Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
മൂന്ന് വര്‍ഷത്തിലൊരിക്കല്‍ വരുന്ന അപൂര്‍വ്വ സങ്കഷ്ടി ചതുര്‍ത്ഥി; ഗണേശ ആരാധനാ രീതി, ശുഭമുഹൂര്‍ത്തം
വേദങ്ങള്‍ പ്രകാരം സങ്കഷ്ടി ചതുര്‍ത്ഥി വ്രതത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. വേദ കലണ്ടര്‍ അനുസരിച്ച്, ചതുര്‍ഥി തിഥി മാസത്തില്‍ രണ്ട് തവണ വരുന്നുണ്ട്. ഒന്ന് കൃഷ്ണപക്ഷത്തിലും മറ്റൊന്ന് ശുക്ലപക്ഷത്തിലും. ഈ ദിവസം ഗണപതി ആരാധനക്കായി സമര്‍പ്പിച്ചിരിക്കുന്നു. ഇത്തവണ അധിക ശ്രാവണ മാസത്തില്‍ വരുന്ന വിഭുവന സങ്കഷ്ടി ചതുര്‍ത്ഥി വ്രതം വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. കാരണം ഇത് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ വരുന്ന വ്രതമാണ്. ആധികമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ത്ഥിയിലാണ് വിഭുവന സങ്കഷ്ടി ചതുര്‍ത്ഥി വ്രതം ആചരിക്കുന്നത്.
വിഭുവന സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ ഗണപതിയെ പൂജിച്ചും വ്രതമനുഷ്ഠിച്ചും ആരാധിക്കുന്നവരില്‍ ഗണേശന് പെട്ടെന്ന് പ്രസാദിക്കുമെന്നാണ് വിശ്വാസം. ചതുര്‍ത്ഥി ദിനത്തില്‍ ഗണപതിയെ ആരാധിക്കുന്നവരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. കൂടാതെ, സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുന്നു. ഗണപതി ആരാധനയ്ക്കുശേഷം ചാന്ദ്രപൂജയ്ക്കും പ്രത്യേക പ്രാധാന്യമുണ്ട്. ഈ വര്‍ഷം വിഭുവന സങ്കഷ്ടി ചതുര്‍ത്ഥി വ്രതം വരുന്നത് ഓഗസ്റ്റ് 4 വെള്ളിയാഴ്ചയാണ്. വിഭുവന സങ്കഷ്ടി നാളിലെ ആരാധനാരീതിയും ശുഭമുഹൂര്‍ത്തവും പൂജാവിധിയും അറിയാന്‍ ലേഖനം വായിക്കൂ.

ശുഭമുഹൂര്‍ത്തം
ഇത്തവണത്തെ വിഭുവന സങ്കഷ്ടി ചതുര്‍ത്ഥി വ്രതം ഓഗസ്റ്റ് നാലിന് ആചരിക്കും. ഈ ദിവസം, രാവിലെ 05:39 മുതല്‍ ആരാധനയുടെ അനുകൂല സമയം ആരംഭിക്കുകയും അത് 07:21 വരെ തുടരുകയും ചെയ്യും. അതേസമയം, രണ്ടാം മുഹൂര്‍ത്തം രാവിലെ 10:45 മുതല്‍ ഉച്ചകഴിഞ്ഞ് 3:52 വരെയായിരിക്കും.
വ്രതാനുഷ്ഠാന രീതി
വിഭുവന സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ അതിരാവിലെ കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇതിനുശേഷം, പൂജാമുറിയില്‍ ഗണപതിയുടെ പ്രതിമയോ വിഗ്രഹമോ സ്ഥാപിക്കുക. ഇതിനുശേഷം വിളക്ക് കത്തിക്കുക. ഇതിനു ശേഷം എള്ള്, ശര്‍ക്കര, ലഡ്ഡു, ദര്‍ഭപുല്ല്, പഴങ്ങള്‍, ചന്ദനം എന്നിവ ഗണപതിക്ക് സമര്‍പ്പിക്കുക. കൂടാതെ ഗണപതിക്ക് മോദകവും സമര്‍പ്പിക്കുക.
മോദകം ഗണേശന് വളരെ പ്രിയപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഇനി ഓം ഗണപതയേ നമഃ എന്ന് ജപിച്ച് പൂക്കള്‍ അര്‍പ്പിക്കുക. ചതുര്‍ത്ഥിയുടെ കഥ വായിക്കുക, തുടര്‍ന്ന് ആരതി നടത്തുക. പൂജയ്ക്ക് ശേഷം ചന്ദ്രനെ കണ്ടതിന് ശേഷം അര്‍ഘ്യം അര്‍പ്പിക്കുക.

