Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
Shukra Gochar September 2022 : കന്നി രാശിയില്‍ ശുക്രന്റെ സംക്രമണം; ഈ രാശിക്കാരുടെ ചെലവുകള്‍ ഉയരും
ജ്യോതിഷത്തില്‍, ശുക്രനെ ആഡംബരം, സമ്പത്ത്, തേജസ്സ്, പ്രണയം, ഐശ്വര്യം എന്നിവയുടെ കാരക ഗ്രഹമായി കണക്കാക്കുന്നു. ശുക്രന് സെപ്റ്റംബര്‍ 24ന് കന്നി രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. ആഡംബരം, പണം, സന്തോഷം, സ്നേഹം, സൗന്ദര്യം എന്നിവ നല്കുന്ന ഗ്രഹമാണ് ശുക്രന്. ശുക്രന്റെ സംക്രമണം എല്ലാ രാശികളുടേയും ജീവിതത്തിന്റെ വശങ്ങളെ ബാധിക്കും. ഇടവം, കന്നി എന്നീ രാശികളുടെ അധിപനാണ് ശുക്രന്.
ശുക്രന്റെ ഉയര്‍ന്ന രാശി മീനവും താഴ്ന്ന രാശി കന്നിയുമാണ്. അതുകൊണ്ട് തന്നെ ശുക്രന് കന്നി രാശിയില്‍ പ്രവേശിക്കുന്നത് മൂലം ചില രാശിക്കാര്‍ക്ക് ഗുണവും ചിലര്‍ക്ക് ദോഷവും ഉണ്ടാകും. കന്നി രാശിയില്‍ ശുക്രന്റെ പ്രവേശനം ചില രാശിക്കാര്‍ക്ക് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. അത്തരം രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടത്തിലെ രണ്ടാമത്തെയും ഏഴാമത്തെയും ഭാവത്തിന്റെ അധിപനായി ശുക്രനെ കണക്കാക്കുന്നു. ഈ സംക്രമണ സമയത്ത് അത് നിങ്ങളുടെ ജാതകത്തിന്റെ ആറാം ഭാവത്തിലേക്ക് പ്രവേശിക്കും. ജോലി, രോഗം, എതിരാളി, വേദന, നിയമ തര്‍ക്കങ്ങള്‍ എന്നിവ ഈ ഭാവം വിശദീകരിക്കുന്നു. ഈ ഗൃഹത്തില്‍ ശുക്രന് വരുന്നതിനാല്‍ നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ക്ക് വേണ്ടി ധാരാളം പണം ചിലവഴിക്കേണ്ടി വന്നേക്കാം. ഈ സംക്രമണത്തിന്റെ പ്രഭാവം കാരണം, നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നിയമപരമായ തര്‍ക്കങ്ങള്‍ വന്നേക്കാം.

മിഥുനം
സെപ്തംബര്‍ 24 ന് നടക്കുന്ന സംക്രമണത്തില്‍ ശുക്രന് നിങ്ങളുടെ ജാതകത്തിന്റെ നാലാമത്തെ ഭാവത്തിലേക്ക് പ്രവേശിക്കും. അത് നിങ്ങളുടെ രാശിചക്രത്തിലെ 5, 12 ഭാവങ്ങളുടെ അധിപനാണെന്ന് പറയപ്പെടുന്നു. ജാതകത്തിന്റെ നാലാം ഭാവം സൂചിപ്പിക്കുന്നത് സന്തോഷവും സ്ഥാവര ജംഗമ സ്വത്തുക്കളും അമ്മയുടെ ആരോഗ്യവും എല്ലാമാണ്. ഈ സംക്രമണത്തിന്റെ പ്രഭാവം കാരണം നിങ്ങളുടെ അമ്മയുടെ ആരോഗ്യം അസ്വസ്ഥമായേക്കാം, ഇതുമൂലം നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. ചിലര്‍ അവരുടെ സന്തോഷത്തിനും സൗകര്യത്തിനും ആഡംബരത്തിനും വേണ്ടി വളരെയധികം പണം ചെലവഴിക്കും. എന്നിരുന്നാലും, ഈ സമയത്ത് ചില ആളുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചനകളും ഉണ്ട്.

