Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Shukra Gochar 2022 : തുലാം രാശിയില്‍ ശുക്രന്റെ സംക്രമണം; ഈ 4 രാശിക്ക് അശുഭകാലം
ജ്യോതിഷത്തില്‍ ശുക്രനെ ഭൗതിക സന്തോഷം, ദാമ്പത്യ സന്തോഷം, പ്രണയബന്ധങ്ങള്‍, ആഡംബര ജീവിതം, പ്രശസ്തി, കല, പ്രണയം മുതലായവയുടെ ഗ്രഹമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ശുക്രന്റെ ഫലങ്ങള്‍, നിങ്ങളുടെ ജാതകത്തില്‍ അതിന്റെ സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ജാതകത്തില്‍ ശുക്രന് അനുകൂല സ്ഥാനത്ത് നില്ക്കുന്നുണ്ടെങ്കില്, നിങ്ങളുടെ ജീവിതം ആഡംബരവും സുഖപ്രദവുമായിരിക്കും. നേരെമറിച്ച്, നിങ്ങളുടെ ജാതകത്തില്‍ ശുക്രന്റെ സ്ഥാനം അനുകൂലമല്ലെങ്കില്‍, നിങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകാം.
ഇടവം, തുലാം എന്നീ രാശികളുടെ ഭരണ ഗ്രഹമാണ് ശുക്രന്. ഒക്ടോബര്‍ 18ന് ശുക്രന് സ്വന്തം രാശിയായ തുലാം രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. തുലാം രാശിചക്രത്തിലെ ശുക്രന്റെ സംക്രമണം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഈ സമയം കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. അത്തരം രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാരുടെ ജാതകത്തിന്റെ ഏഴാം ഭാവത്തിലൂടെ ശുക്രന് കടന്നുപോകും. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ഈഗോ നിയന്ത്രിക്കുക. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അല്‍പ്പം ആത്മനിയന്ത്രണം പാലിക്കുക. ഈ കാലയളവില്‍, നിങ്ങളുടെ പങ്കാളിയോട് അല്‍പ്പം നീരസം തോന്നിയേക്കാം. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും അനുഭവപ്പെട്ടേക്കാം. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, ആര്‍ത്തവവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങള്‍ ഈ സമയം അനുഭവപ്പെട്ടേക്കാം.

ഇടവം
ഒക്ടോബര്‍ 18ന്, ശുക്രന് നിങ്ങളുടെ ആറാം ഭാവത്തിലേക്ക് നീങ്ങും. തല്‍ഫലമായി, നിങ്ങളുടെ ആരോഗ്യത്തിലും സാമ്പത്തിക കാര്യങ്ങളിലും നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ അനുഭവപ്പെടും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ധാരാളം പണം ചെലവഴിക്കേണ്ടി വന്നേക്കാം. ഭാവിയില്‍ നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ടേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍, ഈ സമയത്ത് നിങ്ങള്‍ ചില ലൈംഗിക പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ ഇരയാകും. ഇക്കാര്യം ശ്രദ്ധിക്കുക.

കര്‍ക്കടകം
ഈ സമയം ശുക്രന് നിങ്ങളുടെ ജാതകത്തിന്റെ നാലാം ഭാവത്തിലേക്ക് കടക്കും. ഈ സാഹചര്യത്തില്‍, നിങ്ങളുടെ കുടുംബത്തെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും നിങ്ങള്‍ വിട്ടുനില്‍ക്കണം. കൂടാതെ, ജോലിസ്ഥലത്തെ വനിതാ ജീവനക്കാരുടെ അടുത്ത് നിങ്ങളുടെ പെരുമാറ്റം ശരിയായി സൂക്ഷിക്കുക. ശുക്രന് പത്താം ഭാവത്തില്‍ നില്ക്കുന്നതിനാല് അമിതമായ ഉദാരമനസ്കത നിങ്ങള്‍ക്ക് പ്രശ്നമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കുക. നിങ്ങളുടെ സ്വന്തം കാര്യം ശ്രദ്ധിച്ച് മുന്നോട്ട് നീങ്ങുക.

മീനം
ഈ സമയം ശുക്രന് നിങ്ങളുടെ ജാതകത്തില്‍ എട്ടാം ഭാവത്തിലൂടെ കടന്നുപോകും. ഇക്കാരണത്താല്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും. എന്നിരുന്നാലും വിവാഹിതര്‍ അവരുടെ ആഗ്രഹങ്ങള്‍ നിയന്ത്രിക്കുക. അല്ലാത്തപക്ഷം, നിങ്ങളുടെ അമിത മോഹങ്ങള്‍ അവരുടെ ദാമ്പത്യത്തെ തടസ്സപ്പെടുത്തും. നിങ്ങള്‍ക്ക് ഈ സമയം അമിതമായി പണം ചെലവഴിക്കേണ്ടിയും വന്നേക്കാം.

ശുക്രനെ ശക്തിപ്പെടുത്താന്‍ പ്രതിവിധികള്‍
* ചന്ദനം, അരി, വസ്ത്രം, പൂക്കള്‍, വെള്ളി, നെയ്യ്, തൈര്, പഞ്ചസാര മുതലായ വെളുത്ത വസ്തുക്കള്‍ പെണ്‍കുട്ടിക്ക് ദാനം ചെയ്യുക.
* ജാതകത്തില്‍ ശുക്രനെ ബലപ്പെടുത്താന്‍, വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുക.
* ശുക്രനെ ബലപ്പെടുത്താന്‍ വജ്രം, ടോപസ് തുടങ്ങിയ രത്നങ്ങള്‍ ധരിക്കാം
* വെള്ള നിറം ശുക്രന് ഗ്രഹത്തിന് വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
* വെള്ളത്തില്‍ ഏലയ്ക്ക ചേര്‍ത്ത് കുളിക്കുക



Click it and Unblock the Notifications
