Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
Shukra Gochar 2022 : ശുക്രന് വൃശ്ചികം രാശിയില്‍; ഈ 4 രാശിക്കാര്‍ക്ക് ദോഷങ്ങള്‍ വര്‍ധിക്കും കാലം
ജ്യോതിഷത്തില്‍ ആകര്‍ഷണം, ഐശ്വര്യം, ഭാഗ്യം, സമ്പത്ത്, സ്നേഹം, തേജസ്സ് എന്നിവയുടെ ഘടകമായി ശുക്രനെ കണക്കാക്കപ്പെടുന്നു. ശുക്രന്റെ സംക്രമണം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. നവംബര്‍ 11ന് ശുക്രന് വൃശ്ചികം രാശിയില്‍ സംക്രമിക്കും. ജ്യോതിഷ പ്രകാരം ഒരു ഗ്രഹം രാശിചക്രം മാറുമ്പോള്‍ അതിന്റെ നേരിട്ടുള്ള പ്രഭാവം എല്ലാ രാശിചിഹ്നങ്ങളിലും പതിക്കും. അത്തരമൊരു സാഹചര്യത്തില്‍, വൃശ്ചികം രാശിയില്‍ ശുക്രന്റെ സംക്രമണം പല രാശിക്കാര്‍ക്കും ദോഷകരമായിരിക്കും.
നവംബര്‍ 11ന് ശുക്രന് വൃശ്ചികം രാശിയില്‍ പ്രവേശിച്ച് ഏകദേശം 25 ദിവസം ഇവിടെ തുടരും. ഇതിനുശേഷം ഡിസംബര്‍ അഞ്ചിന് ധനു രാശിയിലേക്ക് ശുക്രന് പ്രവേശിക്കും. വൃശ്ചികം രാശിയിലെ ശുക്രന്റെ സംക്രമണം കാരണം കഷ്ടതകള്‍ നേരിടേണ്ടി വരുന്ന 4 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുനം രാശിക്കാരുടെ 12, 5 ഭാവങ്ങളുടെ അധിപന് ശുക്രനാണ്. വൃശ്ചികം രാശിയില്‍ ശുക്രന്റെ സംക്രമണം മിഥുനം രാശിക്കാരുടെ ആറാം ഭാവത്തില്‍ ആയിരിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ഈ സമയം മിഥുനം രാശിക്കാര്‍ക്ക് പ്രണയ ജീവിതത്തില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ഇണയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടായേക്കാം. നിങ്ങളുടെ പണം അനാവശ്യ കാര്യങ്ങള്‍ക്കായി ചെലവാകും. ഗര്‍ഭിണികള്‍ ഈ സമയം റിസ്ക് എടുക്കുന്നത് ഒഴിവാക്കണം. ശുക്രന്റെ സംക്രമത്തിന് മുമ്പ് ചന്ദ്രഗ്രഹണം വരുന്നതിനാല്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയം ഭാഗ്യത്തെ ആശ്രയിച്ച് ഒന്നും ചെയ്യരുത്. സ്ഥിരോത്സാഹവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് വിജയം ലഭിക്കൂ.

കന്നി
കന്നി രാശിക്കാര്‍ക്ക് ശുക്രന്റെ ഈ സംക്രമണം നിങ്ങളുടെ മൂന്നാം ഭാവത്തില്‍ ആയിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, അപകടസാധ്യതയുള്ള മേഖലകളില്‍ നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് ദോഷം ചെയ്യും. കുടുംബ ജീവിതത്തില്‍ കലഹവും പിരിമുറുക്കവും ഉണ്ടായേക്കാം. സുഹൃത്തുക്കളില്‍ നിന്ന് സഹായങ്ങള്‍ പ്രതീക്ഷിക്കരുത്. ഈ സമയത്ത് നിങ്ങളുടെ എതിര്‍ലിംഗത്തിലുള്ള സുഹൃത്തുക്കളില്‍ നിന്ന് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. അതിനാല്‍ നിങ്ങളുടെ സംസാരവും പെരുമാറ്റവും ശ്രദ്ധിക്കുക. ശുക്രന്റെ ഈ സംക്രമത്തില്‍ നിങ്ങള്‍ക്ക് ധാരാളം പണവും ചെലവായേക്കാം.

ധനു
വൃശ്ചികം രാശിയിലെ ശുക്രന്റെ സംക്രമണം ധനു രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തില്‍ നടക്കും. ഈ സംക്രമണം ധനു രാശിക്കാര്‍ക്ക് വളരെ പണച്ചെലവുകള്‍ വരുത്തും. ഹോബികള്‍ക്കും ആനന്ദങ്ങള്ക്കുമായി പണം ചെലവഴിക്കും. വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ വാഹനം വാങ്ങുന്നതില്‍ വിജയിക്കും. നിങ്ങള്‍ക്ക് വായ്പ എടുക്കേണ്ടി വന്നേക്കാം. ഈ സമയം മനസ്സില്‍ എന്തെങ്കിലും ഭയവും പരിഭ്രമവും നിലനില്ക്കും. സാമ്പത്തിക കാര്യങ്ങളില്‍ ഈ സമയം റിസ്ക് എടുക്കരുത്.

മീനം
മീനം രാശിക്കാര്‍ക്ക് വൃശ്ചികം രാശിയിലെ ശുക്രന്റെ സംക്രമണം പ്രണയ ജീവിതത്തില്‍ കഷ്ടതകള്‍ സമ്മാനിക്കും. നിങ്ങളുടെ പങ്കാളിയപമായി തര്‍ക്കമുണ്ടായേക്കാം. ദാമ്പത്യ ജീവിതത്തിലും ടെന്‍ഷന്‍ നല്‍കും. ഈ സമയം വീടിന്റെ ആവശ്യങ്ങള്‍ക്കായി ധാരാളം പണം ചെലവഴിക്കേണ്ടി വന്നേക്കാം. സാമൂഹികവും കുടുംബപരവുമായ കാര്യങ്ങളില്‍ പിരിമുറുക്കം ഉണ്ടാകും. എവിടെ നിന്നെങ്കിലും പണം വരുന്നുണ്ടെങ്കില്‍ അത് തടസപ്പെട്ടേക്കാം.



Click it and Unblock the Notifications
