For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശുക്രന്റെ സംക്രമണകാലം; സെപ്റ്റംബര്‍ 6ന് ശേഷം ഈ 5 രാശിക്കാര്‍ക്ക് ശുക്രദശ

|

ജ്യോതിഷ പ്രകാരം, ശുക്രന്‍ ആഡംബര ജീവിതം, സമൃദ്ധി, ജൈവ ഘടന, ചലച്ചിത്ര വ്യവസായം, വ്യവസായം, സൗന്ദര്യവര്‍ദ്ധകം, കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ ഉയര്‍ന്ന സ്ഥാനം എന്നിവ നല്‍കുന്ന ഗ്രഹമാണ്. ലോകത്തിലെ എല്ലാ ഭൗതിക സന്തോഷങ്ങള്‍ക്കും കാരണക്കാരനായി ശുക്രദേവനെ കണക്കാക്കപ്പെടുന്നു. സെപ്റ്റംബര്‍ 6 ന് ശുക്രന്‍ കന്നി രാശിയില്‍ നിന്ന് പുറപ്പെട്ട് തുലാം രാശിയില്‍ പ്രവേശിക്കും. ഒക്ടോബര്‍ 2 വരെ ശുക്രന്‍ ഈ രാശിയില്‍ തുടരും. അതിനുശേഷം വൃശ്ചികരാശിയിലേക്ക് നീങ്ങും.

Most read: വിഘ്‌നേശ്വരനെ ആരാധിക്കാന്‍ ഉത്തമകാലം; വിനായക ചതുര്‍ത്ഥിMost read: വിഘ്‌നേശ്വരനെ ആരാധിക്കാന്‍ ഉത്തമകാലം; വിനായക ചതുര്‍ത്ഥി

ഇടവം, തുലാം എന്നീ രാശിയുടെ അധിപനാണ് ശുക്രന്‍. സ്വന്തം രാശിയില്‍ എത്തുന്ന ശുക്രന്‍ ഈ കാലയളവില്‍ അഞ്ച് മഹാപുരുഷ യോഗങ്ങളില്‍ വച്ച് മഹത്തായ മാളവ്യ യോഗം രൂപീകരിക്കും. ജാതകത്തില്‍ ദോഷകരമായ ഭവനത്തില്‍ ശുക്രന്‍ ഉള്ളവര്‍ക്ക് ഫലപ്രാപ്തി കുറവായിരിക്കും. എന്നാല്‍ ശുക്രന്റെ മാറ്റം മൂലം ഈ കാലയളവില്‍ അഞ്ച് രാശിക്കാര്‍ക്ക് അതിശയകരമായ ഫലങ്ങള്‍ ലഭിക്കും. അത്തരം രാശിക്കാര്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം

കര്‍ക്കിടകം

ശുക്രന്റെ ഈ സംക്രമണം നിങ്ങളുടെ സന്തോഷം വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ക്ക് ഏതെങ്കിലും വലിയ ജോലി ആരംഭിക്കണമെങ്കില്‍ അല്ലെങ്കില്‍ ഒരു പുതിയ കരാര്‍ ഒപ്പിടണമെങ്കില്‍, അവസരം അനുകൂലമായിരിക്കും. സ്ത്രീകള്‍ക്ക്, ഗ്രഹത്തിന്റെ സംക്രമണം കൂടുതല്‍ മികച്ചതായിരിക്കും. ഒരു വീട് അല്ലെങ്കില്‍ വാഹനം വാങ്ങുക എന്ന സ്വപ്നം നിറവേറ്റാനാകും, ആഡംബര വസ്തുക്കള്‍ക്കായും നിങ്ങള്‍ പണം ചെലവഴിക്കും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍, മാതാപിതാക്കളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കുക.

