Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
നവംബര്‍ 3 വരെ വച്ചടി കയറ്റം, ശുക്രന്റ സംക്രമണം; അപാരമായ സമ്പത്തും പ്രശസ്തിയും ഈ നക്ഷത്രക്കാര്‍ക്ക്
ജ്യോതിഷമനുസരിച്ച്, ഒരു ഗ്രഹം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോള്‍ അത് എല്ലാ രാശിക്കാരിലും ശുഭവും അശുഭകരവുമായ ഫലങ്ങള്‍ നല്കുന്നു. ജ്യോതിഷത്തില്‍ സന്തോഷം, തേജസ്സ്, സമൃദ്ധി, ആഡംബരം, സൗന്ദര്യം എന്നിവയ്ക്ക് ഉത്തരവാദിയായ ഗ്രഹമായി ശുക്രനെ കണക്കാക്കുന്നു. ശുക്രന് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ ഏകദേശം ഒരു മാസമെടുക്കും.
ശുക്രന് ഇപ്പോള്‍ കര്‍ക്കടകത്തില്‍ യാത്ര അവസാനിപ്പിച്ച് ഒക്ടോബര്‍ രണ്ടിന് ചിങ്ങത്തില് പ്രവേശിച്ചിരിക്കുന്നു. തുടര്‍ന്ന് നവംബര്‍ മൂന്നിന് ചിങ്ങത്തില് നിന്ന് കന്നിരാശിയില്‍ പ്രവേശിക്കും. ചിങ്ങം രാശിയില്‍ ശുക്രന്റെ സംക്രമം മൂലം ഈ സമയം ചില നക്ഷത്രക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ശുക്രന്റെ സംക്രമണം മൂലം ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഭാഗ്യം തിളങ്ങാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ചിങ്ങം രാശിയില്‍ ശുക്രന് സംക്രമിക്കുന്നതിന്റെ സ്വാധീനം ഇടവക്കൂറുകാരിലും കാണപ്പെടും. ഈ മാസം നിങ്ങളുടെ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും, നിങ്ങളുടെ സുഖസൗകര്യങ്ങള്‍ക്കായി നിങ്ങള്‍ പണം ചെലവഴിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്കും ബിസിനസുകാര്‍ക്കും ഈ സമയം വളരെ സവിശേഷമായിരിക്കും. തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്ക് പുരോഗതി ലഭിക്കും. ബിസിനസുകാര്‍ക്ക് കൂടുതല്‍ ലാഭം ലഭിക്കും.
പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് ശക്തമായ സാധ്യതയുണ്ട്. ഭാഗ്യത്തിന്റെ പിന്തുണയോടെ, എല്ലാ ജോലികളിലും നിങ്ങള്‍ക്ക് നല്ലതും വലുതുമായ വിജയം ലഭിക്കും. റിയല്‍ എസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. വീടോ വാഹനമോ ലഭിക്കാനും സാധ്യതയുണ്ട്. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
ശുക്രന്റെ സംക്രമണം മിഥുനക്കൂറുക്കാര്ക്ക് വളരെ ഭാഗ്യമാണെന്ന് തെളിയും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ഈ മാസം നിറവേറപ്പെടും. നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് എല്ലാവിധ ഭൗതിക സുഖങ്ങളും ലഭിക്കും. വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടത്തിനുള്ള മികച്ച അവസരങ്ങള്‍ ലഭ്യമാകുകയും ചെയ്യും. ഈ ഒരു മാസം നിങ്ങള്‍ക്ക് വളരെ നന്നായി കടന്നുപോകും. നിങ്ങളുടെ സ്വഭാവത്തില്‍ സൗമ്യതയുണ്ടാകും. നിങ്ങളുടെ തീരുമാനങ്ങളും ചെയ്യുന്ന പ്രവര്‍ത്തനങ്ങളും വിലമതിക്കപ്പെടും. ആത്മീയതയില്‍ താല്പര്യം വര്‍ധിക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങത്തിലെ ശുക്രന്റെ സംക്രമം മൂലം ചിങ്ങക്കൂറുകാര്‍ക്ക് ഇത് സവിശേഷ സമയമാകാന്‍ പോകുന്നു, നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ശുക്രന് സംക്രമിക്കുന്നതിനാല്‍ നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെടും. നിങ്ങള്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ മുന്നിലെ തടസ്സങ്ങള്‍ നീങ്ങും. സൂര്യദേവനോടൊപ്പം, ശുക്രദേവനും നിങ്ങളുടെമേല്‍ അനുഗ്രഹം ചൊരിയുന്നു. ഈ സംക്രമണത്തിന്റെ പ്രഭാവം മൂലം നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുക്കാര്ക്ക് ശുക്രന്റെ സംക്രമം വളരെ നല്ലതായിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് എല്ലാത്തരം വിജയങ്ങളും നിങ്ങള്‍ കൈവരിക്കും. ജോലിയുള്ള ആളുകള്‍ക്ക് പുതിയ ജോലികള്‍ക്കായി നല്ല ഓഫറുകള്‍ ലഭിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. വിദേശത്തുള്ള സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കുന്നതിനും സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പോയി പഠിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, ആ കാഴ്ചപ്പാടില്‍ ഗ്രഹസംക്രമണം അനുകൂലമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
