ദിവസമാണ്. ഫെബ്രുവരി 26ന് രാവിലെ 10.39 മുതല്‍ ഏകാദശി തിഥി ആരംഭിച്ച് 27ന് രാവിലെ 08.12ന് സമാപിക്കും. ഈ വ്രതാനുഷ്ഠാനം എല്ലാ വ്രതങ്ങളിലും വെച്ച് ഏറ്റവും ഉത്തമമായി കണക്കാക്കപ്പെടുന്നു.
വിശ്വാസമനുസരിച്ച്, വിജയ ഏകാദശിയിലെ വ്രതം ശത്രുക്കളുടെ മേല്‍ വിജയം നേടാനായാണ് അനുഷ്ഠിക്കുന്നത്. രാവണനെ പരാജയപ്പെടുത്താനും യുദ്ധത്തില്‍ വിജയിക്കാനും ശ്രീരാമനും വിജയ ഏകാദശി വ്രതം ആചരിച്ചിരുന്നതായി പറയപ്പെടുന്നു. വിജയ ഏകാദശി നാളില്‍ മഹാവിഷ്ണുവിനെ ആരാധിക്കുകയും ആത്മാര്‍ത്ഥഹൃദയത്തോടെ വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്ന വ്യക്തിയുടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാകുമെന്ന് പറയപ്പെടുന്നു. അതേസമയം, ഒരു വ്യക്തി തന്റെ ശത്രുക്കളുടെ മേല്‍ വിജയവും കൈവരിക്കുന്നു. വിജയ ഏകാദശി വ്രതാനുഷ്ഠാനത്തിന്റെ പ്രധാന്യവും നേട്ടങ്ങളും എന്തെന്ന് വായിച്ചറിയാം.

വിജയ ഏകാദശി 2022
വിജയ ഏകാദശി തിഥി ഫെബ്രുവരി 26-ന് രാവിലെ 10.39-ന് ആരംഭിച്ച് 27-ന് രാവിലെ 8.12-ന് അവസാനിക്കും. ഏകാദശിയുടെ വ്രതം ആ ദിവസത്തെ അനുസരിച്ചാണ് ആചരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഫെബ്രുവരി 27 ന് ഏകാദശി വ്രതം ആചരിക്കുന്നത് കൂടുതല്‍ ഉചിതമാണ്. ഇന്ന് വിജയ ഏകാദശി രാവിലെ 10:39 ന് ആരംഭിച്ച് നാളെ ഫെബ്രുവരി 27 ന് രാവിലെ 08:12 ന് അവസാനിക്കും. ഇന്ന് രാവിലെ മുതല്‍ രാത്രി 08:52 വരെയാണ് സിദ്ധിയോഗം. ഇന്ന് രാവിലെ മുതല്‍ തന്നെ സിദ്ധി യോഗം ആരംഭിച്ചു. അങ്ങനെയുള്ള സാഹചര്യത്തില്‍ രാവിലെ വിജയ ഏകാദശി വ്രതം അനുഷ്ഠിക്കാം. ഇന്നത്തെ ശുഭമുഹൂര്‍ത്തം ഉച്ചയ്ക്ക് 12:11 മുതല്‍ 12:57 വരെയാണ്.

വിജയ ഏകാദശി പൂജാരീതി
രാവിലെ കുളിച്ച് മഞ്ഞ വസ്ത്രം ധരിച്ച് കലശം സ്ഥാപിക്കുക. എന്നിട്ട് കൈയില്‍ വെള്ളമിട്ട് പൂജിക്കുക. തുടര്‍ന്ന് മഹാവിഷ്ണുവിന്റെ വിഗ്രഹം സ്ഥാപിക്കുക. ഇനി മഞ്ഞപ്പൂവ്, വസ്ത്രം, അക്ഷതം, ധൂപം, വിളക്ക്,തുളസിയില, പഞ്ചാമൃതം, പഴങ്ങള്‍, ചന്ദനം, മഞ്ഞള്‍, മുതലായവ കൊണ്ട് മഹാവിഷ്ണുവിനെ ആരാധിക്കുക. ഈ സമയത്ത് ഓം ഭഗവതേ വാസുദേവായ നമഃ എന്ന മന്ത്രം ജപിക്കുക. ഇനി വിഷ്ണു ചാലിസയും വിജയ ഏകാദശി വ്രതാനുഷ്ഠാനവും ചൊല്ലുക. പൂജയുടെ അവസാനം, പാപമോചനത്തിനുള്ള പ്രാര്‍ത്ഥന ചൊല്ലുകയും കര്‍പ്പൂരം അല്ലെങ്കില്‍ നെയ്യ് വിളക്ക് ഉപയോഗിച്ച് വിഷ്ണുവിന് ആരതി നടത്തുകയും ചെയ്യുക. തുളസിയെയും ആരാധിക്കുക. എന്നിട്ട് ദാനം ചെയ്യുക.

വിജയ ഏകാദശി വ്രത കഥ
വിജയ ഏകാദശി വ്രതം വളരെ ഗുണകരമാണ്. അതുകൊണ്ടാണ് എല്ലാവരും ഈ വ്രതം പാലിക്കേണ്ടത്. ഈ വ്രതത്തിന്റെ പുണ്യഫലത്താല്‍ നിങ്ങള്‍ വിജയം കൈവരിക്കുന്നു. ലങ്കയ്ക്കെതിരായ വിജയത്തിന് മുമ്പ് ഭഗവാന് ശ്രീരാമനും വിജയ ഏകാദശി വ്രതം അനുഷ്ഠിച്ചിരുന്നു. ലങ്ക കീഴടക്കാനും കടല്‍ കടക്കാനും ശ്രീരാമന് വിജയ ഏകാദശി വ്രതം ആചരിച്ചു. ഇതിനുശേഷമാണ് അദ്ദേഹം ലങ്കാപതി രാവണനെ വധിച്ചത്.

വിജയ ഏകാദശി വ്രതത്തിന്റെ ഗുണങ്ങള്‍
വിജയ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ പാപങ്ങളും ഇല്ലാതാകുന്നു. ഇതുകൂടാതെ, വിജയ ഏകാദശി വ്രതം എല്ലാ വ്രതങ്ങളിലും ഏറ്റവും മികച്ചതാണ്, കാരണം ഇത് ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് യാഗത്തിന് തുല്യമായ പുണ്യഫലങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു.

വിഷ്ണുവിന്റെ അനുഗ്രഹം
വിജയ ഏകാദശി വ്രതം ആചരിക്കുന്നതിലൂടെ ഭഗവാന് വിഷ്ണു പ്രസാദിക്കുകയും തന്റെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് മരണാനന്തര മോക്ഷം ലഭിക്കുന്നു. ആ ആത്മാവ് ജനനമരണ ബന്ധനങ്ങളില്‍ നിന്ന് മുക്തനായി ശ്രീ ഹരിയുടെ പാദങ്ങളില്‍ സ്ഥാനം നേടുന്നു.

ഇക്കാര്യം ശ്രദ്ധിക്കുക
വിജയ ഏകാദശി നാളില്‍ വ്രതം അനുഷ്ഠിച്ചാല്‍ അത് വളരെ നല്ലതാണ്. വ്രതം അനുഷ്ഠിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സാത്വിക ഭക്ഷണം കഴിക്കുക. ഏകാദശിയില്‍ ചോറും മറ്റും കഴിക്കരുത്. ഇതുകൂടാതെ, ദേഷ്യപ്പെടരുത്, കുറച്ച് മാത്രം സംസാരിക്കുക, പെരുമാറ്റം നിയന്ത്രിക്കുക.



Click it and Unblock the Notifications











