For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ക്ഷേത്രം ഏത് ദുരിതത്തിനും പരിഹാരമെന്ന് വിശ്വാസം

|

പലപ്പോഴും നമ്മളെ ഓരോരുത്തരേയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് നമ്മുടെ വിശ്വാസങ്ങളായിരിക്കും. നാളെയും താന്‍ ജീവനോടെ ഉണ്ടാവും എന്ന വിശ്വാസത്തിലാണ് ഓരോരുത്തരും ആ ദിവസം ഉറങ്ങാന്‍ കിടക്കുന്നത്.

നമ്മുടെ കേരള സംസ്‌കാരത്തിന്റെ ഭാഗമായി പോയ പല വിശ്വാസങ്ങളുമുണ്ട്. ഇവയില്‍ പലതും നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളവ. എത്രൊയക്കെ മാറ്റിയെഴുതണം എന്നു വിചാരിച്ചാലും നടക്കാത്ത ചിലത്. ശാസ്ത്രം എത്രയേറെ പുരോഗമിച്ചാലും ദൈവം എന്ന ശക്തിയില്‍ സകലതും അര്‍പ്പിച്ച് ആ വിശ്വാസത്തില്‍ ജീവിക്കുന്നവരാണ് ഭൂരിഭാഗം പേരും. അന്ധവിശ്വാസമല്ലിത് ഓരോ മലയാളിയുടെയും വിശ്വാസം

എത്ര മാറാരോഗമാണെങ്കിലും അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ അല്ലെങ്കില്‍ ഈശ്വരനോടപേക്ഷിച്ചാല്‍ എല്ലാം ശരിയാവും എന്ന ചിന്താഗതിയുള്ളവരാണ് നമ്മളില്‍ നല്ലൊരു ഭാഗവും. ഇത്തരത്തില്‍ എന്തൊക്കെ വിശ്വാസങ്ങളാണ് നമ്മുടെ കൂടെത്തന്നെ കുടികൊള്ളുന്നതെന്നു നോക്കാം.

 പാമ്പു വിഷത്തിന് ചികിത്സ

പാമ്പു വിഷത്തിന് ചികിത്സ

ഇന്നത്തെ കാലത്ത് പാമ്പു കടിച്ചാല്‍ നമ്മള്‍ ആദ്യം പോകുന്നത് മെഡിക്കല്‍ കോളജിലേക്കാണ്. എന്നാല്‍ പലപ്പോഴും പലരും അമ്പലത്തില്‍ ഇത്തരത്തില്‍ പ്രതിവിധിയ്ക്കായി ചെല്ലുന്നവരുമുണ്ട്. അച്ചന്‍ കോവില്‍ ധര്‍മ്മശാസ്ത്ര ക്ഷേത്രത്തിലെ വെള്ളം കുടിച്ചാല്‍ ഏത് വിഷവും പോവും എന്നതാണ് ഈ വിശ്വാസത്തിനടിസ്ഥാനം.

 ചിലന്തി വിഷത്തിന്

ചിലന്തി വിഷത്തിന്

ചിലന്തി വിഷത്തിനും ഇതേ ചികിത്സയും വിശ്വാസവും തുടരുന്നവരുണ്ട്. കൊടുമണ്‍ പള്ളിയറ ദേവി ക്ഷേത്രത്തില്‍ ചിലന്തി വിഷത്തിന് പ്രതിവിധിയുണ്ടെന്നാണ് വിശ്വാസം.

വിവാഹ തടസ്സം മാറാന്‍

വിവാഹ തടസ്സം മാറാന്‍

വിവാഹ തടസ്സം മാറാന്‍ അമ്പലങ്ങളില്‍ വഴിപാട് കഴിക്കുന്നവര്‍ ഒട്ടും കുറവല്ല. ഇത്തരത്തില്‍ വിവാഹതടസ്സം നീക്കാന്‍ പേരുകേട്ട അമ്പലങ്ങളാണ് ആര്യന്‍കാവ് ധര്‍മ്മ ശാസ്ത്ര ക്ഷേത്രം, മാരാരിക്കുളം മഹാദേവ ക്ഷേത്രം, തൃച്ചാട്ടുകുളം മഹാദേവ ക്ഷേത്രം തുടങ്ങിയവ.

ഒരിക്കലും മാറാത്ത രോഗത്തിന് പ്രതിവിധി

ഒരിക്കലും മാറാത്ത രോഗത്തിന് പ്രതിവിധി

ഒരിക്കലും മാറാത്ത രോഗത്തിന് പ്രതിവിധിയായി ക്ഷേത്രങ്ങളെ ആശ്രയിക്കുന്നവരും കുറവല്ല. ഇതെല്ലാം മലയാളിയുടെ വിശ്വാസ്യതയെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം മാറാരോഗം ഇല്ലാതാക്കാന്‍ പേരു കേട്ട ക്ഷേത്രങ്ങളിലൊന്നാണ് തിരു നാഗന്‍കുളങ്ങര ക്ഷേത്രം.

