Latest Updates
-
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ
Shukra Gochar 2022 : വൃശ്ചികം രാശിയില്‍ ശുക്രന്റെ സംക്രമണം; ഈ 6 രാശിക്ക് രാജയോഗ കാലം
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സ്ഥാനത്ത് വരുന്ന മാറ്റങ്ങള്‍ 12 രാശിക്കാരുടെ ജീവിതത്തെയും ബാധിക്കുന്നു. ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം രാശി മാറുന്നു. അത്തരത്തില്‍, നവംബര്‍ മാസത്തില്‍ ശുക്രനും അതിന്റെ രാശി മാറുന്നു. നവംബര്‍ 11 ന് രാത്രി 7.52 ന് ശുക്രന് തുലാം രാശിയില്‍ നിന്ന് മാറി വൃശ്ചികം രാശിയില്‍ സംക്രമിക്കും.
ആകര്‍ഷണം, ഐശ്വര്യം, ഭാഗ്യം, സമ്പത്ത്, സ്നേഹം, തേജസ്സ് എന്നിവയുടെ ഘടകമായി ശുക്രനെ കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, ശുക്രന്റെ ഈ സംക്രമണം ചില ജീവിതത്തില്‍ വളരെ നല്ല സ്വാധീനം ചെലുത്താന്‍ പോകുന്നു. വൃശ്ചികം രാശിയില്‍ ശുക്രന്റെ സംക്രമണം മൂലം ഈ സമയം ഭാഗ്യം ലഭിക്കുന്ന 6 രാശിക്കാരുണ്ട്. അവര്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

തുലാം
തുലാം രാശിക്കാര്‍ക്ക് എട്ടാം ഭാവാധിപനാണ് ശുക്രന്. ശുക്രന്റെ വൃശ്ചികം രാശി സംക്രമണത്തിലൂടെ നിങ്ങള്‍ക്ക് പണം ലഭിക്കും. വരുമാന സ്രോതസ്സും വര്‍ദ്ധിക്കും. നിക്ഷേപത്തിനും ഇത് നല്ല സമയമായിരിക്കും. നിങ്ങളുടെ വരുമാന സ്രോതസ്സുകളില്‍ പെട്ടെന്ന് വര്‍ദ്ധനവുണ്ടാകും. ഏതെങ്കിലും ദീര്‍ഘകാല നിക്ഷേപം നടത്താന്‍ പദ്ധതിയിടുകയാണെങ്കില്‍, സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. കുടുംബത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നവര്‍ക്ക് അവരുടെ കുടുംബത്തിലെത്താന്‍ അവസരമുണ്ടാകും.

ധനു
ധനു രാശിക്കാര്‍ക്ക് ശുക്രന് 6, 11 ഭാവങ്ങളുടെ അധിപനാണ്. ഈ സംക്രമണം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കയറ്റുമതി ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ഇത് നല്ല സമയമായിരിക്കും. വൃശ്ചിക രാശിയില്‍ ശുക്രന് സംക്രമിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള വായ്പകള്‍ എടുക്കുന്നത് ഒഴിവാക്കുക.

മകരം
മകരം രാശിക്കാര്‍ക്ക് അഞ്ച്, പത്ത് ഭാവങ്ങളുടെ അധിപന് ശുക്രനാണ്. ജോലിയില്‍ സമയം നിങ്ങള്‍ക്ക് അനുകൂലമായിരിക്കാം. മേലുദ്യോഗസ്ഥരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ശമ്പളവും വര്‍ദ്ധിച്ചേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ വ്യക്തിജീവിതവും മികച്ചതായിരിക്കും. സാമൂഹിക പദവി വര്‍ദ്ധിക്കും. ധനലാഭവും നേടാനുള്ള അവസരങ്ങളുണ്ടാകും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളുണ്ടാകും.

കുംഭം
കുംഭം രാശിക്കാരുടെ നാലാം ഭാവാധിപനാണ് ശുക്രന്. ഈ സമയം നിങ്ങള്‍ക്ക് ശുക്രന്റെ സംക്രമണം മൂലം കരിയറില്‍ വിജയം നേടാന്‍ കഴിയും. ജോലിസ്ഥലത്ത് വേണ്ട പ്രോത്സാഹനം ലഭിക്കും. ശമ്പളം വര്‍ദ്ധിപ്പിക്കാനാകും. ഗവേഷണ, രൂപകല്‍പ്പന മേഖലയിലുള്ളവര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കും. പുതിയ വാഹനമോ വീടിന് ആവശ്യമായ ഏതെങ്കിലും ആഡംബര വസ്തുക്കളോ വാങ്ങുന്നതിന് നല്ല സമയമായിരിക്കും.

മീനം
ഈ കാലയളവില്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭാഗ്യം നിലനില്ക്കും. ഉന്നത വിദ്യാഭ്യാസത്തിനായി ശ്രമിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ വിജയം നേടാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം മികച്ചതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് നിഗൂഢ ശാസ്ത്രത്തിലേക്ക് ഒരു ചായ്വ് ഉണ്ടായേക്കാം. നിങ്ങളുടെ ആശയവിനിമയ വൈദഗ്ദ്ധ്യം വര്‍ധിക്കും. കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും.

ചിങ്ങം
വൃശ്ചികം രാശിയില്‍ ശുക്രന്റെ സംക്രമണം മൂലം ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കും. വീട്ടിലെ ചിലര്‍ക്ക് പുതിയ ബിസിനസ്സ് തുടങ്ങാം. ചില ബിസിനസുകാര്‍ക്കും ഈ കാലയളവില്‍ പ്രയോജനം ലഭിക്കും. നിങ്ങളുടെ നാലാമത്തെ ഭവനത്തിലെ ശുക്രന്റെ സംക്രമണം നിങ്ങളുടെ വീട്ടിലെ ആഡംബരം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ കുടുംബാന്തരീക്ഷം മികച്ചതായിരിക്കും.
നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും.



Click it and Unblock the Notifications
