Latest Updates
-
ഷെഹ്നാസ് ഗില്ലിന്റെ അസുഖത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം; ഗ്ലാമറിന് പിന്നിലെ 'അദൃശ്യ വില' ആരും കാണാതെ പോകരുത്! -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ മതി സംരക്ഷണത്തിന്! -
കടുത്ത ചൂടിൽ തളരാതിരിക്കാൻ ഒആർഎസ് മതിയോ? ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
കടുത്ത വേനലിൽ വർക്കൗട്ട് ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കടുത്ത വേനൽ; ഗർഭിണികൾ അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കടുത്ത ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന സ്മാർട്ട് വർക്കൗട്ടുകൾ -
ഡൽഹിയിലെ കടുത്ത ചൂട്; ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
മിഥുനത്തിലേക്ക് ശുക്രൻ: പ്രണയത്തിലും ഷോപ്പിംഗിലും വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി ആഘോഷകാലം -
രാജയോഗം തേടി അലയുന്നോ? ഇന്നത്തെ ഗജകേസരി യോഗത്തിന്റെ പിന്നിലെ സത്യം ഇതാണ്! -
ഏപ്രിൽ 26: ഗ്രഹനിലയിൽ വൻ മാറ്റം, ഈ 4 രാശിക്കാർക്ക് ഇനി ധനമഴയും കരിയർ നേട്ടവും
ശുക്രന് മേടം രാശിയിലേക്ക്: പ്രണയവും സാമ്പത്തികവും ഐശ്വര്യവും 5 രാശിക്ക് സ്വന്തം
ശുകന്റെ രാശിമാറ്റമാണ് ഇനി അടുത്തതായി നടക്കാന്‍ പോവുന്നത്. മെയ് 23-ന് മേടം രാശിയില്‍ ചൊവ്വയുടെ രാശിയില്‍ ശുക്രന് സഞ്ചരിക്കും. ഇപ്പോള്‍ മീനം രാശിയിലാണ് ശുക്രന് ഉള്ളത്. ഈ രാശിമാറ്റം നിങ്ങളില്‍ ഏതൊക്കെ രാശിക്കാര്‍ക്ക് പോസിറ്റീവ് ഫലം നല്‍കുന്നുണ്ട് എന്നും ഏതൊക്കെ രാശിക്കാര്‍ക്ക് മോശം ഫലം നല്കുന്നു എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. ശുക്രന്റെ ഈ രാശിമാറ്റം മികച്ച ഫലം നല്കുന്ന ചില രാശിക്കാരുണ്ട്.

ശുക്രന് 2022 മെയ് 23-ന് രാത്രി 08.39-ന് മേടരാശിയിലെ ഈ ചന്ദ്രരാശിയില്‍ സംക്രമിക്കുകയും 2022 ജൂണ്‍ 18-ന് രാവിലെ 08.28 ന് ശേഷം ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു. ശുക്രന്റെ രാശി മാറുന്നത് 12 രാശികളേയും ബാധിക്കും. ശുക്രന്റെ രാശിമാറ്റത്തില്‍ സമ്പത്തും ഐശ്വര്യവും ഉള്‍പ്പടെയുള്ള ഭാഗ്യാനുഭവങ്ങള്‍ ഈ രാശിക്കാര്‍ക്ക് സ്വന്തമാണ്. ഓരോ രാശിക്കാരിലും ശുക്രന് വിതക്കുന്ന പോസിറ്റീവ് നെഗറ്റീവ് മാറ്റങ്ങളെക്കുറിച്ച് പല ലേഖനങ്ങളും നാം വായിച്ചിട്ടുണ്ട്. എന്നാല്‍ ഈ രാശി സംക്രമണത്തില്‍ നിങ്ങളെ കാത്തിരിക്കുന്ന മാറ്റങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം മികച്ച ഫലങ്ങളാണ് നല്‍കുന്നത്. ഈ സമയത്ത് നിങ്ങളെ കാത്തി നിരവധി പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടാവുന്നു. പണം ധാരാളം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും സാമ്പത്തിക പ്രതിസന്ധി ഇവരെ വേട്ടയാടുകയില്ല. സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ക്ക് വേണ്ടി ധാരാളം പണം ഇവര്‍ ചിലവഴിക്കുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. വിവാഹിതരായവര്‍ക്ക് ജീവിതത്തില്‍ സ്നേഹവും സമൃദ്ധിയും നിലനില്‍ക്കുന്നതിന് മറുവശത്ത്, അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെ കടന്ന് പോവാന്‍ സാധിക്കുന്നു. സ്വര്‍ണവുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്നവര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത സമയത്ത് നേട്ടങ്ങള്‍ വരുന്നു. ധാരാളം പണം സമ്പാദിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്ന ഒരു സമയം കൂടിയാണ് ഈ സംക്രമണം സമയം. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് പക്ഷേ അല്പം കഠിനമായ പ്രതിസന്ധികള്‍ നേരിടേണ്ടതായി വരാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പുതിയ ജോലി സാധ്യതകള്‍ ഈ സമയം കൊണ്ട് വരുന്നുണ്ട്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. വീട്ടില്‍ ഐശ്വര്യം നിറയും, പോസിറ്റീവ് എനര്‍ജി നിറക്കുന്ന ഒരു സമയം കൂടിയാണ് ഇത്. മൂത്ത സഹോദരങ്ങള്‍ വഴി നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്. ശുക്രന് നിങ്ങളുടെ അഞ്ചാം ഭാവാധിപന് കൂടിയാണ്, അതിനാല്‍ ഈ സമയത്ത് വിവാഹം കഴിഞ്ഞവര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ അപ്രതീക്ഷിതമായ പല പോസിറ്റീവ് മാറ്റങ്ങളും സംഭവിക്കുന്നു. വിദേശ ജോലിക്ക് ശ്രമിക്കുന്നവരെങ്കില്‍ അവര്‍ ആഗ്രഹിക്കുന്ന ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. നിങ്ങളുടെ ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതില്‍ നിങ്ങള്‍ക്ക് വിജയം നേടാനും അതില്‍ നിന്ന് സാമ്പത്തിക അഭിവൃദ്ധി നേടുന്നതിനും ഈ സംക്രമണം നിങ്ങളെ സഹായിക്കുന്നുണ്ട്.

