Shukra Gochar 2022 : ശുക്രന്‍ കര്‍ക്കിടകം രാശിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍

ജ്യോതിഷത്തില്‍, ശുക്രനെ സന്തോഷത്തിന്റെയും മഹത്വത്തിന്റെയും പ്രണയത്തിന്റെയും ആഡംബര ജീവിതത്തിന്റെയും ഘടകമായി കണക്കാക്കുന്നു. എല്ലാ രാശിചിഹ്നങ്ങള്‍ക്കും ശുക്രന്റെ സംക്രമണം പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം ഈ സമയത്ത് ശുക്രന്‍ മിഥുനം രാശിയിലാണ് സഞ്ചരിക്കുന്നത്. ഓഗസ്റ്റ് 7ന് ശുക്രന്‍ മിഥുനം രാശി വിട്ട് കര്‍ക്കിടകം രാശിയില്‍ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തില്‍ ശുക്രന്റെ ഈ സ്ഥാനം എല്ലാ രാശിക്കാരേയും ബാധിക്കും. 12 രാശിക്കും ശുക്രന്റെ കര്‍ക്കിടകം രാശി സംക്രമണത്തില്‍ കൈവരുന്ന ഫലങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം ഗുണം ചെയ്യും. കരിയറിന് പുതിയ വഴികള്‍ തുറക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. ഇതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക ഉയര്‍ച്ചയും നേട്ടവും ലഭിക്കും. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഈ കാലയളവില്‍ ഉണ്ടായേക്കാം.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് ആദ്യത്തെയും ആറാമത്തെയും വീടിന്റെ അധിപന്‍ ശുക്രനാണ്, നിലവില്‍ ശുക്രന്‍ നിങ്ങളുടെ രാശി പ്രകാരം നിങ്ങളുടെ മൂന്നാം ഭാവത്തില്‍ സംക്രമിക്കും. ഈ സമയത്ത് നിങ്ങള്‍ സാമൂഹികമായി കൂടുതല്‍ ഇടപഴകും. ബിസിനസ്സുകാര്‍ക്ക് ഈ സമയത്ത് സാമ്പത്തികമായി നേട്ടം ലഭിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ജോലി മാറ്റത്തിന് ഈ സമയം നല്ലതാണ്. ഈ സമയം നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. വിദ്യാഭ്യാസ രംഗത്ത് നല്ല ഫലങ്ങള്‍ കാണും. ആരോഗ്യം ശ്രദ്ധിക്കുക.

മിഥുനം

മിഥുനം

ശുക്രന്റെ രാശി മാറുന്നത് മിഥുന രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കാരണം ഈ രാശിയില്‍ നിന്നാണ് ശുക്രന്‍ കര്‍ക്കടകത്തിലേക്ക് പ്രവേശിക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തില്‍ മിഥുനം രാശിയിലും ശുഭഫലങ്ങള്‍ പതിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹാലോചന വന്നേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ഓഫര്‍ ലഭിക്കും. ഇതോടൊപ്പം ജോലിയില്‍ സ്ഥാനക്കയറ്റത്തിനും അവസരമുണ്ടാകും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കടക രാശിക്കാരുടെ നാലാമത്തെയും പതിനൊന്നാമത്തെയും ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. ഈ സമയത്ത് ശുക്രന്‍ നിങ്ങളുടെ ആദ്യ ഭാവത്തില്‍ സംക്രമിക്കും. ശുക്രന്റെ ആദ്യ ഭവനത്തിലെ സംക്രമണം ശുഭകരമായ സ്ഥാനം നല്‍കുന്നതില്‍ വിജയിക്കും. ഈ സമയത്ത് നിങ്ങളുടെ വിവേചനാധികാരത്താല്‍ നിങ്ങള്‍ക്ക് നല്ല സ്ഥാനം നേടാനും കഴിയും. നിങ്ങളുടെ സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിച്ചേക്കാം. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത കുറവായിരിക്കും. വിദേശ സഹകരണത്തില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം നേടാം. ബിസിനസ്സിനും പങ്കാളിത്തത്തിനും ഈ സമയം അനുകൂലമായിരിക്കും. പ്രണയത്തിലും മാധുര്യമുണ്ടാകും. വിവാഹിതരുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്‍ മൂന്നാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപനാണ്. ഇപ്പോള്‍ അത് പന്ത്രണ്ടാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ശുക്രന്റെ ഈ സംക്രമണ സമയത്ത് വിദേശത്തുള്ളവര്‍ക്ക് വളരെ നല്ലതായിരിക്കും. പുതിയ തൊഴിലവസരങ്ങള്‍ കൈവരും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയത്ത് മികച്ച ഫലം ലഭിക്കൂ. ദാമ്പത്യ ജീവിതത്തില്‍ മാധുര്യം നിലനില്‍ക്കും. ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക.

