For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശുക്രന്റെ രാശിമാറ്റം; ശ്രദ്ധിക്കേണ്ട രാശിക്കാര്‍ ഇവരാണ്

|

മെയ് 28ന് ശുക്രന്‍ അതിന്റെ രാശിചിഹ്നം മാറാന്‍ പോകുന്നു. ഈ സമയം ശുക്രന്‍ ഇടവം വിട്ട് മിഥുനം രാശിയിലേക്ക് പ്രവേശിക്കും. 2021 ജൂണ്‍ 22 വരെ ശുക്രന്‍ മിഥുനം രാശിയില്‍ തുടരും. ജ്യോതിഷത്തില്‍ സമ്പത്ത്, മൂല്യം, സംഗീതം, സൗന്ദര്യം, വിനോദം, ഊര്‍ജ്ജം, സ്‌നേഹം, ബന്ധം, ജീവിത പങ്കാളി, മാതൃസ്‌നേഹം, സര്‍ഗ്ഗാത്മകത, വിവാഹം, കല, സമര്‍പ്പണം, ഫാഷന്‍, പെയിന്റിംഗ് എന്നിവ നിയന്ത്രിക്കുന്ന ഗ്രഹമാണ് ശുക്രന്‍. ശുക്രന്റെ ഈ രാശിമാറ്റം 12 രാശിചിഹ്നങ്ങളിലും വ്യത്യസ്ത ഫലങ്ങള്‍ ഉളവാക്കും. ഓരോ രാശിക്കും ശുക്രന്റെ മിഥുനം രാശി സംക്രമണത്തില്‍ ലഭിക്കുന്ന നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെ എന്നറിയാന്‍ ഈ ലേഖനം വായിക്കൂ.

Most read: ഈ 5 സസ്യങ്ങള്‍ വീട്ടില്‍ നട്ടുവളര്‍ത്തരുത്; സമ്പത്ത് പടികടക്കുംMost read: ഈ 5 സസ്യങ്ങള്‍ വീട്ടില്‍ നട്ടുവളര്‍ത്തരുത്; സമ്പത്ത് പടികടക്കും

മേടം

മേടം

മേടം രാശിക്കാരുടെ മൂന്നാമത്തെ ഭവനത്തില്‍ ശുക്രന്‍ സഞ്ചരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. ഇളയ സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങള്‍ക്ക് ജോലി രംഗത്ത് വിജയം നല്‍കും. ചെലവ് കൂടുതലായിരിക്കും. ദാമ്പത്യവും കുടുംബജീവിതവും സന്തോഷത്തോടെ തുടരും. ഈ കാലയളവില്‍ കുറച്ച് ക്ഷമയോടെ പ്രവര്‍ത്തിക്കുക.

ഇടവം

ഇടവം

നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് ശുക്രന്റെ സംക്രമണം രണ്ടാമത്തെ ഭവനത്തില്‍ ആയിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പണം ലാഭിക്കാന്‍ കഴിയും. ചെലവ് നിയന്ത്രിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്‌നേഹം വളരും. ഒരു പുതിയ വാഹനമോ വീടോ വാങ്ങുന്നതിനു പദ്ധതിയിട്ടേക്കാം. പ്രണയബന്ധങ്ങളില്‍ മാധുര്യം വളരും. നിങ്ങളുടെ സംസാരത്താല്‍ ആളുകളെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

Most read:കര്‍പ്പൂരം കത്തുന്ന തീ നോക്കി അറിയാം വീട്ടിലെ ദുഷ്ടശക്തിയെMost read:കര്‍പ്പൂരം കത്തുന്ന തീ നോക്കി അറിയാം വീട്ടിലെ ദുഷ്ടശക്തിയെ

മിഥുനം

മിഥുനം

ശുക്രന്റെ സംക്രമണം മിഥുനം രാശിയില്‍ നടക്കും. ഈ സമയം നിങ്ങളുടെ ബഹുമാനവും ആദരവും വര്‍ദ്ധിക്കും. ജോലികളില്‍ സ്ഥാനക്കയറ്റം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം ഒരു അനുഗ്രഹമായി മാറും. വിവാഹത്തിനായി യോഗവും കൈവരും. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമാകും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും.

കര്‍ക്കിടകം

കര്‍ക്കിടകം

നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് ശുക്രന്‍ പന്ത്രണ്ടാം ഭവനത്തിലായിരിക്കും. ഈ സമയം നിങ്ങള്‍ക്ക് നല്ലതല്ല. പണച്ചെലവ് വര്‍ദ്ധിക്കും. പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. തര്‍ക്കങ്ങള്‍ ഉടലെടുക്കും, അത് ഒഴിവാക്കുക.

Most read:ശ്രീബുദ്ധന്‍ സത്യം കണ്ടെത്തിയ ദിനം; ജ്ഞാനോദയത്തിന്റെ ബുദ്ധ പൂര്‍ണിമMost read:ശ്രീബുദ്ധന്‍ സത്യം കണ്ടെത്തിയ ദിനം; ജ്ഞാനോദയത്തിന്റെ ബുദ്ധ പൂര്‍ണിമ

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിചിഹ്നത്തില്‍ ശുക്രന്‍ പതിനൊന്നാമത്തെ ഭവനത്തില്‍ തുടരും. ഈ സമയം പണം ഗുണം ചെയ്യും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ക്ക് വിജയം ലഭിക്കും. സമയം ബിസിനസിന് നല്ലതാണ്. ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മൂത്തസഹോദരങ്ങളുമായുള്ള ബന്ധം സൗഹാര്‍ദ്ദപരമായിരിക്കും. നിങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

കന്നി

കന്നി

കന്നി രാശിക്കാരുടെ പത്താമത്തെ ഭവനത്തില്‍ ശുക്രന്‍ തുടരും. ഈ സമയം നിങ്ങളുടെ സാമ്പത്തിക വശങ്ങള്‍ ശക്തമായിരിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. കുടുംബ ജീവിതവും ദാമ്പത്യജീവിതവും സന്തോഷകരമാകും. ജോലിയില്‍ ഉയര്‍ച്ചകള്‍ക്കുള്ള അവസരം കൈവരും. തൊഴില്‍-വ്യാപാര രംഗത്ത് പുരോഗതി ഉണ്ടാകും.

Most read:ഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണംMost read:ഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണം

തുലാം

തുലാം

ശുക്രന്‍ ഈ സമയം ഒന്‍പതാം ഭവനത്തിലായിരിക്കും. ഇത് നിങ്ങളെ ഭാഗ്യത്തിലേക്ക് നയിച്ചേക്കാം. മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിക്കും.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ ഈ കാലയളവില്‍ കരുതിയിരിക്കേണ്ടതുണ്ട്. ശത്രുക്കളെ സൂക്ഷിക്കുക. ചിന്താപൂര്‍വ്വം പണം ചെലവഴിക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ഈ സമയം മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ദാമ്പത്യ ജീവിതത്തില്‍ ഒരു പ്രശ്നമുണ്ടാകാം. ഈ കാലയളവില്‍, നിങ്ങള്‍ക്ക് പെട്ടെന്ന് ഒരു പ്രശ്‌നം നേരിടേണ്ടിവരം. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ കരുതിയിരിക്കുക.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

ധനു

ധനു

ശുക്രന്‍ നിങ്ങളുടെ ഏഴാമത്തെ ഭവനത്തിലായിരിക്കും. വൈവാഹിക ജീവിതം മികച്ചതായിരിക്കും. ബിസിനസില്‍ ലാഭമുണ്ടാകും. സമയം നല്ലതായിരിക്കും. ദാമ്പത്യജീവിതത്തില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ നീക്കാനാകും. പങ്കാളിത്ത ബിസിനസില്‍ ലാഭം പ്രതീക്ഷിക്കാം.

മകരം

മകരം

ശുക്രന്‍ നിങ്ങളുടെ അഞ്ചാമത്തെ ഭവനത്തിലായിരിക്കും. സമയം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് പറയാനാവില്ല. ഈ കാലയളവില്‍ നിങ്ങളുടെ ശത്രുക്കള്‍ ശക്തരാകും. അവരുടെ ചെയ്തികളില്‍ നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ സമയത്ത്, നിങ്ങളുടെ ആരോഗ്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്.

Most read:ഭാവി അറിയാനുള്ള രണ്ട് വഴികള്‍; നാഡീ ജ്യോതിഷവും വേദ ജ്യോതിഷവുംMost read:ഭാവി അറിയാനുള്ള രണ്ട് വഴികള്‍; നാഡീ ജ്യോതിഷവും വേദ ജ്യോതിഷവും

കുംഭം

കുംഭം

ഈ സമയം നിങ്ങള്‍ക്ക് നല്ലതാണെന്ന് തെളിയിക്കാനാകും. ബഹുമാനം, സ്ഥാനം, അന്തസ്സ്, സമ്പത്ത് എന്നിവ നേടാനാകും. ജോലികളിലും ബിസിനസ്സിലും പുരോഗതി കൈവരിക്കാം. ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറവായിരിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് സമയം പ്രയോജനകരമായിരിക്കും.

മീനം

മീനം

ഈ സമയത്ത് നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. ഒരു പുതിയ വാഹനമോ വീടോ വാങ്ങാനുള്ള സാധ്യതയുണ്ട്. കഠിനാധ്വാനത്തിനുശേഷം നിങ്ങള്‍ക്ക് വിജയം ലഭിക്കും. പ്രണയ ബന്ധത്തില്‍ ചില പ്രശ്നമുണ്ടാകാം. അമ്മയുടെ ആരോഗ്യം നന്നായിരിക്കും.

Most read:പ്രശ്‌നങ്ങളൊഴിഞ്ഞ് സമയമില്ല; 2021 ല്‍ ഈ 5 രാശിക്കാരെ രാഹു ബാധിക്കുംMost read:പ്രശ്‌നങ്ങളൊഴിഞ്ഞ് സമയമില്ല; 2021 ല്‍ ഈ 5 രാശിക്കാരെ രാഹു ബാധിക്കും

English summary

Venus Transit in Gemini on 28 May 2021 Effects on Zodiac Signs in malayalam

Venus Transit in Gemini Effects on Zodiac Signs in malayalam : The Venus Transit in Gemini will take place on 28 May 2021. Learn about remedies to perform in Malayalam
X
Desktop Bottom Promotion