Latest Updates
-
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
ഇന്ധനവിലയിൽ മാറ്റമില്ല; യാത്രയ്ക്ക് മുൻപ് ഇന്നത്തെ നിരക്കുകൾ പരിശോധിക്കൂ -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിക്കുന്നവർ അറിയാൻ; പ്രസവാനന്തര ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ബുധൻ തുലാം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വൻ നേട്ടം, പണമിടപാടുകളിൽ ജാഗ്രത വേണം -
ചൊവ്വ കർക്കടക രാശിയിലേക്ക്: 2026-ലെ ഈ രാശിമാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും? -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ തുടങ്ങാം ശുഭകാര്യങ്ങൾ; പഞ്ചകം തുടങ്ങുന്ന സമയം ശ്രദ്ധിക്കൂ! -
സെപ്റ്റംബർ 23-29: ഈ 4 രാശിക്കാർക്ക് തൊഴിൽ-സാമ്പത്തിക നേട്ടങ്ങളുടെ വാരം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
2026 ഏഷ്യൻ ഗെയിംസ്: ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണ്ണത്തിളക്കം, ചരിത്രനേട്ടവുമായി വനിതാ ക്രിക്കറ്റ് ടീം
ഭാഗ്യകാലമെന്നാല് ഇതാണ്, ശുക്രന്റെ ശുഭഫലത്താല്‍ ലക്ഷ്മീയോഗം; 4 രാശിക്ക് രാജയോഗ ഫലം
ജ്യോതിഷപ്രകാരം, ഗ്രഹങ്ങളുടെ രാശിചക്രം മാറുന്നത് മൂലം പല തരത്തിലുള്ള യോഗങ്ങളും രൂപപ്പെടുന്നു. ഈ യോഗങ്ങളുടെയെല്ലാം സ്വാധീനം 12 രാശികളിലും ലോകത്തും പ്രതിഫലിക്കും. ശുക്രന് ഇപ്പോള്‍ കര്‍ക്കിടകം രാശിയിലാണ് ഉള്ളത്. മെയ് 30ന് ശുക്രന് കര്‍ക്കടക രാശിയിലേക്ക് മാറി. ശുക്രന് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്ന സമയം, ആ സമയത്ത് ലക്ഷ്മീയോഗം രൂപപ്പെടുന്നു.
ജ്യോതിഷത്തില്‍, ഈ യോഗത്തെ വളരെ ശുഭകരമായ സമയമായി വിശേഷിപ്പിച്ചിരിക്കുന്നു. ലക്ഷ്മീയോഗം എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കും. എന്നാല്‍ നാല് രാശിക്കാര്‍ക്ക് ഈ കാലയളവില്‍ സാമ്പത്തിക നേട്ടവും ജീവിത വിജയവും ലഭിക്കും. ലക്ഷ്മീയോഗ ഫലത്താല്‍ നല്ല നാളുകള്‍ ആരംഭിക്കുന്ന 4 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ലക്ഷ്മിയോഗത്തിലൂടെ നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് സ്ഥാവരജംഗമ വസ്തുക്കള്‍ വാങ്ങാന്‍ അവസരമുണ്ടാകും. ഭൂമി, വാഹനം, വീട് തുടങ്ങിയവ വാങ്ങാം. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിന്റെ സൂചനകളും ഉണ്ട്. സാമ്പത്തിക മേഖലയില്‍ വളര്‍ച്ചയുടെ സൂചനകളുണ്ട്. ബിസിനസ്സുകാര്‍ക്കും ഈ സമയം അനുകൂലമാണ്. വലിയ നേട്ടമുണ്ടാക്കാനാകും. പുതിയ നല്ല അവസരങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ സന്തോഷം തിരിച്ചുവരും.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് ശുക്രസംക്രമവും ലക്ഷ്മിയോഗവും ശുഭകരമാണ്. ഈ സമയത്ത് നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, കുടുംബത്തില്‍ മംഗളകരമായ ചില പ്രവൃത്തികള്‍ നടത്താനാകും. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. മിഥുന രാശിക്കാര്‍ക്ക് ഈ സമയ ഐശ്വര്യവും ധനലാഭവും ലഭിക്കും. കുടുംബത്തില്‍ അവിവാഹിതരായ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമായേക്കാം. പ്രണയബന്ധങ്ങളില്‍ കുടുംബാംഗങ്ങളുടെ അംഗീകാരം ലഭിക്കും.

