Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ശുക്രന്റെ മകരം രാശി സംക്രമണം; 12 രാശിക്കും ശ്രദ്ധിക്കാന്‍
സന്തോഷം, ആഢംബരം, വിനോദം, ജീവിത പങ്കാളി, ആഭരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഗ്രഹമാണ് ശുക്രന്‍. പ്രണയത്തിന്റെ ഒരു ഘടകമായി ശുക്രനെ കണക്കാക്കുന്നു. ആഢംബര സുഖങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്ന ശുക്രന്‍ ധനു രാശിയില്‍ നിന്ന് സൗഹൃദ ചിഹ്നമായ മകരം രാശിയിലേക്ക് പ്രവേശിക്കുന്നു. 2021 ജനുവരി 28ന് രാവിലെ 03:18 ശുക്രന്‍ മകരം രാശിയിലേക്ക് നീങ്ങും. സൂര്യന്‍, ബുധന്‍, വ്യാഴം, ശനി എന്നീ നാല് ഗ്രഹങ്ങളും ഈ കാലയളവില്‍ ഇവിടെ സ്ഥാനം പിടിക്കും. എല്ലാ രാശിചിഹ്നങ്ങളിലും ശുക്രന്‍ സ്വാധീനം ചെലുത്തും. ശുക്രന്റെ ഈ രാശിമാറ്റം 12 രാശിചിഹ്നങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്നറിയാന്‍ ലേഖനം വായിക്കാം.
കൂടുതല്‍ ജ്യോതിഷ ലേഖനങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

മേടം
ശുക്രന്റെ സംക്രമണം മേടം രാശിക്കാര്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നിങ്ങള്‍ക്ക് ശാരീരിക വേദന അനുഭവപ്പെടും. മാനസിക ഉത്കണ്ഠ വര്‍ദ്ധിക്കും. പണച്ചെലവ് വര്‍ധിക്കും. ജോലിയില്‍ ചില തടസ്സങ്ങളുണ്ടാകും. ശത്രുക്കള്‍ സജീവമാകും. ഫലപ്രദമാകും. സ്ത്രീകള്‍ കാരണമായി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരും. ബന്ധുക്കളുമായി തര്‍ക്കമുണ്ടാകും. മൊത്തത്തില്‍ ഈ കാലയളവില്‍ നിങ്ങള്‍ വളരെ ജാഗരൂകരാകേണ്ടതുണ്ട്.

ഇടവം
ശുക്രന്റെ സംക്രമണം അനുസരിച്ച് ഇടവം രാശിക്കാര്‍ക്ക് എല്ലാ പ്രവൃത്തിയിലും പ്രയോജനം ലഭിക്കും. പുതിയ വസ്ത്രങ്ങള്‍ ലഭിക്കും. ആരോഗ്യം നല്ലതായി തുടരും. സഹോദരങ്ങളില്‍ നിന്ന് ആനുകൂല്യങ്ങളും സഹകരണവും ഉണ്ടാകും. ഈ കാലയളവില്‍ ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.

മിഥുനം
ശുക്രന്റെ ഈ സംക്രമണ സമയത്ത് മിഥുനം രാശിക്കാര്‍ക്ക് പ്രയോജനം ലഭിക്കും. പ്രതിസന്ധികളില്‍ നിന്ന് മോചനം നേടാനാകും. സന്തോഷിക്കാനുള്ള അവസരങ്ങള്‍ കൈവരും. ബന്ധുജനങ്ങളില്‍ നിന്ന് ഗുണമുണ്ടാകും. ആഢംബര വസ്തുക്കള്‍ ലഭിക്കും. ദാമ്പത്യജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും. അവിവാഹിതരുടെ വിവാഹം നടക്കാന്‍ സാധ്യതയുണ്ട്. ജീവിത പങ്കാളിയില്‍ നിന്ന് പ്രയോജനം നേടാനാകും.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ചില മോശം ഫലങ്ങള്‍ കണ്ടേക്കാം. അശ്രാന്ത പരിശ്രമം നടത്തിയാലും ആവശ്യമായ ഫലം കൈവരിക്കില്ല. പങ്കാളിയുമായി തര്‍ക്കമുണ്ടാകും. സ്ത്രീകള്‍ കാരണം അപമാനിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. ഈ കാലയളവില്‍ ചില നഷ്ടങ്ങളുമുണ്ടാകും. മൂത്ര സംബന്ധമായ തകരാറുകള്‍ കാരണം പ്രശ്നമുണ്ടാകും. യാത്രയ്ക്ക് അവസരമുണ്ടാകും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണ കാലയളവില്‍ ശത്രുത വര്‍ദ്ധിക്കും. ശത്രുപക്ഷം സജീവമായി തുടരും. പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നഷ്ടത്തിന് കാരണമാകും. പങ്കാളിയുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. അപകട സാധ്യതയുണ്ട്. മനസ്സ് അസന്തുഷ്ടിയോടെ തുടരും. ജീവിതപങ്കാളിയുടെ ആരോഗ്യം മോശമായിരിക്കും. ദാമ്പത്യജീവിതത്തില്‍ സന്തോഷം നഷ്ടപ്പെടും.

