Just In
- 5 hrs ago ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- 5 hrs ago ലോക മലേറിയ ദിനം 2024: മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്
- 6 hrs ago മാസങ്ങളില്‍ അതിശ്രേഷ്ഠം വൈശാഖ മാസം; മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസം
- 7 hrs ago ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
Don't Miss
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
2021ല്‍ ശുക്രന്റെ ആദ്യ മാറ്റം; 12 രാശിക്കും ശ്രദ്ധിക്കാന്‍
ജ്യോതിഷത്തിലെ ഒരു പ്രധാന ഗ്രഹമായി ശുക്രനെ കണക്കാക്കുന്നു. സന്തോഷം, ആഢംബരം, വിനോദം, ജീവിത പങ്കാളി, ആഭരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയുമായി ശുക്രന് ബന്ധപ്പെട്ടിരിക്കുന്നു. പ്രണയത്തിന്റെ ഒരു ഘടകമായി ശുക്രനെ കണക്കാക്കുന്നു. അത്തരം ആഢംബര സുഖങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്ന ശുക്രന് ഈ ദശകത്തില്‍ ആദ്യ മാറ്റത്തിന് വിധേയമാകുന്നു.
Most read: ലോട്ടറി ഭാഗ്യം പോലും കൂടെനില്‍ക്കും; 2021ല്‍ ഓരോ രാശിക്കും ഭാഗ്യസംഖ്യകള്‍ ഇത്
2021 ജനുവരി 4 ന് പുലര്‍ച്ചെ 4.51 ന് വൃശ്ചികം രാശിയില്‍ നിന്ന് ശുക്രന് ധനു രാശിയിലേക്ക് മാറുന്നു. ജനുവരി 28 വരെ ശുക്രന് ധനു രാശിയില്‍ തുടരും. ഈ കാലയളവില്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ എല്ലാ രാശിചിഹ്നങ്ങളിലും ശുക്രന് സ്വാധീനം ചെലുത്താന്‍ പോകുന്നു. ശുക്രന്റെ ഈ രാശിമാറ്റം 12 രാശിചിഹ്നങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്നറിയാന്‍ ലേഖനം വായിക്കാം.
മേടം
ശുക്രന്റെ ഈ സംക്രമണം മേടം രാശിക്കാര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കും. സുഹൃത്തുക്കള്‍, കുടുംബം എന്നിവയുമായി ഒരു യാത്രയ്ക്കുള്ള സാഹചര്യം ഒരുങ്ങിയേക്കാം. ബിസിനസില്‍ ലാഭമുണ്ടാകും. സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട് ബിസിനസ്സ് നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് ലാഭം നേടാം. വിദ്യാര്‍ത്ഥികള്‍ക്കും ഈ കാലയളവില്‍ ശുക്രന് ശുഭകരമായ ഫലങ്ങള്‍ നല്‍കും.
ഇടവം
ഇടവം രാശിക്കാരുടെ ഭരണാധികാരിയാണ് ശുക്രന്. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ നല്ല നേട്ടങ്ങള്‍ കാണാനാകും. ജീവിത പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യമുണ്ടാകും. 2021 ല്‍ ശുക്രന് നിങ്ങള്‍ക്ക് പണത്തെക്കുറിച്ച് ആശങ്ക നല്‍കും. അത്യാഗ്രഹം, മോശം ചിന്തകള്‍ എന്നിവ ഈ കാലയളവില്‍ ഉപേക്ഷിക്കുക.
Most read:ജനുവരി 2021: സമ്പൂര്‍ണ ന്യൂമറോളജി ഫലം
മിഥുനം
ശുക്രന്റെ സംക്രമണം ചില സന്ദര്‍ഭങ്ങളില്‍ മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. എല്ലാ ജോലികളും ആവേശത്തോടെ ചെയ്യും. മറ്റുള്ളവര്‍ നിങ്ങളെ വിലമതിക്കും. ഓഫീസിലും ബിസിനസിലും നിങ്ങളുടെ കഴിവുകള്‍ വിലമതിക്കപ്പെടും. നിങ്ങള്‍ എന്തെങ്കിലും പ്രവര്‍ത്തികള്‍ ചെയ്യുകയാണെങ്കില്‍, അത് വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യുക.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുക്രന് ചില കഷ്ടങ്ങള്‍ നല്‍കും. ഈ കാലയളവില്‍ നിങ്ങള്‍ മറ്റുള്ളവരെക്കുറിച്ച് വിഷമിക്കും. ഇതുമൂലം മാനസിക സമ്മര്‍ദ്ദവും ഉണ്ടാകാം. സിനിമയോ വിനോദമോ ആയി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ കാലയളവില്‍ പ്രയോജനം ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കുക. കണ്ണടച്ച് മറ്റുള്ളവരെ വിശ്വസിക്കുന്നത് ദോഷം ചെയ്യും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന് ഈ സമയം കോപത്തില്‍ നിന്ന് മുക്തരാകാനുള്ള സാഹചര്യം ഒരുക്കും. മറ്റുള്ളവരുമായി നിങ്ങളുടെ കാഴ്ചപ്പാട് മാറും. നിങ്ങളുടെ ഉള്ളില്‍ വരുന്ന മാറ്റങ്ങള്‍ ആളുകളെ ആശ്ചര്യപ്പെടുത്തിയേക്കാം. ജീവിതനിലവാരം മെച്ചപ്പെടും. ഈ സമയത്ത് നിങ്ങള്‍ക്ക് വിലയേറിയ വസ്തുക്കള്‍ വാങ്ങാനുമാകും.
