For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശുക്രന്റെ രാശിമാറ്റം; ഈ രാശിക്കാര്‍ക്ക് അല്‍പം കരുതല്‍ വേണം

|

ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും പ്രദാനം ചെയ്യുന്ന ഗ്രഹമാണ് ശുക്രന്‍. ജ്യോതിഷത്തില്‍ വളരെയേറെ പ്രാധാന്യമുള്ള ഒരു ഗ്രഹം കൂടിയാണിത്. അത്തരത്തിലുള്ള ശുക്രന്‍ കര്‍ക്കിടകം രാശിയിലെ യാത്ര പൂര്‍ത്തിയാക്കിയ ശേഷം ജൂലൈ 17 ന് രാവിലെ 9:23 ന് ചിങ്ങം രാശിയില്‍ പ്രവേശിക്കുന്നു. ഈ രാശിചക്രത്തില്‍, ഓഗസ്റ്റ് 11 വരെ ശുക്രന്‍ നിലകൊള്ളും. അതിനുശേഷം കന്നി രാശിയിലേക്ക് പ്രവേശിക്കും.

Most read: ഹിന്ദു വിശ്വാസങ്ങളിലെ പുണ്യമാസം; ദോഷങ്ങള്‍ നീക്കുന്ന കര്‍ക്കിടക സംക്രാന്തിMost read: ഹിന്ദു വിശ്വാസങ്ങളിലെ പുണ്യമാസം; ദോഷങ്ങള്‍ നീക്കുന്ന കര്‍ക്കിടക സംക്രാന്തി

ജാതകത്തിലെ ഭൗതികതയെ നിയന്ത്രിക്കുന്ന ഗ്രഹമാണ് ശുക്രന്‍. ചലച്ചിത്ര വ്യവസായം, സുഗന്ധദ്രവ്യങ്ങള്‍, ആഢംബരങ്ങള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ആലാപനം, നൃത്തം, സംഗീതം തുടങ്ങി എല്ലാ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലും ശുക്രന്‍ പ്രത്യേക സ്വാധീനം ചെലുത്തും. ഭൂമി, കെട്ടിടം, വാഹനം മുതലായവ ഏറ്റെടുക്കുന്നതിലും ശുക്രന്റെ സ്വാധീനമുണ്ട്. ചിങ്ങം രാശിചക്രത്തിലൂടെ സഞ്ചരിക്കുന്ന ശുക്രന്‍ ഈ കാലയളവില്‍ 12 രാശിക്കാര്‍ക്കും എന്തൊക്കെ ഗുണദോഷ ഫലങ്ങള്‍ നല്‍കുന്നുവെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

മേടം

മേടം

മേടം രാശിചക്രത്തില്‍ അഞ്ചാമത്തെ ഭവനത്തില്‍ ശുക്രന്‍ സംക്രമിക്കും. മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ യാത്രാമാര്‍ഗം ഒരു അനുഗ്രഹമായിരിക്കും. പരീക്ഷയില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിച്ച വിജയം ലഭിക്കും. നിങ്ങളുടെ കുട്ടികളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാകും. ദമ്പതികള്‍ക്ക് സന്താനലബ്ദിക്ക് സാധ്യതയുണ്ട്. പ്രണയ കാര്യങ്ങളില്‍ തീവ്രത ഉണ്ടാകും. പ്രണയവിവാഹം നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ അവസരം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. സമ്പത്തും സമൃദ്ധിയും കൈവരിക്കും.

ഇടവം

ഇടവം

ഇടവം രാശിചക്രത്തില്‍ നാലാമത്തെ ഭവനത്തിലേക്ക് മാറുമ്പോള്‍ ശുക്രന്റെ സ്വാധീനം നിങ്ങള്‍ക്ക് നല്ല വിജയം നല്‍കും. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. നിങ്ങള്‍ ഒരു വീടോ വാഹനമോ വാങ്ങാന്‍ നോക്കുകയാണെങ്കില്‍ അവസരം അനുകൂലമായിരിക്കും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നല്ല വാര്‍ത്ത ലഭിക്കാനുള്ള സാധ്യതയുണ്ട്. വിദേശ കമ്പനികളില്‍ ജോലിക്കോ പൗരത്വത്തിനോ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കും. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക.

