For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂന്ന് വയസ്സിന് മുന്‍പ് എഴുത്തിനിരുത്തണം; വിദ്യാരംഭം ഇങ്ങനെ വേണം

|

വിജയ ദശമി ദിനത്തില്‍ നമ്മുടെ കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവുണ്ട്. എന്നാല്‍ ഇപ്രാവശ്യം കൊറോണയായതിനാല്‍ പല ക്ഷേത്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് പേരിന് മാത്രമാണ്. എങ്കിലും പല ക്ഷേത്രങ്ങളും കളരികളും എഴുത്തിനിരുത്തലിന് വേണ്ടി ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ നമുക്ക് വീട്ടില്‍ തന്നെ ചില ചിട്ടകള്‍ പാലിച്ച് കുട്ടികളെ ആദ്യാക്ഷരം കുറിക്കുന്നതിന് ഇരുത്താവുന്നതാണ്. വിജയ ദശമി തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തെയാണ് ആഘോഷിക്കപ്പെടുന്നത്. എന്ന് മാത്രമല്ല, നമ്മുടെയെല്ലാം നല്ല തുടക്കങ്ങള്‍ക്കുമുള്ള സമയത്തെയാണ് ഈ ദിനം സൂചിപ്പിക്കുന്നത്. ഈ സമയത്തെ ഒരു പ്രധാന ആചാരമാണ് വിദ്യാരംഭം കുറിക്കുക എന്നത്.

Vidyarambham 2021

സരസ്വതി ദേവിയെ ജ്ഞാനദേവതയായാണ് കണക്കാക്കുന്നത്. സരസ്വതി ദേവിയെ പൂജിക്കുന്നതിലൂടെ ഈ ദിനം ദേവിക്കായി സമര്‍പ്പിക്കുകയും സാധാരണയായി നവരാത്രിയുടെയോ വിജയദശമിയുടെയോ അവസാന ദിവസത്തിലാണ് വിദ്യാരംഭം നടത്തുന്നത്. ഈദിനം വീട്ടില്‍ എഴുത്തിനിരുത്തുന്നവര്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഓരോരുത്തരും അറിഞ്ഞിരിക്കുന്നത് ഓരോ കുട്ടികള്‍ക്കും മികച്ച തുടക്കം നല്‍കുന്നു.

പ്രധാന ക്ഷേത്രങ്ങള്‍ ഏതെല്ലാം?

പ്രധാന ക്ഷേത്രങ്ങള്‍ ഏതെല്ലാം?

എഴുത്തിനിരുത്തുന്ന പ്രധാന ക്ഷേത്രങ്ങള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം (കര്‍ണാടക) അല്ലെങ്കില്‍ ദില്ലി അയ്യപ്പ ക്ഷേത്രം അല്ലെങ്കില്‍ തുഞ്ചന്‍ പറമ്പ്, ആറ്റുകാല്‍ ഭാഗവതി ക്ഷേത്രം (കേരളം), തിരുവുള്ളക്കാവ് ശ്രീ ധര്‍മ്മ ശാസ്ത്രാ ക്ഷേത്രം (കേരളം) എന്നിവയാണ്. എന്നാല്‍ ഇപ്രാവശ്യത്തെ കൊറോണ കാരണം വീട്ടില്‍ എഴുത്തിനിരുത്തുന്നവരും ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അതിന് വേണ്ടി വീട്ടില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പ്രധാനപ്പെട്ടത് തന്നെയാണ്.

 വിദ്യാരംഭം

വിദ്യാരംഭം

എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ എന്തുകൊണ്ടും വിദ്യാരംഭം എന്നാണ് അറിയപ്പെടുന്നത്. ആചാരം ഇതെല്ലാം പേര് സൂചിപ്പിക്കുന്നത് പോലെ വിദ്യ എന്നാല്‍ 'അറിവ്' എന്നും അരമ്പം എന്നാല്‍ 'ആരംഭിക്കുക' എന്നും അര്‍ത്ഥമാക്കുന്നു. എഴുത്തിലൂടെ പുതിയ ഒരു ലോകം കുട്ടികള്‍ക്ക് മുന്‍പില്‍ തുറക്കുകയാണ് എന്നതാണ് സത്യം. എന്നാല്‍ വീട്ടില്‍ വിദ്യാരംഭത്തിന് തുടക്കം കുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് പലര്‍ക്കും അറിയുകയില്ല. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് വീട്ടില്‍ തന്നെ കുട്ടികളെ എഴുത്തിനിരുത്താവുന്നതാണ്. അവ എന്തൊക്കെയെന്ന് താഴെ പറയുന്നു.