Most read:ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചിറങ്ങും, ക്ഷാമം വരും; 2021ല്‍ നോസ്ട്രാഡമസ് പ്രവചിച്ചത്
കന്നി
കന്നി രാശിക്കാര്‍ ഈ കാലയളവില്‍ സമ്മിശ്രമായ നേട്ടങ്ങള്‍ കാണും. പ്രണയത്തിന്റെ കാര്യത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. പ്രണയബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ഈ കാലയളവില്‍ ആളുകളെ ആകര്‍ഷിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. കുടുംബത്തെ ഐക്യത്തോടെ നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും.
തുലാം
തുലാം രാശിക്കാര്‍ക്ക് ശുക്രന് ചില നല്ല നേട്ടങ്ങള്‍ നല്‍കും. ഈ സമയത്ത് നിങ്ങള്‍ മറ്റുള്ളവരെ നന്നായി പരിപാലിക്കും. നിങ്ങളുടെ പെരുമാറ്റത്തില്‍ വിനയം ഉണ്ടാകും. പ്രണയകാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. വിനോദം, കല, ഉത്പാദനം, മാധ്യമം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പ്രയോജനം ലഭിക്കും. പണത്തിന്റെ കാര്യത്തില്‍, ശുക്രന്റെ ഈ സംക്രമണം നല്ല ഫലങ്ങള്‍ നല്‍കും.
വൃശ്ചികം
ഈ കാലയളവില്‍ വൃശ്ചികം രാശിക്കാരായ ആളുകള്‍ക്ക് മറ്റുള്ളവരെ സന്തോഷമായി നിലനിര്‍ത്താന്‍ പ്രയാസമുണ്ടാകും. ആളുകളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി ജീവിക്കാന്‍ നിങ്ങള്‍ കൂടുതല്‍ പരിശ്രമിക്കണം. ജോലികളിലും ബിസിനസ്സിലും നിങ്ങള്‍ക്ക് ഈ സമയം ആനുകൂല്യങ്ങള്‍ ലഭിക്കും. പ്രമോഷന് തുടങ്ങിയവയും സാധ്യമായേക്കാം.
Most read:സകല ദോഷവും നീക്കാം, സമ്പത്തും നേടാം; വെള്ളിയുണ്ടോ വീട്ടില്‍?
ധനു
ധനു രാശിയില്‍ ശുക്രന് സഞ്ചരിക്കാന്‍ പോകുന്നു. ഈ കാലയളവില്‍, നിങ്ങള്‍ സുഹൃത്തുക്കളുമായി ഒത്തുചേരും, അവരോടൊപ്പം സമയം ചെലവഴിക്കാന്‍ നല്ല അവസരമുണ്ടാകും. വിവാഹിതരല്ലാത്തവര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനങ്ങളില്‍ ലക്ഷ്യസ്ഥാനം കൈവരിക്കാനാകും.
മകരം
മകരം രാശിക്കാര്‍ക്ക് മാനസിക പിരിമുറുക്കം വളരും. അതിനാല്‍, ശ്രദ്ധാപൂര്‍വ്വം ചിന്തിച്ചതിനുശേഷം മാത്രമേ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കൂ. സ്നേഹബന്ധങ്ങളില്‍ പരാജയം മണക്കും. നിങ്ങളുടെ ജീവിത പങ്കാളിയുമായി ഒരു തര്‍ക്ക സാഹചര്യം ഉണ്ടാകാന്‍ അനുവദിക്കാതിരിക്കുക. ഈ സമയത്ത് ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതില്‍ നിങ്ങള്‍ക്ക് പ്രശ്നമുണ്ടാകാം. വിദ്യാര്‍ത്ഥികള്‍ക്കും സമയം പ്രധാനമാണ്, അലസരാവാതിരിക്കുക.
Most read:ഭാഗ്യം പടിവാതിലിലെത്തും; പുതുവര്‍ഷത്തില്‍ വീട് ഇങ്ങനെയെങ്കില്‍
കുംഭം
കുംഭം രാശിക്കാര്‍ക്ക് ചില വെല്ലുവിളികള്‍ വരുത്താന്‍ ശുക്രന് സാധിച്ചേക്കും. അതിനാല്‍ സമ്മര്‍ദ്ദത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കുക. ജോലി ഉപേക്ഷിക്കുക എന്ന ആശയവും മനസ്സില്‍ വന്നേക്കാം, പക്ഷേ മികച്ചവ കൈവരുമ്പോള്‍ മാത്രം അത് ചെയ്യുക. പ്രണയ പങ്കാളിയുമായി ഈ സമയം നിങ്ങള്‍ക്ക് വേര്‍പിരിയലിന്റെ ഒരു സാഹചര്യം ഉണ്ടാകാം. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന് നല്ല സമയമാണ്. ജോലി ചെയ്യുന്നതിന് മുമ്പ് മുന്‍കൂട്ടി പദ്ധതികള്‍ തയ്യാറാക്കുക.
മീനം
മീനം രാശിക്കാര്‍ക്ക് അവരുടെ മനസ്സ് വിശാലമാവുകയും ക്ഷമാശീലം വളരുകയും ചെയ്യും. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും. ഈ കാലയളവില്‍ ശുക്രന് നിങ്ങളുടെ വ്യക്തി ജീവിതത്തില്‍ ചില സന്തോഷവും നേടാന്‍ സഹായിക്കും. നിങ്ങള്‍ക്കായി സമയം കണ്ടെത്താനാകും, നിങ്ങളുടെ ഹോബികളില്‍ മുഴുകാനാകും. ഈ സമയത്ത്, നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ക്കായി പോവുകയും ചെയ്യാനാകും.