Just In
- 1 hr ago 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- 2 hrs ago വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- 4 hrs ago ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- 5 hrs ago ചാണക്യനീതി: ദൈവം സൃഷ്ടിച്ചത് വെറുതേയല്ല; പക്ഷികളില്‍ നിന്ന് മനുഷ്യന് പഠിക്കേണ്ട 3 ഗുണങ്ങള്‍
Don't Miss
- Automobiles ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Movies ഇങ്ങനൊക്കെ മനുഷ്യന് മാറാന്‍ പറ്റുമോ? അന്ന് റിമി വലിയ ചേച്ചിയായിരുന്നു, മേക്കോവറിൽ ഞെട്ടിച്ച് വീണ്ടും റിമി ടോമി
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ശുക്രന്റെ രാശിമാറ്റം; ഈ 6 രാശിക്കാര്‍ക്ക് ഭാഗ്യകാലം മുന്നില്‍
സുഖം, ഐശ്വര്യം, ഭൗതിക സന്തോഷം, സ്നേഹം, ദാമ്പത്യ സന്തോഷം മുതലായവയുടെ കാരണഗ്രഹമായ ശുക്രന് 2021 ഒക്ടോബര്‍ 30 ന് വൈകുന്നേരം 4.11 ന് ധനു രാശിയില്‍ പ്രവേശിക്കുന്നു. ഡിസംബര്‍ 8ന് ഉച്ചയ്ക്ക് 2.05 വരെ ശുക്രന് ഈ രാശിയില്‍ തുടരുകയും തുടര്‍ന്ന് മകരം രാശിയില്‍ പ്രവേശിക്കുകയും ചെയ്യും. 40 ദിവസത്തേക്ക് ശുക്രന് അതിന്റെ തുല്യ ഗ്രഹത്തിന്റെ രാശിയില്‍ വരുന്നത് പല കാര്യങ്ങളിലും ശുഭകരമാണ്. ശുക്രന്റെ ധനു രാശി സംക്രമണം മൂലം 6 രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ മികച്ച ഭാഗ്യം കൈവരും. അത്തര രാശിക്കാര്‍ ആരൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം. ഇതില്‍ നിങ്ങളുടെ രാശിയുമുണ്ടോ എന്ന് നോക്കൂ.
Most read: 2021 നവംബറിലെ ആഘോഷ ദിനങ്ങളും വ്രതദിനങ്ങളും
മേടം
ശുക്രന് നിങ്ങളുടെ ഒമ്പതാം ഭാവത്തില്‍ സഞ്ചരിക്കും. ശുക്രന്റെ ഈ സംക്രമത്തിലൂടെ നിങ്ങള്‍ക്ക് ആത്മീയ മേഖലയില്‍ വിജയം നേടാനാകും. ഈ രാശിയിലുള്ള വിദ്യാര്‍ത്ഥികള്‍ ഈ കാലയളവില്‍ വിദ്യാഭ്യാസ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകം. നിങ്ങളുടെ ഒമ്പതാം ഭാവത്തില്‍ ശുക്രന്റെ സാന്നിധ്യം ഉള്ളതിനാല്‍, ഈ സമയത്ത് ഭാഗ്യവും നിങ്ങളെ പിന്തുണയ്ക്കും. കുടുംബജീവിതം സന്തോഷകരമാകും. വ്യാപാരികള്‍ ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടാക്കും.
മിഥുനം
ശുക്രന് നിങ്ങളുടെ ഏഴാം ഭാവത്തില്‍, അതായത് വിവാഹ ഭവനത്തില്‍ സഞ്ചരിക്കും, അതിനാല്‍ ഈ കാലയളവില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കാണാന്‍ കഴിയും. ഇതുവരെ വിവാഹം കഴിക്കാത്തവരുടെ ബന്ധവും ഈ സമയത്ത് ഉറപ്പിക്കാം. അഭിനയം, സംഗീതം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മിഥുനം രാശിക്കാര്‍ക്കും നല്ല ഫലങ്ങള്‍ ലഭിക്കും. ഈ സംക്രമണ കാലയളവില്‍ നിങ്ങള്‍ക്ക് പൂര്‍വ്വിക സ്വത്ത് ലഭിക്കാന്‍ സാധ്യതയുണ്ട്.