കന്നി

കന്നി

ഈ കാലയളവില്‍ നിങ്ങളുടെ സാമ്പത്തിക വശം ശക്തിപ്പെടും. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന പണവും തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഊര്‍ജ്ജം പൂര്‍ണ്ണമായി ഉപയോഗിച്ചുകൊണ്ട് നിങ്ങള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, നിങ്ങള്‍ കൂടുതല്‍ വിജയിക്കും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. നിങ്ങളുടെ സംസാര നൈപുണ്യത്തിന്റെ സഹായത്തോടെ, നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാനാകും. ശുക്രന്റെ സംക്രമണം സ്ത്രീകള്‍ക്ക് കൂടുതല്‍ അനുകൂലമായിരിക്കും.

Most read:തടസങ്ങള്‍ നീങ്ങി ജീവിതം പച്ചപിടിക്കും; വീട്ടില്‍ ഗണേശപൂജ ചെയ്യേണ്ടത് ഇങ്ങനെMost read:തടസങ്ങള്‍ നീങ്ങി ജീവിതം പച്ചപിടിക്കും; വീട്ടില്‍ ഗണേശപൂജ ചെയ്യേണ്ടത് ഇങ്ങനെ

തുലാം

തുലാം

ശുക്രന്റെ സംക്രമണം നിങ്ങള്‍ക്ക് ഭരണ ശക്തി നല്‍കും. രാഷ്ട്രീയത്തിലും നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കണമെങ്കില്‍ അവസരം അനുകൂലമാകും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സമയം മികച്ചതായിരിക്കും. കുട്ടികളെക്കുറിച്ചുള്ള ആശങ്ക കുറയും. പുതിയ ദമ്പതികള്‍ക്ക് കുട്ടികള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ മാധുര്യം ഉണ്ടാകും. വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിജയിക്കും. കുടുംബത്തില്‍ ശുഭകരമായ പ്രവൃത്തികള്‍ക്ക് അവസരമുണ്ടാകും.

ധനു

ധനു

ഈ സമയം നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കും. ശുക്രന്റെ സംക്രമണ കാലം നിങ്ങള്‍ക്ക് വളരെ ഫലപ്രദമായിരിക്കും, അതിനാല്‍ നിങ്ങള്‍ക്ക് ഒരു വലിയ ജോലി ആരംഭിക്കാനോ ഒരു ബിസിനസ്സ് ആരംഭിക്കാനോ ഒരു പുതിയ കരാര്‍ ഒപ്പിടാനോ തീരുമാനമെടുക്കാന്‍ വൈകരുത്. വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിജയിക്കും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സമയം കൂടുതല്‍ അനുകൂലമായിരിക്കും. സര്‍ക്കാര്‍ സേവനത്തിനായുള്ള ശ്രമങ്ങള്‍ വിജയിക്കും.

Most read:ഗണപതിയുടെ അനുഗ്രഹം എളുപ്പം നേടാം; അര്‍പ്പിക്കേണ്ടത് ഇതാണ്Most read:ഗണപതിയുടെ അനുഗ്രഹം എളുപ്പം നേടാം; അര്‍പ്പിക്കേണ്ടത് ഇതാണ്

കുംഭം

കുംഭം

നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ പുരോഗതി കൈവരികയും ചെയ്യും. വിദേശ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. വിദേശത്ത് പഠിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവസരം അനുകൂലമായിരിക്കും. വിദേശ പൗരത്വത്തിനായി നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കും. അനാഥാലയങ്ങളിലും മറ്റും ദാനധര്‍മ്മങ്ങള്‍ ചെയ്യും. കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ ഏതെങ്കിലും ടെന്‍ഡറിന് അപേക്ഷിക്കണമെങ്കില്‍ ഗ്രഹ സംക്രമണങ്ങള്‍ അനുകൂലമായിരിക്കും.

English summary

Venus Transit in Libra On 6 September 2021 Increase The Wealth of These 5 Zodiac Sign

Due to the change of Venus, the people of five zodiac signs will get tremendous results. Take a look.
Story first published: Saturday, September 4, 2021, 11:43 [IST]
X
Desktop Bottom Promotion