Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ധനനേട്ടം, ഐശ്വര്യം, വിവാഹം, കരിയര്‍: വെച്ചടി വെച്ചടി കയറ്റം ഈ നാളുകാര്‍ക്ക് ശുക്രന്റെ മാറ്റത്തില്‍
ശുക്രനെ പൊതുവേ ശുഭഗുണങ്ങള്‍ അല്ലെങ്കില്‍ പ്രതീക്ഷ നല്‍കുന്ന ഒരു ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. പലപ്പോഴും ആഢംബരം, ധനം, നേട്ടങ്ങള്‍, ഐശ്വര്യം, പ്രണയം, സൗന്ദര്യം എന്നിവയുടെ പ്രതീകമായാണ് ശുക്രനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശുക്രന്റെ രാശിമാറ്റം പല നക്ഷത്രക്കാരേയും വളരെയധികം അനുകൂലമായി ബാധിക്കുന്നുണ്ട്. ശുക്രന്റെ മാറ്റം വ്യത്യസ്ത തരത്തിലാണ് നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. 27 നക്ഷത്രക്കാരിലും ശുക്രന്റെ ചിങ്ങം രാശിയിലേക്കുള്ള മാറ്റം സ്വാധീനം ചെലുത്തുന്നു.
ജൂലൈ മാസത്തില്‍ ഗ്രഹമാറ്റങ്ങള്‍ ധാരാളം സംഭവിക്കുന്നുണ്ട്. ഇതില്‍ ജൂലൈ 7-ന് പുലര്‍ച്ചെ 3.59-നാണ് ശുക്രന്‍ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് ജൂലൈ 23- രാവിലെ 6.01-ന് ശുക്രന്‍ ചിങ്ങത്തില്‍ തന്നെ വക്രഗതിയില്‍ സഞ്ചരികിക്കുന്നു. പിന്നീട് ഓഗസ്റ്റ് 7-ന് രാത്രി 11.32-ന് ശുക്രന്‍ കര്‍ക്കിടകത്തിലേക്ക് തിരികെ പ്രവേശിക്കുന്നു. എന്നാല്‍ സെപ്റ്റംബര്‍ 4-ന് രാവിലെ 6. 15-ന് ശുക്രന്‍ കര്‍ക്കിടകത്തില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നു. എന്നാല്‍ അതിന് ശേഷം ഒക്ടോബര്‍ 2നാണ് ഉച്ചക്ക് 12.40-ന് ശുക്രന്‍ വീണ്ടും ചിങ്ങത്തില്‍ പ്രവേശിക്കുന്നു.

ശുക്രന്റെ ഈ രാശിമാറ്റത്തില്‍ അനുകൂല പ്രതികൂല ഫലങ്ങള്‍ ധാരാളമുള്ള ചില നക്ഷത്രക്കാരുണ്ട്. പൊതുവേ ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങളേയും ശുഭഫലത്തിലേക്കുള്ള പ്രതീക്ഷകളായാണ് കണക്കാക്കുന്നത്. എന്നാല്‍ 27 നക്ഷത്രക്കാരേയും ഇത് എപ്രകാാരം സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം. .
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ചിങ്ങം രാശിയിലേക്കുള്ള ശുക്രന്റെ മാറ്റം അനുകൂലമായ പല ഫലങ്ങളും ചെലുത്തുന്നു. പല കോണില്‍ നിന്നും സാമ്പത്തിക ലാഭം നിങ്ങളെ തേടി എത്തുന്നു. കൂടാതെ ബിസിനസിലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. രോഗങ്ങള്‍ക്ക് പരിഹാരവും സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസവും കര്‍മ്മരംഗത്ത് നേട്ടവും ലഭിക്കുന്ന സമയമാണ് ചിങ്ങം രാശിയിലേക്കുള്ള ശുക്രന്റെ പ്രവേശനം.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. പലപ്പോഴും വിദേശയാത്രക്ക് പല വിധത്തിലുള്ള സാധ്യത നിങ്ങളെ തേടി എത്തുന്നു. പല കോണില്‍ നിന്നും പണം നിങ്ങളെ തേടി എത്തും. ധനലാഭത്തിലൂടെ നഷ്ടപ്പെട്ട സാമ്പത്തിക നേട്ടങ്ങള്‍ തിരിച്ച് പിടിക്കുന്നു. രോഗബാധക്ക് പരിഹാരം ലഭിക്കുന്നു. മാനസിക സന്തോഷം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അവിചാരിത ധനലാഭം നിങ്ങള്‍ക്കുണ്ടാവുന്നു.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശാരീരികമായ ചില പ്രശ്‌നങ്ങള്‍ അവരെ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അല്‍പം പ്രതിസന്ധികള്‍ നേരിടേണ്ടി വരും. ഭാഗ്യം നിങ്ങളെ പല കോണില്‍ നിന്നും തേടി വരുമെങ്കിലും അല്‍പം ശ്രദ്ധ വേണം. മാനസികാരോഗ്യം അല്‍പം ശ്രദ്ധിക്കണം. ജോലിയില്‍ പെട്ടെന്നുണ്ടാവുന്ന സ്ഥലം മാറ്റം നിങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നു. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരങ്ങള്‍ തേടി വരുന്നു.