Most read:2021 നവംബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍
ചിങ്ങം
പ്രണയത്തിന് കാരണക്കാരനായ ശുക്രന്റെ സംക്രമണം ഈ മാസം നിങ്ങളുടെ പ്രണയ ഭവനത്തില്‍, അതായത് അഞ്ചാം ഭാവത്തില്‍ സംഭവിക്കും. അതിനാല്‍, ചിങ്ങം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ പ്രണയ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ഈ രാശിയിലെ ചില ആളുകള്‍ക്ക് ഈ സമയത്ത് അവരുടെ പ്രണയിനിയെ വിവാഹത്തിനായി പ്രൊപ്പോസ് ചെയ്യാം. ഈ സംക്രമണ കാലയളവ് നിങ്ങളെ വിജയത്തിന്റെ പടവുകളില്‍ എത്തിക്കും. ചില വെല്ലുവിളികള്‍ ഉണ്ടാകുമെങ്കിലും നിങ്ങള്‍ എല്ലാ പ്രശ്നങ്ങളും തരണം ചെയ്യും. നിങ്ങള്‍ ഒരു പ്രോപ്പര്‍ട്ടി വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് അനുകൂലമാണെന്ന് തെളിയും. വിദ്യാര്‍ത്ഥികള്‍ അവരുടെ ഭാവി ശക്തമാക്കാന്‍ കഠിനമായി ശ്രമിക്കും.
കന്നി
ശുക്രന് നിങ്ങളുടെ നാലാമത്തെ വീട്ടില്‍ സഞ്ചരിക്കും. ശുക്രന്റെ ഈ സംക്രമത്തോടെ, നിങ്ങളുടെ കുടുംബ ജീവിതത്തില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് അമ്മയോടൊത്ത് നല്ല സമയം ചിലവഴിക്കാം, അതുപോലെ തന്നെ അവരുടെ ആരോഗ്യത്തില്‍ മെച്ചപ്പെട്ട മാറ്റങ്ങള്‍ കാണും. കാലങ്ങളായി തുടരുന്ന രോഗങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ഈ കാലഘട്ടത്തില്‍ നിങ്ങളുടെ പ്രണയ ജീവിതം മെച്ചപ്പെടുത്തും. കൂടാതെ, ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നേട്ടം നല്‍കും. പ്രിയപ്പെട്ടവരുമായി ഒരു യാത്ര പോകാന്‍ സാധിക്കും.
Most read:സമ്പത്തും ഐശ്വര്യവും ഒഴുകിയെത്തും; ഈ 5 വസ്തുക്കള്‍ പൂജാമുറിയില്‍ സൂക്ഷിക്കൂ
വൃശ്ചികം
ശുക്രന്റെ സംക്രമം നിങ്ങളുടെ സംസാരത്തിന്റെ രണ്ടാം ഭാവത്തില്‍ ആയിരിക്കും, അതിനാല്‍ ഈ കാലയളവില്‍ നിങ്ങളുടെ സംസാരത്തില്‍ മാധുര്യം കാണാന്‍ കഴിയും. നിങ്ങളുടെ വാക്കുകള്‍ കൊണ്ട് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയും. ഈ സമയം വൃശ്ചികം രാശിക്കാര്‍ക്ക് പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് പ്രയോജനം ലഭിക്കും. ഭൂമിയും വാഹനവും വാങ്ങാന്‍ നിങ്ങള്‍ക്ക് നല്ല അവസരമുണ്ട്. കുടുംബ ബിസിനസില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ബിസിനസ്സ് അഭിവൃദ്ധിപ്പെടും. ഈ സംക്രമണ കാലയളവില്‍ ഭൗതിക സുഖങ്ങളില്‍ വര്‍ദ്ധനവുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ സമയത്ത് പുരോഗതിക്കുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും.
ധനു
ശുക്രന്റെ സംക്രമം നിങ്ങളുടെ ലഗ്ന ഭവനത്തില്‍, അതായത് ആദ്യ ഭാവത്തില്‍ ആയിരിക്കും, ഈ സമയത്ത് നിങ്ങളില്‍ സര്‍ഗ്ഗാത്മകത കൂടുതലായി കാണപ്പെടും. നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ നിങ്ങള്‍ക്ക് നന്നായി ഉപയോഗിക്കാന്‍ കഴിയും. ഈ കാലയളവില്‍ നിങ്ങള്‍ ചെയ്യുന്ന സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദിക്കപ്പെടും, അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരില്‍ നിന്ന് സമ്മാനങ്ങളും വസ്തുവകകളും ലഭിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് നല്ല അന്തരീക്ഷം ഉണ്ടാകും, സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും.
Most read:വീട് വാസ്തുവിന് എതിരാണോ? വാസ്തുദോഷം നീക്കാന്‍ ഇതാണ് വഴികള്‍