Latest Updates
-
പിസിഒഎസ് ലക്ഷണങ്ങൾ അവഗണിക്കുന്നുവോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും! -
തടി കുറയ്ക്കാൻ ഇൻജക്ഷനുകൾക്ക് പിന്നാലെയാണോ? അറിയണം ഈ വലിയ അപകടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
നാടൻ പാനീയങ്ങൾ വേനൽച്ചൂടിനെ തോൽപ്പിക്കാൻ സഹായിക്കുന്ന അത്ഭുത വഴികൾ -
മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ -
എച്ച്പിവി വാക്സിൻ: മക്കളുടെ സുരക്ഷയ്ക്കായി മാതാപിതാക്കൾ അറിയേണ്ടതെന്ത്? -
തടി കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ശീലമാക്കിയാൽ മാറ്റം ഉറപ്പ് -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദേവത കനിയുന്ന ദിവസം; പണവും പ്രശസ്തിയും തേടിയെത്തും -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
മീനം രാശിയിലേക്ക് ശുക്രന്: നാല് രാശിക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടം
രാശിമാറ്റം എന്നത് ഓരോരുത്തരിലും പല വിധത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും പല കാര്യങ്ങളിലും പോസിറ്റീവ് നെഗറ്റീവ് മാറ്റങ്ങളുണ്ടാക്കുന്നു. അത് എന്തൊക്കെയെന്നതാണ് അറിഞ്ഞിരിക്കേണ്ടത്. അതുകൊണ്ട് തന്നെ ഓരോ രാശിമാറ്റത്തേയും നാം അറിഞ്ഞിരിക്കണം. ഗ്രഹങ്ങളിലുണ്ടാവുന്ന ഈ സംക്രമണം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. ശുക്രന് പൊതുവെ പോസിറ്റീവ് ഫലങ്ങളാണ് ജീവിതത്തില്‍ ഉണ്ടാക്കുന്നത്. തിളങ്ങുന്ന ഗ്രഹം എന്നാണ് ശുക്രനെ പറയുന്നത്.
ഇത് സമ്പത്തും പോസിറ്റീവിറ്റിയും നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. മികച്ച ഫലം തേടി വരുന്നതിന് തന്നെയാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. ഇതിനെ മുന്‍കൂട്ടി അറിയുക എന്നത് തന്നെയാണ് എല്ലാവരുടേയും ആഗ്രഹം. ശുക്രന്റെ രാശിമാറ്റത്തിലും എല്ലാവര്ക്കും മികച്ച ഫലം ലഭിക്കണം എന്നില്ല. എന്നാല്‍ ഇനി പറയുന്ന നാല് രാശിക്കാരുടെ ഫലങ്ങള്‍ നിങ്ങളെ അതിശയിപ്പിക്കും

ഏപ്രില്‍ 27 നാണ് ശുക്രന് മീനം രാശിയിലേക്ക് പ്രവേശിക്കുന്നത്. മെയ് രണ്ട് വരെ ശുക്രന് മീനം രാശിയില്‍ തുടരുന്നു. ഈ സമയത്ത് പല വിധത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ ശുക്രന്റെ രാശിമാറ്റം മികച്ച ഫലം നല്കുന്ന ചില രാശിക്കാരുണ്ട്. 12 രാശിക്കാരില്‍ ഇനി പറയുന്ന നാല് രാശിക്കാര്‍ക്കാണ് ഇതിലൂടെ ഫലം ലഭിക്കുന്നത്. ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