കര്‍ക്കിടക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കക് അനൂകുല ഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന ഒരു സമയമാണ്. അത് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധിക്കും പരിഹാരം കാണുന്ന ഒരു സമയം തന്നെയാണ് കര്‍ക്കിടക്കൂറില്‍ വരുന്നവര്‍ക്ക്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ അവരുടെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. വിശ്രമ വേളകള്‍ നിങ്ങള്‍ക്ക് കുറയുന്നതിനാല്‍ അല്‍പം ശ്രദ്ധ അത്യാവശ്യമായി വേണം. മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കുന്നു. തൊഴില്‍ രംഗത്ത് നിങ്ങള്‍ക്ക് ഉന്‍മേഷം വര്‍ദ്ധിക്കുന്നു. ബിസിനസില്‍ മികച്ച നേട്ടം ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് വിജയം കണ്ടെത്താന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവിചാരിതമായി പണം ചിലവാക്കേണ്ട ആവശ്യമുണ്ടാവുന്നു. അത് മാത്രമല്ല കുടുംബത്തില്‍ ചെറിയ രീതിയില്‍ സ്വസ്ഥതക്കുറവ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ തൊഴില്‍പരമായ മാറ്റങ്ങള്‍ സാഹചര്യങ്ങള്‍ അനുസരിച്ച് അനുകൂലമോ പ്രതികൂലമോ ആയി മാറാം. കുട്ടികളുടെ കാര്യത്തില്‍ പലപ്പോഴും ചെറിയ രീതിയിലുള്ള തടസ്സങ്ങളും പ്രയാസങ്ങളും അനുഭവിക്കേണ്ടി വരുന്നു. വിദേശത്ത് ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് ചെറിയ രീതിയില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടിയും ഈ സമയം ഉപയോഗിക്കാവുന്നതാണ്. സുഹൃത്തുക്കളുടെ സഹായം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. എന്നാല്‍ വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പല പ്രശ്‌നങ്ങളേയും പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചിങ്ങം രാശിയിലേക്കുള്ള ശുക്രന്റെ പ്രവേശനം അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ബിസിനസില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ഉണ്ടായേക്കാം. പ്രണയിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ്. അടുത്ത ബന്ധുക്കളുമായി തര്‍ക്കങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങുന്നതിനും ഭൂമി വാങ്ങുന്നതിനും ഉള്ള യോഗം കാണുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ പല ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. തൊഴില്‍പരമായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു. വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ജോലിയില്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ ധനനേട്ടവും ശമ്പള വര്‍ദ്ധനവും ഉണഅടാവുന്നു. പ്രവര്‍ത്തന മേഖലകളില്‍ വിജയം കൈവരിക്കുന്നു. അനാവശ്യമായുള്ള ഉത്കണ്ഠകള്‍ വര്‍ദ്ധിക്കുന്നു. അതിനെ പ്രതിരോധിക്കുന്നതിന് നിങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. വീട്ടില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ മാറ്റങ്ങള്‍ പല വിധത്തിലാണ് കണക്കാക്കുന്നത്. ഇവര്‍ മാനസിക സംഘര്‍ഷത്തിലൂടെ കടന്ന് പോവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള രോഗാവസ്ഥകള്‍ നിങ്ങളെ ബാധിക്കുന്നു. പഠനത്തിലും ജോലിയിലും അസ്വസ്ഥതയും പ്രശ്‌നങ്ങളും നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. തൊഴില്‍ രംഗത്ത് പുറത്ത് നിന്നുള്ള ഇടപെടലുകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മാതാവിന് ചെറിയ ചില പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന സമയമാണ് എന്ന് നമുക്ക് പറയാം. വിവാഹ ആലോചനകളില്‍ തീരുമാനം എടുക്കുന്നതിന് സാധിക്കുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തേയും സ്വാധീനിക്കുന്നുണ്ട്. വിവാഹ ആലോചനകളില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സുഹൃത്തുക്കളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. പൊതുവേ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയം തന്നെയാണ് എന്നതാണ് സത്യം.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. അത് മാത്രമല്ല പൊതുരംഗത്ത് നിങ്ങള്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കുന്നു. വീട് പണിയില്‍ പുരോഗതിയും കടങ്ങള്‍ കുറക്കുകയും ചെയ്യുന്നു. വാഹനയോഗവും ഈ സമയം കാണുന്നുണ്ട്. പൊതുവേ അനുകൂല ഫലങ്ങള്‍ ധാരാളം വരുന്ന ഒരു സമയമായത് കൊണ്ട് തന്നെ ഏത് കാര്യത്തിലും അല്‍പം ശ്രദ്ധ ആവശ്യമാണ്. സുഹൃത്തുക്കളുടെ സഹായം നിങ്ങളെ പല പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












