Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
Shukra Rashi Parivartan 2022: മെയ് 23ന് ശുക്രന് മേടരാശിയില്‍; 12 രാശിക്കും ഫലങ്ങള്‍ ഇത്
ആഡംബരം, സന്തോഷം, സമൃദ്ധി, സര്‍ഗ്ഗാത്മകത, പ്രണയം, വിവാഹം എന്നിവയുടെ ഘടകമാണ് ശുക്രന്. മെയ് 23ന് ശുക്രന് അതിന്റെ ഉയര്‍ന്ന രാശിയായ മീനത്തിലെ സഞ്ചാരം അവസാനിച്ച് മേടം രാശിയിലേക്ക് പ്രവേശിക്കുന്നു. ഈ രാശിയില്‍, ജൂണ്‍ 18 വരെ ശുക്രന് നിലകൊള്ളും. അതിനുശേഷം ശുക്രന് സ്വന്തം രാശിയായ ഇടവത്തിലേക്ക് നീങ്ങും.
ശുക്രന് ഐശ്വര്യത്തിന്റെയും ആഡംബരത്തിന്റെയും ഭൗതിക വസ്തുക്കളുടെയും കാരകനാണ്. അത്തരത്തിലുള്ള ശുക്രന്റെ രാശി മാറ്റം ഭൂമിയിലെ ജനങ്ങളില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നു. അതിനാല്‍, ശുക്രന്റെ മേടം രാശി സംക്രമണത്തില്‍ 12 രാശിക്കും കൈവരുന്ന ഫലങ്ങള്‍ എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
നിങ്ങളുടെ രാശിയില്‍ സംക്രമിക്കുമ്പോള്‍, ശുക്രന്റെ സ്വാധീനം പല തരത്തില്‍ ഫലപ്രദമായിരിക്കും. വിവാഹ സംബന്ധമായ ചര്‍ച്ചകള്‍ വിജയിക്കും. പ്രണയ സംബന്ധമായ കാര്യങ്ങളിലും തീവ്രതയുണ്ടാകും. നിങ്ങള്‍ പ്രണയവിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം അനുകൂലമായിരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ കാത്തിരിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ ടെന്‍ഡറിന് അപേക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഗ്രഹസംക്രമണം അനുകൂലമായിരിക്കും. ദാമ്പത്യജീവിതത്തില്‍ പങ്കാളിയുടെ ഭാഗത്തുനിന്നും സഹകരണം ലഭിക്കും.

ഇടവം
നിങ്ങളുടെ രാശിയില്‍ പന്ത്രണ്ടാം ഭാവത്തില്‍ ശുക്രന് സംക്രമിക്കുന്നതിന്റെ ഫലമായി ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വര്‍ധിച്ചേക്കാം. പ്രത്യേകിച്ച് ഇടത് കണ്ണിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ആഡംബര വസ്തുക്കള്‍ക്കായി കൂടുതല്‍ ചെലവുകള്‍ ഉണ്ടാകും. വീടോ വാഹനമോ വില്ക്കാന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ കാഴ്ചപ്പാടിലും സമയം അനുകൂലമായിരിക്കും.

മിഥുനം
നിങ്ങളുടെ രാശിയില്‍ നിന്ന് പതിനൊന്നാം ഭാവത്തില്‍ ശുക്രന് സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ക്ക് വലിയ വിജയം ലഭിക്കും. കുട്ടികളുടെ ഉത്തരവാദിത്തം നിറവേറും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. നവദമ്പതികള്‍ക്ക് കുട്ടികളുണ്ടാകാന്‍ യോഗമുണ്ട്. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണവും ഉണ്ടാകും. മുതിര്‍ന്ന കുടുംബാംഗങ്ങളുമായും ജ്യേഷ്ഠസഹോദരന്മാരുമായും ഉള്ള ബന്ധം ശ്രദ്ധിക്കുക. പ്രണയ സംബന്ധമായ കാര്യങ്ങളില്‍ തീവ്രതയുണ്ടാകും. നിങ്ങള്‍ പ്രണയവിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമയം അനുകൂലമായിരിക്കും.

കര്‍ക്കടകം
നിങ്ങളുട രാശിചക്രത്തില്‍ നിന്ന് പത്താം കര്‍മ്മ ഭാവത്തില്‍ സംക്രമിക്കുമ്പോള്‍, ശുക്രന് നിങ്ങള്‍ക്ക് ബിസിനസ്സില്‍ പുരോഗതി നല്‍കും. ജോലിയില്‍ സ്ഥാനക്കയറ്റവും ബഹുമാനവും വര്‍ദ്ധിക്കും. സാമൂഹിക പദവി വര്‍ദ്ധിക്കും. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കും. നിങ്ങള്‍ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം അനുകൂലമായിരിക്കും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വിദേശ കമ്പനികളില്‍ സേവനത്തിനോ പൗരത്വത്തിനോ വേണ്ടി നടത്തുന്ന ശ്രമങ്ങളും വിജയിക്കും. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. വീട്ടില്‍ ചില മംഗള കര്‍മ്മങ്ങള്‍ നടത്താനാകും.

ചിങ്ങം
ഭാഗ്യത്തിന്റെ ഒമ്പതാം ഭാവത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ശുക്രന് എല്ലാ വിധത്തിലും നല്ല വിജയം നല്‍കും. ധൈര്യവും വീര്യവും വര്‍ദ്ധിക്കും. എടുക്കുന്ന തീരുമാനങ്ങളും ചെയ്യുന്ന പ്രവര്‍ത്തനങ്ങളും അഭിനന്ദിക്കപ്പെടും. ആത്മീയത പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ചെയ്യും. കുടുംബത്തില്‍ പരസ്പര ഐക്യം വര്‍ദ്ധിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ ടെന്‍ഡറിന് അപേക്ഷിക്കണമെങ്കില്‍ ഗ്രഹസംക്രമണം അനുകൂലമായിരിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകള്‍ നീങ്ങും.

കന്നി
നിങ്ങളുടെ രാശിയില്‍ നിന്ന് എട്ടാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ ശുക്രന്റെ ഫലങ്ങള്‍ സമ്മിശ്രമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ തന്നെ നിങ്ങളെ അപമാനിക്കാന്‍ ശ്രമിക്കും. തര്‍ക്കങ്ങളും കോടതി സംബന്ധമായ കാര്യങ്ങളും പരിഹരിക്കാന്‍ ശ്രമിക്കുക. ഈ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള പൂര്‍വ്വിക സ്വത്തുക്കള്‍ വില്‍ക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. കൂടുതല്‍ പണം ആര്‍ക്കും വായ്പയായി നല്‍കരുത്, കാരണം പണനഷ്ടം ഉണ്ടാകും.

തുലാം
നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാം ഭാവത്തില്‍ സംക്രമിക്കുന്ന ശുക്രന് എല്ലാ വിധത്തിലും മികച്ച വിജയം നല്‍കും. എന്നിരുന്നാലും, കുടുംബ ഐക്യം നിലനിര്‍ത്തുന്നതില്‍ പുതിയ വെല്ലുവിളികള്‍ ഉണ്ടായേക്കാം. വിവാഹ സംബന്ധമായ ചര്‍ച്ചകള്‍ വിജയിക്കും. സര്‍ക്കാര്‍ വകുപ്പുകളില്‍ കാത്തിരുന്ന ജോലികള്‍ പൂര്‍ത്തിയാകും. നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഗ്രഹത്തിന്റെ സംക്രമണം അനുകൂലമായിരിക്കും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സമയം താരതമ്യേന മികച്ചതായിരിക്കും.

വൃശ്ചികം
നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് ആറാം ശത്രു ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍, ശുക്രന് പല ഉയര്‍ച്ച താഴ്ചകളും നല്‍കും. വാഹനത്തിനോ വീടിനോ വേണ്ടി വലിയ വായ്പയെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം പ്രയോജനകരമായിരിക്കും. രഹസ്യ ശത്രുക്കള്‍ കൂടുതലായിരിക്കും. നിങ്ങളെ അപമാനിക്കാനുള്ള ഒരു അവസരവും അവര്‍ പാഴാക്കില്ല. ആരോഗ്യം ശ്രദ്ധിക്കുക. വിദേശ കമ്പനികളില്‍ സേവനത്തിനോ പൗരത്വത്തിനോ വേണ്ടി നടത്തുന്ന ശ്രമങ്ങളും വിജയിക്കും. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും.

ധനു
നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് അഞ്ചാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ ശുക്രന്റെ പ്രഭാവം നിങ്ങള്‍ക്ക് നല്ലതായിരിക്കും. വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നല്ല വിജയം ലഭിക്കും. പ്രണയ സംബന്ധമായ കാര്യങ്ങളില്‍ തീവ്രതയുണ്ടാകും. നിങ്ങള്‍ പ്രണയവിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം ദൃഢമാകും. നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഗ്രഹസ്ഥാനം അനുകൂലമായിരിക്കും.

മകരം
നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് സന്തോഷത്തിന്റെ നാലാം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍, ശുക്രന് എല്ലാ വിധത്തിലും സന്തോഷം നല്‍കും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹകരണം ലഭിക്കും. വസ്തുവകകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. വീടോ വാഹനമോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം അനുകൂലമായിരിക്കും. സര്‍ക്കാര്‍ വകുപ്പുകളുടെ പൂര്‍ണ സഹകരണം ഉണ്ടാകും.

കുംഭം
നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് ശക്തമായ മൂന്നാമത്തെ ഭവനത്തില്‍ സഞ്ചരിക്കുമ്പോള്‍, ശുക്രന് നിങ്ങളുടെ സ്വഭാവത്തില്‍ സൗമ്യത കൊണ്ടുവരും. നിങ്ങളുടെ അചഞ്ചലമായ ധൈര്യത്തിന്റെയും കരുത്തിന്റെയും ബലത്തില്‍, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ പോലും എളുപ്പത്തില്‍ തരണം ചെയ്യും. ആത്മീയതയില്‍ താല്പര്യം വര്‍ദ്ധിക്കും. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നോട്ടുവരും. വിദേശ കമ്പനികളില്‍ സേവനത്തിനോ പൗരത്വത്തിനോ വേണ്ടി നടത്തുന്ന ശ്രമങ്ങളും വിജയിക്കും. വിവാഹ സംബന്ധമായ ചര്‍ച്ചകള്‍ വിജയിക്കും. നവദമ്പതികള്‍ക്ക് കുട്ടികളുണ്ടാകാന്‍ യോഗമുണ്ട്.

മീനം
നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് മാറുമ്പോള്‍ ശുക്രന് നിങ്ങളുടെ സാമ്പത്തിക വശം ശക്തിപ്പെടുത്തും. ഏറെ നാളായി നല്കിയ പണവും തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. കുടുംബത്തില്‍ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും, മംഗളകരമായ കാര്യങ്ങള്‍ക്കും അവസരമുണ്ടാകും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. ആരോഗ്യത്തിന്റെ കാര്യത്തില്‍, വലതു കണ്ണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് ശ്രദ്ധിക്കുക.



Click it and Unblock the Notifications