ഇടവം
ഇടവം രാശിക്കാര്‍ക്ക് മികച്ച ഫലങ്ങളാണ് ശുക്രന്റെ മീനം രാശി സംക്രമണം നല്‍കുന്നത്. ഇവര്‍ക്ക് സാമ്പത്തികമായ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. ഇവര്‍ക്ക് പല കോണില്‍ നിന്ന് വസ്തുവാങ്ങിക്കുന്നതിനും ബിസിനസില്‍ നിക്ഷേപിക്കുന്നതിനും സാധിക്കുന്നുണ്ട്. ഇവരുടെ വരുമാനം മെച്ചപ്പെടുന്നുണ്ട്. ഇത് കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ ഇവര്‍ക്ക് പല കോണില്‍ നിന്നും ലഭിക്കുകയും ചെയ്യുന്നു.ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഫലങ്ങള്‍ ലഭിക്കുന്നു. ട്രാന്‍സ്ഫറും ശമ്പള വര്‍ദ്ധനവും എല്ലാം ഇടവം രാശിക്കാര്‍ക്ക് ഈ സംക്രമണത്തില്‍ ലഭിക്കുന്ന ഫലങ്ങളാണ്. ഇവരുടെ ജീവിതത്തില്‍ നിരവധി ആഡംബരങ്ങള്‍ ഈ സമയം കൊണ്ട് വരുന്നതിന് സാധിക്കുന്നുണ്ട്. നിങ്ങളുടെ കടങ്ങള്‍ എല്ലാം വീട്ടുന്നതിന് സാധിക്കുന്നുണ്ട്. ലോണിന് അപേക്ഷിച്ചവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്.

മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അവരുടെ കരിയറില്‍ മികച്ച ഫലങ്ങള്‍ ഉണ്ടായിരിക്കും. ഒരിക്കലും തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല എന്നുള്ളതാണ് സത്യം. കരിയറില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ ഇവര്‍ വളരെയധികം ഉത്തരവാദിത്വം കാണിക്കുന്നവരായിരിക്കും. അത് ഇവര്‍ക്ക് മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ഒരു പ്രമോഷന്-ഇന്‍ക്രിമെന്റ് എന്നിവ ഈ രാശിക്കാര്ക്കുണ്ടാവുന്നുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവരുടെ ബിസിനസില്‍ നിന്ന് നിരവധി നേട്ടങ്ങള്‍ ലഭിക്കുന്നുണ്ട്. ദാമ്പത്യ ജീവിതത്തില്‍ മികച്ച സമയമാണ്. മഹാലക്ഷ്മിയുടെ കൃപ ഈ സമയം ഇവര്‍ക്കുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഐശ്വര്യം ഇവരെ തേടി വരുന്നു. സുഹൃത്തുക്കളോടൊപ്പവും കുടുംബത്തോടൊപ്പവും സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് വ്യാഴവും ശുക്രനും ചേരുമ്പോള്‍ മികച്ച ഫലമാണ് ഉണ്ടാവുന്നത്. മീനം രാശിയില്‍ നടക്കുന്ന ഈ സംക്രമണം പല വിധത്തിലാണ് ഇവരെ ബാധിക്കുന്നത്. ഇവര്‍ക്ക് വിദേശ യാത്രക്കുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ വിദേശത്ത് സ്ഥിരതാമസവും വിദേശത്ത് നിന്നുള്ള പണം ലഭിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. പല കോണില്‍ നിന്നും ഇവര്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ലോട്ടറി ഭാഗ്യവും ഇവര്‍ക്കുണ്ടാവുന്നു. പുതിയതായി ആരംഭിക്കുന്ന പല കാര്യങ്ങളും വിജയത്തിലേക്ക് എത്തുന്നു. അതിന് ഏറ്റവും അനുകൂലസമയമാണ് എന്നതാണ് സത്യം.

കുംഭം
കുംഭം രാശിക്കാര്‍ അവരുടെ ഏറ്റവുംമികച്ച സമയത്തിലൂടെയാണ് കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ കുംഭം രാശിക്കാര്ക്കുണ്ടാവുന്ന ഈ രാശിമാറ്റം മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയം തന്നെയാണ്. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നുണ്ട്. ഇവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂല അവസ്ഥകള്‍ വന്ന് ചേരുകയും ചെയ്യുന്നു. സുഹൃത്തുക്കളുമായി പുതിയ സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിക്കുന്നു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ വിജയം ലഭിക്കുന്നു. ധനലാഭും മഹാലക്ഷ്മിയുടെ അനുഗ്രഹവും ഇവരെ തേടി വരുന്നു. ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ വിഷമിക്കേണ്ടി വരുന്നില്ല.



Click it and Unblock the Notifications