Most read:ബുദ്ധിയുടെ കാര്യത്തില്‍ ഈ 5 രാശിക്കാരായ സ്ത്രീകളെ കവച്ചുവയ്ക്കാനാവില്ലMost read:ബുദ്ധിയുടെ കാര്യത്തില്‍ ഈ 5 രാശിക്കാരായ സ്ത്രീകളെ കവച്ചുവയ്ക്കാനാവില്ല

മിഥുനം

മിഥുനം

മിഥുനം രാശിചക്രത്തില്‍ നിന്ന് മൂന്നാമത്തെ ഭവനത്തില്‍ തുടരുന്ന ശുക്രന്‍ നിരവധി അപ്രതീക്ഷിത ഫലങ്ങള്‍ നല്‍കും. ധൈര്യം വര്‍ദ്ധിക്കുകയും നിങ്ങള്‍ എടുത്ത തീരുമാനങ്ങളും ചെയ്ത ജോലിയും വിലമതിക്കപ്പെടുകയും ചെയ്യും. കുടുംബാംഗങ്ങളുമായും സഹോദരങ്ങളുമായും വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കരുത്. ജോലിചെയ്യുന്നവര്‍ക്ക് പ്രമോഷന്‍, പ്രശസ്തി എന്നിവയ്ക്ക് സാധ്യത കാണുന്നു. വ്യാപാരികള്‍ക്ക് സമയം താരതമ്യേന മികച്ചതായിരിക്കും. കുടുംബത്തില്‍ ശുഭപ്രവൃത്തിക്ക് അവസരമുണ്ടാകും. വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിജയിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിചക്രത്തില്‍ രണ്ടാമത്തെ ഭവനത്തിലേക്ക് മാറുമ്പോള്‍ ശുക്രന്റെ പ്രഭാവം നിങ്ങളുടെ സാമ്പത്തിക വശത്തെ ശക്തിപ്പെടുത്തും. പെട്ടെന്നുള്ള പണം നേട്ടമുണ്ടാകും. കൂടാതെ കടം നല്‍കിയ പണവും തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ നേതൃത്വ ശക്തിയുടെയും സംഭാഷണ നൈപുണ്യത്തിന്റെയും സഹായത്തോടെ, നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ പോലും എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയും. കുടുംബവും സാമൂഹികവുമായ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. എന്നിരുന്നാലും അവ നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വയറ്, ഹൃദയം, കണ്ണ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കരുതിയിരിക്കുക.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

ചിങ്ങം

ചിങ്ങം

നിങ്ങളുടെ രാശിചക്രത്തില്‍ ശുക്രന്‍ സംക്രമിക്കുന്നതിന്റെ ശുഭപ്രഭാവത്തിന്റെ ഫലമായി, നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. നിങ്ങളുടെ സാമൂഹിക നിലവാരം വര്‍ദ്ധിക്കും. എന്തെങ്കിലും വലിയ തീരുമാനം എടുക്കുകയോ പുതിയ കരാര്‍ ഒപ്പിടുകയോ ചെയ്യുകയാണെങ്കില്‍, ഗ്രഹങ്ങളുടെ സഞ്ചാരം വളരെ അനുകൂലമായിരിക്കും. വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിജയിക്കും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യമുണ്ടാകും. ഒരു വീട് അല്ലെങ്കില്‍ വാഹനം വാങ്ങുന്നത് പരിഗണിക്കാം.