പരാലിസിസ്

പരാലിസിസ്

തളര്‍ന്നു കിടന്ന രോഗി എഴുന്നേറ്റു നടന്നു എന്നത് വൈദ്യശാസ്ത്രത്തിന് എന്നും പുതുമ സൃഷ്ടിക്കുന്ന കാര്യമാണ്. എന്നാല്‍ ഇത്തരം ശാരീരികാവശതകള്‍ ഇല്ലാതാക്കാന്‍ തകഴി ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രം പ്രസിദ്ധമാണ്.

സന്താനസൗഭാഗ്യം

സന്താനസൗഭാഗ്യം

കുട്ടികളില്ലാതെ വിഷമിക്കുന്നവര്‍ നിരവധി ചികിത്സാ മാര്‍ഗ്ഗങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. എന്നാല്‍ ദൈവാനുഗ്രഹത്താല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാവുന്നതിന് പേരുകേട്ട ക്ഷേത്രമാണ് അമിയൂര്‍ ഭഗവതി ക്ഷേത്രം.

ചിക്കന്‍പോക്‌സ്

ചിക്കന്‍പോക്‌സ്

ചിക്കന്‍പോക്‌സിന് പ്രതിവിധി ഇല്ല. ഈ അസുഖം വന്നാല്‍ അത് മാറുന്നതു വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. എന്നാല്‍ ചിക്കന്‍ പോക്‌സിനെ പ്രതിരോധിക്കാന്‍ വെള്ളായണി ഭഗവതി ക്ഷേത്രത്തിലെ ചാര്‍ത്തു പൊടി പ്രസിദ്ധമാണ്.

ആണ്‍കുട്ടികള്‍ക്കായി

ആണ്‍കുട്ടികള്‍ക്കായി

എവിടേയും ലിംഗവിവേചനം ഉള്ളത് സത്യമാണ്. അച്ഛനമ്മമാര്‍ ആണ്‍കുട്ടികള്‍ക്കായി വൈകുണ്ഡമണ്ഡപം വിഷ്ണു ക്ഷേത്രത്തില്‍ എത്തുന്നതു കണ്ടാല്‍ അത് മനസ്സിലാവും.

മന:സമാധാനത്തിനായി പ്രാര്‍ത്ഥന

മന:സമാധാനത്തിനായി പ്രാര്‍ത്ഥന

മന:സമാധാനത്തിനായി ക്ഷേത്രങ്ങളില്‍ പോകുന്നവരും കുറവല്ല. ശാസ്ത്രം എത്രയേറെ പുരോഗമിച്ചാലും വിശ്വാസത്തിന്റെ വിത്ത് ഇന്നും നമ്മുടെ മണ്ണില്‍ ഉറച്ചു തന്നെയുണ്ട് എന്നതിന്റെ തെളിവാണ് ഇത്. ചെങ്ങന്നൂര്‍ മഹാദേവി ക്ഷേത്രമാണ്‌

ഇത്തരുണത്തില്‍ പ്രശസ്തമായ മറ്റൊരു ക്ഷേത്രം. ബാധോപദ്രവം പോലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇവിടെ പ്രതിവിധിയുണ്ട്.

ആഗ്രഹ സഫലീകരണത്തിന്

ആഗ്രഹ സഫലീകരണത്തിന്

ആഗ്രഹസഫലീകരണത്തിനായി ഇത്തരത്തില്‍ അമ്പലങ്ങളില്‍ പോകുന്നവരും ദൈവത്തെ കൂട്ടുപിടിക്കുന്നവരും ഒട്ടും കുറവല്ല. മലയാലപ്പുഴ ദേവീ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ സഫലമാകുമെന്നാണ് പറയപ്പെടുന്നത്.

സന്തോഷകരമായ ദാമ്പത്യത്തിന്

സന്തോഷകരമായ ദാമ്പത്യത്തിന്

സന്തോഷകരമായ ദാമ്പത്യത്തിന് തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം വളരെ പ്രസിദ്ധമാണ്. ഇവിടുത്തെ പള്ളിയറ പൂജയാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്.

 ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക്

ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക്

ചര്‍മ്മ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഇത്തരത്തില്‍ മുജംകാവ് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടത്തുന്ന പ്രാര്‍ത്ഥനയും ഉദ്ദേശിച്ച ഫലം കാണും. ഇത്തരത്തിലുള്ള ഈ പ്രാര്‍ത്ഥനയും മനുഷ്യനെ ദൈവവവുമായി അടുപ്പിക്കുന്നതാണ്.

മോഷണത്തിനും പരിഹാരം

മോഷണത്തിനും പരിഹാരം

മോഷണത്തിനും പരിഹാരമായി പ്രാര്‍ത്ഥന നടത്തുന്നവരും കുറവല്ല. ശ്രീലോക മലയര്‍ കാവ് ആണ് ഇത്തരത്തില്‍ മോഷണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രസിദ്ധം.

English summary

Very Interesting Facts About Kerala Temple Rituals

You may not be believing some time by hearing some of the customs of rituals following in temples of Kerala. Unbelievable offerings and its specialties.
X
Desktop Bottom Promotion