Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
ശുക്രന് മേടം രാശിയില്‍; നല്ലകാലം ഈ രാശിക്കാര്‍ക്കൊപ്പം
ശുക്രനെ സന്തോഷത്തിന്റെയും ആഡംബരത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. ജാതകത്തില്‍ ദുര്‍ബലമായ സ്ഥാനത്ത് ശുക്രന് തുടരുന്നുവെങ്കില്‍ ഒരാളുടെ ദാമ്പത്യജീവിതത്തില്‍ പ്രശ്നമുണ്ടാവുകയും ജീവിതത്തില്‍ സന്തോഷം കുറയുകയും ചെയ്യുന്നു.
എല്ലാത്തരം ഭൗതിക സന്തോഷങ്ങളും നല്കുന്ന ശുക്രന് ഏപ്രില്‍ 10 ന് മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് പ്രവേശിക്കുന്നു. ഈ രാശിചക്രത്തില്‍, 2021 മെയ് 04 വരെ ശുക്രന് സ്ഥിതിചെയ്യും. ഇതിനുശേഷം ഇടവം രാശിയിലേക്ക് പ്രവേശിക്കും. ജ്യോതിഷമനുസരിച്ച്, ശുക്രന് ഇടവം, തുലാം എന്നിവയുടെ നാഥനാണ്. എല്ലാ രാശിചിഹ്നങ്ങള്‍ക്കും ശുക്രന്റെ സംക്രമണത്തിന്റെ സ്വാധീനം അറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാരുടെ ആദ്യത്തെ ഗൃഹത്തില്‍ ശുക്രന് സഞ്ചരിക്കും. ശുക്രന്റെ സ്വാധീനത്തോടെ, നിങ്ങളുടെ വ്യക്തിത്വം ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കും. ദാമ്പത്യജീവിതത്തിലും നിങ്ങള്‍ക്ക് സന്തോഷം അനുഭവപ്പെടും. ഔദ്യോഗിക മേഘലയിലുള്ളവര്‍ മറ്റുള്ളവരുമായി നല്ല ബന്ധം നിലനിര്‍ത്തും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണ കാലത്ത് നിങ്ങളുടെ സന്തോഷം വര്‍ദ്ധിക്കും. എന്നിരുന്നാലും, അതിനിടയില്‍ നിങ്ങളുടെ ചെലവുകളും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. വിദേശത്ത് കടക്കാനാഗ്രഹിക്കുന്നവര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ചില രംഗത്ത് പുരോഗതി ലഭിക്കും. വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. കലാസൃഷ്ടികളോടുള്ള നിങ്ങളുടെ താല്‍പ്പര്യവും നിങ്ങള്‍ക്ക് ഗുണം ചെയ്യും. കുടുംബത്തില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം കാണാന്‍ കഴിയും.

കര്‍ക്കിടകം
നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് ശുക്രന്റെ സ്ഥാനം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. നിങ്ങള്‍ മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറണം. സമൂഹത്തിലെ നിങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തും. കുടുംബത്തില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം കാണാന്‍ കഴിയും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം ജോലിയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ആഗ്രഹമനുസരിച്ചായിരിക്കും ഈ മാറ്റം. നിങ്ങള്‍ കലാപരമായ മേഖലയിലാണെങ്കില്‍ ഈ സംക്രമണം നിങ്ങള്‍ക്ക് വിജയം നല്‍കും.

കന്നി
നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് ശുക്രന് എട്ടാമത്തെ വീട്ടില്‍ പ്രവേശിക്കും. നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും. പിതാവിന്റെ ആരോഗ്യം മോശമായേക്കാം. അതിനാല്‍ അവരെ പരിപാലിക്കുക. കര്‍മ്മത്തില്‍ വിശ്വസിക്കുക.

തുലാം
നിങ്ങളുടെ രാശിചിഹ്നത്തിലൂടെ ശുക്രന് സഞ്ചരിക്കും. ദാമ്പത്യ ജീവിതം മനോഹരമായിരിക്കും. പങ്കാളിയുമായി സന്തോഷം നിലനില്ക്കും. നിങ്ങള്‍ക്കിടയില്‍ എന്തെങ്കിലും വിള്ളല്‍ ഉണ്ടെങ്കില്‍ അത് ഇല്ലാതാകും. പങ്കാളിത്തത്തില്‍ ബിസിനസ്സില്‍ നടത്തുന്നത് മികച്ച തീരുമാനമായിരിക്കാം.

വൃശ്ചികം
നിങ്ങളുടെ രാശിയുടെ ശത്രു വീട്ടില്‍ ശുക്രന് സഞ്ചരിക്കും. ശത്രുക്കളെ സൂക്ഷിക്കുക. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക. സ്ത്രീകളോട് നന്നായി പെരുമാറേണ്ടത് അത്യാവശ്യമാണ്, അല്ലാത്തപക്ഷം ചില പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. ഈ സമയത്ത് നിങ്ങളുടെ ഇണയുടെ ആരോഗ്യം നിങ്ങള്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിച്ചേക്കാം.

ധനു
നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് ശുക്രന് അഞ്ചാമത്തെ വീട്ടില്‍ പ്രവേശിക്കും. പ്രണയ ജീവിതത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ വരും. നിങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുക്കും. നിങ്ങള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഇതിനായി ചില വഴികള്‍ തുറന്നുവരും. കുട്ടികളില്‍ നിന്ന് സന്തോഷം വരും.

മകരം
ശുക്രന് നിങ്ങളുടെ രാശിചിഹ്നത്തില്‍ സന്തോഷം നല്‍കും. വീട്ടില്‍ സമാധാനത്തിന്റെ അന്തരീക്ഷമുണ്ടാകും. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്നേഹവും ഐക്യവും വര്‍ദ്ധിക്കും. ഈ സമയത്ത് ഒരു ഗാഡ്ജെറ്റോ വാഹനമോ വാങ്ങാനുള്ള സാധ്യതയുണ്ട്. കൂടാതെ ചില ആളുകള്‍ അവരുടെ വീടിന്റെ സജ്ജീകരണത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും.

കുംഭം
സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും ആദരവും വര്‍ദ്ധിക്കും. ഭാഗ്യം വര്‍ദ്ധിക്കും. അതിനാല്‍ നിങ്ങളുടെ ജോലികള്‍ മെച്ചപ്പെടും. വളരെക്കാലമായി കുടുങ്ങിയ ജോലികളും ഇപ്പോള്‍ പൂര്‍ത്തിയാകും. ഇത് നിങ്ങളെ മാനസികമായി ശക്തിപ്പെടുത്തും. സമ്മര്‍ദ്ദത്തില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ഒപ്പം സാമ്പത്തിക സ്ഥിതിയും ശക്തിപ്പെടും.

മീനം
ശുക്രന്റെ സ്ഥാനം കാരണം മീനം രാശിക്കാര്‍ക്ക് സാമ്പത്തികമായി പ്രയോജനം ചെയ്യും. നിങ്ങള്‍ ഇപ്പോള്‍ നിക്ഷേപിക്കുകയാണെങ്കില്‍, അതില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. സ്വത്തിലൂടെയുള്ള ഏതെങ്കിലും തരത്തിലുള്ള ലാഭത്തിന്റെ പാതയും തുറക്കും. കുടുംബത്തിന്റെ മൊത്തം സമ്പത്ത് വര്‍ദ്ധിക്കുകയും ചെയ്യും.



Click it and Unblock the Notifications
