Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശുക്രന് ചിങ്ങം രാശിയില്‍: ജൂലൈ 7 മുതല്‍ ഈ രാശിക്കാര്‍ക്ക് നിര്‍ണായകം
ശുക്രനെ പൊതുവേ ഗുണപരമായ മാറ്റങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ഐശ്വര്യത്തിന്റെ തുടക്കവും സന്തോഷത്തിന്റെയും നേട്ടത്തിന്റേയും ആകെത്തുകയായാണ് ശുക്രനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശുക്രന് രാശി മാറുമ്പോള്‍ അത് പന്ത്രണ്ട് രാശിക്കാരേയും സ്വാധീനിക്കുന്നു. ശുക്രന്റെ രാശിമാറ്റം നമ്മുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ജൂലൈ ഏഴിന് ശുക്രന് കര്‍ക്കിടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്ക് സംക്രമിക്കുകയാണ്.
ഇതിന്റെ ഫലമായി ചില രാശിക്കാരില്‍ അല്പം പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. പൊതുവേ മറ്റ് രാശിമാറ്റങ്ങളെ അപേക്ഷിച്ച് വലിയ വെല്ലുവിളികള്‍ ഉണ്ടാവുന്നില്ലെങ്കില്‍ പോലും പലപ്പോഴും ചില മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രതികൂലാവസ്ഥയുണ്ടാക്കുന്നു. 12 രാശിക്കാരില്‍ മൂന്ന് രാശിക്കാരെയാണ് ഇത്തരത്തില്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നത് എന്നതാണ് സത്യം. ഏതൊക്കെ രാശിക്കാരാണ് അവര്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ശുക്രന്റെ ചിങ്ങം രാശിയിലേക്കുള്ള മാറ്റം അല്പം പ്രയാസം സൃഷ്ടിക്കുന്നതാണ്. പലപ്പോഴും സൗഹൃദങ്ങളില്‍ അകല്‍ച്ചയുണ്ടാവുന്നു. വളരെയധികം വിശ്വസിക്കുന്നവര്‍ പോലും നിങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. ബിസിനസില്‍ ഉണ്ടാവുന്ന നഷ്ടങ്ങള്‍ നിങ്ങളെ പ്രതിസന്ധിയില്‍ ആക്കിയേക്കാം. ശരീരഭാരം ഒരു വെല്ലുവിളിയായി മാറുകയും അത് വഴി ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ബിസിനസില്‍ ചെറിയ രീതിയിലുള്ള നഷ്ടങ്ങള്ക്കുള്ള സാധ്യതയുണ്ട്. കര്‍മ്മരംഗത്തെ വെല്ലുവിളികള്‍ നിങ്ങളെ പ്രശ്നത്തിലാക്കുന്നു. പണം നിക്ഷേപിക്കുന്നതിന് മുന്‍പ് നല്ലതുപോലെ ആലോചിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഓഫീസില്‍ സഹപ്രവര്‍ത്തകരുമായി തര്‍ക്കങ്ങള്‍ക്ക് സാധ്യത. ഇതിലൂടെ ജീവിതത്തില്‍ പ്രതികൂലമായ പല അവസ്ഥകളും സംജാതമാകുന്നു. ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കരുത്. ആവശ്യത്തിന് പരിഹാരവും ചികിത്സയും എടുക്കേണ്ടത് അത്യാവശ്യമാണ്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ജ്യോതിഷ പ്രകാരം ശുക്രന്റെ ചിങ്ങം രാശിയിലേക്കുള്ള മാറ്റം പല വിധത്തിലുള്ള പ്രതികൂലാവസ്ഥകള്‍ ഉണ്ടാക്കുന്നു. പലപ്പോഴും കരിയറില്‍ മുന്നോട്ട് പോവാന്‍ സാധിക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ പ്രശ്നത്തിലാവുന്നു. എത്രയൊക്കെ കഠിനാധ്വാനം ചെയ്താലും അതിന്റെ ഫലങ്ങള്‍ ലഭിക്കണം എന്നില്ല. ബിസിനസില്‍ നിങ്ങള്‍ക്ക് പ്രതികൂലാവസ്ഥയും സാമ്പത്തിക നഷ്ടവും നേരിടേണ്ടി വരാം. ആരുമായും ഒരു രഹസ്യവും പങ്കു വെക്കരുത്. ഇത് നിങ്ങള്‍ക്ക് തന്നെ പ്രശ്നമായി മാറുന്നതിനുള്ള സാധ്യതയുണ്ട്.
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. കൃത്യസമയത്ത് ചികിത്സ തേടുക എന്നതാണ് ആദ്യത്തെ കാര്യം. ലോണ്‍ എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരെങ്കില്‍ അതിന് മുതിരാതിരിക്കുക. ഇത് നിങ്ങളെ സാമ്പത്തിക പരാധീനതയില്‍ എത്തിക്കുന്നു. ജീവിതത്തിലെ സ്വകാര്യങ്ങള്‍ മറ്റൊരാളോട് പറയാതിരിക്കുന്നതിന് ശ്രദ്ധിക്കണം. എങ്കിലും പ്രധാന പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ശുക്രന്റെ ചിങ്ങം രാശി സംക്രമണം പ്രതികൂല ഫലങ്ങള്‍ ധാരാളം നല്കുന്നു. പലപ്പോഴും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി തര്‍ക്കങ്ങള്‍ക്ക് സാധ്യത കാണുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ശാരീരികവും മാനസികവുമായ പ്രതിസന്ധികള്‍ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും.
സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ രീതിയില്‍ വര്ദ്ധനവുണ്ടാവുമെങ്കിലും സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അവിടേയും നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യത കാണുവന്നു. സംസാരം നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ വേണം. അമിതമായ ദേഷ്യം ഒന്നിനും പരിഹാരമല്ല. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് വേണം എല്ലാവരോടും പെരുമാറുന്നതിന്. ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റുന്നതിന് നിങ്ങള്‍ തന്നെ ശ്രദ്ധിക്കേണ്ടതാണ്. ഒരു കാര്യത്തിലും എടുത്ത് ചാടി പ്രതികരിക്കരുത്. ഇത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
