Latest Updates
-
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്!
ശുക്രന് ചിങ്ങം രാശിയില്‍: ജൂലൈ 7 മുതല്‍ 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷഫലം
ജൂലൈ മാസത്തില്‍ പല ഗ്രഹങ്ങള്‍ക്കും മാറ്റം സംഭവിക്കുന്നു. പലപ്പോഴും ഈ ഗ്രഹ-രാശി മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തേയും സ്വാധീനിക്കുന്നുണ്ട്. 12 രാശിക്കാരിലും അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജൂലൈ മാസത്തില്‍ ശുക്രന് ചിങ്ങം രാശിയിലേക്ക് മാറുന്നു. ജൂലൈ 7- പുലര്‍ച്ചെ 3.59-നാണ് ശുക്രന് ചിങ്ങം രാശിയിലേക്ക് മാറുന്നത്. പിന്നീട് ജൂലൈ 23-ന് രാവിലെ 6 മണി മുതല്‍ ശുക്രന് ചിങ്ങം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 7-ന് ശുക്രന് രാശി മാറി കര്‍ക്കിടകത്തിലേക്ക് സംക്രമിക്കുന്നു.
എന്നാല്‍ 2023- ഒക്ടോബറില്‍ ശുക്രന് വീണ്ടും ചിങ്ങത്തില് സംക്രമിക്കുകയും രാശികളില് സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ശുക്രനെ ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും ആഢംബരത്തിന്റേയും ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശുക്രന്റെ സംക്രമണം നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. ഇത് നിങ്ങളില്‍ എല്ലാ രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പൊതുവേ അനുകൂലമായ മാറ്റങ്ങളാണ് ഈ കാലം ഉണ്ടാവുന്നത്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതാണ് സത്യം. ഇത് കൂടാതെ വിവാഹത്തിന്റെ കാര്യത്തിലും ഇവര്‍ക്ക് തീരുമാനം എടുക്കാന്‍ സാധിക്കുന്നു. തൊഴില്‍ നേട്ടങ്ങള്‍ നിങ്ങളെ ഉയരത്തിലേക്ക് എത്തിക്കുന്നു. പൊതുവേ ഗുണകരമായ സമയമായതിനാല്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ശമ്പള വര്‍ദ്ധനവും പ്രമോഷനും എല്ലാം ലഭിക്കുന്നു. നിരവധി തൊഴിലവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് കുടുംബത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതായി വരുന്നു. മികച്ച അവസരങ്ങള്‍ ജീവിതത്തില്‍ നിങ്ങളെ തേടി വരും. അവയൊന്നും പാഴാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവേ അനുകൂലമായ സമയമാണ് എന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷം നിറക്കുന്ന സമയവും കൂടിയാണ് എന്നതാണ് സത്യം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ഒരു തരത്തിലും ജീവിതത്തില്‍ പിന്തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. കരിയറിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ നിന്ന് നേട്ടങ്ങള്‍ ധാരാളം ഉണ്ടാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവേ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക രംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പങ്കാളിയോടുള്ള പെരുമാറ്റം അല്പം ശ്രദ്ധിക്കണം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക നില മെച്ചപ്പെടുന്ന സമയമാണ്. അതുകൊണ്ട് തന്നെ നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയത്തിലൂടെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നത്. കുടുംബത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവരായിരിക്കും ഈ രാശിക്കാര്‍. അതുകൊണ്ട് തന്നെ ബന്ധങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്കുള്ള പിന്തുണ വര്‍ദ്ധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിയിലേക്കുള്ള ശുക്രന്റെ പ്രവേശനം നിങ്ങള്‍ക്ക് വളരെയധികം ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുന്ന സമയമാണ്. ഒരു തരത്തിലും ജീവിതത്തില്‍ പ്രതിസന്ധികളെ കുറിച്ച് ചിന്തിക്കേണ്ടി വരുന്നില്ല. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ചെറിയ രീതിയില്‍ നിങ്ങളെ അലട്ടുന്നുവെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ അതിനേയും മറികടക്കാന്‍ സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരുന്ന സമയമാണ്. വിദേശ യാത്രകള്‍ നടത്തുന്നവര്‍ക്ക് അതില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് സാധിക്കുന്നു. വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. തൊഴില്‍ മേഖലയില്‍ അനുകൂലമായ മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ സന്തോഷത്തിന്റെ ദിനങ്ങളായിരിക്കും നിങ്ങളെ തേടി എത്തുന്നത്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ വേഗത്തില്‍ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. പുതിയ സൗഹൃദങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അത് കൂടാതെ പ്രണയിക്കുന്നവര്‍ക്കും അനുകൂലമായ ഫലം നല്കുന്ന ഒരു ദിവസമായിരിക്കും. മാനസികാരോഗ്യം വര്‍ദ്ധിക്കുന്ന സമയമായതിനാല്‍ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സ്വപ്ന സാക്ഷാത്കാരത്തിന് അനുകൂല സമയമാണ്. ജോലിയില്‍ മികച്ച അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ബന്ധങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ബിസിനസിലെ നിങ്ങളുടെ അനുകൂല മാറ്റങ്ങള്‍ പുതിയ ബിസിനസ് ആരംഭിക്കുന്നതിലേക്കും നിങ്ങളെ എത്തിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് കൂടുതല്‍ പരിശ്രമം ആവശ്യമായി വരുന്നു. തകര്‍ന്ന ബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് അനുകൂലമായ സമയമായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. സാമ്പത്തികം മികച്ചതാവും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവാക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളെ സ്നേഹിക്കുന്നര്ക്കൊപ്പം സമയം ചിലവഴിക്കുന്നതിലൂടെ മാനസികാരോഗ്യവും വര്‍ദ്ധിക്കുന്നു. സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ നിങ്ങളില്‍ അനുകൂലമായ സാഹചര്യം ഒരുക്കുന്നു. ജോലിയില്‍ അനുകൂലമായ നിരവധി അവസരങ്ങള്‍ ഉണ്ടാവുന്നു. എല്ലാ തരത്തിലും നിങ്ങളുടെ ജീവിതം സന്തോഷത്തിന്റേതായി മാറുന്ന സമയമാണ് ചിങ്ങത്തിലെ ശുക്രന്റെ സംക്രമണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ നല്കുന്ന ഒരു സമയമാണ് ചിങ്ങത്തിലെ ശുക്രന്റെ സംക്രമണം. എങ്കിലും ജീവിതത്തില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധാരണയില്‍ കൂടുതല്‍ പരിശ്രമം പല കാര്യങ്ങളിലും ആവശ്യമായി വരുന്നു. തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിച്ചേക്കാം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ദാമ്പത്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ജീവിതം തന്നെ സന്തോഷത്തിന്റേതായി മാറുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളെ തേടി നിരവധി അവസരങ്ങള്‍ വരുന്നു. അതെല്ലാം തന്നെ നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. എങ്കിലും ശുഭകരമായ ഫലങ്ങളോടൊപ്പം തന്നെ അല്പം അശുഭകരമായ ഫലങ്ങളും ഈ സംക്രമണം നല്കുന്നു. അസുഖങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുള്ളതിനാല്‍ ആരോഗ്യം ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എങ്കിലും സാമ്പത്തിക ബാധ്യതകള്‍ വരാതിരിക്കുന്നതിന് അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാവുന്നു.
Disclaimer: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