കന്നി

കന്നി

കന്നി രാശിക്കാരുടെ ജീവിതത്തില്‍ ഈ സമയം ഒരുപാട് സന്തോഷങ്ങള്‍ ഉണ്ടാകും. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തില്‍ സ്‌നേഹം വര്‍ദ്ധിക്കും. ആരോഗ്യകാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കന്നി രാശിക്കാര്‍ ഈ സമയം എല്ലാ മേഖലയിലും വിജയം കൈവരിക്കും. ഈ സമയത്ത് പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. ജോലിസ്ഥലത്ത് ആദരവ് ലഭിക്കും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാക്കാനാകും. ബിസിനസ്സില്‍ സാമ്പത്തിക പുരോഗതി ഉണ്ടാകും.

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് അവരുടെ പ്രവര്‍ത്തനത്തിന് അഭിനന്ദനം ലഭിക്കും. നിങ്ങള്‍ക്ക് പുതിയ ജോലി വാഗ്ദാനം ലഭിക്കും. ജോലിയിലുള്ളവര്‍ക്ക് പ്രമോഷന്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും. മുതിര്‍ന്നവരുടെ അനുഗ്രഹത്താല്‍ എല്ലാ മേഖലയിലും വിജയം കൈവരിക്കും. ബിസിനസ്സില്‍ സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. എന്നാല്‍ കുടുംബ ജീവിതത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ആരോഗ്യകാര്യത്തില്‍ ഈ സമയം ഒട്ടും അശ്രദ്ധ കാണിക്കരുത്.

വൃശ്ചികം

വൃശ്ചികം

ഈ സമയത്ത് നിങ്ങളുടെ രാശി പ്രകാരം ശുക്രന്‍ നിങ്ങളുടെ ഒമ്പതാം ഭാവത്തില്‍ അതായത് ഭാഗ്യസ്ഥാനത്ത് സഞ്ചരിക്കും. ഇത് നിങ്ങളുടെ ഭാഗ്യം വര്‍ധിപ്പിക്കും. സാമ്പത്തികമായി സമയം നല്ലതായിരിക്കും. ബിസിനസ്സ് രംഗത്ത്, നിങ്ങള്‍ക്ക് വിദേശ ബിസിനസ്സുമായി ബന്ധപ്പെട്ട നല്ല നേട്ടങ്ങള്‍ ലഭിക്കും. കൂടാതെ ഈ സമയത്ത് നിങ്ങള്‍ക്ക് വിദേശ ബന്ധങ്ങളിലൂടെ നേട്ടങ്ങള്‍ ലഭിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ക്ക് ചായ്വ് അനുഭവപ്പെടും. നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സന്തോഷം ലഭിക്കും. പ്രണയിതാക്കള്‍ക്ക് നല്ല സമയം. വിദ്യാഭ്യാസ മേഖലയിലും ഭാഗ്യം നിങ്ങളെ അനുകൂലിക്കും. വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തി നേടാനാകും.

