Latest Updates
-
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും? -
ശുക്ര മൗഢ്യം 2026: വിവാഹങ്ങൾക്കും ആഡംബരങ്ങൾക്കും ഇനി ഇടവേള; അറിയേണ്ടതെല്ലാം -
സൂര്യന്റെ തുലാം രാശി പ്രവേശം: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിഘ്നനിവാരണത്തിനും വിജയത്തിനും ഗണേശ ആരാധന; വിഭുവന സങ്കഷ്ടി ചതുര്‍ത്ഥി പരിഹാരം
അധികമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ത്ഥി തിഥിയിലാണ് വിഭുവന സങ്കഷ്ടി ചതുര്‍ത്ഥി വ്രതം ആചരിക്കുന്നത്. ഈ ദിവസം ഭക്തര്‍ ഗണപതിയെ ആരാധിക്കുന്നു. ഈ വര്‍ഷത്തെ വിഭുവന സങ്കഷ്ടി ചതുര്‍ത്ഥി വ്രതം വരുന്നത് ഓഗസ്റ്റ് 4 നാണ്. 3 വര്‍ഷത്തിലൊരിക്കലാണ് ഈ വ്രതം വരുന്നത് എന്നതിനാല്‍ ഈ ദിവസത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ധിക്കുന്നു.
വിഭുവന സങ്കഷ്ടി ചതുര്‍ത്ഥി വ്രത ദിനത്തില്‍ ഗണപതിയെ ആരാധിക്കുന്നത് ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അകറ്റുന്നു. കൂടാതെ, ഈ ദിവസം ചില കാര്യങ്ങള്‍ സ്വീകരിക്കുന്നതിലൂടെ, നിങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും അവസാനിക്കുകയും ജീവിതത്തില്‍ സന്തോഷം വരികയും ചെയ്യുന്നു. വിഭുവന സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ ഗണപതിയെ പ്രീതിപ്പെടുത്തി ഐശ്വര്യം നേടാനുള്ള വഴികള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

വിവാഹതടസ്സം നീങ്ങാന്‍
നിങ്ങളുടെ വിവാഹത്തിനായി എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍, വിഭുവന സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ ഗണപതിക്ക് 21 ശര്‍ക്കര ഉണ്ടകളും ദര്‍ഭ പുല്ലും സമര്‍പ്പിക്കുക. ഇത് നിങ്ങളുടെ വിവാഹത്തില്‍ നേരിടുന്ന തടസ്സങ്ങള്‍ നീക്കാന്‍ സഹായിക്കുന്നു.
ബിസിനസില്‍ പുരോഗതിക്ക്
ബിസിനസ്സിലെ പുരോഗതിക്കോ ജോലിയില്‍ സ്ഥാനക്കയറ്റത്തിനോ വേണ്ടി, വിഭുവന സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ ഒരു ഗണേശ വിഗ്രഹം നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരിക. എന്നിട്ട് ഇതിനെ പൂജിച്ച് ഗണപതിക്ക് അഞ്ച് മഞ്ഞള്‍ സമര്‍പ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകള്‍ വരുന്നതായിരിക്കും.
വീട്ടില്‍ ഐശ്വര്യത്തിന്
വിഭുവന സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ വീട്ടില്‍ ഗണേശ യന്ത്രം സ്ഥാപിക്കുക. ഗണേശ യന്ത്രം വളരെ പ്രയോജനപ്രദമായി കണക്കാക്കപ്പെടുന്നു. വീട്ടില്‍ ഗണേശ യന്ത്രം സ്ഥാപിക്കുന്നതിലൂടെ വീട്ടില്‍ പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് വിശ്വാസം.

