Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
Shukra Gochar 2022 : മിഥുന രാശിയില്‍ ശുക്രന്റെ സംക്രമണം; ഈ രാശിക്കാര്‍ക്ക് ഭാഗ്യദിനങ്ങള്‍
ജ്യോതിഷപ്രകാരം ഒരു ഗ്രഹം അതിന്റെ സ്ഥാനം മാറുമ്പോള്‍, അതിന്റെ സ്വാധീനം മനുഷ്യരുടെ ജീവിതത്തില്‍ കാണപ്പെടുന്നു. ഈ ഫലങ്ങള്‍ ശുഭകരവും അശുഭകരവുമാകാം. ഓരോ ഗ്രഹവും ഒരു നിശ്ചിത ഇടവേളയില്‍ സഞ്ചരിക്കുന്നു. ഇപ്പോള്‍ ശുക്രന് ഇടവം രാശിയിലാണ് സ്ഥിതിചെയ്യുന്നത്.
ജൂലൈ 13 ന് ശുക്രന് മിഥുന രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു, അതിനുശേഷം 23 ദിവസം മിഥുന രാശിയില്‍ ശുക്രന് തുടരും. ഈ സംക്രണമം മൂലം പലര്‍ക്കും ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍, ഭാഗ്യം വരാന്‍പോകുന്ന ചില രാശിചിഹ്നങ്ങളുണ്ട്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുക്രന്റെ ഈ സംക്രമണം വളരെ ശുഭകരമാകാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മേടം
മിഥുന രാശിയിലെ ശുക്രന്റെ സംക്രമണം നിങ്ങളുടെ ധൈര്യവും ധാരണയും ക്ഷമയും വര്‍ദ്ധിപ്പിക്കും. ആളുകള്‍ നിങ്ങളുടെ ജോലിയെ അഭിനന്ദിക്കുകയും നിങ്ങള്‍ക്ക് വളരെയധികം പ്രശസ്തി ലഭിക്കുകയും ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ പല സുപ്രധാന തീരുമാനങ്ങളും എടുക്കും. നിങ്ങളുടെ ജോലിയിലെ മാറ്റത്തിനുള്ള സാധ്യതകള്‍ നിങ്ങളെ പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുപോകും. ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

മിഥുനം
നിങ്ങളുടെ സ്വന്തം രാശിയില്‍ ശുക്രന്റെ സംക്രമണം മിഥുന രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. വാണിജ്യപരമായി നിങ്ങള്‍ക്ക് ധാരാളം ലാഭം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് മികച്ച ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ജീവിതത്തില്‍ ഒരു വലിയ ബന്ധം വരാം.

ചിങ്ങം
ജ്യോതിഷ പ്രകാരം ശുക്രന് ചിങ്ങം രാശിയുടെ പതിനൊന്നാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ഇത് വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥലമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് വരുമാനത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാകാനുള്ള സാധ്യത ദൃശ്യമാണ്. ഇതോടൊപ്പം നിരവധി പുതിയ വരുമാനമാര്‍ഗങ്ങളും തുറക്കും. ഏതൊരു ബിസിനസ്സ് ഇടപാടും പ്രയോജനകരമാണെന്ന് തെളിയും. ഇതില്‍ നിന്ന് നല്ല ലാഭത്തിന് സാധ്യതയുണ്ട്. ചിങ്ങം രാശിയുടെ മൂന്നാമത്തെയും പത്താം ഭാവത്തിന്റെയും അധിപനാണ് ശുക്രദേവന്. കൂടാതെ ഇത് ജോലിയുടെയും ബിസിനസ്സിന്റെയും സ്ഥലമായി കണക്കാക്കപ്പെടുന്നു. അതിനാല്‍, ഈ കാലയളവില്‍ ഒരു പുതിയ ജോലി ഓഫര്‍ വന്നേക്കാം. ബിസിനസ്സില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ ഓപല്‍ രത്നം ധരിക്കുന്നത് ഗുണം ചെയ്യും.

കന്നി
ശുക്രന് കന്നി രാശിക്കാരുടെ പത്താം ഭാവത്തില്‍ സഞ്ചരിക്കുന്നു. ഇത് ജോലിസ്ഥലമായും കണക്കാക്കപ്പെടുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ഓഫര്‍ വന്നേക്കാം. ജോലിസ്ഥലത്ത് സ്ഥലം മാറ്റത്തിനോ പ്രൊമോഷനോ ശക്തമായ സാധ്യതയുണ്ട്. അതേസമയം വ്യവസായികള്‍ക്കും ഈ സമയം നേട്ടമുണ്ടാകും. ഈ കാലയളവില്‍ നടത്തുന്ന പുതിയ ശ്രമങ്ങള്‍ വിജയിക്കും. പ്രധാനപ്പെട്ട ബിസിനസ്സ് ഇടപാടിലും നിങ്ങള്‍ക്ക് പണം നിക്ഷേപിക്കാം. പങ്കാളിത്ത പ്രവര്‍ത്തനങ്ങളില്‍ ധനലാഭം ഉണ്ടാകും.

തുലാം
തുലാം രാശിക്കാര്‍ക്ക് ഈ സംക്രമണ സമയത്ത് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഒരു നീണ്ട യാത്ര പോകാനാകും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് നിരവധി പുതിയ അവസരങ്ങള്‍ ലഭിക്കും. ശുക്രന്റെ സംക്രമണ സമയത്ത് നിങ്ങള്‍ക്ക് ലാഭം ലഭിക്കാനുള്ള മുഴുവന്‍ സാധ്യതകളും ഉണ്ടാകും. ഏത് ജോലിയിലും കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകും.



Click it and Unblock the Notifications