കന്നി

കന്നി

കന്നി രാശിചക്രത്തില്‍ പന്ത്രണ്ടാമത്തെ ഭവനത്തിലേക്ക് മാറുന്നതിലൂടെ ശുക്രന്‍ നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ തിരക്ക് വര്‍ധിപ്പിക്കും. ആഡംബര ഇനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കും. പഠനത്തിനായി നിങ്ങള്‍ വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുകയാണെങ്കില്‍വിജയിക്കും. വിദേശ കമ്പനികളില്‍ ജോലിക്കോ പൗരത്വത്തിനോ വേണ്ടി നടത്തുന്ന ശ്രമങ്ങളും വിജയിക്കും. പ്രണയ കാര്യങ്ങളില്‍ അസ്ഥിരത ഉണ്ടാകും. വികാരത്തോടെ എടുക്കുന്ന ഏത് തീരുമാനവും തെറ്റായേക്കാം. അതിനാല്‍ എല്ലാ തീരുമാനങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം കൈക്കൊള്ളുക.

Most read:Chanakya Niti: ഈ സ്വഭാവങ്ങളുള്ള സ്ത്രീയെ ഒരിക്കലും വിവാഹം ചെയ്യരുത്; ജീവിതം നശിക്കുംMost read:Chanakya Niti: ഈ സ്വഭാവങ്ങളുള്ള സ്ത്രീയെ ഒരിക്കലും വിവാഹം ചെയ്യരുത്; ജീവിതം നശിക്കും

തുലാം

തുലാം

തുലാം രാശിചക്രത്തില്‍ നിന്ന് പതിനൊന്നാമത്തെ ഭവനത്തില്‍ ശുക്രന്റെ ശുഭപ്രഭാവം നിങ്ങള്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. കാത്തിരിക്കുന്ന ജോലികള്‍ ലഭിച്ചേക്കാം. മുതിര്‍ന്ന കുടുംബാംഗങ്ങളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും സഹകരണം പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ കാര്യങ്ങള്‍ തീര്‍പ്പുകല്‍പിക്കാനാകും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങളില്‍ നിങ്ങള്‍ വിജയിക്കും. കുട്ടികളുമായി ബന്ധപ്പെട്ട വിഷമങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ഈ സമയം ദമ്പദികള്‍ക്ക് സന്താനലബ്ദിയും കാണുന്നുണ്ട്.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിചക്രത്തില്‍ നിന്ന് പത്താമത്തെ ഭവനത്തിലേക്ക് മാറുമ്പോള്‍ ശുക്രന്റെ പ്രഭാവം വ്യാപാരികള്‍ക്ക് വളരെ ഗുണം ചെയ്യും. നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനോ പുതിയ കരാര്‍ ഒപ്പിടാനോ അവസരം അനുകൂലമായിരിക്കും. സര്‍ക്കാര്‍ വകുപ്പുകളുടെ പൂര്‍ണ സഹകരണമുണ്ടാകും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ ടെണ്ടര്‍ മുതലായവയ്ക്ക് അപേക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിജയിക്കും. മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെടും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കും.

Most read:ശത്രുദോഷം, ഇഷ്ടകാര്യസിദ്ധി; പഞ്ചമുഖ ഹനുമാനെ ആരാധിച്ചാല്‍ ഫലം നിശ്ചയംMost read:ശത്രുദോഷം, ഇഷ്ടകാര്യസിദ്ധി; പഞ്ചമുഖ ഹനുമാനെ ആരാധിച്ചാല്‍ ഫലം നിശ്ചയം

ധനു

ധനു

ധനു രാശിക്കാരുടെ ഒമ്പതാമത്തെ ഭാഗ്യത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ശുക്രന്റെ പ്രഭാവം ശുഭമായി തുടരും. മതത്തിലും ആത്മീയതയിലും താല്‍പര്യം വര്‍ദ്ധിക്കും. മുന്‍ കാലങ്ങളില്‍ ചെയ്ത നല്ലതും മോശവുമായ പ്രവൃത്തികളുടെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. യാത്രയുടെ ആനുകൂല്യം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ശുക്രന്റെ സഞ്ചാരം ഗുണകരമാണ്. എടുത്ത തീരുമാനങ്ങളും ജോലിയും വിലമതിക്കും. സാമൂഹിക നിലയും വര്‍ദ്ധിക്കും.