കുട്ടിയുടെ ശരിയായ പ്രായം

കുട്ടിയുടെ ശരിയായ പ്രായം

മിക്കപ്പോഴും, രണ്ട്-മൂന്ന് വയസ്സിനിടയിലുള്ള കുട്ടികളെ എഴുത്തിനിരുത്താവുന്നതാണ്. ഇത് ഒരു നല്ല തുടക്കമാണെന്നതുകൊണ്ട് തന്നെയാണ് ഈ പ്രായത്തിലെ കുട്ടികളെ എഴുത്തിനിരുത്തുന്നത്. എന്നാല്‍ മൂന്ന് വയസ്സിന് ശേഷം കുട്ടികളെ എഴുത്തിനിരുത്തുന്നത് ശുഭകരമായി കണക്കാക്കുന്നില്ല. എല്ലാ കുട്ടികള്‍ക്കും ഇത് നടത്തുന്നു. ആചാരങ്ങള്‍ അറിയുന്ന പ്രായമായ ഒരാള്‍ ഉണ്ടെങ്കില്‍ അത് വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. എന്നാല്‍ അതിന് വേണ്ടി ചെറിയ തോതില്‍ ഒരുങ്ങേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. നവമി സമയത്ത് അല്ലാതേയും കുട്ടികളെ എഴുത്തിനിരുത്തണമെങ്കില്‍ മികച്ച ഒരു ജ്യോത്സ്യനെ കൊണ്ട് സമയം കുറിച്ച് നോക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികളെ എഴുത്തിനിരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. എല്ലാ ദിവസത്തേയും പോലെ തന്നെ കുട്ടികളെ രാവിലെ തന്നെ കുളിപ്പിച്ച് പുത്തന്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കണം. മുത്തശ്ശനോ മുത്തശ്ശിയോ ഉണ്ടെങ്കില്‍ അവര്‍ ഗുരുസ്ഥാനം ഏറ്റെടുത്ത് വേണം എഴുത്തിനിരുത്തേണ്ടത്. അല്ലാത്തവര്‍ക്ക് അച്ഛനോ അമ്മയോ എഴുത്തിനിരുത്താവുന്നതാണ്. ഇതോടൊപ്പം തന്നെ ഈ ദിനം കുട്ടികളും മുതിര്‍ന്നവരും കുളിച്ച് ഗണപതി ഭഗവാനേയും സരസ്വതി ദേവിയേയും പ്രാര്‍ത്ഥിച്ച് വേണം തുടക്കം കുറിക്കുന്നതിന്. വിദ്യാരംഭത്തിലും മുന്നോട്ടും തടസ്സങ്ങള്‍ ഇല്ലാതിരിക്കുന്നതിനും ജീവിതത്തില്‍ പ്രതിസന്ധികള് ഇല്ലാതെ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും ഇവരുടെ അനുഗ്രഹം കൂടിയേ തീരൂ. കിഴക്കോട്ട് തിരിഞ്ഞിരുന്ന് വേണം ചടങ്ങ് ആരംഭിക്കുന്നതിന്

അറിയേണ്ട കാര്യങ്ങള്‍

അറിയേണ്ട കാര്യങ്ങള്‍

ഇതെല്ലാം സാധാരണയായി, കുട്ടികള്‍ ഗുരു / പുരോഹിതന്റെ മടിയിലോ വീട്ടിലെ മൂത്ത വ്യക്തിയുടെ മടിയിലോ ഇരുന്നാണ് വിദ്യാരംഭം കുറിക്കേണ്ടത്. ഓം ഹരി ശ്രീ ഗണപതിയേ നമഹ: എന്ന് അരി നിറച്ച ഒരു ഒരു ഉരുളിയില്‍ എഴുതിക്കൊണ്ടാണ് ചടങ്ങ് ആരംഭിക്കുന്നത്. തുടര്‍ന്ന്, കുട്ടിയുടെ ചൂണ്ടുവിരല്‍ പിടിക്കുകയും അവന്‍ / അവള്‍ ഇത് അരിയില്‍ എഴുതുകയും ചെയ്യുന്നു സാധാരണയായി മാതൃഭാഷയിലാണ് ഇത് എഴുതേണ്ടത്. ഈ മന്ത്രം മണലിലും അരിയിലും എഴുതുന്നവരും ഉണ്ട്. പുതിയ ഒരു കാര്യത്തിന് തുടക്കമായി എന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.

നവരാത്രി 2021; 9 ദിനവും ദേവിയെ ആരാധിച്ചാല്‍ സര്‍വ്വൈശ്വര്യം ഫലംനവരാത്രി 2021; 9 ദിനവും ദേവിയെ ആരാധിച്ചാല്‍ സര്‍വ്വൈശ്വര്യം ഫലം

പഠനത്തിന് തുടക്കമിടുന്നു

പഠനത്തിന് തുടക്കമിടുന്നു

വിദ്യാരംഭം എപ്പോഴും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. കാരണം ഇത് ഒരു കുട്ടിയെ പഠനത്തിന് തുടക്കമിടുന്ന ദിവസമായാണ് കണക്കാക്കുന്നത്. ഇന്ത്യയുടെ വടക്കന്‍ ഭാഗത്ത് പ്രചാരത്തിലുള്ള ആയുധ പൂജയ്ക്ക് സമാനമാണ് കേരളത്തിലെ ഈ ആചാരം. ജീവിതത്തിലെ വ്യത്യസ്ത ലക്ഷ്യങ്ങളെ സൂചിപ്പിക്കുന്ന വ്യത്യസ്ത ആചാരങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത്. ധാന്യങ്ങളില്‍ എഴുതുന്നത് അഭിവൃദ്ധിയിലേക്ക് നയിക്കുന്നു എന്നും അറിവ് നേടിയെടുക്കുന്നതിന് സഹായിക്കുന്നു എന്നുമാണ് പറയുന്നത്. അവസാനമായി ഒരു കുട്ടിയുടെ നാവില്‍ സ്വര്‍ണ്ണം ഉപയോഗിച്ച് എഴുതുന്നത് യഥാര്‍ത്ഥ അറിവ് നേടുന്നതിന് അത്യന്താപേക്ഷിതമായ സരസ്വതി ദേവിയുടെ കടാക്ഷത്തെയാണ് സൂചിപ്പിക്കുന്നത്.

നവരാത്രി 2021; 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇങ്ങനെയാണ്നവരാത്രി 2021; 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇങ്ങനെയാണ്

English summary

Vidyarambham 2021 Date, Time, Right Age and How to do Vidyarambham Puja at Home in Malayalam

Here we talking aout Vidyarambham 2021 Date, Time, Right Age, How to do Vidyarambham Puja at Home and Things to carry for your Vidyarambham ceremony at the Temple in Malayalam
X
Desktop Bottom Promotion