വ്രതത്തിന്റെ പ്രാധാന്യം
വിഭുവന സങ്കഷ്ടി വ്രതം അനുഷ്ഠിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ പ്രയാസങ്ങളും ഇല്ലാതാക്കുന്നു. രാത്രി ചന്ദ്രനെ പൂജിച്ചതിനു ശേഷം മാത്രമേ സങ്കഷ്ടി ചതുര്‍ത്ഥിയുടെ വ്രതം മുറിക്കാവൂ. ജാതകത്തില്‍ ചന്ദ്രദോഷം ഉള്ളവര്‍ ഈ ദിവസം ചന്ദ്രനെ ആരാധിക്കണം. നേരെമറിച്ച്, ഗണപതിയെ ആരാധിക്കുന്നതിലൂടെ വീട്ടില്‍ നിന്ന് നെഗറ്റീവിറ്റി നീക്കം ചെയ്യപ്പെടുകയും പോസിറ്റീവ് എനര്‍ജി നിലനില്ക്കുകയും ചെയ്യുന്നു. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഗണേശന്, ഭക്തര്‍ക്ക് സമ്പത്തും അറിവും ആരോഗ്യവും നല്‍കുകയും ആഗ്രഹങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു.
വിജയത്തിന്
സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ നെയ്യ്വിളക്ക് കത്തിച്ച് ഗണപതിയുടെ മുന്നില്‍ വയ്ക്കുക. ഈ ദിവസം ഗണപതിക്ക് ജമന്തിപ്പൂ അര്‍പ്പിക്കുകയും ശര്‍ക്കര അര്‍പ്പിക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും.

ജീവിതത്തില്‍ ഐശ്വര്യത്തിന്
വാഴയില നന്നായി വൃത്തിയാക്കി അതില്‍ ചന്ദനം കൊണ്ട് ഒരു ത്രികോണാകൃതി വരയ്ക്കുക. എന്നിട്ട് പൂജാസ്ഥലത്ത് വാഴയില വച്ച് അതിനു മുന്നില്‍ വിളക്ക് വെക്കുക. ഇതിനുശേഷം, ത്രികോണാകൃതിയുടെ മധ്യത്തില്‍ പയറും ചുവന്ന മുളകും ഇടുക. ഇതിന് ശേഷം അഗ്നേ സഖാസ്യ ബോധി നഃ എന്ന മന്ത്രം ചൊല്ലുക. നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം കടന്നുവരുന്നതായിരിക്കും.
പ്രശ്നപരിഹാരത്തിന്
ഗണപതിയെ ആരാധിക്കുമ്പോള്‍ വൃത്തിയുള്ളതും പച്ച നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുക. ഇതോടൊപ്പം മഞ്ഞ നിറത്തിലുള്ള ഇരിപ്പിടത്തില്‍ ഗണപതിയുടെ വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക. ഗണേശന് ഇതില്‍ വളരെ പ്രസാദിക്കുകയും നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയും ചെയ്യും.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍
സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ ഗണപതിയുടെ നെറ്റിയില്‍ ചന്ദനം, അരി എന്നിവയുടെ തിലകം ചാര്‍ത്തുക. ഗണേശ ഭഗവാന് ഇതില്‍ ഏറെ പ്രസാദിക്കുകയും നിങ്ങളുടെ ഐശ്വര്യവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ അഞ്ച് ദര്‍ഭ പുല്ല് എടുത്ത് പതിനൊന്ന് കെട്ട് കെട്ടി ചുവന്ന തുണിയില്‍ കെട്ടി ഗണപതിയുടെ മുന്നില്‍ വയ്ക്കുക. ഇതിനുശേഷം ഗണപതിയെ ധ്യാനിക്കുക. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.
ഗണപതി പൂജയില്‍ അര്‍പ്പിക്കേണ്ടത്
ഗണപതിയെ പൂജിക്കുമ്പോള്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്നാമതായി, ഗണപതി ദര്‍ഭ പുല്ലിനെ വളരെയധികം ഇഷ്ടപ്പെടുന്നു, അതിനാല്‍ ആരാധനയില്‍ ദര്‍ഭ പുല്ല് അര്‍പ്പിക്കുക. ഇത് ഗണപതിയെ വളരെ വേഗത്തില്‍ സന്തോഷിപ്പിക്കുന്നു. രണ്ടാമതായി, ഒരിക്കലും ഗണപതിക്ക് തുളസി ഇല നല്‍കരുത്. ഇങ്ങനെ ചെയ്യുന്നത് ഗണപതിയെ ദേഷ്യം പിടിപ്പിക്കും.



Click it and Unblock the Notifications
