Latest Updates
-
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ!
മഹാലക്ഷ്മി രാജയോഗം നല്‍കും ഈ 4 രാശിക്ക് ശുക്രന്റെ കൃപയാല്‍ ധനലാഭവും സമ്പല്‍സമൃദ്ധിയും
ജ്യോതിഷ പ്രകാരം, ഒരു ഗ്രഹം അതിന്റെ രാശിയില്‍ മാറ്റം വരുത്തുമ്പോഴെല്ലാം, അതിന്റെ സ്വാധീനം എല്ലാ രാശികളിലുമുള്ള ആളുകളുടെ ജീവിതത്തില്‍ കാണപ്പെടുന്നു. 2023ല്‍ പല പ്രധാന ഗ്രഹങ്ങളും അവയുടെ രാശി മാറ്റാന്‍ പോകുന്നു. വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ തന്നെ ശനി കുംഭം രാശിയില്‍ പ്രവേശിക്കും.
അതേ സമയം ഫെബ്രുവരി 15ന് ശുക്രന് മീനം രാശിയില്‍ പ്രവേശിക്കും. ഇതിനിടെ മഹാലക്ഷ്മി രാജയോഗം രൂപപ്പെടും. ശുക്രന്റെ സംക്രമണ ഫലത്താല്‍ രൂപപ്പെടുന്ന ഈ മഹാലക്ഷ്മി രാജയോഗം ചില രാശിക്കാര്‍ക്ക് ഐശ്വര്യം കൊണ്ടുവരാന്‍ പോകുന്നു. ഈ 4 രാശിക്കാര്‍ക്ക് ഈ സമയം തിരിഞ്ഞുനോക്കേണ്ട ആവശ്യമില്ല. ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും. മഹാലക്ഷ്മി രാജയോഗം ഐശ്വര്യം വരുത്തുന്ന 4 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
ജ്യോതിഷ പ്രകാരം, ശുക്രന്റെ സംക്രമണ സമയത്ത് രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം കര്‍ക്കടക രാശിക്കാര്‍ക്ക് ഗുണകരമാകും. ഈ സമയം കര്‍ക്കിടകം രാശിക്കാരുടെ ഭാഗ്യത്തില്‍ രാജയോഗം രൂപപ്പെടുന്നു. ഈ കാലയളവില്‍, നിങ്ങളുടെ ഭാഗ്യം ശോഭിക്കും. പണം വരും. തൊഴിലന്വേഷകരുടെ ആഗ്രഹം സഫലമാകും. നിങ്ങള്‍ എവിടെയെങ്കിലും നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് തൃപ്തികരമായ ഫലങ്ങള്‍ ലഭിക്കും. വിദേശത്ത് പഠിക്കണമെന്ന ആഗ്രഹങ്ങളും സഫലമാകും.

കന്നി
സാമ്പത്തികമായും ദാമ്പത്യപരമായും കന്നി രാശിക്കാര്‍ക്ക് ഈ രാജയോഗം അനുകൂലമായിരിക്കും. കന്നി രാശിക്കാരുടെ ജാതകത്തില്‍ ഏഴാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഈ കാലയളവില്‍ നിങ്ങളുടെ ജീവിത പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഈ സമയം നിങ്ങള്‍ കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും. നിങ്ങള്‍ ആരെങ്കിലുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ സമയം അനുകൂലമാണ്. ഈ കാലയളവില്‍ അവിവാഹിതര്‍ വിവാഹിതരാകാന്‍ സാധ്യതയുണ്ട്. അതിനുശേഷം നിങ്ങളുടെ ജീവിതനിലവാരത്തില്‍ മാറ്റമുണ്ടാകും.

കുംഭം
മഹാലക്ഷ്മി രാജയോഗം കുംഭം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ രാശിയുടെ രണ്ടാം ഭാവത്തില്‍ ഈ യോഗം രൂപംകൊള്ളും. അത്തരമൊരു സാഹചര്യത്തില്‍, കുംഭം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. ബിസിനസ്സില്‍ പെട്ടെന്ന് നേട്ടമുണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ ഒരു വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം ശുഭകരമാണ്. നിങ്ങളുടെ ഭാവി പ്രവര്‍ത്തനങ്ങളില്‍ ഒരു തടസ്സവും ഉണ്ടാകില്ല.

മിഥുനം
ശുക്രന്റെ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസ്സിലും ഗുണം ചെയ്യും. ഈ രാശിക്കാരുടെ പത്താം ഭാവത്തിലാണ് മഹാലക്ഷ്മിയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ ബിസിനസ്സില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. വരുമാനം വര്‍ധിപ്പിക്കാനുള്ള അവസരങ്ങള്‍ കൈവരും. ഈ സമയം നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. കോടതി കേസുകളില്‍ വിജയിക്കും.

ജ്യോതിഷത്തില്‍ ശുക്രന്റെ സ്വാധീനം
ജ്യോതിഷത്തില്‍ ശുക്രനെ ഒരു ശുഭഗ്രഹമായി കണക്കാക്കുന്നു. അതിന്റെ ഫലത്തില്‍ ഒരാള്‍ക്ക് ശാരീരികവും ദാമ്പത്യവുമായ സന്തോഷം ലഭിക്കുന്നു. ഭൗതിക സന്തോഷം, ദാമ്പത്യ സന്തോഷം, സുഖഭോഗം, സൗന്ദര്യം, കല, കഴിവ്, പ്രണയം, കാമം മുതലായവയുടെ ഘടകമായി ശുക്രനെ കണക്കാക്കപ്പെടുന്നു. ഇടവം, തുലാം രാശിക്കാരുടെ അധിപന് ശുക്രനാണ്. ഗ്രഹങ്ങളില്‍ ബുധനും ശനിയും ശുക്രന്റെ മിത്രഗ്രഹങ്ങളും സൂര്യനെയും ചന്ദ്രനെയും അതിന്റെ ശത്രു ഗ്രഹങ്ങളായും കണക്കാക്കുന്നു. ശുക്രന് ഒരു രാശിയില്‍ 23 ദിവസം സംക്രമണം ചെയ്യും.

ശുക്രന് നല്‍കും ഗുണദോഷങ്ങള്‍
ജ്യോതിഷമനുസരിച്ച്, ജാതകത്തില്‍ ശുക്രന് ഫലപ്രദവും ശക്തവുമായ സ്ഥാനത്താണെങ്കില്‍ ആ വ്യക്തിയുടെ പ്രണയവും ദാമ്പത്യ ജീവിതവും സന്തോഷകരമായി തുടരുന്നു. നിങ്ങളുടെ ജാതകത്തില്‍ ശുക്രന് ശക്തനാണെങ്കില്‍, നിങ്ങളുടെ പ്രണയ വശം വളരെ നല്ലതായിരിക്കും. ശുക്രന് ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് സ്നേഹത്തിന്റെ വികാരം വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഭൗതിക സുഖങ്ങള്‍ നല്കുന്നു. എന്നാല്‍ ജാതകത്തില്‍ ശുക്രന് ദുര്‍ബ്ബലമായ നിലയിലോ പ്രതികൂല സ്ഥാനത്തോ ക്രൂരമായ ഗ്രഹത്തോടുകൂടിയോ ഇരിക്കുകയാണെങ്കില്‍, ആ വ്യക്തിക്ക് കുടുംബത്തിലും പ്രണബന്ധത്തിലും പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. നിങ്ങളുടെ പ്രണയ ജീവിതം ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോകും. ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് അഭിപ്രായവ്യത്യാസങ്ങളുണ്ടാകും.



Click it and Unblock the Notifications
