Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
അവിചാരിത തടസ്സം വരുത്തുന്ന വിനാശകരമായ യോഗം , 12 രാശിക്കും ജീവിതത്തില്‍ പ്രതിഫലനം
ജ്യോതിഷത്തില്‍ ആക്രമണം, കോപം, അക്രമം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഗ്രഹമാണ് ചൊവ്വ. ശനിയെ നീതിയുടെയും പ്രവൃത്തിയുടെയും ദാതാവായി കണക്കാക്കുന്നു. അത് ഒരു വ്യക്തിക്ക് അവര്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കനുസരിച്ച് ഫലം നല്കുന്നു. ശനി ഒരു ക്രൂര ഗ്രഹമായി കണക്കാക്കപ്പെടുന്നു. ജ്യോതിഷപ്രകാരം ചൊവ്വയും ശനിയും ഏതെങ്കിലും സംയോഗം രൂപപ്പെടുത്തുമ്പോഴെല്ലാം അത് വിനാശകരമായ ഫലങ്ങള്‍ നല്കുന്നു. ഒക്ടോബര്‍ 3 മുതല്‍ തുലാം രാശിയില്‍ ചൊവ്വ അതിന്റെ സംക്രമണം ആരംഭിച്ചു. കേതു ഇതിനകം ഇവിടെയുണ്ട്. അത് ചൊവ്വ-കേതു സംയോജനം രൂപപ്പെടുത്തുന്നു. ഇത് ശക്തമായ യോഗമാണ്.
എന്നാല്‍ ഇപ്പോള്‍ തുലാം രാശിയില്‍ ശനി അതിന്റെ സംക്രമം ആരംഭിക്കുമ്പോള്‍, അത് 12 രാശികളെയും വ്യത്യസ്തമായി ബാധിക്കുന്ന വിധ്വംസക യോഗം രൂപീകരിക്കുന്നു. ജ്യോതിഷത്തില്‍ വളരെ അശുഭകരവും ശക്തവുമായ ഒരു യോഗമാണ് ഇത്. വിധ്വംസക യോഗം പൊതുവെ പ്രതികൂല ഫലങ്ങള്‍ കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. ഒരു വീട്ടില്‍ ചൊവ്വയും ശനിയും ഒരുമിച്ച് സഞ്ചരിക്കുമ്പോഴോ സപ്തകയോഗം രൂപപ്പെടുമ്പോഴോ അതായത് ഈ ഗ്രഹങ്ങല്‍ പരസ്പരം ഏഴാം ഭാവത്തില്‍ ആയിരിക്കുമ്പോഴോ ഇത് രൂപപ്പെടുന്നു. 12 രാശിക്കാരിലും വിധ്വംസക യോഗത്തിന്റെ സ്വാധീനം എങ്ങനെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് വിധ്വംസക യോഗത്താല്‍ ജീവിതത്തില്‍ ചില ഉയര്‍ച്ച താഴ്ചകളുണ്ടാകും. ജീവിത പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. വാഹനം അതീവ സുരക്ഷയോടെയും ശ്രദ്ധയോടെയും ഓടിക്കുക. എന്നാല്‍ മേടം രാശിയുടെ കരിയര്‍ അല്ലെങ്കില്‍ ബിസിനസ്സ് കാര്യങ്ങളില്‍ ഈ കാലയളവ് നല്ലതാണ്.
ഇടവം
ഇടവം രാശിക്കാര്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. നിങ്ങളുടെ വാഹനം ശ്രദ്ധയോടെ ഓടിക്കുക. നിയമപരമായ ഒരു കാര്യത്തിലും ഇടപെടരുത്. ഓഹരി വിപണിയിലും ലോട്ടറിയിലും ഊഹക്കച്ചവടത്തിലും നിക്ഷേപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക അല്ലാത്തപക്ഷം നഷ്ടം ഉണ്ടായേക്കാം.
മിഥുനം
മിഥുന രാശിക്കാര്‍ ഉദര സംബന്ധമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അതിനാല്‍ നിങ്ങള്‍ ഭക്ഷണ-പാനീയങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ അമ്മയുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ചുമ, ജലദോഷം, തൊണ്ട സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് അകന്നു നില്ക്കുക. അതിനാല്‍ നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കണം. കര്‍ക്കടക രാശിക്കാര്‍ ഈ സമയം വളരെ ശ്രദ്ധിക്കണം. ഈ സമയം നിങ്ങളുടെ ജോലിക്കും കരിയറിനും വളരെ പ്രധാനമാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കുന്നു. ഏറ്റെടുക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഈ സമയത്ത് സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. നിങ്ങളുടെ സംസാരം നിയന്ത്രിക്കണം. ഈ യോഗത്തിന്റെ പ്രഭാവം മൂലം, നിങ്ങളുടെ പഴയ രോഗങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടേക്കാം, സൂക്ഷിക്കുക.
തുലാം
നിങ്ങളുടെ ജീവിതത്തില്‍ ചില അനാവശ്യ കാര്യങ്ങള്‍ സംഭവിച്ചേക്കാം. നിങ്ങള്‍ ലക്ഷ്യമില്ലാതെ ചുറ്റിക്കറങ്ങും. തുലാം രാശിക്കാര്‍ ഇപ്പോള്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ഒരുപാട് യാത്ര ചെയ്യേണ്ടി വന്നേക്കാം. ഈ യോഗസ്വാധീനത്താല് ഉദരസംബന്ധമായ അസുഖങ്ങള്‍ നിങ്ങളെ ബാധിച്ചേക്കാം. ഈ സമയം നിങ്ങളുടെ ജോലിയോ ബിസിനസ്സോ മാറ്റുന്നത് ഒഴിവാക്കുക.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ വിധ്വംസക യോഗത്തില്‍ ആരോഗ്യം ശ്രദ്ധിക്കണം. വളരെ ശ്രദ്ധയോടെ വേണം വാഹനം ഓടിക്കാന്‍. അപകടം അടുത്തുണ്ട്. ഈ സമയം പണം കടം കൊടുക്കുന്നത് ഒഴിവാക്കുക. അല്ലെങ്കില്‍ അത് തിരികെ കിട്ടാന്‍ കാലതാമസമെടുത്തേക്കാം.
ധനു
ഈ സംയോഗം ധനു രാശിയുടെ നേട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ആരംഭിക്കാനും പുതിയ തൊഴില്‍ ഓഫര്‍ ലഭിക്കാനും സാധ്യതയുണ്ട്. വിധ്വംസക യോഗ ഫലത്താല്‍ നിങ്ങളുടെ ഗൃഹത്തിലും കുടുംബത്തിലും സന്തോഷവും സമാധാനവും നിലനില്ക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ചൊവ്വയും കേതുവും സംയോജിക്കുന്നതും വിധ്വംസക യോഗവും ഗുണം ചെയ്യും. ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ വിജയം കൈവരിക്കും കൂടാതെ സാമ്പത്തിക നേട്ടങ്ങളും നേടാനാകും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങള്‍ സന്തോഷവാനായിരിക്കും.
കുംഭം
ചൊവ്വ-കേതു സംയോജനവും വിധ്വംസക യോഗവും മൂലം കുംഭം രാശിക്കാര്‍ക്ക് പല യാത്രകളും ഈ സമയം നടത്താനാകും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പുനരാരംഭിക്കും. നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. നിങ്ങളുടെ ധൈര്യം ഈ സമയം വര്‍ദ്ധിച്ചേക്കാം.
മീനം
മീനം രാശിക്കാര്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ഈ സമയത്ത് നിങ്ങളുടെ പണം നിക്ഷേപിക്കുകയും പണം കടം നല്‍കുകയും ചെയ്യരുത്, കാരണം നിങ്ങളുടെ പണം നഷ്ടപ്പെട്ടേക്കാം. വിധ്വംസക യോഗത്തിന്റ ഈ സമയത്ത് നിങ്ങളുടെ ജോലിയും ബിസിനസ്സും മാറ്റരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