മകരം

മകരം

മകരം രാശിചക്രത്തില്‍ നിന്ന് എട്ടാം ഭവനത്തിലേക്ക് മാറുമ്പോള്‍ ശുക്രന്റെ പ്രഭാവം നിങ്ങള്‍ക്ക് സമ്മിശ്ര ഫലമായിരിക്കും നല്‍കുക. ആരോഗ്യം സംബന്ധിച്ച് ശ്രദ്ധാലുവായിരിക്കണം. ശത്രുക്കളെ കരുതിയിരിക്കുക. കോടതി കേസുകളും മറ്റും പുറത്ത് വച്ച് തീര്‍പ്പാക്കിയാല്‍ നന്നായിരിക്കും. സമയം വിദ്യാര്‍ത്ഥികള്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടായിരിക്കും, അതിനാല്‍ ഈ സമയം കഠിനാധ്വാനം ആവശ്യമാണ്.

Most read:മരണത്തെ അതിജീവിക്കുന്ന മഹാമൃത്യുഞ്ജയ മന്ത്രം; ചൊല്ലേണ്ടത് ഇങ്ങനെMost read:മരണത്തെ അതിജീവിക്കുന്ന മഹാമൃത്യുഞ്ജയ മന്ത്രം; ചൊല്ലേണ്ടത് ഇങ്ങനെ

കുംഭം

കുംഭം

കുംഭം രാശിചക്രത്തില്‍ നിന്ന് ഏഴാമത്തെ ഭവനത്തില്‍ സഞ്ചരിക്കുമ്പോള്‍ ശുക്രന്റെ സ്വാധീനം വലിയ വിജയമാകും. ബിസിനസ്സില്‍ പുരോഗതി ഉണ്ടാകും. കാത്തിരിക്കുന്ന ജോലികള്‍ നേടാനാകും. ഏതെങ്കിലും തെറ്റായ വികാരത്തോടെ തീരുമാനങ്ങള്‍ എടുക്കാതിരിക്കുക. പ്രണയ കാര്യങ്ങളില്‍ തീവ്രത ഉണ്ടാകും. പ്രണയവിവാഹം നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയം അനുകൂലമായിരിക്കും. കുട്ടികളുമായി ബന്ധപ്പെട്ട വിഷമങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. സന്താനലബ്ദിക്ക് സാധ്യതയുണ്ട്.

മീനം

മീനം

മീനം രാശിക്കാരില്‍ ആറാമത്തെ ഭവനത്തില്‍ തുടരുന്ന ശുക്രന്റെ പ്രഭാവം വളരെ നല്ലതാണെന്ന് പറയാനാവില്ല. നിങ്ങള്‍ ബിസിനസ്സില്‍ ചെയ്യുന്ന കഠിനാധ്വാനം പ്രതീക്ഷിച്ച ഫലം നല്‍കിയേക്കില്ല. ശത്രുക്കളും വര്‍ദ്ധിക്കും. സ്വന്തക്കാര്‍ തന്നെ നിങ്ങള്‍ക്കെതിരേ തിരിയും. വഴക്കുകളില്‍ നിന്നും തര്‍ക്കങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക. ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലയളവില്‍ ചെലവും കൂടുതലായിരിക്കും.

Most read:സമ്പത്തിന് മുട്ടില്ല; ലക്ഷീദേവിയുടെ അനുഗ്രഹം എന്നും കൂടെയുള്ള 4 രാശിക്കാര്‍Most read:സമ്പത്തിന് മുട്ടില്ല; ലക്ഷീദേവിയുടെ അനുഗ്രഹം എന്നും കൂടെയുള്ള 4 രാശിക്കാര്‍

English summary

Venus Transit in Leo on 17 July 2021 Effects on Zodiac Signs in malayalam

Venus Transit in Leo Effects on Zodiac Signs in malayalam : The Venus Transit in Leo will take place on 17 July 2021. Learn about remedies to perform in Malayalam
X
Desktop Bottom Promotion