Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
ഐശ്വര്യം നല്‍കും വിപരീത രാജയോഗം, ഡിസംബര്‍ 25 വരെ സമ്പത്ത് നേട്ടം ഈ 3 രാശിക്ക്
ജ്യോതിഷ പ്രകാരം സമ്പത്ത്, ഐശ്വര്യം, സന്തോഷം, പ്രണയം, വിവാഹം എന്നിവയുടെ ഘടകമായി ശുക്രനെ കണക്കാക്കപ്പെടുന്നു. ശുക്രന് ഒരു നിശ്ചിത കാലയളവിനുശേഷം രാശി മാറുന്നു. നവംബര്‍ അവസാനം അതായത് നവംബര്‍ 30ന് ഭൂതങ്ങളുടെ അധിപനായ ശുക്രന് അതിന്റെ ദുര്‍ബലമായ രാശിയായ കന്നിരാശിയില്‍ നിന്ന് പുറത്തുവന്ന് സ്വന്തം രാശിയായ തുലാം രാശിയിലേക്ക് പ്രവേശിച്ചു. ഡിസംബര്‍ 25 വരെ ശക്രന് ഇവിടെ തുടരും. ശുക്രന് സ്വന്തം രാശിയില്‍ പ്രവേശിക്കുന്നതിനാല്‍ ഈ സമയം വിപരീത രാജയോഗം രൂപപ്പെടുന്നു.
ജ്യോതിഷ പ്രകാരം ആറ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപന്മാര് അവരുടെ രാശിയില്‍ പ്രവേശിക്കുമ്പോള്‍, വിപരീത രാജയോഗം രൂപപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തുലാം രാശിയുടെ എട്ടാം ഭാവാധിപന് ശുക്രനാണ്. വിപരീത രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഒരാളുടെ സംക്രമ ജാതകത്തില്‍ ഈ രാജയോഗം രൂപപ്പെട്ടിട്ടുണ്ടെങ്കില്‍, അത് എല്ലാ സാഹചര്യങ്ങളോടും പോരാടാനുള്ള ധൈര്യം നല്‍കുകയും കഷ്ടപ്പാടില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വിജയം നല്‍കുകയും സമ്പത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വിപരീത രാജയോഗം ഭാഗ്യം നല്കുന്ന 3 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മീനം
ശുക്രന് തുലാം രാശിയില്‍ പ്രവേശിച്ച് എട്ടാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നു. ഇതിനെ മറഞ്ഞിരിക്കുന്ന സമ്പത്തിന്റെ ഭവനം എന്ന് വിളിക്കുന്നു. വിപരീത രാജയോഗം രൂപപ്പെടുന്നതിനാല്‍ മീനരാശിക്കാര്‍ക്ക് ഈ കാലയളവില്‍ പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്ന് പെട്ടെന്നുള്ള സാമ്പത്തിക നേട്ടം ഉണ്ടാകാം.
അപ്രതീക്ഷിത ഇടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് പണം ലഭിക്കും. നിങ്ങള്‍ ചിന്തിക്കുക പോലും ചെയ്യാത്ത നേട്ടങ്ങള്‍ കൈവരും. ഇതോടൊപ്പം വിദേശയാത്രയ്ക്കുള്ള അവസരവും ലഭിച്ചേക്കാം. സിനിമാ വ്യവസായം, ടിവി, മോഡലിംഗ്, മാര്‍ക്കറ്റിംഗ് എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് പെട്ടെന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചന വന്നേക്കാം. ഇതോടൊപ്പം നിങ്ങളുടെ സന്താനങ്ങളില്‍ നിന്ന് ചില നല്ല വാര്‍ത്തകളും നിങ്ങള്‍ക്ക് ലഭിച്ചേക്കാം.
വൃശ്ചികം
ശുക്രന് സ്വന്തം രാശിയായ തുലാം രാശിയില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന വിപരീത രാജയോഗം വൃശ്ചിക രാശിക്ക് ഗുണം ചെയ്യും. പന്ത്രണ്ടാം ഭാവത്തില്‍ വിപരീത രാജയോഗം രൂപപ്പെടുന്നതിനാല്‍ വൃശ്ചിക രാശിക്കാര്‍ക്ക് വിദേശത്ത് നിന്ന് പണം ലഭിക്കും. ശുക്രന് നിങ്ങള്‍ക്ക് സമ്പത്തും മഹത്വവും ഐശ്വര്യവും കൊണ്ടുവരും. വീട്ടില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.
വാഹനം, ആഭരണങ്ങള്‍, വസ്തുവകകള്‍ എന്നിവ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ കാലയളവില്‍ അത് സ്വന്തമാക്കാനാകും. ബിസിനസ്സിലും ലാഭം നേടാനാകും. വിദേശത്ത് ബിസിനസ്സുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ധാരാളം ലാഭം ലഭിക്കും. ഈ സമയം നിങ്ങളുടെ കലാപരമായ കഴിവുകള്‍ മറ്റുള്ളവരെ കാണിക്കുന്നതില്‍ നിങ്ങള്‍ വിജയിച്ചേക്കാം. അതോടൊപ്പം ദാമ്പത്യജീവിതത്തിലും സന്തോഷമുണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും.
ഇടവം
മേടം രാശിക്കാര്‍ക്കും വിപരിത രാജയോഗം വളരെയേറെ ഗുണം ചെയ്യും. ഈ രാശിയില്‍ ഏഴാം ഭാവത്തില്‍ ശുക്രന് സംക്രമിച്ചു. ഈ വീട് ജീവിത പങ്കാളി, വിവാഹം, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വിപരീത രാജയോഗത്തിന്റെ രൂപീകരണം മൂലം ഇടവം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ധാരാളം ലാഭം ലഭിക്കും. വിശേഷിച്ചും പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസ്സില്‍ വളരെയധികം വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. വിവാഹത്തിന് യോഗ്യരായ ആളുകള്‍ക്ക് നല്ല വിവാഹാലോചന ലഭിച്ചേക്കാം. പ്രണയബന്ധം വിവാഹമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ഈ കാലയളവില്‍ ബന്ധുക്കളുടെ അംഗീകാരം ലഭിക്കും. കുടുംബത്തില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. ഇതോടൊപ്പം പണം ലാഭിക്കുന്നതിലും നിങ്ങള്‍ വിജയിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications