Latest Updates
-
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ!
Shukra Gochar 2022 : ശുക്രന് വൃശ്ചികം രാശിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍
ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളില്‍ ഓരോന്നിനും അവയുടേതായ സ്വഭാവവും ഗുണങ്ങളും ഉണ്ട്. സന്തോഷത്തിന്റെയും സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ഘടകമായി ശുക്രനെ കണക്കാക്കുന്നു. ഇടവം, തുലാം രാശികളുടെ അധിപനാണ് ശുക്രന്. ആരുടെ ജാതകത്തില്‍ ശുക്രന് ശക്തമായ സ്ഥാനത്ത് ഇരിക്കുന്നുവോ അവര്‍ക്ക് ജീവിതത്തില്‍ എല്ലാവിധ സന്തോഷവും ഐശ്വര്യവും ലഭിക്കുന്നു.
നവംബര്‍ 11ന് ശുക്രന് വൃശ്ചികം രാശിയില്‍ പ്രവേശിക്കുന്നു. ശുക്രന്റെ ഈ സംക്രമണം ഓരോ രാശിയിലും വ്യത്യസ്ത ഫലങ്ങള്‍ ഉണ്ടാക്കും. 12 രാശികളിലും ശുക്രന്റെ വൃശ്ചികം രാശി സംക്രമണത്തിന്റെ ഫലങ്ങള്‍ എന്താണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാരുടെ രണ്ടാം ഭാവത്തിന്റെയും ഏഴാം ഭാവത്തിന്റെയും അധിപനായ ശുക്രന് നിങ്ങളുടെ എട്ടാം ഭാവത്തില്‍ സഞ്ചരിക്കും. നിങ്ങളുടെ സമ്പത്തിന്റെയും കുടുംബത്തിന്റെയും രണ്ടാമത്തെ ഭവനത്തിലാണ് ശുക്രന്റെ ദൃഷ്ടി. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം നിങ്ങള്‍ ശ്രദ്ധിക്കണം. ആഡംബരങ്ങള്‍ക്കായി പണം ചെലവഴിക്കും. രഹസ്യമായി പണം ലഭിക്കാനും സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ സംസാരശൈലി വര്‍ധിക്കും.

ഇടവം
ലഗ്നാധിപനും ആറാം ഭാവാധിപനുമായ ശുക്രന്റെ ദൃഷ്ടി ഈ സമയം നിങ്ങളുടെ ലഗ്നത്തിലേക്ക് പോകുന്നു. വിവാഹം മുടങ്ങിക്കൊണ്ടിരുന്നവര്ക്ക് ഈ സമയം ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു പുതിയ നിക്ഷേപം നടത്താനാകും. നിങ്ങളുടെ സംസാരത്തിന്റെ ശക്തിയില്‍ നിങ്ങള്‍ക്ക് സമൂഹത്തില്‍ നിന്ന് ബഹുമാനം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ ഊര്‍ജ്ജസ്വലരായിരിക്കും. നിങ്ങള്‍ക്ക് പണം ലഭിക്കും. നിങ്ങളുടെ വീടിന്റെ അലങ്കാരത്തിനും മറ്റുമായി പണം ചെലവഴിക്കും.

മിഥുനം
മിഥുനം രാശിക്കാരുടെ അഞ്ച്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപനായ ശുക്രന് ഈ സമയം നിങ്ങളുടെ ആറാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ശുക്രന്റെ ദൃഷ്ടി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് പോകുന്നു. സ്ത്രീകളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം പ്രശ്നമുണ്ടായേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് ആര്‍ത്തവവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. ബിസിനസ്സുകാര്‍ക്ക് ഈ സംക്രമണ കാലം. വിദേശത്തുനിന്നും ലാഭം ഉണ്ടാകും. ഈ കാലയളവില്‍ നിങ്ങളുടെ ലൈംഗികാഭിലാഷം വര്‍ദ്ധിക്കും, ശ്രദ്ധിക്കുക.

കര്‍ക്കിടകം
ശുക്രന് നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ സംക്രമിക്കും. ഈ സമയത്ത്, കുട്ടിയുടെ ഭാഗത്ത് നിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ഷെയര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്ല സമയമായിരിക്കും. നിങ്ങളുടെ പ്രണയബന്ധം വിവാഹത്തിലേക്ക് വഴിമാറും. ബിസിനസ്സുകാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും സഹകരണം ലഭിക്കും. ഫാഷനുമായി ബന്ധപ്പെട്ട സ്ത്രീകള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും.

ചിങ്ങം
നിങ്ങളുടെ മൂന്നാമത്തെയും പത്താം ഭാവത്തിന്റെയും അധിപനായ ശുക്രന് ഈ സമയം നാലാം ഭാവത്തില്‍ സഞ്ചരിക്കും. ഈ സമയത്ത്, ശുക്രന്റെ പൂര്‍ണ്ണ ദര്‍ശനം നിങ്ങളുടെ പത്താം ഭാവത്തിലായിരിക്കും. നിങ്ങള്‍ക്ക് വാഹനമോ മറ്റേതെങ്കിലും ആഡംബര വസ്തുക്കളോ വാങ്ങാനാകും. ഭൂമി, കെട്ടിടം, വാഹനം എന്നിവയ്ക്കായി പണം ചെലവഴിച്ചേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് എതിര്‍ലിംഗത്തിലുള്ളവരോടുള്ള ആകര്‍ഷണം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനും പദ്ധതിയിടാം.

കന്നി
ശുക്രന് നിങ്ങളുടെ മൂന്നാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ഈ കാലയളവില്‍ ഒരു സ്ത്രീയെ കണ്ടുമുട്ടുകയും അത് സൗഹൃദമായി മാറുകയും ചെയ്തേക്കാം. പ്രണയ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ ഭാഗത്താണ്. നിങ്ങളുടെ സഹോദരങ്ങളുമായി നല്ല സമയം ചെലവഴിക്കാനാകും. നിങ്ങളുടെ പിതാവിന്റെ ഭാഗത്തുനിന്ന് ധനം ലഭിക്കാന്‍ സാധ്യതയുണ്ട്.

തുലാം
ശുക്രന്റെ ഈ സംക്രമണ സമയത്ത് നിങ്ങള്‍ക്ക് പണം ലഭിക്കും. ഒന്നിലധികം വരുമാന സ്രോതസ്സുകള്‍ നിങ്ങള്‍ക്ക് മുന്നിലെത്തും. നിങ്ങളുടെ അമ്മായിയമ്മയുടെ ഭാഗത്തുനിന്നും സാമ്പത്തിക നേട്ടം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ രാശിക്കാര്‍ പൂര്‍വിക ബിസിനസ്സില്‍ നിന്ന് നേട്ടമുണ്ടാക്കാനാകും. കുടുംബത്തിലെ അന്തരീക്ഷം മികച്ചതായിരിക്കും. ഈ സമയത്ത് തന്ത്രത്തിലും മന്ത്രത്തിലും നിങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിച്ചേക്കാം.

വൃശ്ചികം
ഏഴാം ഭാവത്തിന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും അധിപനായ ശുക്രന് ലഗ്നത്തില്‍ സഞ്ചരിക്കുന്നു. ഈ സമയത്ത് ശുക്രന്റെ ദൃഷ്ടി നിങ്ങളുടെ ഏഴാം ഭവനത്തില്‍ പോകുന്നു. ശുക്രന്റെ ഈ സംക്രമത്തോടെ നിങ്ങള്‍ക്ക് സമൂഹത്തില്‍ ബഹുമാനം ലഭിക്കും. ഈ സമയത്ത് ആരോഗ്യം മികച്ചതായിരിക്കും. സുഖസൗകര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ഈ സമയത്ത് പ്രണയത്തിലും ദാമ്പത്യ ജീവിതത്തിലും നല്ല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

ധനു
ആറാം ഭാവാധിപനായ ശുക്രന് നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലൂടെ കടന്നുപോകും. ശുക്രന്റെ പൂര്‍ണ്ണ ദര്‍ശനം നിങ്ങളുടെ ഏഴാം ഭാവത്തിലായിരിക്കും. സാമ്പത്തികമായി നിങ്ങളുടെ സ്ഥാനം ശക്തിപ്പെടും. ഈ സമയം നിങ്ങള്‍ക്ക് അനുകൂലമാകാവുന്ന ദീര്‍ഘദൂര യാത്രകള്‍ക്ക് അവസരമുണ്ടാകും. തൊഴില്‍ പുരോഗതി ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് വിദേശത്ത് നിന്ന് ലാഭ സാധ്യതയും കാണുന്നു. പ്രമേഹമുള്ളവര്‍ ഈ സമയം ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കണം.

മകരം
ശുക്രന് നിങ്ങളുടെ അഞ്ച്, പത്ത് ഭാവങ്ങളുടെ അധിപനാണ്. ഈ സമയത്ത് നിങ്ങളുടെ ഏതെങ്കിലും ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയും. വ്യക്തിജീവിതത്തിലും സമൂഹത്തിലും നിങ്ങളുടെ അന്തസ്സ് വര്‍ധിക്കും. നിങ്ങള്‍ ഫാഷന്‍, ഡിസൈനിംഗ്, വിനോദം, മാധ്യമ വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പ്രണയ ബന്ധങ്ങളില്‍ സന്തോഷവും സമൃദ്ധിയും ലഭിക്കും. സ്റ്റോക്ക് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട ആളുകളും ഈ സംക്രമണ കാലയളവില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും.

കുംഭം
ശുക്രന് നിങ്ങളുടെ നാലാം ഭാവാധിപനാണ്. ഈ സമയം അത് നിങ്ങളുടെ പത്താം ഭാവത്തില്‍ സഞ്ചരിക്കും. ശുക്രന്റെ ഈ സംക്രമണം ഈ സമയത്ത് നിങ്ങള്‍ക്ക് അത്ഭുതകരമായ ഫലങ്ങള്‍ നല്‍കും. ഫാഷനും ഗ്ലാമറുമായി ബന്ധപ്പെട്ട സ്ത്രീകള്‍ക്ക് അപ്രതീക്ഷിത വിജയം ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. സിനിമയുമായി ബന്ധപ്പെട്ട പ്രൊഫഷണലുകള്‍ക്ക് ആദരവ് ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ സുഖസൗകര്യങ്ങള്‍ക്കായി പണം ചെലവഴിക്കാനാകും. ശുക്രന്റെ സ്വാധീനത്താല്‍ മാതാവിന്റെ ആരോഗ്യം മെച്ചപ്പെടും.

മീനം
മീനം രാശിക്കാരുടെ 3, 8 ഭാവങ്ങളുടെ അധിപനാണ് ശുക്രന്. ഈ സമയത്ത്, ശുക്രന്റെ പൂര്‍ണ്ണ ദര്‍ശനം നിങ്ങളുടെ മൂന്നാമത്തെ ഭാവത്തിലേക്ക് പോകുന്നു. ശുക്രന്റെ ഈ സംക്രമത്തില്‍, നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ശുക്രന്റെ അനുഗ്രഹത്താല്‍ നിങ്ങളുടെ കരിയറില്‍ വിജയം കൈവരിക്കും. ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വലിയ വിജയം നേടാന്‍ സാധ്യതയുണ്ട്. ഈ സമയത്ത്, നിങ്ങളുടെ സംസാരത്തില്‍ വ്യത്യസ്തമായ ഒരു ഊര്‍ജ്ജം കാണാനാകും. മാധ്യമങ്ങളുമായി ബന്ധമുള്ളവര്‍ക്കും എഴുത്തുമായി ബന്ധപ്പെട്ടവര്‍ക്കും ഈ സമയം ഗുണം ലഭിക്കും.



Click it and Unblock the Notifications