Latest Updates
-
പിസിഒഎസ് ലക്ഷണങ്ങൾ അവഗണിക്കുന്നുവോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും! -
തടി കുറയ്ക്കാൻ ഇൻജക്ഷനുകൾക്ക് പിന്നാലെയാണോ? അറിയണം ഈ വലിയ അപകടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
നാടൻ പാനീയങ്ങൾ വേനൽച്ചൂടിനെ തോൽപ്പിക്കാൻ സഹായിക്കുന്ന അത്ഭുത വഴികൾ -
മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ -
എച്ച്പിവി വാക്സിൻ: മക്കളുടെ സുരക്ഷയ്ക്കായി മാതാപിതാക്കൾ അറിയേണ്ടതെന്ത്? -
തടി കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ശീലമാക്കിയാൽ മാറ്റം ഉറപ്പ് -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദേവത കനിയുന്ന ദിവസം; പണവും പ്രശസ്തിയും തേടിയെത്തും -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ശുക്രന് 27 നാള് മിഥുനം രാശിയില്‍: കഷ്ടപ്പാടിന്റെ അങ്ങേയറ്റം കാണും ഈ നാളുകാര്‍
ശുക്രന്റെ രാശി മാറ്റം വളരെയധികം അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിച്ചിരിക്കുകയാണ്. പലര്‍ക്കും ഇത് അനുകൂല ഫലമാണ് നല്കുന്നതെങ്കില് ചിലരില്‍ ഇത് പ്രതികൂല ഫലമാണ് നല്‍കുന്നത്. ശുക്രന്റെ മിഥുനം രാശി സംക്രമണം മെയ് 3-ന് സംഭവിച്ച് കഴിഞ്ഞു. ഈ സമയം ചില നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുന്നു, എന്നാല്‍ ചില നക്ഷത്രക്കാര്‍ക്ക് അത് പ്രതികൂലമായി മാറുന്നു.
മിഥുനം രാശിയുടെ അവകാശി എന്ന് പറയുന്നത് തന്നെ ബുധനാണ്. അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരില്‍ പ്രതികൂലമായ ഫലങ്ങള്‍ നല്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവര്‍ ഏതൊക്കെയെന്നും എന്തൊക്കെ ഫലങ്ങള്‍ ഇവരെ കാത്തിരിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാം.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ശുക്രന്റ അനിഷ്ടസ്ഥാനത്ത് നില്ക്കുന്നതിനാല് ചെയ്യുന്ന പല കാര്യങ്ങളിലും തടസ്സം നേരിടേണ്ടി വരാം. പലപ്പോഴും പ്രതീക്ഷിക്കാത്ത പല മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാവാം. സഹപ്രവര്‍ത്തകരുടെ പിന്തുണ നിങ്ങളെ തേടി വരുമെങ്കിലും അതിലൊന്നും തടസ്സങ്ങള്‍ മാറിക്കിട്ടണം എന്നില്ല, കടബാധ്യതകള്‍ നിങ്ങളെ പ്രശ്നത്തിലാക്കിയേക്കാം. രോഗാവസ്ഥകള്‍ വിടാതെ പിന്തുടരുന്നു. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സം നേരിടേണ്ടി വരാം.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്കും ഈ രാശി മാറ്റം മോശം ഫലങ്ങളാണ് നല്‍കുന്നത്. കടബാധ്യതകള്‍ വര്‍ദ്ധിക്കാം. പലപ്പോഴും പണം കടം വാങ്ങുന്നതില്‍ കരുതല്‍ എടുക്കേണ്ട സമയമാണ് എന്നതില്‍ സംശയം വേണ്ട. വാഹനം ഉപയോഗിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം. ഇത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കാം. വാഹനം മാത്രമല്ല ജലവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗാവസ്ഥകള്‍ വിടാതെ പിന്തുടരുന്നു.

മൂലം
കാര്യതടസ്സങ്ങള്‍ ഈ നക്ഷത്രക്കാരെ വിടാതെ പിന്തുടരുന്നു. ഇത് പലപ്പോഴും നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയം നല്‍കണം എന്നില്ല. പലപ്പോഴും അസ്വാരസ്യങ്ങള്‍ പല കാര്യങ്ങളിലും ഉയര്‍ന്ന് വരാം. ജീവിതം വളരെയധികം ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ദാമ്പത്യത്തില്‍ കലഹങ്ങളും പ്രശ്നങ്ങളും നിലനില്ക്കുന്നു. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും നിങ്ങള്‍ നേരിടേണ്ടി വരാം. നിക്ഷേപങ്ങള്‍ അല്പം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നിങ്ങളെ എത്തിക്കാം.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ മിഥുനം രാശി സംക്രമണത്തില്‍ അത്ര മികച്ചച ഫലങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. ഇത് പലപ്പോഴും ധനനഷ്ടത്തിലേക്കും ആത്മവിശ്വാസക്കുറവിലേക്കും നിങ്ങളെ എത്തിക്കുന്നു. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് ബന്ധുക്കളില്‍ നിന്ന് തന്നെ മോശം അനുഭവങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ വലിയ തോതില്‍ നഷ്ടം സംഭവിക്കാം. .അത് മാത്രമല്ല വിവാഹത്തിന്റെയും പ്രണയത്തിന്റേയും കാര്യത്തിലും വിപരീത ഫലങ്ങള്‍ ഉണ്ടായേക്കാം. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അതും മറ്റ് ചില പ്രശ്നങ്ങളിലേക്ക് വഴി വെക്കാം.

തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന വഴിയിലൂടെ കാര്യങ്ങള്‍ പോവണം എന്നില്ല. പലപ്പോഴും നഷ്ടങ്ങളുടെ ഒരു മഹാഘോഷയാത്ര നിങ്ങള്‍ക്ക് അനുഭവിക്കേണ്ടതായി വരുന്നു. ജോലിയില്‍ ആഗ്രഹിച്ചത് പോലെ പ്രകടനങ്ങള്‍ കാഴ്ച വെക്കാന്‍ സാധിക്കണം എന്നില്ല. ദീര്ഘയാത്രകള് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ആശയവിനിമയത്തിലെ വ്യക്തതയില്ലായ്മ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിക്കുകയും എന്നാല്‍ വരുമാനം കുറയുകയും ചെയ്യുന്നു.. ഇതെല്ലാം നെഗറ്റീവ് ഫലങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു.
അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്കും അത്ര നല്ല ഫലങ്ങള്‍ അല്ല ഈ രാശി മാറ്റം സമ്മാനിക്കുന്നത്. ഉറക്ക സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ വിടാതെ പിടികൂടുന്നു. സംരംഭങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കുമ്പോള്‍ അത് നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. ആഢംബരത്തിന് വേണ്ടി പണം ചിലവാക്കുന്നവര്‍ നല്ലതുപോലെ ആലോചിച്ച് വേണം അത് ചെയ്യുന്നതിന്. ഉദ്യോഗസ്ഥര്‍ക്ക് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. പരീക്ഷയില്‍ വേണ്ടത്ര വിജയം കരസ്ഥമാക്കാന്‍ സാധിക്കുകയില്ല. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്ന കാര്യത്തില്‍ സംശയം ഉണ്ടാവും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications










