Latest Updates
-
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വൈകാരിക മാറ്റങ്ങൾക്ക് തുടക്കം! -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടി! -
ജൂലൈ 23: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
2026 ജൂലൈ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും! -
2026 ജൂലൈ 23 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്ന് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
വെറും 160 രൂപയ്ക്ക് സൺസ്ക്രീൻ! ജനൗഷധി സ്റ്റോറുകളിലെ ഈ തരംഗം ചർമ്മത്തിന് സുരക്ഷിതമാണോ? -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: ജൂലൈ 24 മുതൽ കരിയറിലും ജീവിതത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ
സമ്പത്ത് കൊണ്ട് ആറാട്ട്; ഗജലക്ഷ്മി രാജയോഗം, 5 രാശിക്ക് പലവഴിക്ക് ഭാഗ്യം വരും
ജ്യോതിഷപ്രകാരം ആകര്‍ഷണം, ഐശ്വര്യം, ഭാഗ്യം, സമ്പത്ത്, സ്നേഹം, തേജസ്സ് എന്നിവയുടെ ഘടകമായി ശുക്രനെ കണക്കാക്കുന്നു. ആരുടെ ജാതകത്തിലാണോ ശുക്രന് ഉന്നതസ്ഥാനത്ത് നില്‍ക്കുന്നത്, അവര്‍ക്ക് ജീവിതത്തില്‍ എല്ലാവിധ ഭാഗ്യങ്ങളും ലഭിക്കും. ശുക്രന് ഈ സമയം ഓഗസ്റ്റ് 7ന് കര്‍ക്കടക രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കാന്‍ പോകുന്നു. ശുക്രന്റെ ഈ സംക്രമണം ശുഭകരമായ ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കും. കര്‍ക്കടക രാശിയായില് ശുക്രന് ശുഭസ്ഥാനത്ത് നില്ക്കും.
ഇതോടൊപ്പം മേടം രാശിയില്‍ ഇരിക്കുന്ന വ്യാഴ ഗ്രഹത്തിന്റെ ദര്‍ശനം കര്‍ക്കടകത്തില്‍ നിലനില്ക്കും. അതുകൊണ്ടാണ് ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നത്. ഇതുമൂലം 5 രാശിയിലുള്ളവര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കും. ഇവര്‍ക്ക് ധനം, വിജയം, പ്രശസ്തി, ഭാഗ്യം എന്നിവ ലഭിക്കും. ഈ സമയത്ത്, ഈ രാശിക്കാരുടെ വരുമാനം വളരെ മികച്ചതായിരിക്കും. ഗജലക്ഷ്മി രാജയോഗത്താല്‍ ഈ സമയം ഭാഗ്യം തിളങ്ങുന്ന 5 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

കര്‍ക്കടകം
ശുക്രന് നിങ്ങളുടെ രാശിചക്രത്തില്‍ വക്രഗതിയില്‍ സഞ്ചരിക്കാന്‍ പോകുന്നു. ഗജലക്ഷ്മി രാജയോഗം നിങ്ങള്‍ക്ക് വളരെ ഐശ്വര്യവും ഫലദായകവുമായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ ചെലവുകള്‍ വര്‍ധിച്ചേക്കാം. ഈ സമയത്ത് നിങ്ങള്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം മികച്ച സമയം ചെലവഴിക്കും. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു യാത്ര പോകുന്നതിനെക്കുറിച്ചും ചിന്തിക്കാം. ഈ സമയത്ത് നിങ്ങളുടെ അമ്മയുടെ ഉപദേശം നിങ്ങള്‍ക്ക് പ്രയോജനകരമാകും.
മിഥുനം
ശുക്രന്റെ ഈ സംക്രമത്താല്‍ രൂപപ്പെടുന്ന ഗജലക്ഷ്മീ രാജയോഗം മിഥുന രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് തെളിയും. മിഥുന രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയില്‍ വളരെയധികം പുരോഗതി ഉണ്ടാകും. ഈ സമയത്ത്, നിങ്ങള്‍ക്ക് ധാരാളം പണം ലാഭിക്കാനും കഴിയും. നിങ്ങളുടെ സംഭാഷണ ശൈലി മെച്ചപ്പെടും. അതിനാല്‍ മറ്റുള്ളവര്‍ക്ക് നിങ്ങളോട് മതിപ്പ് വര്‍ധിക്കും. മാധ്യമങ്ങള്‍, മാര്‍ക്കറ്റിംഗ്, വിദ്യാഭ്യാസം, ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം മികച്ച ഫലം ലഭിക്കും.
കന്നി
ശുക്രസംക്രമണത്താല് രൂപപ്പെടുന്ന ഗജലക്ഷ്മീ രാജയോഗം കന്നി രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. നിങ്ങളുടെ വരുമാന ഭവനത്തില്‍ ശുക്രന് നീങ്ങും. ഈ കാലയളവില്‍, മുന്‍കാലങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. നല്ല വരുമാനം ലഭിക്കും. നിങ്ങളുടെ പദ്ധതികള്‍ വിജയിക്കും. കുടുങ്ങിക്കിടന്നിരുന്ന പണവും നിങ്ങള്‍ക്ക് ലഭിക്കും. ഇതോടൊപ്പം പുതിയ വരുമാന മാര്‍ഗങ്ങളും നിങ്ങള്‍ക്കായി തുറക്കും. നിങ്ങളുടെ സന്താനങ്ങള്‍ക്ക് പുരോഗതിയും വിജയവും ലഭിക്കും. വിപണിയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ പണം നിക്ഷേപിക്കാം.

തുലാം
തുലാം രാശിക്കാര്‍ക്ക് ഗജലക്ഷ്മി രാജയോഗം ശുഭകരമാണെന്ന് തെളിയും. നിങ്ങളുടെ ബിസിനസ്സ് വര്‍ദ്ധിപ്പിക്കാന്‍ ധാരാളം അവസരങ്ങള്‍ മുന്നില്‍ വരും. ഈ കാലയളവില്‍ നിങ്ങളുടെ പദ്ധതികള്‍ വിജയിക്കും. സഹപ്രവര്‍ത്തകരുമായുള്ള നിങ്ങളുടെ ബന്ധം വര്‍ധിക്കും. ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു. നിങ്ങളുടെ ഭൗതിക സൗകര്യങ്ങളും വര്‍ദ്ധിക്കും.
മകരം
ഈ സമയത്ത് ശുക്രന്റെ ദര്‍ശനം നിങ്ങളുടെ രാശിയില്‍ നിലനില്ക്കാന് പോകുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഗജകേസരി രാജയോഗം മകരം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ശുക്രന്റെ ദര്‍ശനം ഏതെങ്കിലും രാശിയിലാണെങ്കില് ആ വ്യക്തിക്ക് വളരെ നല്ല ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത്, നിങ്ങളുടെ ജോലിസ്ഥലത്തെ അന്തരീക്ഷം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കും. പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഗണ്യമായ നേട്ടങ്ങള്‍ ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications