Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശുക്രന് ഇടവം രാശിയില്‍; ഈ 4 രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍
ജ്യോതിഷപ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവില്‍ ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു. സന്തോഷം, സമാധാനം, സൗകര്യം, കല, സാഹിത്യം, ആസ്വാദനം എന്നിവയുടെ ഘടകമായി ശുക്രന് കണക്കാക്കപ്പെടുന്നു. ജാതകത്തില്‍ ശുക്രന്റെ നല്ല സ്ഥാനമുള്ള വ്യക്തി ജീവിതത്തില്‍ എപ്പോഴും സന്തോഷവാനായിരിക്കും. ജാതകത്തില്‍ ശുക്രന് ഉയര്‍ന്ന സ്ഥാനത്ത് ഇരിക്കുമ്പോള്‍ ജീവിതത്തില്‍ ഐശ്വര്യം വരാന്‍ തുടങ്ങും. അശുഭമാണെങ്കില്‍ ജീവിതത്തില്‍ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും.
ജൂണ്‍ 18 ന് ശുക്രന് അതിന്റെ രാശിയായ ഇടവത്തില്‍ പ്രവേശിക്കുകയും ജൂലൈ 13 വരെ ഈ രാശിയില്‍ തുടരുകയും ചെയ്യും. ഈ സമയം ചില രാശിക്കാര്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ശുക്രന്റെ ഇടവം രാശി സംക്രമണത്തില്‍ ഈ 4 രാശിക്കാര്‍ ശ്രദ്ധിക്കണം.

മിഥുനം
ശുക്രന്റെ സംക്രമണം നിങ്ങളുടെ നഷ്ട ഭവനത്തില്‍ ആയിരിക്കും, അതിനാല്‍ നിങ്ങളുടെ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക വശം അല്പം ശ്രദ്ധിക്കണം, അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കും. ഇതോടൊപ്പം മിഥുന രാശിക്കാര്‍ ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതത്തില്‍ ഇണയുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്ന മിഥുന രാശിക്കാര്‍ക്ക് ഈ സമയം പ്രയോജനകരമാണെന്ന് തെളിയും.

തുലാം
ശുക്രന് നിങ്ങളുടെ സ്വന്തം രാശിയുടെ അധിപനാണ്. ഈ സംക്രമണ സമയത്ത് അത് നിങ്ങളുടെ എട്ടാം ഭാവത്തില്‍ ഇരിക്കും, അതിനാല്‍ ആഗ്രഹിച്ച ഫലങ്ങള്‍ നേടുന്നതിന് നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ഐക്യം ഈ സമയത്ത് വഷളായേക്കാം. എന്തെങ്കിലും അസുഖം ഉണ്ടെങ്കില്‍ അത് ലാഘവത്തോടെ കാണരുത്. ഈ സമയത്ത്, തുലാം രാശിക്കാര്‍ പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ആത്മീയമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകാം.

ധനു
ധനു രാശിക്കാരുടെ ആറാം ഭാവത്തില്‍ ശുക്രന് സംക്രമിക്കും. അതിനാല്‍, ശുക്രന്റെ സംക്രമണ സമയത്ത് നിങ്ങളുടെ എതിരാളികളുമായി നിങ്ങള്‍ ജാഗ്രത പാലിക്കണം. ഈ സമയത്ത് നിങ്ങളുടെ രഹസ്യങ്ങള്‍ ആരുമായും പങ്കിടരുത്. ഈ സമയത്ത് ആരോഗ്യം പ്രശ്നമായേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം നല്ലതായിരിക്കും, ജോലി മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയും. നിങ്ങളുടെ സഹോദരങ്ങളുടെ ആരോഗ്യത്തെ കുറിച്ചും നിങ്ങള്‍ക്ക് വേവലാതിയുണ്ടാകും. അവരെ സാമ്പത്തികമായി സഹായിക്കാനാകും.

മീനം
ശുക്രന്റെ സംക്രമണം മീന രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ഈ കാലയളവില്‍, വിനോദത്തിനായി നിങ്ങള്‍ കൂടുതല്‍ പണം ചിലവഴിച്ചേക്കാം. അതേ സമയം, തൊഴില്‍ തേടുന്നവര്‍ക്ക്, ഈ സമയവും വെല്ലുവിളി നിറഞ്ഞതായിരിക്കും. കഠിനാധ്വാനം ചെയ്യുക, തീര്‍ച്ചയായും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ജോലിസ്ഥലത്ത് സ്ത്രീ സഹപ്രവര്‍ത്തകരോട് ജാഗ്രത പാലിക്കണം. നിങ്ങളുടെ പ്രതിഛായ കളങ്കപ്പെട്ടേക്കാം. ഈ സമയം ആരോഗ്യത്തിന്റെ കാര്യത്തില്‍ ചിലര്‍ക്ക് കൈയും തോളും സംബന്ധമായ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

ശുക്രദോഷത്തിന് പരിഹാരങ്ങള്‍
ശുക്ര ദോഷ പരിഹാരത്തിന്റെ ഭാഗമായി, വെള്ളിയാഴ്ചകളില്‍ നിങ്ങള്‍ വ്രതം ആചരിക്കണം. വെള്ളിയാഴ്ചകളില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷവും ഭാഗ്യവും ഭൗതിക സമ്പത്തും നല്കുന്നു. ശുക്രന്റെ ദോഷഫലങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് നിങ്ങള്‍ക്ക് വജ്ര രത്നങ്ങളും ധരിക്കാം. സ്വര്‍ണ്ണമോ വെള്ളിയോ ഉപയോഗിച്ച് മോതിരം ഉണ്ടാക്കി മോതിരവിരലില്‍ അണിയണം. എന്നിരുന്നാലും, ധരിക്കുന്നതിന് മുമ്പ്, അതിനായി ഒരു ജ്യോതിഷിയെ സമീപിക്കുക. ഒരു ഏഴ്മുഖി രുദ്രാക്ഷം ധരിക്കുന്നത് ശുക്രന് മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും. ശുക്ര ദോഷത്തിനുള്ള മറ്റൊരു പ്രതിവിധി ലക്ഷ്മി ദേവിക്ക് പൂജ അര്‍പ്പിക്കുകയും ദേവി സ്തുതി അല്ലെങ്കില്‍ ദുര്‍ഗാ ചാലിസ ജപിക്കുകയും ചെയ്യുക എന്നതാണ്. നേട്ടങ്ങള്‍ കൊയ്യാന്‍ നിങ്ങള്‍ക്ക് ശുക്ര ബീജ മന്ത്രം ജപിക്കാവുന്നതാണ്



Click it and Unblock the Notifications
