Latest Updates
-
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി
ശുക്രന്റെ സംക്രമണത്തില്‍ ഒരുമാസക്കാലം രാജയോഗം ഈ രാശിക്കാര്‍ക്കൊപ്പം
ലോകത്തിലെ എല്ലാ ഭൗതിക ആനന്ദങ്ങളും ഒരു വ്യക്തിക്ക് നല്‍കുന്നയാളാണ് ശുക്രദേവനെന്ന് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷത്തില്‍, ശുക്രന് ഗ്രഹം സമ്പത്ത്, ദാമ്പത്യ ജീവിതം, സൗന്ദര്യം, സ്നേഹം, ആനന്ദം, സമൃദ്ധി എന്നിവയുടെ ഘടകമായി കണക്കാക്കപ്പെടുന്നു. ഇക്കാരണത്താല്‍, ശുഭഗ്രഹങ്ങളുടെ പട്ടികയിലാണ് ശുക്രനും ഉള്‍പ്പെട്ടിരിക്കുന്നത്. ജാതകത്തില്‍ ശുക്രന്റെ ശക്തമായ സ്ഥാനം ഉള്ള ആളുകള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും സാമ്പത്തിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരില്ലെന്ന് പറയപ്പെടുന്നു.
ഭൗതിക സന്തോഷം നല്കുന്ന ശുക്രന് ഓഗസ്റ്റ് 11 ന് ചിങ്ങം രാശിയില്‍ നിന്ന് കന്നിരാശിയില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ 06 വരെ ഈ രാശിയില്‍ ശുക്രന് തുടരും, അതിനുശേഷം തുലാം രാശിയില്‍ പ്രവേശിക്കും. ഏതൊരു ഗ്രഹത്തിന്റെയും രാശിചക്രത്തിലെ മാറ്റം പന്ത്രണ്ട് രാശിക്കാരെയും വ്യത്യസ്ത രീതിയില്‍ ബാധിക്കും. എന്നാല്‍, 5 രാശിക്കാര്‍ക്ക് ഇത് നല്ലകാലമാണ്. ശുക്രന്റെ ഈ സംക്രമണ കാലയളവില്‍ ഏത് രാശിക്കാര്‍ക്കാണ് ഏറ്റവുമധികം ശുഭഫലങ്ങള്‍ ഉണ്ടാവുക എന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മിഥുനം
ശുക്രന്റെ സംക്രമണം മിഥുനം രാശിക്ക് ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. കുടുംബ സ്വത്ത് ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യം ഉണ്ടാകും, കൂടാതെ എല്ലാവരും നിങ്ങളെ സഹായിക്കുകയും ചെയ്യും. ഈ സംക്രമണ കാലഘട്ടത്തില്‍ പ്രണയ ജീവിതത്തില്‍ മാധുര്യം ഉണ്ടാകും കൂടാതെ നിങ്ങള്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരവും കണ്ടെത്താനാകും. കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന ആരോഗ്യപ്രശ്നങ്ങളും കുറയും. കരിയറില്‍ പുരോഗതി ഉണ്ടാകും.

ചിങ്ങം
ശുക്രന്റെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമാണ്. ഈ സമയത്ത്, നിങ്ങള്‍ ഭൂമിയും വാഹനങ്ങളും വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍, നിങ്ങള്‍ക്ക് നേട്ടമുണ്ടാകും, ഭൂമിയില്‍ നിക്ഷേപിക്കാന്‍ ചിന്തിക്കുകയാണെങ്കില്‍ ധാരാളം പണലാഭം ലഭിക്കും. ചുറ്റുമുള്ള ആളുകള്‍ എപ്പോഴും നിങ്ങളെ സഹായിക്കാന്‍ തയ്യാറാകും. കൂടാതെ, സമൂഹത്തില്‍ നിങ്ങളുടെ പങ്കാളിത്തവും വര്‍ദ്ധിക്കും. ഈ സംക്രമണ കാലയളവില്‍, മതപരമായ പ്രവര്‍ത്തനങ്ങളിലേക്കുള്ള നിങ്ങളുടെ ചായ്വ് വര്‍ദ്ധിക്കുകയും നിങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യും. ജീവിതപങ്കാളിയുടെ ഉപദേശം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും, അത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും.

തുലാം
ശുക്രന്റെ സംക്രമണം നിങ്ങളുടെ തുലാം ഗുണം ചെയ്യും. ഈ സമയത്ത്, നിങ്ങളുടെ സഹോദരീസഹോദരന്മാരുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാവുകയും നിങ്ങള്‍ വെല്ലുവിളികളെ നന്നായി നേരിടുകയും ചെയ്യും. പണം സമ്പാദിക്കാനുള്ള വഴിയില്‍ വന്ന പ്രശ്നങ്ങള്‍ അവസാനിക്കുകയും പഴയ കടങ്ങളും ഒഴിവാക്കുകയും ചെയ്യും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും, ഇത് മാതാപിതാക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവില്‍ നല്ല വാര്‍ത്ത ലഭിക്കും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ആനുകൂല്യം ലഭിക്കും.

ധനു
ശുക്രന്റെ സംക്രമണം നിങ്ങളുടെ രാശിക്ക് അനുകൂലമായിരിക്കും. ഈ സമയത്ത്, നിങ്ങള്‍ ജോലി മേഖലയില്‍ പുതിയ ഉയരങ്ങളില്‍ എത്തും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ബിസിനസ്സുകാര്‍ക്ക് സമയം അനുകൂലമായിരിക്കും. ഇതോടൊപ്പം സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും ശുഭഫലങ്ങള്‍ ലഭിക്കുകയും ചെയ്യും. ഈ സമയം നിങ്ങള്‍ക്ക് സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു യാത്ര പോകാന്‍ പദ്ധതിയിടാം. ശുക്രന് നിങ്ങളുടെ ആത്മീയതയിലേക്കുള്ള ചായ്വ് വര്‍ദ്ധിപ്പിക്കും, അതിനാല്‍ നിങ്ങള്‍ക്ക് മതപരമായ സ്ഥലങ്ങളും സന്ദര്‍ശിക്കാനാകും.

കുംഭം
ശുക്രന്റെ സംക്രമണം കുംഭം രാശിക്ക് വളരെ മനോഹരമായിരിക്കും. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. വിദേശത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹവും സഫലമാകും. നിങ്ങള്‍ക്ക് സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും കൂടാതെ രഹസ്യ ശത്രുക്കളില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷ ലഭിക്കും. ജോലി മേഖലയില്‍ വിജയം നേടാന്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം, പക്ഷേ വിജയം നിങ്ങളുടേതായിരിക്കും. ഈ സംക്രമണ കാലയളവില്‍ പണം സമ്പാദിക്കാന്‍ നിങ്ങള്‍ നടത്തുന്ന ഏതൊരു ശ്രമത്തിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. പങ്കാളിത്ത ബിസിനസില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.



Click it and Unblock the Notifications