Just In
- 1 hr ago ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- 1 hr ago ചാണക്യനീതി: ദൈവം സൃഷ്ടിച്ചത് വെറുതേയല്ല; പക്ഷികളില്‍ നിന്ന് മനുഷ്യന് പഠിക്കേണ്ട 3 ഗുണങ്ങള്‍
- 2 hrs ago സൂര്യന്റെ രാശിമാറ്റം തുണയ്ക്കില്ല, കരുതലോടെ നീങ്ങിയില്ലെങ്കില്‍ ധനനഷ്ടവും മനക്ലേശവും ഫലം
- 4 hrs ago ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
Don't Miss
- Automobiles ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- Movies ജാസ്മിന് നന്നായി വളച്ചൊടിച്ചു, ഗബ്രി നന്നായി കളിക്കുന്നുവെന്ന ഭയം; ജാസ്മിന് 916 ഫേക്ക്!
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ശുക്രന് ഇടവം രാശിയില്‍; ജൂലൈ 13 വരെ ഈ 4 രാശിക്കാര്‍ക്ക് നല്ലകാലം
ജ്യോതിഷത്തില്‍ ശുക്രന് ഭൗതിക സന്തോഷം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ കാരണ ഗ്രഹമായി കണക്കാക്കപ്പെടുന്നു. ജൂണ്‍ 18ന് ശുക്രന് സ്വന്തം രാശിയായ ഇടവത്തിലേക്ക് പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തില്‍, ശുക്രന്റെ ഈ സംക്രമണത്തിന്റെ പ്രഭാവം ആളുകളുടെ ജീവിതത്തില്‍ വ്യക്തമായി ദൃശ്യമാകും.
Most read: സമ്പത്തും പാപമോചനവും; ഭഗവാന് വിഷ്ണുവിനെ ഈ വിധം ആരാധിച്ചാല്‍ ഫലങ്ങള്‍ അത്ഭുതം
ജ്യോതിഷ പ്രകാരം, ശുക്രന് ശക്തമായ സ്ഥാനത്ത് നില്ക്കുന്നവരുടെ ജീവിതം പണവും സമ്പത്തും നിറഞ്ഞതായിരിക്കും. കൂടാതെ, അവരുടെ വ്യക്തിത്വവും വളരെ ശ്രദ്ധേയമായിരിക്കും. ശുക്രന്റെ ഇടവം രാശി സംക്രമണ കാലയളവില്‍ 12 രാശിക്കും ഗുണഫലങ്ങള്‍ ഉണ്ടാകും. എന്നാല്‍ 4 രാശിക്കാര്‍ക്ക് ഇത് ഭാഗ്യകാലമാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുക്രന്റെ ഈ സംക്രമത്തിന്റെ പ്രത്യേക ഗുണം ലഭിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.
മേടം
ഈ രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം വളരെ ഫലപ്രദമായിരിക്കും. ജൂലൈ 13 വരെ വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷമായിരിക്കും. കൂടാതെ, ഈ കാലയളവില്‍ ബിസിനസ്സില്‍ നല്ല ലാഭം നേടാനാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താനാകും. ഈ സംക്രമണ കാലയളവില്‍ ചില വലിയ ഇടപാടുകളും നടത്താനാകും.
ചിങ്ങം
ജ്യോതിഷ പ്രകാരം ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് നേട്ടമുണ്ടാകും. ഈ കാലയളവില്‍ ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. കരിയറില്‍ നേട്ടം ലഭിക്കും. ധാരാളം നല്ല അവസരങ്ങള്‍ കണ്ടെത്താനാകും. ഈ കാലയളവില്‍, നിങ്ങളുടെ കഠിനാധ്വാനത്തിന് അതിന്റെ പൂര്‍ണ ഫലം ലഭിക്കുന്നതായി തോന്നും. കൂടാതെ, ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണയും ലഭിക്കും.
Most read:ഭഗവാന് വിഷ്ണുവിന്റെ അനുഗ്രഹം എന്നും കൂടെയുള്ള 4 രാശിക്കാര്‍
കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാരുടെ വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്. ജോലിയില്‍ പ്രമോഷനു സാധ്യതയുണ്ട്. കാലങ്ങളായി കിട്ടാതെ കിടന്ന പണം ഈ കാലയളവില്‍ ലഭിച്ചേക്കാം. സാമ്പത്തികമായി, ഈ സംക്രമണം നിങ്ങള്‍ക്ക് ഗുണം ചെയ്യും. വിവിധ സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന സഫലമാകാത്ത ആഗ്രഹവും ഇക്കാലത്ത് സഫലമാകും.
മീനം
ശുക്രന്റെ ഇടവം രാശി സംക്രമത്തിന്റെ ഗുണഫലങ്ങള്‍ മീനരാശിക്കാരിലും ദൃശ്യമാണ്. നിങ്ങള്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് വിജയം ഉണ്ടാകും. കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് ചെറിയ യാത്രകള്‍ നടത്താനാകും. എല്ലാ മേഖലയിലും വിജയം വരും.
Most read:മോശം സമയത്തെ അതിജീവിക്കാന്‍ ചാണക്യനീതി പറയുന്ന കാര്യങ്ങള്‍
ശുക്രന്റെ ഗുണഫലങ്ങള്‍
ജ്യോതിഷ പ്രകാരം, ജാതകത്തില്‍ ശുക്രന് ഫലപ്രദവും ശക്തവുമായ സ്ഥാനത്ത് ആണെങ്കില്‍, ആ വ്യക്തിയുടെ പ്രണയവും ദാമ്പത്യ ജീവിതവും സന്തോഷകരമായി തുടരുന്നു. നിങ്ങളുടെ ജാതകത്തില്‍ ശുക്രന് ശക്തനാണെങ്കില്‍, നിങ്ങളുടെ പ്രണയ വശം വളരെ നല്ലതായി നീങ്ങും. ശുക്രന് ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് സ്നേഹത്തിന്റെ വികാരം വര്‍ദ്ധിപ്പിക്കുന്നു. അതേസമയം അത് പ്രണയിതാക്കളുടെ ജീവിതത്തില്‍ പ്രണയം വര്‍ദ്ധിക്കുന്നു. നിങ്ങളുടെ ഭൗതിക ജീവിതത്തില്‍ താല്‍പ്പര്യം വളര്‍ത്തുന്നു.