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ കാലയളവില്‍ പുത്രന്‍മാരില്‍ നിന്ന് പ്രയോജനം ലഭിക്കും. സാമ്പത്തികമായി നേട്ടമുണ്ടാക്കാനാകും. മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള മതിപ്പ് വര്‍ദ്ധിക്കും. ശത്രുക്കളെ പരാജയപ്പെടുത്താനാകും. മത്സരപരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. പ്രണയ ബന്ധം വിജയിക്കും. ദാമ്പത്യജീവിതത്തില്‍ സന്തോഷം കൈവരിക്കും. പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള അവസരങ്ങളുണ്ടാകും. പുതിയ ആഭരണങ്ങളും ലഭിച്ചേക്കാം.

തുലാം
തുലാം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണകാലത്ത് അവരുടെ മോഹങ്ങള്‍ നിറവേറും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് അവസരങ്ങളുണ്ടാകും. ആസ്വദിക്കാനുള്ള അവസരം ലഭിക്കും. നിങ്ങള്‍ക്ക് സ്വത്ത് സ്വന്തമാക്കാനുള്ള അവസരം കൈവരും. ബന്ധുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും. മാതാവില്‍ നിന്ന് പ്രയോജനം ചെയ്യും. മനസ്സ് സന്തോഷിക്കും.

വൃശ്ചികം
ശുക്രന്റെ സംക്രമണ കാലത്ത് വൃശ്ചികം രാശിക്കാര്‍ക്ക് ധൈര്യവും ശക്തിയും വര്‍ദ്ധിപ്പിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ മതിപ്പ് വര്‍ദ്ധിക്കും. സഹോദരീസഹോദരന്മാരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ആഢംബര വസ്തുക്കള്‍ ലഭിക്കും. പുതിയ വസ്തുക്കള്‍ വാങ്ങാനുള്ള അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. മനസ്സ് സന്തോഷിക്കും. കുടുംബത്തില്‍ സന്തോഷം കൈവരിക്കും.

ധനു
ശുക്രന്റെ സംക്രമണ കാലത്ത് ധനു രാശിക്കാര്‍ക്ക് ചില പ്രയോജനം ലഭിക്കും. ആരോഗ്യം നല്ലതായി തുടരും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയം ലഭിക്കും. പഠനത്തോടുള്ള താല്‍പര്യം വര്‍ദ്ധിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. സ്ത്രീകളില്‍ നിന്ന് സന്തോഷം വരും. പുതിയ വസ്ത്രങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും.

മകരം
ശുക്രന്റെ സംക്രമണ കാലത്ത് മകരം രാശിക്കാര്‍ക്ക് ആനുകൂല്യം ലഭിക്കും. ശത്രുക്കള്‍ പരാജയപ്പെടും. അവിവാഹിതര്‍ക്ക് വിവാഹത്തിന് അവസരം ലഭിക്കും. ബിസിനസില്‍ ലാഭമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് താല്‍പ്പര്യം വര്‍ധിക്കും. സ്ത്രീകളില്‍ നിന്ന് പ്രയോജനം ലഭിക്കും. പുതിയ വസ്ത്രങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ലഭിക്കും. മനസ്സ് ആനന്ദദായകമായിരിക്കും. യാത്രയ്ക്ക് അവസരമുണ്ടാകും.

കുംഭം
ശുക്രന്റെ സംക്രമണ കാലത്ത് കുംഭം രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് പ്രയോജനം ലഭിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. ആഢംബര വസ്തുക്കള്‍ നേടാനുള്ള യോഗമുണ്ടാകും. ജീവിത പങ്കാളിക്ക് പ്രയോജനം ലഭിക്കും. തൊഴില്‍ മേഖലയില്‍ പുരോഗതി ഉണ്ടാകും. ദാമ്പത്യത്തില്‍ സന്തോഷമുണ്ടാകും.

മീനം
മീനം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണ കാലത്ത് പ്രയോജനം ലഭിക്കും. പ്രവര്‍ത്തികളില്‍ വിജയം കൈവരിക്കും. പ്രണയ ബന്ധം വിജയിക്കും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ കഴിയും. ആഢംബര വസ്തുക്കള്‍ ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹ യോഗമുണ്ടാകും. ജോലിയില്‍ പുരോഗതിയുണ്ടാകും.

ശുക്രന്റെ ദോഷം കുറയ്ക്കുന്നതിന് പരിഹാരം
* വെള്ളിയാഴ്ച വെളുത്ത വസ്ത്രം, പെര്‍ഫ്യൂം, വെള്ളി, പഞ്ചസാര, പാല്‍-തൈര്, അരി, നെയ്യ് എന്നിവ ദാനം ചെയ്യുക.
* ബ്രാഹ്‌മണര്‍ക്ക് വെളുത്ത നിറമുള്ള മധുരപലഹാരങ്ങള്‍ അല്ലെങ്കില്‍ നെയ്യ് നല്‍കുക.
* വെള്ളിയാഴ്ച ക്ഷേത്രത്തില്‍ തുളസി അര്‍പ്പിക്കുക
* എല്ലാ വെള്ളിയാഴ്ചയും ഉറുമ്പുകള്‍ക്ക് പഞ്ചസാര കലര്‍ത്തിയ അരിമാവ് നല്‍കുക.
* വെളുത്ത പശുവിന് പതിവായി ആഹാരം നല്‍കുക.



Click it and Unblock the Notifications