ധനു

ധനു

ശുക്രന്‍ നിങ്ങളുടെ രാശിയുടെ ആറ്, പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ്. നിലവില്‍ ശുക്രന്‍ നിങ്ങളുടെ എട്ടാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ശുക്രന്റെ സംക്രമം കാരണം, ഈ സമയത്ത് നിങ്ങളുടെ ജീവിതത്തില്‍ ശത്രുക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതായി നിങ്ങള്‍ കാണും. പക്ഷേ നിങ്ങളുടെ ജീവിതത്തില്‍ ഒന്നും നശിപ്പിക്കാന്‍ അവര്‍ക്ക് കഴിയില്ല. കടങ്ങള്‍ നിങ്ങളെ അലട്ടും. അത് നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ചില സന്ദര്‍ഭങ്ങളില്‍, നിങ്ങള്‍ക്ക് പെട്ടെന്ന് നഷ്ടം സംഭവിക്കാനും സാധ്യതയുണ്ട്. രാഷ്ട്രീയ രംഗത്തുള്ള ആളുകള്‍ക്ക് ഈ സമയം വളരെ നല്ലതായിരിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക്, ഈ സമയം ബുദ്ധിമുട്ടായിരിക്കും. ബിസിനസുകാര്‍ക്ക് എല്ലാ വിധത്തിലും ഈ സമയം ദോഷം ചെയ്യും. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത കാണിക്കുക. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ മാറ്റമുണ്ടാകാം. ബിസിനസ്സില്‍ സാമ്പത്തിക വിജയം കൈവരിക്കാന്‍ കഴിയും. സമൂഹത്തില്‍ മാന്യത വര്‍ദ്ധിക്കും. പ്രതിദിന വരുമാനത്തില്‍ വര്‍ധനവുണ്ടാകും. കോടതി കേസുകള്‍ നടക്കുന്നുണ്ടെങ്കില്‍ വിധി അനുകൂലമായേക്കും. പിതാവില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കും.

കുംഭം

കുംഭം

കുംഭം രാശിയുടെ നാല്, ഒന്‍പത് ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. ഈ കാലയളവില്‍ അത് ആറാം ഭാവത്തില്‍ സഞ്ചരിക്കും, ഇത് രോഗ-കടം ശത്രു എന്നിവയുടെ ഗൃഹമാണ്. ഈ സമയത്ത് നിങ്ങള്‍ എല്ലാ മേഖലകളിലും കഠിനാധ്വാനം ചെയ്യേണ്ടിവരും. അതുപോലെ തന്നെ ഈ സമയത്ത് നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളെ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലയളവില്‍ രഹസ്യ ശത്രുക്കള്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഈ സമയത്ത് ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം, അതിനാല്‍ അനാവശ്യ ചെലവുകള്‍ ശ്രദ്ധിക്കുക. ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുക.

മീനം

മീനം

മീനം രാശിക്കാര്‍ക്ക്, ശുക്രന്‍ മൂന്നാമത്തെയും പത്താം ഭാവത്തിന്റെയും അധിപനാണ്. അത് അഞ്ചാം ഭാവത്തില്‍ സംക്രമിക്കും. പുതിയ ബിസിനസ്സില്‍ വിജയം ലഭിക്കും. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമാണ്. കാരണം ശുക്രന്റെ സംക്രമണത്തോടൊപ്പം സൂര്യനും ഉണ്ടാകും, അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. കലാ രംഗത്തുള്ളവര്‍ക്ക് നേട്ടം ലഭിക്കും. വിവാഹിതരുടെ ജീവിതവും ഈ കാലയളവില്‍ സുഗമമായി കാര്യങ്ങള്‍ മുന്നോട്ട് പോകും. ജോലിക്കാരുടെ ജീവിതത്തില്‍ ഒരു പുതിയ മാറ്റം ദൃശ്യമാകും. ആരോഗ്യവുമായി ബന്ധപ്പെട്ട് നിങ്ങള്‍ ജാഗ്രത പാലിക്കണം.

Story first published: Thursday, August 4, 2022, 9:52 [IST]
X
Desktop Bottom Promotion