Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
ശുക്രന്‍ മിഥുനം രാശിയില്‍: ഇതിലും നല്ല സമയം ഈ നാളുകാര്‍ക്ക് ഇനി വരാനില്ല: ഇതാണ് ശരിക്കും ശുക്രദശ
ശുക്രന്റെ മിഥുനം രാശി സംക്രമണം പല വിധത്തിലുള്ള നേട്ടങ്ങള്‍ നല്‍കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. 2023- മേയ് 3 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലാണ് ശുക്രന്‍ മിഥുനം രാശിയില്‍ സ്ഥിതി ചെയ്യുന്നത്. ഈ സമയം ആദ്യത്തെ ഒരാഴ്ച ചൊവ്വയും ശുക്രനോടൊപ്പം സഞ്ചരിക്കുന്നുണ്ട്. പിന്നീട് ചന്ദ്രനും ശുക്രനോടൊപ്പം ചേരുന്നു. എന്നാല്‍ അതിന് ശേഷമുള്ള സമയമെല്ലാം ശുക്രന്റെ സംക്രമണം ഒറ്റക്ക് തന്നെയാണ്.
ഏറ്റവും കൂടുതല്‍ അനുകൂല ഫലങ്ങള്‍ നല്‍കി പ്രസാദിക്കുന്ന ഗ്രഹം ശുക്രനാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെയാണ് ശുക്രന്റെ രാശി മാറ്റത്തിന് ഇത്രത്തോളം പ്രാധാന്യവും. മിഥുനം രാശിയുടെ അവകാശി കൂടിയാണ് ശുക്രന്‍. ഇത് 27 നക്ഷത്രക്കാരിലും എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു അനുകൂല പ്രതികൂല മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ധാരാളം ഗുണനുഭവങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ബന്ധത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അപ്രതീക്ഷിതമായി നിങ്ങളെ തേടി പല ഭാഗ്യാനുഭവങ്ങളും ഉണ്ടാവുന്നു. മാതാപിതാക്കളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു. നിങ്ങളുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു.
ഇടവക്കൂറ് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു. കലാകായിക രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കുന്നു. വിദേശത്ത് ഉപരിപഠനത്തിന് ചേരുന്നതിനുള്ള സാധ്യതയുണ്ട്. യാത്രകള്‍ എല്ലാം തന്നെ ഗുണപ്രദമായ ഫലങ്ങള്‍ കൊണ്ട് വരുന്നു. ശത്രുക്കളുടെ കാര്യത്തില്‍ പരാജയം സംഭവിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു.
മിഥുനക്കൂറ് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം മുക്കാൽ):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ജോലിയില്‍ നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. വീട് പണി പുനരാരംഭിക്കുന്നു. ആഢംബര വസ്തുക്കള്‍ സ്വന്തമാക്കുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. തൊഴില്‍ സംബന്ധമായി വിദേശ യാത്രകള്‍ നടത്തേണ്ടതായി വരുന്നു. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തികം മികച്ചച അവസ്ഥയിലാവുന്നു. കരിയറില്‍ നേട്ടങ്ങളുണ്ടാവുന്നു.

കര്‍ക്കിടക്കൂറ് (പുണർതം നാലാം പാദം, പൂയം, ആയില്യം):
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ മാനസിക പിരിമുറുക്കത്തിന് അയവ് വരുന്ന സമയമാണ്. വിദേശത്ത് പഠനം പുനരാരംഭിക്കുന്നതിന് സാധിക്കുന്നു. പല രോഗങ്ങള്‍ക്കും പൂര്‍ണമായ പരിഹാരം ലഭിക്കുന്നു. കുടുംബത്തോടൊപ്പം വിനോദ യാത്രകള്‍ക്കുള്ള സാധ്യതയുണ്ട്. കരാര്‍ ജോലികളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യപാദം):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ശുക്രന്‍ സംക്രമിക്കുന്നത്. ഇത് നിങ്ങളില്‍ സുഖഭോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എല്ലാ നിക്ഷേപങ്ങളും ഗുണകരമായ പല മാറ്റങ്ങളും നല്‍കുന്നു. വിദേശത്ത് നിന്ന ധനധാന്യനേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. രോഗാവസ്ഥക്ക് പരിഹാരം കാണുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു.