സാമ്പത്തിക പ്രശ്നം നീങ്ങാന്‍
നിങ്ങള്‍ സാമ്പത്തിക പ്രശ്നവുമായി മല്ലിടുകയാണെങ്കില്‍, വിഭുവന സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ ഗണപതി ഭഗവാനെ പൂജാവിധികളോടെ ആരാധിക്കുക. ശര്‍ക്കരയും നെയ്യും നിവേദ്യമായി അര്‍പ്പിക്കുക. എന്നിട്ട് അത് പൂജയ്ക്ക് ശേഷം പശുവിന് കൊടുക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാനുള്ള സാധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നു.
ജീവിത തടസ്സം നീക്കാന്‍
വിഭുവന സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ ഗണപതി വിഗ്രഹത്തിന് മുന്നില്‍ ഇരുന്ന് 'ഓം ഗണ ഗണപതയേ നമഃ' എന്ന മന്ത്രം 108 തവണ ജപിക്കുക. ഈ പ്രതിവിധി നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങള്‍ മറികടക്കാന്‍ സഹായിക്കും.
ഗണേശപ്രീതിക്ക്
ഗണപതിയുടെ ഇഷ്ടഭക്ഷണമാണ് മോദകം എന്ന് പറയപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ നിങ്ങള്‍ ഗണപതിക്ക് മോദകം സമര്‍പ്പിച്ചാല്‍, ഗണപതി സന്തോഷിക്കുകയും ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുകയും ചെയ്യുന്നു.
ലഡ്ഡൂ സമര്‍പ്പിക്കുക
ജ്യോതിഷ പ്രകാരം ഗണേശന് ലഡ്ഡൂ അര്‍പ്പിക്കുന്നത് ഐശ്വര്യ ഫലങ്ങള്‍ നല്കുന്നു. വിഭുവന സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ ഗണപതിക്ക് എള്ള് ലഡ്ഡു, മോട്ടിച്ചൂര്‍ ലഡ്ഡു അല്ലെങ്കില്‍ കടലമാവ് ലഡ്ഡൂ മുതലായവ സമര്‍പ്പിക്കുക.
പായസം
മോദകം, ലഡ്ഡു എന്നിവ കൂടാതെ, സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ ഗണപതിക്ക് നാളികേരം, വാഴപ്പഴം എന്നിവ നിവേദിക്കുന്നതും ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. ചതുര്‍ത്ഥി നാളില്‍ ഡ്രൈ ഫ്രൂട്സ് കൊണ്ടുണ്ടാക്കിയ പായസം ഗണപതിക്ക് സമര്‍പ്പിക്കുക. ഇതിലൂടെ വിഘ്നേശ്വരനായ ഗണപതിയുടെ അനുഗ്രഹം ലഭിക്കുകയും നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യും.

ഷമി ആരാധന
സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ ഷമിവൃക്ഷത്തെ പൂജിച്ചാല്‍ ഭഗവാന് ശ്രീ ഗണേശന് പ്രസാദിക്കുന്നു. ഗണേശന് ഷമിയുടെ ഇലകള്‍ അര്‍പ്പിക്കുന്നത് ദു:ഖവും ദാരിദ്ര്യവും ദാരിദ്ര്യവും അകറ്റുന്നു.
മഞ്ഞള്‍
ഈ ദിവസം ഗണപതി ഭഗവാനെ യഥാവിധി പൂജിക്കുകയും അഞ്ച് കഷ്ണം മഞ്ഞള്‍ അര്‍പ്പിക്കുകയും ചെയ്യുക. അടുത്ത 10 ദിവസത്തേക്ക് ഈ പ്രതിവിധി പതിവായി ചെയ്യുക. ഈ പ്രതിവിധി ചെയ്യുമ്പോള്‍, 'ശ്രീ ഗണാധിപതയേ നമഃ' എന്ന മന്ത്രം തുടര്‍ച്ചയായി ജപിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ സമ്പത്തും ധാന്യങ്ങളും വര്‍ദ്ധിക്കുമെന്നും നിങ്ങള്‍ ഉടന്‍ സമ്പന്നനാകുമെന്നും വിശ്വസിക്കപ്പെടുന്നു.
പണം വരാന്‍
നിങ്ങള്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലും പ്രത്യേക നേട്ടം ലഭിക്കണമെങ്കില്‍, ഗണപതി ആരാധനയില്‍ ചുവന്ന തുണിയും രക്ത ചന്ദനവും ഉപയോഗിക്കുന്നത് സമ്പത്ത് കൊണ്ടുവരാന്‍ സഹായിക്കും.
മന്ത്രം
പണവുമായോ ജീവിതവുമായോ ബന്ധപ്പെട്ട വലിയ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനായി, ചതുര്‍ത്ഥി ദിനത്തില്‍ 17 തവണ ഗണപതിക്ക് ദര്‍ഭ പുല്ല് അര്‍പ്പിക്കുക. ഈ സമയത്ത് 'ഓം ഗണ്‍ ഗണപതയേ നമഃ' എന്ന മന്ത്രം ജപിക്കുക. താമസിയാതെ നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടുന്നതായിരിക്കും.



Click it and Unblock the Notifications