ധനു
ധനു രാശിയിലെ 6, 11 ഭാവങ്ങളുടെ അധിപനായി ശുക്രനെ കണക്കാക്കുന്നു. ഈ സംക്രമണ സമയത്ത്, അത് നിങ്ങളുടെ പത്താം ഭാവത്തിലേക്ക് പ്രവേശിക്കും. അത് കരിയര്‍, തൊഴില്‍, പിതാവിന്റെ സ്ഥാനം, രാഷ്ട്രീയം, പദവി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനെ കര്‍മ്മ ഭവനം എന്നും വിളിക്കുന്നു. ഈ സംക്രമണം കാരണം, ജോലി മേഖലകളിലെല്ലാം നിങ്ങള്‍ക്ക് ധാരാളം പ്രതികൂല ഫലങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം. ഈ സമയത്ത് നിങ്ങള്‍ ജോലി മാറുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, വളരെ ശ്രദ്ധാപൂര്‍വ്വം ചിന്തിച്ചതിന് ശേഷം ഏത് തീരുമാനവും എടുക്കുക. ഓഫീസിലെ സഹപ്രവര്‍ത്തകരുമായും ഉദ്യോഗസ്ഥരുമായും നിങ്ങളുടെ തര്‍ക്കങ്ങളും വര്‍ദ്ധിച്ചേക്കാം. സാമ്പത്തിക കാര്യത്തില്‍ ഈ സമയത്ത് നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. വസ്തു വില്പനയില് നഷ്ടം വരാം, ശ്രദ്ധാലുവായിരിക്കുക.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ശുക്രന് നാലാമത്തെയും ഒമ്പതാമത്തെയും ഭാവത്തിന്റെ അധിപനായി കണക്കാക്കപ്പെടുന്നു. അതേസമയം ഈ സംക്രമണം നിങ്ങളുടെ എട്ടാം ഭാവത്തിലായിരിക്കും. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍, പെട്ടെന്നുള്ള സംഭവങ്ങള്‍, ഗവേഷണങ്ങള്‍ മുതലായവ ഈ വീട്ടില്‍ നിന്ന് കാണാനാകും. കന്നി രാശിയില്‍ വരുന്ന ശുക്രന് മൂലം സാമ്പത്തിക സ്ഥിതിയില്‍ വളരെയധികം ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് ചില പെട്ടെന്നുള്ള ചിലവുകള്‍ നേരിടേണ്ടിവന്നേക്കാം. പണത്തിന്റെ കാര്യത്തില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ചിലര്‍ക്ക് ഈ സമയത്ത് അവരുടെ വീടിന്റെ അലങ്കാരത്തിനും ആഡംബരത്തിനും വേണ്ടി വളരെയധികം പണം ചെലവഴിക്കേണ്ടിവന്നേക്കാം.

മീനം
മീനം രാശിക്കാരുടെ 3, 8 ഭാവങ്ങളുടെ അധിപനായി ശുക്രനെ കണക്കാക്കുന്നു. ഈ സംക്രമണ സമയത്ത്, ശുക്രന് നിങ്ങളുടെ ഏഴാമത്തെ വീട്ടിലേക്ക് പ്രവേശിക്കുന്നു, ഇത് ദാമ്പത്യ ജീവിതം, ബിസിനസ്സ് പങ്കാളിയുമായുള്ള പങ്കാളിത്തം എന്നിവയെ സൂചിപ്പിക്കുന്നു. ഈ ഗൃഹത്തില്‍ ശുക്രന് വരുന്നതിനാല്‍ നിങ്ങള്‍ അല്പം ശ്രദ്ധയോടെ പ്രവര്‍ത്തിക്കണം. ഭാവിയില്‍ നഷ്ടം വരുന്ന തരത്തിലുള്ള ജോലികളൊന്നും ഈ സമയത്ത് ചെയ്യരുത്. എല്ലാ കാര്യങ്ങളിലും വിവേകത്തോടെ പണം ചെലവഴിക്കുക. കരിയറിന്റെ കാര്യത്തില്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.



Click it and Unblock the Notifications