കന്നിക്കൂറ് (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചെറിയ രീതിയില്‍ തിരിച്ചടികള്‍ക്കുള്ള സാധ്യതയുണ്ടാവുന്നുണ്ട്. ശുക്രന്റെ അനിഷ്ടസ്ഥാനമാണ് ഇതിന് കാരണമാകുന്നത്. ഇത് കൂടാതെ പല കാര്യങ്ങളിലും സഹപ്രവര്‍ത്തകരെ ആശ്രയിക്കേണ്ടതായി വരുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ഇഷ്ടവിഷയങ്ങളില്‍ ഉപരിപഠനം നടത്തുന്നു. സാമ്പത്തിക പ്രതിസന്ധി ചെറിയ രീതിയില്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം.
തുലാക്കൂറ് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ):
തുലാം രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യഭാവത്തിലാണ് ശുക്രന്‍ ഉദിക്കുന്നത്. ഇത് നിങ്ങളുടെ ഭാഗ്യക്കേടുകളെ എല്ലാം ഇല്ലാതാക്കുന്നു. മാതാപിതാക്കളുടെ ആരോഗ്യ സ്ഥിതിയില്‍ മാറ്റം വരുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. തീര്‍ത്ഥയാത്രകള്‍ നടത്തുന്നതിനും കുടുംബത്തെ കൂടെക്കൂട്ടുന്നതിനും അനുയോജ്യമായ സമയമാണ്. നിരവധി സന്തോഷാനുഭവങ്ങളും അവസരങ്ങളും നിങ്ങളെ തേടി വരുന്നു.
വൃശ്ചികക്കൂറ് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഇഷ്ടസ്ഥാനത്ത് തന്നെയാണ് ശുക്രന്‍ ഉദിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. വിവാഹാലോചനകളില്‍ പുരോഗതി ഉണ്ടാവുകയും തീരുമാനമാവുകയും ചെയ്യുന്നു. സാമ്പത്തിക പരാധീനതകള്‍ ഇല്ലാതാവുകയും ജീവിതത്തില്‍ പൊതുവേ സന്തോഷം നിറക്കുകയും ചെയ്യുന്നു. തര്‍ക്കങ്ങളില്‍ വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പക്ഷേ ശുക്രന്റെ സംക്രമണം അത്ര നല്ല ഫലങ്ങള്‍ അല്ല നല്‍കുന്നത്. പലപ്പോഴും പല കാര്യങ്ങളിലും തടസ്സം നേരിടേണ്ടി വരുന്നു. നിങ്ങള്‍ ഓരോ കാര്യങ്ങള്‍ക്ക് വേണ്ടിയും കരുതി വെക്കുന്ന പണം അതിന് തികയാത്ത അവസ്ഥുണ്ടാവുന്നു. നിക്ഷേപങ്ങളില്‍ പരാജയം സംഭവിക്കാം. വിവാഹത്തിന്റെ കാര്യത്തില്‍ ചെറിയ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
മകരക്കകൂറ് (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യപകുതി):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നിരവധി കോണില്‍ നിന്ന് സഹായം ലഭിക്കുന്നു. ശത്രുപക്ഷത്ത് നിന്ന് പല മാറ്റങ്ങളും ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തെ നശിപ്പിക്കുന്നു. എങ്കിലും ചെറിയ മാറ്റങ്ങള്‍ ഇവര്‍ക്ക് ജീവിതത്തില്‍ ഉണ്ടായേക്കാം. ലോണ്‍ അപേക്ഷിച്ച് കാത്തിരിക്കുന്നവര്‍ക്ക് അത് ലഭിക്കണം എന്നില്ല. പലപ്പോഴും ജോലിയുടെ കാര്യത്തിലും ഇവര്‍ക്ക് പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു.
കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ സ്ഥാനം വളരെയധികം ശ്രദ്ധേയമായ ഫലങ്ങള്‍ നല്‍കുന്നു. പലപ്പോഴും പരീക്ഷയില്‍ വിജയവും വിദേശത്ത് പഠിക്കുന്നതിനുള്ള അവസരവും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.
മീനക്കൂറ് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി):
മീനക്കീറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ എല്ലാ ഗുണഫലങ്ങളും പൂര്‍ണമായും ലഭിക്കുന്നു. യാത്രകള്‍ അനുകൂല ഫലം നല്‍കുന്നു. വീട് പണി പുനരാരംഭിക്കുന്നതിനും വാഹനയോഗത്തിനും സാധ്യതയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു. ഭാവിയില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് ശ്രമിക്കുന്നു. ആഢംബര വസ്തുക്കള്‍ക്ക് വേണ്ടി ധാരാളം പണം ചിലവാക്കുന്നു. സാമ്പത്തികം ശക്തമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











