Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശുക്രന്റെ രാശിമാറ്റം; അടുത്ത 23 ദിവസം ജീവിതം മാറും, ജനങ്ങളിലും ലോകത്തിലും സ്വാധീനം
ജ്യോതിഷത്തിലെ വ്യാഴത്തെപ്പോലെ തന്നെ ശുക്രനും വളരെ ശുഭകരമായ ഗ്രഹങ്ങളുടെ കൂട്ടത്തില്‍ കണക്കാക്കപ്പെടുന്നു. എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും തിളക്കമുള്ള ഗ്രഹമാണ് ശുക്രന്. കല, പ്രണയം, സൗന്ദര്യം, വിവാഹം, വാഹനങ്ങള്‍, മറ്റ് ഭൗതിക സുഖങ്ങള്‍ എന്നിവയുടെ കാരണക്കാരനായ ഗ്രഹമായി ശുക്രനെ കണക്കാക്കുന്നു. മെയ് 2ന് ചൊവ്വാഴ്ച ശുക്രന് മിഥുന രാശിയില്‍ പ്രവേശിച്ചുകഴിഞ്ഞു. അടുത്ത 23 ദിവസത്തേക്ക് അതായത് മെയ് 30 വരെ ശുക്രന് ഈ രാശിയില്‍ തുടരും.
ശുക്രന്റെ രാശിയിലെ ഈ മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും. ജാതകത്തില്‍ ശുക്രന് ശുഭസ്ഥാനത്ത് നില്‍ക്കുന്നവര്‍ക്ക് മിഥുന രാശിയില്‍ ശുക്രന്റെ സംക്രമത്തില്‍ നിന്ന് എല്ലാ ലൗകിക സുഖങ്ങളും ലഭിക്കും.
നേരെമറിച്ച്, ജാതകത്തില്‍ ശുക്രന് അശുഭസ്ഥാനത്ത് ഉള്ളവരുടെ ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കം വര്‍ധിക്കും. ലൗകിക സുഖക്കുറവ്, സാമ്പത്തിക ബുദ്ധിമുട്ട് എന്നിവ അനുഭവിക്കും. വൃക്കരോഗമുള്‍പ്പെടെ പല പ്രശ്നങ്ങളും ഇത്തരക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എന്നാല്‍ ശുക്രന്റെ ഈ സംക്രമം മൂലം ചില രാശിക്കാരുടെ ഭാഗ്യം ഉണരും.

ശുക്രസംക്രമണം ലോകത്തെ ബാധിക്കുന്നത്
ശുക്രന്റെ സൗഹൃദ ഗ്രഹങ്ങളില്‍ ശനിയും ബുധനും വരുന്നുണ്ട്. ശുക്രന്റെ ശത്രുക്കളില്‍ സൂര്യനും ചന്ദ്രനും ഉള്‍പ്പെടുന്നു. വ്യാഴത്തിനും ചൊവ്വയ്ക്കും ശുക്രനുമായി തുല്യ ബന്ധമുണ്ട്.
ഇടവം, തുലാം രാശികളുടെ അധിപനായ ശുക്രന് കന്നി രാശിയില്‍ താഴ്ന്ന രാശിയായും മീനത്തില്‍ ഉയര്‍ന്ന രാശിയായും കണക്കാക്കപ്പെടുന്നു. ശുക്രന്റെ ഈ സംക്രമണ സമയത്ത് ലോകത്തിലും അതിന്റെ പ്രഭാവം കാണാന്‍ സാധിക്കും. ശുക്ര സംക്രമണം കാരണം അടുത്ത 23 ദിവസം ലോകത്ത് ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പ്രകൃതിദുരന്തങ്ങളില്‍ നിന്ന് ആശ്വാസം
ശുക്രനെ അമൃത സഞ്ജീവനിയുടെ ഉടമ എന്ന് വിളിക്കുന്നു. അതേ സമയം, ശുക്രന് ഭൂമിയോടൊപ്പം വസിക്കുന്ന ഒരു ഗ്രഹമാണെന്നും വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ശുക്രന്റെ ഈ സംക്രമണം കൊറോണ പകര്‍ച്ചവ്യാധി മൂലമുള്ള മരണനിരക്ക് കുറയ്ക്കും. ശുക്രന്റെ ഈ സംക്രമണത്തോടെ കൊറോണയുടെ പ്രഭാവം കുറയും. പ്രകൃതിക്ഷോഭങ്ങള്‍ക്കും അനിഷ്ടസംഭവങ്ങള്‍ക്കും കുറവുണ്ടാകും. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാലും ജനങ്ങളെ അത് ബാധിക്കില്ല. അപകടങ്ങളില്‍ പരിക്കേല്‍ക്കുന്ന ആളുകളെ രക്ഷിക്കാനും സാധിക്കും.

