Latest Updates
-
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
Shukra Gochar 2022 : ശുക്രന് തുലാം രാശിയില്‍; ഈ 6 രാശിക്കാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ മാറ്റം എല്ലാ രാശിചിഹ്നങ്ങളിലും സ്വാധീനം ചെലുത്തുന്നു. ഓരോ നിശ്ചിത കാലയളവിലും ഗ്രഹങ്ങള്‍ അവയുടെ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു. അത്തരത്തില്‍, ഒക്ടോബര്‍ 18ന് സന്തോഷവും സമ്പത്തും തേജസ്സും നല്കുന്ന ശുക്രന് തുലാം രാശിയിലേക്ക് മാറ്റും. ജ്യോതിഷത്തില്‍ ശുക്രനെ വളരെ ശുഭഗ്രഹമായി കണക്കാക്കുന്നു.
സ്നേഹബന്ധങ്ങളുടെയും സുഖസൗകര്യങ്ങളുടെയും എല്ലാത്തരം ഭൗതിക സുഖങ്ങളുടെയും ദാതാവാണ് ശുക്രന്. ദീപാവലിക്ക് മുമ്പുള്ള ശുക്രന്റെ സംക്രമണം ചില രാശിക്കാര്‍ക്ക് സമ്പത്തും സന്തോഷവും നല്‍കും. ശുക്രന് ഈ സമയം തുലാം രാശിയില്‍ സൂര്യനുമായി കൂടിച്ചേരുമെന്നതാണ് പ്രത്യേകത. തുലാം രാശിയില്‍ ശുക്രന്റെ സംക്രമണം മൂലം പ്രത്യേക നേട്ടങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
ഈ രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം ഗംഭീരമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വിജയം ലഭിക്കും. വരുമാനത്തില്‍ വര്‍ദ്ധനവ് സാധ്യമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. യാത്ര ഫലവത്താകും. ഒന്നിലധികം മാധ്യമങ്ങളിലൂടെ പണം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.

മിഥുനം
ശുക്രന്റെ സംക്രമണം മിഥുന രാശിക്കാര്‍ക്ക് ഈ സമയം തൊഴിലിലും ബിസിനസ്സിലും നേട്ടങ്ങള്‍ നല്‍കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ധനലാഭവും ഉണ്ടാകും. മാര്‍ക്കറ്റിംഗ്, അദ്ധ്യാപനം, അവതാരകര്‍, രാഷ്ട്രീയം തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലിയുള്ള ആളുകള്‍ക്ക് നേട്ടം ലഭിക്കും. ഈ സമയം നിങ്ങള്‍ക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും.

കര്‍ക്കടകം
ഈ സമയം നിങ്ങള്‍ക്ക് ജോലി മേഖലയില്‍ വിജയം കൈവരിക്കാനാകും. ജോലികളില്‍ നിലനിന്നിരുന്ന തടസ്സങ്ങള്‍ നീങ്ങും. ശുക്രന്റെ അനുഗ്രഹത്താല്‍ നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനാകും. വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം വരും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു വാഹനമോ വീടോ വാങ്ങുന്നതിനായി പ്ലാന്‍ ചെയ്യാം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.

ചിങ്ങം
ശുക്രന്റെ രാശിമാറ്റം ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം ശുഭകരമായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ധിച്ചേക്കാം. സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. മീഡിയ, ഫാഷന്‍ ഡിസൈനിംഗ് എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് വലിയ വിജയം നേടാന്‍ കഴിയും. നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. ഈ സമയത്ത് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങളോടൊപ്പമുണ്ടാകും.

കന്നി
തുലാം രാശിയില്‍ ശുക്രന് സംക്രമിക്കുന്നതോടെ കന്നി രാശിക്കാരുടെ വരുമാനം വര്‍ദ്ധിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പണം ലഭിക്കാന്‍ സാധ്യതയുണ്ട്. നിക്ഷേപങ്ങള്‍ ഗുണം ചെയ്യും. തൊഴിലിനും ബിസിനസ്സിനും ഈ സമയം വളരെ നല്ലതാണ്. നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലികളില്‍ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായങ്ങളുണ്ടാകും.

മകരം
തുലാം രാശിയില്‍ ശുക്രന്റെ സക്രമണം മകരം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യത്തിന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. പുതിയ ജോലികള്‍ നിങ്ങളുടെ മുന്നിലേക്ക് വരും. ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം ഉയര്‍ച്ചകള്‍ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. നിക്ഷേപങ്ങള്‍ക്ക് നല്ല സമയമാണ്.



Click it and Unblock the Notifications