കര്‍ക്കടകം
ജ്യോതിഷ പ്രകാരം മെയ് 30ന് ശുക്രന് കര്‍ക്കടകത്തില്‍ സഞ്ചരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് ലക്ഷ്മീ യോഗത്തില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്ത്, നിങ്ങളുടെ വ്യക്തി ജീവിതത്തില്‍ നല്ല മാറ്റമുണ്ടാകുകയും ആളുകള്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. ആകസ്മികമായ ധനലാഭത്തിനും വരുമാന വര്‍ദ്ധനവിനും സാധ്യതയുണ്ട്. ഈ സമയത്ത് ബിസിനസുകാര്‍ക്ക് ബിസിനസ് മേഖലയില്‍ വിജയം ലഭിക്കും. ജോലിക്കാര്‍ക്ക് ശമ്പളത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും.

മകരം
ശുക്രന്റെ സംക്രമണം മൂലം മകരം രാശിയില്‍ ലക്ഷ്മീയോഗം ഉണ്ടാകാന്‍ പോകുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു വീടോ സ്ഥലമോ വാങ്ങാന്‍ കഴിയും. പണലാഭത്തിന്റെ ലക്ഷണങ്ങളുമുണ്ട്. ഈ കാലയളവില്‍ നിങ്ങളുടെ ബഹുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. പുതിയ വരുമാന മാര്‍ഗങ്ങളും കണ്ടെത്താനാകും. ദാമ്പത്യ സന്തോഷം അതിന്റെ ഉച്ചസ്ഥായിയിലായിരിക്കും. പ്രണയബന്ധങ്ങള്‍ വിവാഹത്തിലേക്ക് വഴിമാറാം. ഈ സമയത്ത് നിങ്ങളുടെ പേരും പ്രശസ്തിയും വര്‍ദ്ധിക്കും.

ജ്യോതിഷത്തില്‍ ലക്ഷ്മീയോഗം
9ാം ഭാവാധിപനും ലഗ്നാധിപനും ത്രികോണം അല്ലെങ്കില്‍ കേന്ദ്ര ഗൃഹം പോലെയുള്ള ഉന്നത രാശിയില്‍ നില്‍ക്കുമ്പോഴാണ് ലക്ഷ്മീയോഗം രൂപപ്പെടുന്നത്. തല്‍ഫലമായി, ആ വ്യക്തി സമ്പന്നനും കുലീനനും ജീവിതത്തിലെ എല്ലാ സുഖങ്ങളും ആസ്വദിക്കുന്നവനുമാകും. അവര്‍ സത്യസന്ധതയും പ്രശസ്തിയും ഉള്ളവരും നല്ല ഭരണാധികാരിയുമായിരിക്കും. യോഗം രൂപപ്പെടുന്ന ഗ്രഹങ്ങളുടെ ബലം അനുസരിച്ച് സമ്പത്തിന്റെ അളവ് വ്യത്യാസപ്പെടുന്നു.
ഒരാളുടെ ജാതകത്തില്‍ ലക്ഷ്മിയോഗം നിലവിലുണ്ടെങ്കില്‍ കഠിനാധ്വാനം ആവശ്യമില്ലാതെ തന്നെ നിങ്ങള്‍ക്ക് വിജയം ലഭിക്കുമെന്ന് പറയുന്നു. നിങ്ങളുടെ പ്രയത്നം, കഠിനാധ്വാനം തുടങ്ങിയ നിങ്ങളുടെ കര്‍മ്മങ്ങള്‍ ലക്ഷ്മിയോഗത്താല് ശക്തി പ്രാപിക്കുന്നു. ലക്ഷ്മി യോഗയുള്ളവര് ബഹുമുഖ പ്രതിഭകളും വളരെ നൈപുണ്യമുള്ളവരുമായിരിക്കും. സുഖവും ആഡംബരവും നിറഞ്ഞ ജീവിതം നയിക്കാനും വലിയ സമ്പത്ത് സമ്പാദിക്കാനും ഈ യോഗം അവരെ സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