ശുക്രന്റെ ഗുണദോഷ ഫലങ്ങള്‍
ശുക്രന്റെ രാശിമാറ്റം മൂലം ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സമയം അനുകൂലമായിരിക്കും. തൊഴില്‍ മേഖലകളില്‍ ഉയര്‍ച്ചയുണ്ടാകും. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഈ സമയം അനുകൂലമായിരിക്കും. ഭക്ഷ്യവസ്തുക്കളുടെ വില സാധാരണ നിലയിലായിരിക്കും.
പച്ചക്കറികള്‍, എണ്ണക്കുരുക്കള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ വില കുറയും. യന്ത്രസാമഗ്രികള്‍ ചെലവേറിയതായിരിക്കും. ബിസിനസ്സില്‍ ഉയര്‍ച്ച ഉണ്ടാകും. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ വര്‍ധനവുണ്ടാകും. ഭൗതിക സന്തോഷവും ദാമ്പത്യ സുഖവും വര്‍ദ്ധിക്കും. ഇതോടൊപ്പം രാഷ്ട്രീയത്തില്‍ ഉയര്‍ച്ച താഴ്ചകളും കാണും.

ജ്യോതിഷത്തിലെ ശുക്രന്
ജീവിതത്തിന് ഏറ്റവും ഗുണകരമായി കണക്കാക്കുന്ന ഒരു ഗ്രഹമാണ് ശുക്രന്. ഇത് എല്ലാ ഭൗതിക നേട്ടങ്ങളും ആഡംബര വസ്തുക്കളും വ്യക്തിക്ക് നല്കുന്നു. ജ്യോതിശാസ്ത്രപരമായി, ഹിന്ദുക്കള്‍ ഈ ഗ്രഹത്തെ ഏറ്റവും തിളക്കമുള്ള ഒന്നായി കണക്കാക്കുന്നു. ഭൂമിയേക്കാള്‍ സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമാണിത്.
അതിനാല്‍, ഇത് ചില അവസരങ്ങളില്‍ ഭൂമിക്കും സൂര്യനും ഇടയില്‍ പ്രത്യക്ഷപ്പെടുന്നു. വ്യാഴത്തെപ്പോലെ മറ്റൊരു ഗുണകരമായ ഗ്രഹമാണിത്. ഇത് സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും സുഖസൗകര്യങ്ങളുടെയും ഗ്രഹമാണ്. ഹിന്ദു പുരാണമനുസരിച്ച്, ശുക്രന് പ്രണയത്തിന്റെയും വിവാഹം, സൗന്ദര്യം, സുഖസൗകര്യങ്ങള്‍ എന്നിവയുടെ ദേവതയായും കണക്കാക്കപ്പെടുന്നു.

ശുക്രന്റെ പ്രതിവിധികള്‍
ലക്ഷ്മി ദേവിയെ ആരാധിക്കുക. വെള്ള വസ്ത്രങ്ങള്‍ ദാനം ചെയ്യുക. നിങ്ങളുടെ ഭക്ഷണത്തിന്റെ കുറച്ച് ഭാഗം പശുക്കള്‍ക്കും കാക്കകള്‍ക്കും നായ്ക്കള്‍ക്കും നല്‍കുക. വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുക. തിളക്കമുള്ള വെള്ള, പിങ്ക് നിറങ്ങള്‍ ഉപയോഗിക്കുക. ശ്രീ സൂക്തം പാരായണം ചെയ്യുക. തൈര്, പായസം, ജോവര്‍, സുഗന്ധദ്രവ്യങ്ങള്‍, വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍, വെള്ളി, അരി മുതലായവ വെള്ളിയാഴ്ചകളില്‍ ദാനം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