കര്‍ക്കിടകം രാശി
മേടം രാശിയില്‍ ശുക്രന്റെ സംക്രമണം പത്താം ഭവനത്തില്‍ ആണ് സംഭവിക്കുന്നത്. ഇവര്‍ ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥതയുള്ളവരാണ്. അത് കൂടാതെ നിരവധി സാമ്പത്തിക നേട്ടങ്ങള്‍ ഇവരെ തേടി വരുന്നുണ്ട്. കല, സൗന്ദര്യം, അഭിനയം മുതലായ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം അവസരങ്ങളും നേട്ടങ്ങളും വരുന്നു. ബിസിനസുകാരുടെ പദ്ധതികള്‍ ഈ സമയത്ത് വിജയിക്കുന്നുണ്ട്. ശുക്രന്റെ സംക്രമത്തില്‍ ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. എന്നിരുന്നാലും, ഈ രാശിക്കാര്‍ ശുക്രന്റെ സംക്രമണ സമയത്ത് പക്ഷേ അല്പം ശ്രദ്ധിച്ച് വേണം നിക്ഷേപിക്കുന്നതിന് എന്നതാണ് ഒരു മുന്‍കരുതല്‍ എന്നത് പോലെ ചെയ്യേണ്ട കാര്യം.

തുലാം രാശി
തുലാം രാശിക്കാരിലാണ് ശുക്രന്റെ സംക്രമണം പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. പല വിധത്തിലുള്ള ഗുണങ്ങള്‍ നിങ്ങള്‍ക്ക് ഈ സംക്രമണം നിമിത്തം ലഭിക്കുന്നുണ്ട്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനുള്ള ഉത്തമ സമയമാണ്. വിവാഹത്തിന്റെ കാര്യത്തിലും മികച്ച സമയമാണ് ഈ രാശിക്കാര്‍ക്ക്. വിവാഹം കഴിക്കുന്നതിനും പ്രണയ ജീവിതത്തിലും എല്ലാം പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. ജോലിയിലുണ്ടാവുന്ന എല്ല പ്രശ്നങ്ങളും പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയം കൂടിയാണ് ഇത്. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച സമയമാണ്. ഒരിക്കലും നഷ്ടത്തെക്കുറിച്ച് ആലോചിച്ച് നിങ്ങള്‍ പ്രശ്നത്തിലാവേണ്ടതില്ല. പല പ്രശ്നങ്ങളും പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കുന്ന ഒരു സമയം കൂടിയാണ്.

ധനു രാശി
ധനു രാശിക്കാര്‍ക്കും ഈ സംക്രമം അല്പം കൂടുതല്‍ ഗുണഫലങ്ങള്‍ നല്‍കുന്നതായിരിക്കും. ധനുവിന്റെ അഞ്ചാം ഭാവത്തിലാണ് ശുക്രന്റെ രാശി മാറ്റം സംഭവിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നു. അതിലുപരി സ്നേഹവും സന്തോഷവും നിങ്ങളുടെ വീട്ടില്‍ നിലനില്ക്കുന്നു. പഠനത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്ന ഏത് വിഷയത്തോടൊപ്പം ചേര്‍ന്ന് പഠിക്കാനും അത്തരം കാര്യങ്ങളില്‍ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. എല്ലാ തടസ്സങ്ങളേയും മറികടന്ന് മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ഒരു സമയം കൂടിയാണ് ഇത്. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഉയരങ്ങളില്‍ എത്താന്‍ സാധിക്കുന്നു. അതിന് വേണ്ടി ചെയ്യുന്ന കഠിനാധ്വാനം ഫലം കാണുന്നു. ഉത്സാഹത്തോടെ ജോലി ചെയ്യുന്നതിന് മാത്രം നിങ്ങള്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications